Vallakadavu St. Antony

Kadamakuzhy , Kattappana – 685 515

Vicar: Rev. Fr. James Mattamundayil

Cell: 974 425 3903

jamesmattamundayil@gmail.com

Click here to go to the Church

 

വള്ളക്കടവ് ഇടവകയ്ക്ക് അടിസ്ഥാനമിട്ട പ്രധാന വ്യക്തികള്‍ ഉപ്പുതറ ഫൊറോനാവികാരിയായി രുന്ന പാറേല്‍ ബ. തോമസച്ചനും പിന്‍ഗാമിയായെത്തിയ വയലുങ്കല്‍ ബ. അലക്സാണ്ടറച്ചനും അസിസ്റ്റന്‍റ് വികാരിയായിരുന്ന തോട്ടുപുറത്ത് ബ. ജോസഫ ച്ചനുമാണ്. ഇടവക സ്ഥാപിതമാകുംമുമ്പ് ഇവിടുത്തു കാര്‍ കട്ടപ്പന, കാഞ്ചിയാര്‍ പള്ളികളിലായി ആത്മീയാവ ശ്യങ്ങള്‍ നിറവേറ്റിയിരുന്നു.

കുരിശുപള്ളികള്‍
കാഞ്ചിയാര്‍ ഇടവകയുടെ മേലേകാഞ്ചിയാര്‍ ഭാഗത്തു താമസിച്ചിരുന്ന ശ്രീ മാത്യു മടുക്കാവില്‍, ശ്രീ ചാക്കോ പരവരാകത്ത് എന്നിവരുടെ നേതൃത്വത്തില്‍ അവിടെ രണ്ടേക്കര്‍ സ്ഥലം സമ്പാദിച്ചു കുരിശുപള്ളി പണിയിച്ചു. 1959 മേയ്മാസത്തില്‍ ഈ പള്ളിയില്‍ ബലിയര്‍പ്പിക്കുന്നതിനുള്ള അനുവാദം ലഭിച്ചു. കാഞ്ചിയാര്‍ വികാരിയായ ചെങ്ങളത്ത് ബ. മാത്യു അച്ചന്‍ ഞായറാഴ്ചകളില്‍ ഇവിടെ ദിവ്യബലിയര്‍പ്പിച്ചുപോന്നു. ഇതേ കാലയളവില്‍ത്തന്നെ കട്ടപ്പന ഇടവകയുടെ കീഴില്‍ കഴിഞ്ഞിരുന്ന വള്ളക്കടവു കടമാക്കുഴി നിവാസികള്‍ ശ്രീ മാത്യു പൊട്ടംകുളത്തിന്‍റെ സഹായത്തോടെ ഒരേക്കര്‍ സ്ഥലം വാങ്ങി കുരിശുപള്ളി പണിതു.
ഈ രണ്ടു കുരിശുപള്ളിക്കാരെയും ചേര്‍ത്ത് ഇവയുടെ മധ്യഭാഗത്തായി ഒരു കുരിശുപള്ളി പണിയുന്നതിന് കാഞ്ചിയാര്‍ വികാരിയായ നെല്ലരിയില്‍ ബ. മാത്യു അച്ചന്‍ ശ്രമിച്ചു. അങ്ങനെ ഏവര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഇപ്പോള്‍ പള്ളി സ്ഥിതിചെയ്യുന്നിടത്ത് പുതിയ കുരിശുപള്ളി സ്ഥാപിതമായി. ഇതിനായി എഴുപത്തിയഞ്ചു സെന്‍റ് സ്ഥലം മണിയങ്ങാട്ട് ശ്രീ ലൂക്കോസ് ദാനം ചെയ്തു. 1960 മേയില്‍ ഇടവകയായി. മാര്‍ മാത്യു കാവുകാട്ട് പള്ളി ആശീര്‍വദിച്ച് ദിവ്യബലിയര്‍പ്പിച്ചു. പ്രഥമവികാരി നെല്ലരിയില്‍ ബ. മാത്യു അച്ചനായിരുന്നു. കാഞ്ചിയാര്‍ പള്ളിയില്‍ താമസിച്ചുകൊണ്ടാണ് അദ്ദേഹം രണ്ടു പള്ളികളും നടത്തിപ്പോന്നത്.

നവീനദൈവാലയം
പള്ളി പുതുക്കിപ്പണിയുന്നതിനുള്ള പ്രാരംഭ നടപടികളെടുത്തു ഫണ്ടുശേഖരണം തുടങ്ങിയത് പീലിയാനിക്കല്‍ ബ. ജോണച്ചനാണ്. പണിക്കു നേതൃത്വം നല്കി നിര്‍മാണം പൂര്‍ത്തിയാക്കിയത് 197678 ല്‍ വയലാര്‍ ബ. ജോസച്ചന്‍റെ കാലത്താണ്. ദൈവാലയ നിര്‍മാണത്തിനു സാമ്പത്തികക്ലേശം നേരിട്ടതിനാല്‍ പള്ളിവക ആറരയേക്കര്‍ സ്ഥലം അന്നു വില്ക്കേണ്ടിവന്നു. പലവിധത്തില്‍ ധനസമാഹരണം നടത്തി പൂര്‍ത്തീകരിച്ച പുതിയ പള്ളി 1978 ഫെബ്രുവരി 17 ന് മാര്‍ ജോസഫ് പവ്വത്തില്‍ ആശീര്‍വദിച്ചു. നെടിയകാലാപ്പറമ്പില്‍ ബ. ആന്‍റണിയച്ചന്‍റെ കാലത്തു പള്ളിയുടെ അള്‍ത്താര മനോഹരമാക്കുകയും പള്ളിക്കു സീലിംഗ് തറപ്പിക്കുകയും ചെയ്തു.

സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
മാത്യു നെല്ലരിയില്‍ (1960-61), മാത്യു ഇല്ലിക്കല്‍ (1961-68), തോമസ് ആര്യമണ്ണില്‍ (1968-72), ഫിലിപ്പ് കുന്നപ്പള്ളി (1972-73), ജോണ്‍ പീലിയാനിക്കല്‍ (1973-75), ജോണ്‍ നൊച്ചിവീട്ടില്‍ (1975-76), ജോസ് വയലാര്‍ (1976-78), അബ്രാഹം കുന്നക്കാട്ട് (1978-81), ജേക്കബ് കാവാലം (1981-85), സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട് (1985-88), മാത്യു അറയ്ക്കപ്പറമ്പില്‍ (1988-89), ലോറന്‍സ് ചക്കുംകളം (1989-92), ജോസഫ് ചെരുവില്‍ (1992-95), ആന്‍റണി നെടിയകാലാപ്പറമ്പില്‍ (1995-2000), വര്‍ഗീസ് കുളംപള്ളില്‍ (2001 – ).

പള്ളിമുറി
പ്രഥമവികാരിയായ നെല്ലരിയില്‍ ബ. മാത്യു അച്ചന്‍റെ നേതൃത്വത്തില്‍ ആദ്യത്തെ പള്ളിമുറി നിര്‍മിച്ചു. 1985-88 ല്‍ ചിറ്റപ്പനാട്ട് ബ. സെബാസ്റ്റ്യനച്ചന്‍റെ വിദഗ്ധ പ്ലാനിംഗില്‍ പുതിയ പള്ളിമുറി പണിതു.

സ്ഥാപനങ്ങള്‍
കര്‍മലീത്താമഠം : 1976 ല്‍ മഠം സ്ഥാപിതമായി. ഇവരുടെ നേതൃത്വത്തില്‍ അന്നു മുതല്‍ നഴ്സറി സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.
സ്നേഹസദന്‍ : ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ പരിശീലന പുനരധിവാസഭവനമാണിത്. കര്‍മലീത്താ സിസ്റ്റേഴ്സിന്‍റെ മേല്‍നോട്ടത്തില്‍ 1987 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ 46 കുട്ടികള്‍ പരിശീലനം നേടുന്നു. ഇതുവരെ 110 കുട്ടികള്‍ക്ക് പരിശീലനം സിദ്ധിച്ചിട്ടുണ്ട്.
ശാന്തി ആശ്രമം : നിര്‍ധനരായ കുട്ടികള്‍ക്കുള്ള ബോര്‍ഡിംഗാണിത്. നാലാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികളെ ഇവിടെ താമസിപ്പിച്ചു പരിപാലിക്കുന്നു. ഉറുമ്പയ്ക്കല്‍ ബ. അലക്സച്ചന്‍റെ മേല്‍നോട്ടത്തിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്.
പ്രാര്‍ഥനാഭവനം : ഇടവകയുടെ ഭാഗമായ ഇരുപതേക്കറില്‍ ആരാധന സഭയുടെ പൊതുപ്രാര്‍ത്ഥ നാഭവനം 1996 ല്‍ സ്ഥാപിതമായി. സന്യാസസഭാംഗങ്ങള്‍ മാത്രമല്ല അല്മായ സഹോദരങ്ങളും ഇവിടെ വന്ന് ആരാധനയില്‍ സംബന്ധിക്കുകയും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്തുവരുന്നു.

സ്കൂള്‍
എല്‍. പി. സ്കൂള്‍ 1965 ല്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഗവണ്മെന്‍റില്‍ നിന്ന് അംഗീകാരം ലഭിക്കാതെ വന്നതിനാല്‍ പ്രൈവറ്റായി അധ്യാപനം നടത്തിപ്പോന്നു. 1976 ല്‍ അംഗീകാരം ലഭിച്ചു. ഇതിനുള്ള കെട്ടിടം ഇല്ലിക്കല്‍ ബ. ജോസഫച്ചന്‍ പണികഴിപ്പിച്ചു. കാവാലം ബ. ജേക്കബച്ചന്‍റെ കാലത്ത് 1982-83 ല്‍ യു. പി. സ്കൂളാരംഭിച്ചു. ഇതിനായി അഞ്ച് ഏക്കറോളം സ്ഥലം വിലയ്ക്കു വാങ്ങി.
നെല്ലരിയില്‍ ബ. മാത്യു അച്ചന്‍റെ കാലത്തു സിമിത്തേരി നിര്‍മിച്ചു. നീണ്ട എട്ടുവര്‍ഷക്കാലം വികാരിയായിരുന്ന ഇല്ലിക്കല്‍ ബ. ജോസഫച്ചന്‍ ഇടവകയെ വികസനപാതയില്‍ നയിച്ചു. ആര്യമണ്ണില്‍ ബ. തോമസച്ചന്‍ വികാരിയായിരിക്കെ പള്ളിക്കുവേണ്ടി നാലരയേക്കര്‍ ഏലക്കാടു വാങ്ങി. പള്ളിവക സ്ഥലം നന്നായി കൃഷി ചെയ്തു.

കുരിശുപള്ളി
കടമാക്കുഴിയില്‍ വി. മത്തായിശ്ലീഹായുടെ നാമത്തിലുള്ള കുരിശുപള്ളി ശ്രീ ജോര്‍ജ് ജെ. മാത്യു പൊട്ടംകുളത്തിന്‍റെ സംഭാവനയാണ്. വള്ളക്കടവു ജംഗ്ഷനിലും കപ്പേളയുണ്ട്.

സ്ഥിതിവിവരം
ഇവിടെ 405 കുടുംബങ്ങളിലായി 1680 കത്തോലിക്കരുണ്ട്. എട്ടു വൈദികന്മാരും 29 സന്യാസിനികളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ദൈവജനശുശ്രൂഷ നടത്തുന്നു. പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ടു വൈദികസന്യാസാര്‍ഥികളും മൂന്നു സന്യാസാര്‍ഥിനികളും ഇവിടെയുണ്ട്.

ഇതരഭവനങ്ങള്‍ : യാക്കോബായ- 74, സി.എസ്.ഐ.- 12, ഹൈന്ദവര്‍- 357, മുസ്ലീങ്ങള്‍ – 7.
വിവിധഭക്തസഖ്യങ്ങള്‍ സാമൂഹികസേവനത്തിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും തല്പരരായി ശുശ്രൂഷ ചെയ്യുന്നു.