Vandanpathal St. Paul

R P Colony, Mundakayam – 686 513

04828 – 272249

Vicar: Rev. Fr. Jose Kaniyampadickal

Cell: 960 527 3328

അയ്യപ്പന്‍കോവില്‍ പ്രദേശത്തു നിന്ന് 1961 ല്‍ ഇടുക്കി ജലസംഭരണിയുടെ ആവശ്യത്തിലേക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഏതാണ്ട് 300 കുടുംബങ്ങളെ മുണ്ടക്കയത്തിനടുത്തു വണ്ടന്‍പതാ ലിലും ചുറ്റുമായി കുടിയിരുത്തി. എല്ലാവര്‍ക്കും ഓരോ ഏക്കര്‍ സ്ഥലം വീതം നല്കി. ഇതേ കാലഘട്ടത്തില്‍ത്തന്നെ മൂന്നര ഏക്കര്‍ സ്ഥലം വീതം നല്കി 69 കുടുംബങ്ങളെ ആര്‍. പി. കോളനി ഏരിയായില്‍ത്തന്നെ റബര്‍കൃഷിക്കായി സര്‍ക്കാര്‍ താമസിപ്പിച്ചു. ഇതിനെല്ലാം നേതൃത്വം നല്‍കിയതു കാഞ്ഞിരപ്പള്ളി എം. എല്‍. എ. ആയിരുന്ന പരേതനായ ശ്രീ കെ. റ്റി. തോമസാണ്.

ഇടവകസ്ഥാപനം
പള്ളിക്കായി ഒരേക്കര്‍ സ്ഥലം തിരിച്ചിട്ടിരുന്നു. കൂടാതെ അഞ്ചേക്കര്‍ സ്ഥലം കൂടെ ലഭിക്കുവാന്‍ ആദ്യകാലകുടിയേറ്റ ക്കാരായ വിശ്വാസികളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിശ്രമം കാരണമായി.
പെരുവന്താനം പള്ളി വികാരി കാഞ്ഞിരത്തിനാല്‍ ബ. ജേക്കബച്ചനെ ഇടവകസ്ഥാപനത്തിന്‍റെ പ്രാരംഭനടപടികള്‍ക്കായി മാര്‍ മാത്യു കാവുകാട്ടു പിതാവു നിയോഗിച്ചു. പള്ളിക്കുള്ള സ്ഥലം വെട്ടിത്തെളിച്ചു താല്ക്കാലിക ഷെഡ്ഡു പണിയുന്നതിനു ബ. അച്ചന്‍ നേതൃത്വം നല്കി. 1963 ല്‍ ഇടവക സ്ഥാപിതമായതോടെ പ്രഥമ വികാരി വടക്കേത്ത് ബ. പോളച്ചന്‍ ഇവിടെ കുര്‍ബാനയര്‍പ്പിച്ചു തുടങ്ങി.

പള്ളിയും പള്ളിമുറിയും
കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്കുന്നതിന് ഒരു കെട്ടിടം വടക്കേത്ത് ബ. പോളച്ചന്‍ പണികഴിപ്പിച്ചു. എന്നാല്‍ സ്കൂള്‍ തുടങ്ങാന്‍ സര്‍ക്കാരനുമതി കിട്ടാതെ വരികയാല്‍ കെട്ടിടം പള്ളിയായി ഉപയോഗിച്ചുതുടങ്ങി. ഇപ്പോഴും പള്ളിയായി ഉപയോഗിക്കുന്നതും വികാരിയച്ചന്‍ താമസിക്കുന്നതും ഈ കെട്ടിടത്തിലാണ്.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ജേക്കബ് കാഞ്ഞിരത്തിനാല്‍, പോള്‍ വടക്കേത്ത്, ജോണ്‍ തടത്തില്‍, ജേക്കബ് പുന്നയ്ക്കല്‍, സിറിയക് കുളങ്ങോട്ടില്‍, ജോണ്‍ കട്ടക്കയം, ജോസഫ് മുരിങ്ങയില്‍ എന്നിവര്‍ നിര്‍മലഗിരിയില്‍ താമസിച്ചുകൊണ്ട് വണ്ടന്‍പതാല്‍ വികാരിമാരായി സേവനമനുഷ്ഠിച്ചു.
വൈദികന്മാര്‍ സ്ഥിരതാമസമുള്ള ഇടവകയായി 1973 ല്‍ ഇതിനെ ഉയര്‍ത്തി. തുടര്‍ന്നു ബ. വൈദികന്മാരായ കറുകക്കളത്തില്‍ തോമസ് (1973-77), ജോസ് തെക്കേല്‍ (1977-80), ജോസഫ് ഇരുപ്പക്കാട്ട് (1980 – 81), ജെ. സി. മടുക്കക്കുഴി (1981 – 84), ജോര്‍ജ് ഡി. വെള്ളാപ്പള്ളി (1984 മേയ് – സെപ്തംബര്‍), ജോസഫ് വട്ടയ്ക്കാട്ട് (1984 – 86), ജോസഫ് പാലത്തുങ്കല്‍ (1986 – 88), സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട് (1988 – 89), ജോസഫ് നെടുംതകിടി (1989 – 94), എബ്രാഹം മണ്ണംപ്ലാക്കല്‍ (1994 – 99) എന്നിവര്‍ വികാരിമാരായി. ഇപ്പോള്‍ വികാരി ചെരിപുറത്തു ബ. മാത്യു അച്ചനാണ് (1999 – ).

വികസനപ്രവര്‍ത്തനങ്ങള്‍
പള്ളിപ്പുരയിടം റബറും തെങ്ങും മറ്റും കൃഷിചെയ്യിച്ച് പള്ളിക്കു സാമ്പത്തികമായ അടിത്തറയിട്ടത് വടക്കേത്ത് ബ. പോളച്ചനാണ്. ബ. കറുകക്കളത്തില ച്ചന്‍റെ സേവനം ഇടവകയെ ആത്മീയമായും ഭൗതികമായും ഉയര്‍ത്തി. റോഡുകളും പാലങ്ങളും നിര്‍മിച്ചു നാടിന്‍റെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് ബ. അച്ചന്‍ വഴിയൊരുക്കി.
മടുക്കക്കുഴി ബ. ജോസഫച്ചന്‍റെ കാലത്തു മദ്ബഹാ പരിഷ്കരിക്കുകയും മുഖവാരം പണിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കാലത്ത് എല്‍. പി. സ്കൂളിനു ഗവണ്‍മെന്‍റില്‍നിന്ന് അനുമതി ലഭിച്ചു.

സ്ഥാപനങ്ങള്‍
തിരുഹൃദയമഠം : പാലത്തുങ്കല്‍ ബ. ജോസഫച്ചന്‍റെ ശ്രമഫലമായി 1987 ല്‍ തിരുഹൃദയമഠത്തിന്‍റെ ശാഖ സ്ഥാപിത മായി. ഇവരുടെ നേതൃത്വത്തില്‍ 1987 ല്‍ നഴ്സറി സ്കൂളാരംഭിച്ചു.
ബത്ലഹേം ആശ്രമം : ഇടവകാതിര്‍ത്തിക്കുള്ളിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ വകയായി 2000 ല്‍ ആരംഭിച്ച څബത്ലഹേംچ ആശ്രമം.
കുരിശടി: ഇടവകയുടേതായ കുരിശടി തെക്കേല്‍ ബ. ജോസച്ചന്‍റെ കാലത്ത് വണ്ടന്‍പതാല്‍ കവലയില്‍ സ്ഥാപിതമായി.
എല്‍. പി. സ്കൂള്‍ : കോര്‍പറേറ്റു മാനേജ്മെന്‍റു വക സെന്‍റ് പോള്‍സ് എല്‍. പി. സ്കൂള്‍ 1983 ല്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോഴിവിടെ 205 കുട്ടികള്‍ പഠിക്കുന്നു.

കുടുംബം, ദൈവവിളി
ഒന്‍പതു കുടുംബക്കൂട്ടായ്മകള്‍ ഇവിടെയുണ്ട്. 165 കുടുംബങ്ങളിലായി 820 കത്തോലിക്കരുമുണ്ട്. മറ്റുള്ളവര്‍: ലത്തീന്‍ -20, മലങ്കര – 5, യാക്കോബായ – 50, പ്രോട്ടസ്റ്റന്‍റ് -25, ഹൈന്ദവര്‍ -200, മുസ്ലീങ്ങള്‍ -175.
മൂന്നു വൈദികന്മാര്‍ സഭാ സേവനത്തിലേര്‍പ്പെട്ടിരിക്കുന്നു. വിവിധ സന്യാസിനീ സമൂഹങ്ങളിലായി 11 പേര്‍ സേവനം ചെയ്യുന്നു.