Valiyathovala Christ Raj

Valiyathovala – 685 510

04868 – 276210

Vicar: Rev. Fr. Sebastian Kidangathazhe

Cell: 9447 800 300

sibichan29@gmail.com

Click here to go to the Church

 

വലിയതോവാളയില്‍ കുടിയേറ്റമാരംഭിച്ചത് 1952 ലാണ്. അന്ന് ഏറ്റവും അടുത്തുള്ള ദൈവാലയം കട്ടപ്പനയായിരുന്നു. അവിടേക്കുള്ള ദൂരക്കൂടുതലും കുടിയേറ്റക്കാരായ വിശ്വാസികളുടെ വര്‍ധനവും നിമിത്തം വലിയതോവാളയില്‍ത്തന്നെ പള്ളിയുണ്ടാക ണമെന്നു വിശ്വാസികള്‍ തീവ്രമായി ആഗ്രഹിച്ചു. കുടിയേറ്റക്കാരായ വിശ്വാസികള്‍ പള്ളിക്കായി പ്രത്യേക സ്ഥലവും തിരിച്ചിട്ടു. കട്ടപ്പനപ്പള്ളി വികാരിയായിരുന്ന വയലുങ്കല്‍ ബ. അലക്സാണ്ടറച്ചന്‍റെ നേതൃത്വത്തില്‍ പള്ളിപണിയാരംഭിച്ചു. വൈകാതെ ക്രിസ്തുരാജന്‍റെ നാമത്തില്‍ ചെറിയ പള്ളി സ്ഥാപിതമായി. 1955 ഡിസംബര്‍ 16 ന് വയലുങ്കല്‍ ബ. അലക്സാണ്ടറച്ചന്‍ ഇവിടെ ആദ്യമായി ദിവ്യബലി അര്‍പ്പിച്ചു; 1956 ല്‍ ഇത് ഇടവകയായി ഉയര്‍ത്തപ്പെട്ടു. പ്രഥമവികാരിയായ വയലുങ്കല്‍ ബ. അലക്സാണ്ടറച്ചന്‍ കട്ടപ്പനയില്‍ താമസിച്ചുകൊണ്ടു ശുശ്രൂഷയാരംഭിച്ചു.

നവീനദൈവാലയം
കുടിയേറ്റം വര്‍ദ്ധിച്ചതിനാല്‍ ഇടവകാംഗങ്ങള്‍ക്ക് ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍ ചെറിയ പള്ളി അപര്യാപ്തമായി.വികാരി അയ്മനംകുഴി ബ. ജേക്കബച്ചന്‍റെ നേതൃത്വത്തില്‍ 1971 ഫെബ്രുവരി 14 നു കൂടിയ പൊതുയോഗം പള്ളി പുതുക്കിപ്പണിയുന്നതിനു തീരുമാനിച്ചു. ഇതിനായി അമ്പതിനായിരം രൂപയും കുറെ സാധനസാമഗ്രികളും ശേഖരിച്ചു. ഇതിനിടെ അയ്മനംകുഴി ബ. ജേക്കബച്ചന്‍ കണ്ണിമലയ്ക്കു സ്ഥലം മാറി. തുടര്‍ന്നെത്തിയ മുരിങ്ങയില്‍ ബ. ജോസഫച്ചന്‍ പുല്ലു ഷെഡ്ഡ് പൊളിച്ചുമാറ്റി പള്ളിപണിക്കു തുടക്കം കുറിച്ചു. എരുതനാട്ട് ബ. ജോസഫച്ചന്‍ 1974 ല്‍ വികാരിയായി എത്തി. പള്ളിയുടെ പുതുക്കിയ പ്ലാനും എസ്റ്റിമേറ്റും 1974 ജൂലൈ 23 ലെ പൊതുയോഗം അംഗീകരിച്ചു. ബ. വികാരിയച്ചന്‍റെ നേതൃത്വത്തില്‍ പിരിവു നടത്തി പള്ളിപണി തുടങ്ങി. എരുതനാട്ട് ബ. ജോസഫച്ചന്‍റെ അവിരാമപരിശ്രമഫലമായി ദൈവാലയം 1977 ല്‍ പണിതീര്‍ത്തു. മാര്‍ ജോസഫ് പവ്വത്തില്‍ പള്ളിയുടെ കൂദാശ 1977 മാര്‍ച്ച് ആറിനു നിര്‍വഹിച്ചു. പള്ളിയുടെ രജതജൂബിലിയും പുതിയ പള്ളിയുടെ വെഞ്ചരിപ്പും ഒരുമിച്ചാണ് ആഘോഷിച്ചത്. ദൈവാരാധനക്കു സൗകര്യ പ്രദമായ ഒരാലയത്തിന് ഈ കര്‍ഷക ജനത ദീര്‍ഘനാള്‍ ക്ഷമാപൂര്‍വം പരിശ്രമിക്കേണ്ടി വന്നു.

വൈദികമന്ദിരം
ആദ്യത്തെ പള്ളിമുറി 1965-66 കാലഘട്ടത്തില്‍ അയ്മനംകുഴിയില്‍ ബ. ജേക്കബച്ചന്‍റെ മേല്‍നോട്ടത്തില്‍ പണിയിച്ചതാണ്. നവീനവും വിശാലവുമായ പള്ളിമുറി ആലപ്പാട്ടുകുന്നേല്‍ ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ പണിയിച്ചു. 1999 ഒക്ടോബര്‍ 24 ന് ഇതിനു ശില സ്ഥാപിച്ചു. 2001 ഫെബ്രുവരി 16 ന് മാര്‍ മാത്യു വട്ടക്കുഴി, പുതിയ രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്‍റെ സഹകാര്‍മികത്വത്തില്‍ ഇതു വെഞ്ചരിച്ചു.

ശുശ്രൂഷ ചെയ്ത ബ. വികാരിമാര്‍
അലക്സാണ്ടര്‍ വയലുങ്കല്‍ (1955 58), മാത്യു നെല്ലരിയില്‍ (1958- 59), എഫ്രേം കുന്നപ്പള്ളി (1959 – 61), ജേക്കബ് അയ്മനംകുഴി (1961 – 71), ജോസഫ് മുരിങ്ങയില്‍ (1971-74), ജോസഫ് എരുതനാട്ട് (1974-79), അലക്സ് മൂലക്കുന്നേല്‍ (1979-85), ജോര്‍ജ് പൊന്നെടുത്തകല്ലേല്‍ (1985), ചാക്കോ കൂരമറ്റം (1985-87), അഗസ്റ്റിന്‍ നെല്ലിയാനി (1987-94), ജോസഫ് ആലപ്പാട്ടുകുന്നേല്‍ (1994- ).

അസ്തേന്തിമാര്‍
ജോസഫ് ചവറപ്പുഴ (1996-97), പോള്‍ നെല്ലിപ്പള്ളി (1997), ജയിംസ് വെണ്മാന്തറ (1997-98), ജോസഫ് താന്നിക്കല്‍ (1998-99), ജോര്‍ജ് പുതുപ്പറമ്പില്‍ (1999- ).

തിരുഹൃദയമഠം
മാര്‍ മാത്യു കാവുകാട്ടു പിതാവിന്‍റെ നിര്‍ദ്ദേശപ്രകാരം 1958 ജൂണ്‍ 23 നു തിരുഹൃദയമഠം സ്ഥാപിതമായി. പള്ളിവക കെട്ടിടത്തില്‍ 1977 മുതല്‍ ഇവര്‍ നഴ്സറിസ്കൂള്‍ നടത്തിവരുന്നു.

സ്കൂളുകള്‍
വയലുങ്കല്‍ ബ. അലക്സാണ്ടറ ച്ചന്‍റെ കാലത്ത് 1958 ജൂണില്‍ എല്‍. പി. സ്കൂള്‍ ആരംഭിച്ചു. അയ്മനം കുഴി ബ. ജേക്കബച്ചന്‍റെ പരിശ്രമഫ ലമായി സ്കൂള്‍കെട്ടിടം പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്‍റെ ശ്രമഫലമായി 1962 ജൂണില്‍ യു. പി. സ്കൂളും 1968 – 69 ല്‍ ഹൈസ്കൂളും അനുവദിച്ചുകിട്ടി. കട്ടപ്പനയൊഴികെ സമീപപ്രദേശങ്ങ ളിലൊന്നും ഹൈസ്കൂള്‍ ഇല്ലായിരുന്ന തിനാല്‍ ഇതര സ്ഥലങ്ങളില്‍ നിന്നുള്ള വളരെയധികം കുട്ടികള്‍ ഇവിടെയാണു പഠിച്ചുകൊണ്ടിരുന്നത്. 1976 – 77 ല്‍ ഇരട്ട യാറില്‍ ഹൈസ്കൂള്‍ അനുവദിച്ചതോടു കൂടി വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞു.
നാടിന്‍റെ സാംസ്കാരികനിലവാരം ഉയര്‍ത്താന്‍ പര്യാപ്തമായവിധം ഹൈസ്കൂളിന് അനുവാദം വാങ്ങിച്ചെടു ക്കുന്നതിനും സ്കൂളിനാവശ്യമായ ഇതര കാര്യങ്ങള്‍ യഥാസമയം ക്രമപ്പെടുത്തുന്നതിനുമെല്ലാം ബ. ജേക്കബ് അച്ചന്‍ കാണിച്ച താല്പര്യവും ജാഗ്രതയും ഒരിക്കലും മറക്കാനാവില്ല.

ഇതര സ്ഥാപനങ്ങള്‍
1985 ഡിസംബര്‍ 15 നു പ്രവര്‍ത്തനമാരംഭിച്ച ഗവണ്മെന്‍റ് ഹോമിയോ ഡിസ്പന്‍സറിയും 1987 ഓഗസ്റ്റ് ഒന്നിനു സ്ഥാപിതമായ അല്‍ഫോന്‍സാ ഹോസ്പിറ്റലും പെന്തക്കോസ്തു സഭക്കാര്‍ 2000 ല്‍ ആരംഭിച്ച എമ്മാനുവേല്‍ ഓര്‍ഫനേജും സി. വൈ. എം. എ. ലൈബ്രറിയും മന്നാക്കുടിയിലെ ടാഗോര്‍ സ്മാരക പബ്ലിക് ലൈബ്രറിയും വലിയ തോവാളയിലെ ഇടവകയുടെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു.

കുരിശുപള്ളികള്‍
മുരിങ്ങയില്‍ ബ. ജോസഫച്ചന്‍റെ കാലത്ത് 1972-73 ല്‍ ചക്കക്കാനത്തും മൂലക്കുന്നേല്‍ ബ.അലക്സച്ചന്‍റെ കാലത്ത് 1983 ഫെബ്രുവരി 18 ന് അഞ്ചുമുക്കിലും നെല്ലിയാനി ബ. അഗസ്റ്റിനച്ചന്‍റെ കാലത്ത് 1994 ഫെബ്രുവരി 13 ന് മന്നാക്കുടിയിലും 1991 ജനുവരി 30 ന് പൂവേഴ്സ് മൗണ്ടിലും കുരിശുപള്ളികള്‍ സ്ഥാപിതമായിട്ടുണ്ട്.

കുടുംബം, ദൈവവിളി
ഇരുപതു കുടുംബക്കൂട്ടായ്മ കളിലായി 456 കത്തോലിക്കാ കുടുംബങ്ങളും 2221 കത്തോലി ക്കരുമുണ്ട്. രണ്ടു രൂപതാ വൈദികന്മാരും രണ്ടു സന്യാസവൈദികന്മാരും 42 സന്യാസിനികളും വിവിധ സ്ഥലങ്ങളിലായി ശുശ്രൂഷ നടത്തുന്നു. ആറു വൈദികാര്‍ഥികളും ആറു സന്യാസാര്‍ഥിനികളുമുള്ള ഇടവക ദൈവവിളിയില്‍ സമ്പന്നമാണെന്നു പറയാം.
ഇടവകാതിര്‍ത്തിയിലെ ഇതരഭവനങ്ങള്‍ : ലത്തീന്‍ : 5, മലങ്കര : 10, യാക്കോബായ : 17, പ്രോട്ടസ്റ്റന്‍റ് : 6, ഹിന്ദുക്കള്‍ : 182, മുസ്ലീം : 1.

ഭക്തസംഘടനകള്‍
ലീജിയന്‍ ഓഫ് മേരിയും സി. വൈ. എം. എ. യും 1973 ലും സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സഖ്യം, യുവദീപ്തി എന്നിവ 1974 ലും സ്ഥാപിതമായി. സാമൂഹിക സാംസ്കാരിക സേവന രംഗത്തും ആത്മീയമേഖലകളിലും ഇവിടുത്തെ ഭക്തസഖ്യങ്ങള്‍ നിസ്തു ലമായ സേവനം കാഴ്ചവയ്ക്കുന്നു.

സ്ഥലവിവരം
1968 ല്‍ പതിനെട്ടര സെന്‍റ് 838 രൂപയ്ക്കു വാങ്ങി. പൂവത്തുംമൂട്ടില്‍ ശ്രീ തോമസ് ഒരേക്കര്‍ 29 സെന്‍റും കിഴക്കുംപുറത്ത് ശ്രീ ജോസ് 66 സെന്‍റും മുണ്ടുവാലയ്ക്കല്‍ ശ്രീ ജോസഫ് 28 സെന്‍റും ശൗര്യാംമാക്കല്‍, മാങ്കോട്ടില്‍ കുടുംബക്കാര്‍ ചേര്‍ന്ന് ഒന്നേമുക്കാല്‍ സെന്‍റും അയ്യനാംകുഴി ശ്രീ തോമസ് ഒരേക്കര്‍ 50 സെന്‍റും വിവിധ കാല ങ്ങളിലായി പള്ളിക്കു സംഭാവന ചെയ്തിട്ടുണ്ട്.
വലിയതോവാള ഒരു കാലത്തു കുരുമുളകിനു പ്രസിദ്ധമായിരുന്നു. തങ്ങളുടെ കൃഷിയിടങ്ങള്‍ നല്‍കിയ സമൃദ്ധമായ വിളവിന്‍റെ ഒരു ഭാഗം അവര്‍ സന്തോഷപൂര്‍വം ശേഖരിച്ചു വച്ചു. ദൈവാലയ നിര്‍മാണത്തിന് ഈ വിഭവ മാണ് ഉപയോഗിച്ചത്. ഇന്ന് വിള ദൗര്‍ ലഭ്യവും വില മാന്ദ്യവും വലിയ പ്രശ്നമാ യിരിക്കുന്നു. രൂപതയിലെ അതിര്‍ത്തി മേഖലയിലാണ് ഈ ഇടവക. കോത മംഗലം രൂപതയിലുള്ള ഇരട്ടയാര്‍ ഇടവ കാതിര്‍ത്തി കടന്നുവേണം ഇവിടെ എത്തുവാന്‍. ഇരട്ടയാറിന്‍റെ വികസനം വലിയതോവാളയെ പിന്നാക്കമാക്കുന്നുണ്ട്.