കത്തോലിക്ക കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപത നേതൃ സമ്മേളനം രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ്‌ മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യുന്നു.

സമുദായ ശാക്തീകരണം കത്തോലിക്ക കോൺഗ്രസിലൂടെ 
ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ

കാഞ്ഞിരപ്പള്ളി: സമുദായ അംഗങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ച് അവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെങ്കിൽ സമുദായ ശാക്തീകരണം അനിവാര്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണം പ്ലാക്കൽ. കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത നേതൃസംഗമവും ഗ്ലോബൽ ഭാരവാഹികളുടെ രൂപത സന്ദർശന പരിപാടിയും കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാദർ ബോബി അലക്സ്.സീറോ മലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് കൂടുതൽ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കത്തോലിക്ക കോൺഗ്രസ് ബൗദ്ധികകതലത്തിൽ സഭാ സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കണം. പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുക വഴി സമുദായത്തിന് കൂടുതൽ ഊർജ്ജം പകരാൻ സാധിക്കും. ഒരു നൂറ്റാണ്ട് പിന്നിടുന്ന സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് അംഗങ്ങൾക്ക് സ്വത്വബോധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം പതാക ഉയർത്തി. ‘വർത്തമാന സമൂഹ നിർമ്മിതിയിലും സമുദായ ശാക്തീകരണത്തിലും കത്തോലിക്ക കോൺഗ്രസിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിലും ‘കത്തോലിക്ക കോൺഗ്രസ് സമുദായ സംഘടന’ എന്ന വിഷയത്തിൽ ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലും ക്ലാസ് നയിച്ചു. രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ രൂപതാ ഡയറക്ടർ ഫാ. മാത്യു പാലക്കുടി,
ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, വൈസ് പ്രസിഡന്റുമാരായ രാജേഷ് ജോൺ, ബെന്നി ആന്റണി, ജോമി കൊച്ചുപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ആൻസമ്മ സാബു, ഗ്ലോബൽ സമിതി അംഗം ടെസ്സി ബിജു പാഴിയാങ്കൽ, രൂപത ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, ട്രഷറർ ജോജോ തെക്കുംചേരികുന്നേൽ, ഭാരവാഹികളായ സണ്ണിക്കുട്ടി അഴകം പ്രായിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, സിനി ജിബു നീറനാക്കുന്നേൽ, ഡെയ്സി ജോർജുകുട്ടി, ആൻസമ്മ തോമസ് മടുക്കക്കുഴി, സബിൻ ജോൺ,ജിൻസ് പള്ളിക്കമ്യാലിൽ, ജോസ് മാത്യു കല്ലൂരാത്ത്, ബിജു തോമസ് ആലപ്പുരയ്ക്കൽ, ജാൻസി മാത്യു, സച്ചിൻ വെട്ടിയാങ്കൽ, തോമസ് ചെമ്മരപ്പള്ളി, ജോബി തെക്കുംചേരിക്കു ന്നേൽ, ജോൺസൺ പന്തപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.