Vellaramkunnu – 685 535
04869 – 263356
Vicar: Rev. Fr. Thomas Thekkemury
Cell: 9447 511 230
tthekkemury@yahoo.com
വെള്ളാരംകുന്നില്‍ കുടിയേറ്റമാരംഭിക്കുന്നത് 1947-49 കാലഘട്ടത്തിലാണ്. കുമളിയും പ്രാന്തപ്രദേശ ങ്ങളും തമിഴ്നാടിന്‍റെ ഭാഗമാകാതെ കേരളത്തിന്‍റെ ഭാഗമായി സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇവിടേ ക്കുള്ള കുടിയേറ്റത്തെ ഗവണ്‍മെന്‍റ് പ്രോത്സാഹിപ്പിച്ചത്.
څവെള്ളാരംകുന്ന് چ ആദ്യകാലത്ത് څമൂങ്കിത്തൊഴുچ എന്നാണ് അറിയപ്പെട്ടിരുന്നത്. څമൂങ്കിچ വണ്ണംകൂടിയ ഒരിനം ഇല്ലിയാണ്. വനമായിരുന്ന കാലത്തു മൂങ്കികൊ ണ്ടുള്ള തൊഴുത്തു നിര്‍മിച്ചതിനാലാവണം ഇപ്രകാരം പേരുണ്ടായത്. പില്‍ക്കാലത്ത് ഇടവകയുടെ പേരു സംബന്ധിച്ചു രണ്ടു കരക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടാ യപ്പോള്‍ അന്നത്തെ വികാരി കോവുക്കുന്നേല്‍ ബ. മാത്യു അച്ചന്‍ څവെള്ളാരംകുന്ന്چ എന്ന പേരു നിര്‍ദേശിച്ചു.
ദൈവാലയസ്ഥാപനം
ദൈവാലയസ്ഥാപനത്തിനു നേതൃത്വം നല്‍കിയതു പുല്പറമ്പില്‍ ബ. ശൗര്യാരച്ചനായിരുന്നു. ദൈവാലയ സ്ഥാപനത്തിനു മുമ്പ് ഈ ഭാഗത്തുള്ളവര്‍ വണ്ടി പ്പെരിയാര്‍ ലത്തീന്‍പള്ളിയില്‍ തങ്ങളുടെ ആത്മീയാ വശ്യങ്ങള്‍ നിറവേറ്റിയിരുന്നു. മറ്റപ്പള്ളില്‍ ശ്രീ ദേവസ്യായുടെ കൈവശഭൂമിയില്‍ 1950 ല്‍ ഷെഡ്ഡ് നിര്‍മിച്ച് ബ. ശൗര്യാരച്ചന്‍ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. പിന്നീട് ഓണംകുളത്ത് ബ. ജോസഫച്ചനും ഇവിടെ ബലിയര്‍പ്പിച്ചിട്ടുണ്ട്. ഈ ഷെഡ്ഡ് നശിച്ചപ്പോള്‍ മംഗലത്തില്‍ ശ്രീ ചാക്കോ ഇഷ്ടദാനം ചെയ്ത സ്ഥലത്തു പള്ളിക്കുവേണ്ടി ഷെഡ്ഡു നിര്‍മിച്ചു. ഉപ്പുതറപ്പള്ളി വികാരിമാരായിരുന്ന കുഞ്ചറക്കാട്ട് ബ. സെബാസ്റ്റ്യ നച്ചനും വെള്ളാപ്പാട്ട് ബ. മാത്യു അച്ചനും ബ. ശൗര്യാരച്ചനും ഇവിടെ ബലിയര്‍പ്പിച്ചുപോന്നു.
ദൈവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലം പട്ടയമില്ലാത്തതായിരുന്നതിനാല്‍ പള്ളി സ്ഥാപനത്തിനു നിയമപരമായി തടസ്സം നേരിട്ടു. 1951 ല്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്തേക്കു പള്ളി മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചു. വെട്ടിക്കാട്ട് ശ്രീ ചാക്കോച്ചന്‍ ഒരേക്കര്‍ പട്ടയഭൂമി ദാനം ചെയ്തു. കുരിശുംമൂട്ടില്‍ ബ. ചാണ്ടിയച്ചന്‍റെ നേതൃത്വത്തില്‍ പ്രസ്തുത സ്ഥലത്തു ഷെഡ്ഡ് നിര്‍മിച്ചു ബലിയര്‍പ്പിച്ചു. വെട്ടിക്കാട്ട് ശ്രീ ചാക്കോച്ചന്‍റെ വക ഏലംസ്റ്റോറിനോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് അച്ചന്‍ താമസിച്ചിരുന്നത്. ഇളംതുരുത്തിയില്‍ ബ. ദേവസ്യാച്ചന്‍ വെള്ളാരംകുന്ന്, ആനവിലാസം പള്ളികളിലേക്ക് 1952 മാര്‍ച്ചില്‍ നിയോഗിക്കപ്പെട്ടു. ആനവിലാസത്തെ തഹസീല്‍ദാരുപാറയിലുള്ള കള്ളിവയലില്‍ക്കാരുടെ കെട്ടിടത്തില്‍ താമസിച്ച് അച്ചന്‍ ശുശ്രൂഷ ചെയ്തിരുന്നു.
പാലാ രൂപതയിലായിരുന്ന വെള്ളാരംകുന്ന്ഇടവക 1954 ല്‍ ചങ്ങനാശേരി അതിരൂപതയിലായി. 1954 മുതല്‍ പൊട്ടനാനിക്കല്‍ ബ. ജേക്കബച്ചന്‍ അട്ടപ്പള്ളംപള്ളിയില്‍ താമസിച്ചുകൊണ്ട് ഇവിടെ ദിവ്യബലി അര്‍പ്പിച്ചിരുന്നു. അച്ചന്‍റെ കാലത്ത് മദ്ബഹായുടെ പണികള്‍ ആരംഭിച്ചു. 1956 ല്‍ വെള്ളാരംകുന്ന്, കുമളി പള്ളികളുടെ വികാരിയായി എത്തിയ പുത്തന്‍പറമ്പില്‍ ബ. ജോര്‍ജച്ചന്‍ കുമളി പള്ളിയില്‍ താമസിച്ചുകൊണ്ട് മാസത്തില്‍ രണ്ടു തവണ വെള്ളാരംകുന്നില്‍ ദിവ്യബലി അര്‍പ്പിച്ചുപോന്നു. ബ. അച്ചന്‍റെ നേതൃത്വ ത്തില്‍ 1958 ഏപ്രില്‍ 26 ന് മദ്ബഹായുടെ പണിപൂര്‍ത്തിയായി. 1958 മേയ് 4 ന് ഇത് ഇടവകയായി. കോവുക്കുന്നേല്‍ ബ. മാത്യു അച്ചനായിരുന്നു ആദ്യവികാരി.
നവീനദൈവാലയം
കോവുക്കുന്നേല്‍ ബ. മാത്യു അച്ചന്‍റെ നേതൃത്വത്തില്‍ 1960 ല്‍ ഇപ്പോഴുള്ള പള്ളിയുടെ പണിയാരംഭിച്ചു. അച്ചന്‍റെ കാലംമുതല്‍ ഇവിടെ വൈദികന്മാര്‍ സ്ഥിരതാമസമാക്കി. 1962 ല്‍ പണി പൂര്‍ത്തിയായില്ലെങ്കിലും പുതിയ പള്ളിക്കെട്ടിടത്തില്‍ ദിവ്യബലി അര്‍പ്പിക്കാനാരംഭിച്ചു. തൈച്ചേരില്‍ ബ. ജോര്‍ജച്ചന്‍ 1962 ല്‍ വികാരിയായി എത്തി പള്ളിപണി തുടര്‍ന്നു. പള്ളിയുടെ കൂദാശ മാര്‍ മാത്യു കാവുകാട്ട് 1965 മേയ് 14 നു നിര്‍വഹിച്ചു. പള്ളിയുടെ മുഖവാരവും മോണ്ടളവും മദ്ബഹായും 1988 ല്‍ നവീകരിച്ചു.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
പുല്പറമ്പില്‍ ശൗര്യാര്‍ സി. എം. ഐ. (1950), ഓണംകുളത്ത് ജോസഫ് (1950), കുഞ്ചറക്കാട്ട് സെബാസ്റ്റ്യന്‍ (1950 – 51), കുരിശുംമൂട്ടില്‍ ചാണ്ടി (1951), ഇളംതുരുത്തിയില്‍ ദേവസ്യ (1952 – 53), പൊട്ടനാനിക്കല്‍ ജേക്കബ് (1954 – 55), പുത്തന്‍പറമ്പില്‍ ജോര്‍ജ് (1956 – 58), കോവൂക്കുന്നേല്‍ മാത്യു (1958 – 62), തൈച്ചേരില്‍ ജോര്‍ജ് (1962 – 67), കണ്ണംപള്ളില്‍ തോമസ് (1967 – 70), കുമ്പുക്കാട്ട് തോമസ് (1970 – 73), പുത്തൂര്‍ ആന്‍റണി (1973 – 75), പുതിയിടത്ത് തോമസ് (1975), കൂരമറ്റത്തില്‍ ചാക്കോ (1975 – 85), കൊട്ടാടിക്കുന്നേല്‍ ജോര്‍ജ് (1985 – 88), ഒരിക്കാല ജോസ് സി. എസ്. റ്റി. (1988), പൂവ്വത്തുങ്കല്‍ മാത്യു (1989), നെടിയകാലാപ്പറമ്പില്‍ ആന്‍റണി (1989 – 90), ചെറുതാനിക്കല്‍ മാത്യു (1990 – 95), ഈറ്റോലില്‍ തോമസ് (1995 – 96), മണിയാക്കുപാറ കുരുവിള (1996 – 97), പാലക്കുടിയില്‍ ഏബ്രാഹം (1997 – ).
ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
പാഴൂര്‍ മാത്യു (1994 – 96), പാലക്കുടിയില്‍ മാര്‍ട്ടിന്‍ (1996 – 97), മുതുപ്ലാക്കല്‍ സെബാസ്റ്റ്യന്‍ (1997 – 99), അറയ്ക്കല്‍ സെബാസ്റ്റ്യന്‍(1999 – 2000), തെക്കേമുറിയില്‍ തോമസ് (2000 – 2001), കാരിക്കാട്ടില്‍ ഡോമിനിക് (2001 -).
പള്ളിമുറി
തൈച്ചേരില്‍ ബ. ജോര്‍ജച്ചന്‍റെ കാലത്ത് 1962 ല്‍ പള്ളിമുറിയുടെ പണിയാരംഭിച്ചു. 1968 ല്‍ കണ്ണമ്പള്ളില്‍ ബ. തോമസച്ചന്‍ പണി പൂര്‍ത്തിയാക്കി. ചെറുതാനിക്കല്‍ ബ. മാത്യു അച്ചന്‍ പള്ളിമുറിയുടെ മേല്‍ക്കൂര 1994 ല്‍ കോണ്‍ക്രീറ്റ് ചെയ്യിച്ചു. ഈറ്റോലില്‍ ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ 1995 ല്‍ പള്ളിമുറി കൂടുതല്‍ വിസ്തൃതമാക്കി.
വികസനപ്രവര്‍ത്തനം
വെള്ളാരംകുന്നു കവലയില്‍ മൂന്നു മുറികളുള്ള കെട്ടിടം 1966 ല്‍ നിര്‍മിച്ചു വാടകയ്ക്കു നല്‍കി. 1971 ല്‍ പൂര്‍ത്തിയാക്കിയ സിമിത്തേരി മാര്‍ ആന്‍റണി പടിയറ 1971 സെപ്റ്റംബര്‍ 4 നു വെഞ്ചരിച്ചു. കൂരമറ്റത്തില്‍ ബ. ചാക്കോച്ചന്‍റെ നേതൃത്വത്തില്‍ 1977 ല്‍ നാട്ടുകാര്‍ സംഘടിച്ച് കുമളി ആലടി റോഡിന്‍റെ വീതികൂട്ടി. 1978 ജനുവരി ഒന്നിന് കുമളിയില്‍ നിന്ന് വെള്ളാരംകുന്നിലേക്ക് ബസ്സര്‍വീസ് ആരംഭിച്ചു. മണിയാക്കുപാറ ബ. കുരുവിള അച്ചന്‍റെ കാലത്ത് 1997 ല്‍ സിമിത്തേരിയില്‍ കല്ലറകളുടെ പണികളാരംഭിച്ചു.
സ്കൂള്‍
1960 ല്‍ വെള്ളാരംകുന്നു – ചെങ്കര റോഡുസൈഡില്‍ സണ്‍ഡേസ്കൂള്‍ ആവശ്യത്തിനായി കെട്ടിടം പണിതു. അതില്‍ പ്രൈവറ്റ് പ്രൈമറി സ്കൂള്‍ ആരംഭിച്ചു. തമിഴ്നാട്ടുകാരായ ശ്രീ രായരും ശ്രീ ദിനകരും ഇഷ്ടദാനം ചെയ്ത ഒരേക്കര്‍ സ്ഥലത്ത് 1976 മേയ് മാസത്തില്‍ പുതിയ പ്രൈമറി സ്കൂളിന്‍റെ പണി ആരംഭിച്ചു. മാര്‍ ജോസഫ് പവ്വത്തില്‍ 1977 മേയ് 21 ന് സ്കൂള്‍ കെട്ടിടം വെഞ്ചരിച്ചു. സ്കൂളിനുവേണ്ടി ശ്രീ രായരും ശ്രീ ദിനകരും 1979 ല്‍ രണ്ടേക്കര്‍ സ്ഥലംകൂടി നല്‍കി. 1979 ജൂണ്‍ ആറിന് ഹൈസ്കൂളും 1982 ജൂണ്‍ എട്ടിന് യു. പി. സ്കൂളും തുടങ്ങി. ഇവയുടെ ഔദ്യോഗികോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശ്രീ ടി. എം. ജേക്കബ് 1983 ജനുവരി 23 ന് നിര്‍വഹിച്ചു. ഹൈസ്കൂളിന്‍റെ പുതിയ ക്ലാസ്മുറികളുടെ പണി 1996 ല്‍ പൂര്‍ത്തിയാക്കി. ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി 1998 ല്‍ ഉയര്‍ത്തി.
കുരിശടി, കുരിശുമല
വെള്ളാരംകുന്നു കവലയിലുള്ള കുരിശടിക്ക് 1977 മേയ് 21 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ തറക്കല്ലിട്ടു. ഇതിന്‍റെ ആശീര്‍വാദം 1978 ഫെബ്രുവരി 27 നു നടത്തി. പേഴുംകാട്ടില്‍ ശ്രീ മാത്യു 1984 ഏപ്രില്‍ 13 നു ദാനം ചെയ്ത സ്ഥലത്തു സെന്‍റ് തോമസ് കുരിശുമല സ്ഥാപിതമായി. ഇടവകയുടേതായി പത്തുമുറിയിലും കല്ലുമേടു കല്ലേപ്പുര ജംഗ്ഷനിലും കുരിശടികളുണ്ട്.
ആരാധനമഠം
ആരാധനമഠം 1978 മേയ് 27 നു സ്ഥാപിതമായി. 1979 ഫെബ്രുവരി 11 നു പുതിയ മഠത്തിന്‍റെ കെട്ടിടത്തിനു തറക്കല്ലിട്ടു. ഇത് 1980 ജനുവരി 12 നു വെഞ്ചരിച്ചു.
സ്ഥലവിശദാംശം
വെട്ടിക്കാട്ട് ശ്രീ ചാക്കോച്ചന്‍ 1951 ല്‍ ഒരേക്കര്‍ സ്ഥലവും ശ്രീ രായരും ശ്രീ ദിനകരുംകൂടി പല പ്രാവശ്യമായി മൂന്നേക്കര്‍ 88 സെന്‍റ് സ്ഥലവും ഇഷ്ടദാനമായി നല്‍കി. കുത്തകപ്പാട്ട വ്യവസ്ഥയിലുള്ള ആറരയേക്കര്‍ ഏലക്കാട് 1978 ല്‍ വിലയ്ക്കു വാങ്ങി. സ്കൂളിനുവേണ്ടി 1984 ല്‍ 30 സെന്‍റും څഎട്ടുകമ്പ് چ എന്നറിയപ്പെടുന്ന ഒരേക്കര്‍ ഭൂമിയും വിലയ്ക്കുവാങ്ങി. 1995 ല്‍ 33 സെന്‍റ് സ്ഥലംകൂടി വില കൊടുത്തു വാങ്ങി.
കുടുംബങ്ങള്‍, ദൈവവിളി
28 കുടുംബക്കൂട്ടായ്മകളിലായി 310 കത്തോലിക്കാക്കുടുംബങ്ങളും 1560 അംഗങ്ങളും ഇടവകയിലുണ്ട്. 16 വൈദികന്മാരും 60 സന്യാസിനികളും തിരുസഭാസേവനത്തില്‍ ഏര്‍പ്പെട്ടിരി ക്കുന്നു.