Vembly – 686 514
Vicar: Rev. Fr. Cherian Pulikunnel VC
Click here to go to the Church
പീരുമേടു താലൂക്കിന്‍റെ വടക്കുപടിഞ്ഞാറുള്ള വടക്കേമല 1940 വരെ വനപ്രദേശമായിരുന്നു. വടക്കേമലയ്ക്കു ചുറ്റും ഉയര്‍ന്നുനില്ക്കുന്ന ഉറുമ്പിക്കര, കോഴിപ്പൂവന്‍മല, മൂപ്പന്‍മല, വെമ്പാലമേട്, കുന്നാട്, വാഗമണ്‍ എന്നീ ഗിരിശൃംഗങ്ങള്‍ ഇതിനെ ദുര്‍ഗമ പ്രദേശമാക്കുന്നു. പൂഞ്ഞാര്‍രാജകുടുംബം വകയായിരുന്ന ഈ പ്രദേശം ശ്രീ കെ. വി. വര്‍ക്കി പൊട്ടംകുളം വിലയ്ക്കുവാങ്ങി. ഇവിടെ കുടിയേറിപ്പാര്‍ത്തവര്‍ 1932 മുതല്‍ ഇദ്ദേഹത്തില്‍നിന്നു സ്ഥലം വാങ്ങി കൃഷിയാരംഭിച്ചു. ആത്മീയാവശ്യങ്ങള്‍ക്ക് ഇവര്‍ കൂട്ടിക്കല്‍ ഇടവകയെ ആശ്രയിച്ചിരുന്നു. 1942 ല്‍ മുക്കുളം ഇടവക സ്ഥാപിതമായതോടെ ആത്മീയാവശ്യങ്ങള്‍ അവിടെ നിര്‍വഹിച്ചു പോന്നു. എന്നാല്‍, തിരുക്കര്‍മങ്ങള്‍ക്കു മുക്കുളത്തെത്തുക അതീവദുഷ്കരമായിരുന്നതിനാല്‍ ദൈവാലയ സ്ഥാപനത്തെപ്പറ്റി വിശ്വാസികള്‍ ചിന്തിച്ചുതുടങ്ങി.
ദൈവാലയസ്ഥാപനം
ശ്രീ വര്‍ക്കി പൊട്ടംകുളം 1948 ല്‍ ദൈവാലയനിര്‍മാണത്തിനായി കുറെ സ്ഥലം സംഭാവന ചെയ്തു. മുക്കുളം വികാരി വടക്കേക്കുറ്റ് ബ. സിറിയ ക്കച്ചന്‍റെ നേതൃത്വത്തില്‍ 1950 ല്‍ പള്ളിപണി ആരംഭിച്ചു. 1951 ല്‍ കോട്ടയം രൂപതാ മെത്രാന്‍ മാര്‍ തോമസ് തറയില്‍ കുരിശുപള്ളി വെഞ്ചരിച്ചു. 1975 ഏപ്രില്‍ 11 ന് ഇടവകയായി ഉയര്‍ത്തപ്പെട്ടു. വടക്കേമലപ്പള്ളി വികാരിയായി മുക്കുളം വികാരി ചിറയ്ക്കലകത്തു ബ. സെബാസ്റ്റ്യനച്ചനെ അഭിവന്ദ്യപിതാവു നിയമിച്ചു. പള്ളിയുടെ മോണ്ടളവും മുഖവാരവും പണിതു 1976 ല്‍ ചിറയ്ക്കലകത്ത് ബ. സെബാസ്റ്റ്യനച്ചന്‍ ദൈവാലയം മനോഹരമാക്കി.
നവീന ദൈവാലയം
പുതിയ ദൈവാല യത്തിന് 1993 ഏപ്രില്‍ 2 നു മാര്‍ മാത്യു വട്ടക്കുഴി തറക്കല്ലിട്ടു. വികാരി യായിരുന്ന പരുന്തിരിക്കല്‍ ബ. വര്‍ഗീസച്ചന്‍റെ നേതൃത്വ ത്തില്‍ ഇടവകജനങ്ങള്‍ രാപകല്‍ ഭേദമന്യേ അധ്വാനിച്ചും ധനാഗമപദ്ധതികള്‍ ആസൂത്രണം ചെയ്തും ഒരു വര്‍ഷംകൊണ്ട് കരിങ്കല്ലില്‍ തീര്‍ത്ത കവിതകണക്കെ മനോഹരമായ ദൈവാലയം പൂര്‍ത്തിയാക്കി. മാര്‍ മാത്യു വട്ടക്കുഴി 1994 ഏപ്രില്‍ 21 നു ദൈവാലയത്തിന്‍റെ കൂദാശ നിര്‍വഹിച്ചു. പള്ളിമേടയും ഇതോടൊപ്പം നിര്‍മിച്ചു. 1995 മുതലാണ് ഇവിടെ സ്ഥിരവൈദികനെ ലഭിച്ചത്. ബ. പരിന്തിരിക്കലച്ചന്‍റെ നിര്‍മാണരംഗത്തെ ആദ്യ പരിശ്രമം വന്‍ വിജയമായത് അദ്ദേഹത്തിനും ദൈവജനത്തിനും ആവേശം പകരുന്നതായിരുന്നു.
സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
ജോണ്‍ തടത്തില്‍ (1973-75), സെബാസ്റ്റ്യന്‍ ചിറയ്ക്കലകത്ത് (1975-78), അബ്രാഹം വലിയകണ്ടം (1978-79), ജോസഫ് പാലത്തുങ്കല്‍ (1979-80), ജോസഫ് പുതുവീട്ടിക്കളം (1980-81), മാത്യു ചെരിപുറം (1981-85), ഫിലിപ്പ് പരുവനാനി (1985-90), വര്‍ഗീസ് പരുന്തിരിക്കല്‍ (1990-95), അബ്രാഹം പുന്നോലിക്കുന്നേല്‍ (1995-96), പീറ്റര്‍ മേസ്തിരിപ്പറമ്പില്‍ (1996-99), മാര്‍ട്ടിന്‍ പാലക്കുടി (1999- ).
കുടുംബങ്ങള്‍, ദൈവവിളി
ആറു കുടുംബകൂട്ടായ്മകളിലായി 86 കുടുംബങ്ങളും 400 കത്തോലിക്കരുമുണ്ട്. 12 ലത്തീന്‍ കത്തോലിക്കാകുടുംബങ്ങളും 63 ഹൈന്ദവഭവനങ്ങളും ഇടവകയുടെ പരിധിയിലുണ്ട്. ആറു സന്യാസിനികള്‍ വിവിധ സന്യാസിനീസമൂഹങ്ങളില്‍ സുവിശേഷ ശുശ്രൂഷ ചെയ്യുന്നു. പരിശീലനം നേടുന്ന രണ്ടു വൈദികാര്‍ഥികളും അഞ്ചു സന്യാസാര്‍ഥിനികളുമുണ്ട്.
സ്ഥാപനങ്ങള്‍
1977 ജൂണില്‍ എല്‍.പി. സ്കൂളും 1995 മാര്‍ച്ചില്‍ കര്‍മലീത്താസന്യാ സിനികളുടെ ഭവനവും ആരംഭിച്ചു.
പഞ്ചായത്തുവക വായനശാല ഇടവകയില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാതൃദീപ്തി, പിതൃവേദി, യുവദീപ്തി, മിഷന്‍ലീഗ് എന്നീ ഭക്തസംഘടനകള്‍ ഇടവകപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നു
ശ്രീ വര്‍ക്കി പൊട്ടംകുളം സംഭാവന ചെയ്ത രണ്ടേക്കര്‍ സ്ഥലത്തിനു പുറമേ 1986 ല്‍ 90 സെന്‍റു സ്ഥലം കൂടെ വാങ്ങിച്ചു.
കുത്തനെയുള്ള ചെരിവുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ പ്രദേശം പ്രകൃതി രമണീയമെങ്കിലും ജീവിതസൗ കര്യങ്ങള്‍ തീരെക്കുറവുള്ളതാണ്. ആളുകള്‍ കഠിനാധ്വാനികളും സഹനശീലരുമാണ്. നിലനില്പിനും വികസനത്തിനും ഇടവകയുടെ നേതൃത്വം മുഖ്യപങ്കു വഹിക്കുന്നുണ്ട്.