Tharakanattukunnu St. Antony

Chenapady – 686 520

04828 – 262139

Vicar: Rev. Fr. Sebastian Vadakkemuriyil

Cell: 9447 677 690

nithinchacko99@gmail.com

സമീപപ്രദേശങ്ങളില്‍നിന്ന് 1914 ല്‍ കുടിയേറി പ്പാര്‍ത്തവരാണ് തരകനാട്ടുകുന്നുകാര്‍. പള്ളി സ്ഥാപിക്കുന്ന തിനു മുമ്പ് ഇവര്‍ ചിറക്കടവ് ഇടവകാംഗങ്ങളായിരുന്നു.

ദൈവാലയനിര്‍മാണം
ഇദ്ദേശവാസികള്‍ കരിമ്പന്‍മാവില്‍ 1915 ല്‍ കുറെ സ്ഥലം വെട്ടിത്തെളിച്ചു പ്രാര്‍ഥനാലയം നിര്‍മിച്ച് സന്ധ്യാസമയങ്ങളില്‍ ഒരുമിച്ചുകൂടി പ്രാര്‍ഥിച്ചിരുന്നു. څപള്ളിക്കൂടം ഔസേപ്പ് چ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയുടെ സ്ഥലത്താണ് ഷെഡ്ഡുകെട്ടി സമ്മേളി ച്ചിരുന്നത്. ഈ സ്ഥലമാണ് څതരകനാട്ടുകുന്ന് چ (തരക ന്മാര്‍ ഒരുമിച്ചു കൂടുന്നിടം) എന്ന പേരില്‍ അറിയപ്പെട്ടത്. പക്ഷേ, ഈ സ്ഥലം ദൈവാലയനിര്‍മാണത്തിനു യോജിച്ചതല്ലായിരുന്നതിനാല്‍ 1918 ല്‍ ഇതു വിറ്റു കിട്ടിയ പണംകൊണ്ട് ഇന്നു പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തി ന്‍റെ ഒരു ഭാഗം വാങ്ങി. ചിറക്കടവുപള്ളി വികാരി ചോതിരക്കുന്നേല്‍ ബ. ഇഗ്നേഷ്യസച്ചന്‍റെ നിര്‍ദേശാനു സരണം കുരിശുപള്ളി സ്ഥാപിച്ചു.
തരകനാട്ടുകുന്നില്‍ കത്തോലി ക്കാകുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുകയും ദൈവാലയം അത്യാവശ്യമാകുകയും ചെയ്തു. ഉദാരമ തിയായ തിരുനല്ലൂര്‍ ശ്രീ കേശവന്‍നായര്‍ ഒരേക്കര്‍ സ്ഥലം 1921 ല്‍ പള്ളിക്കു ദാനം ചെയ്തു. 1924 മാര്‍ച്ച് 16 ന് 107 കുടുംബനാഥന്‍മാര്‍ സംബന്ധിച്ച യോഗതീരുമാ നമനുസരിച്ച് ദൈവാലയ സ്ഥാപനത്തിനുള്ള അപേക്ഷ ചങ്ങനാശേരി രൂപതയില്‍ സമര്‍പ്പിച്ചു. കുര്യാളശേരില്‍ മാര്‍തോമ്മാ മെത്രാന്‍ 1924 മാര്‍ച്ച് 31 ന് അനുകൂലമായ കല്പന പുറപ്പെടുവിച്ചു. താല്ക്കാലികമായി പണിത ദൈവാലയത്തില്‍ 1924 ഡിസംബര്‍ 28 ന് ആദ്യ ദിവ്യബലിയര്‍പ്പിച്ചു. പഴയിടം പള്ളി വികാരി കുരിശും മൂട്ടില്‍ ബ. ചാണ്ടിയച്ചനാണ് തുടര്‍ന്ന് ഇവിടുത്തെ ആത്മീയകാര്യങ്ങള്‍ നടത്തിയിരുന്നത്. 1927 ല്‍ പള്ളിപണി പൂര്‍ത്തിയാകുകയും മേയ് 17 ന് മാര്‍ ജയിംസ് കാളാശേരി പുതുക്കിപ്പണിത ദൈവാലയം ആശീര്‍വദിക്കുകയും ചെയ്തു. ഇത് ഇടവകയായി 1927 സെപ്തംബര്‍ 16 ന് ഉയര്‍ത്തപ്പെട്ടു.
1937 ല്‍ മണ്ണൂര്‍ ബ. സ്കറിയാച്ചന്‍റെ കാലത്തും 1988 ല്‍ പുറക്കരി ബ. തോമസച്ചന്‍റെ കാലത്തും പള്ളി പുതുക്കിപ്പണിതിട്ടുണ്ട്. ആയിത്തമറ്റത്തില്‍ ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ 1949 – 50 ല്‍ പള്ളിമുറി പണിതീര്‍ത്തു. 1988 ല്‍ പുറ ക്കരി ബ. തോമസച്ചന്‍റെ കാലത്തു കുരിശ ടിയും പുതിയ സിമിത്തേരിയും നിര്‍മിച്ചു.

ശുശ്രൂഷചെയ്ത ബ. വൈദികന്മാര്‍
മത്തായി പെറ്റെക്കാട്ട് (1929-30), ദേവസ്യ പുറക്കരി (1930-33), സ്കറിയാ മണ്ണൂര്‍ (1933-38), ചാണ്ടി നീരാക്കല്‍ (1938-40), തോമസ് തൊട്ടിയില്‍ (1940-41), മത്തായി നടുവിലേക്കുറ്റ് (1941-43), സ്കറിയാ തെക്കേല്‍ (1943-45), തോമസ് മണ്ണംപ്ലാക്കല്‍ (1945-47), തോമസ് ആയിത്തമറ്റം (1947-50), ജോസഫ് വീട്ടുവേലിക്കുന്നേല്‍ (1950-51), ജേക്കബ് കാഞ്ഞിരത്തിനാല്‍ (1951-55), ജോസഫ് കുരീക്കാട്ട് (1955-60), ജോസഫ് കളരിപ്പറമ്പില്‍ (1960-61), മാത്യു വലിയപറമ്പില്‍ (1961-66), മാത്യു കോവുക്കുന്നേല്‍ (1966-70), ജോര്‍ജ് നെടുന്തകിടിയില്‍ (1970-71), ജോസഫ് കളരിക്കല്‍ (1971-73), പോള്‍ കുഴുവേലിക്കളം (1973-75), ജോര്‍ജ് പരുവനാനി (1975-76), ജോണ്‍ പീലിയാനിക്കല്‍ (1976-77), മാത്യു പിണമറുകില്‍ (1977-80), ജോസ് തെക്കേല്‍ (1980-82), ജോസഫ് തോട്ടുപുറം (1982-84), തോമസ് പുറക്കരി (1984-89), മാത്യു വാഴപ്പനാടി (1989-90), മാത്യു ചെരിപുറം (1990-95), തോമസ് പുത്തന്‍പുരയ്ക്കല്‍ (1995-2000), സെബാസ്റ്റ്യന്‍ വടക്കേക്കൊട്ടാരം (2000-).

സ്ഥാപനങ്ങള്‍
1935 ല്‍ എല്‍. പി. സ്കൂള്‍ സ്ഥാപിത മായി. ക്ലാരസഭയുടെ ശാഖ 1979 ജൂലൈ 3 നു സ്ഥാപിക്കപ്പെട്ടു. ഇവരുടെ നേതൃത്വ ത്തില്‍ നഴ്സറി സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.
സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മിഷന്‍ ലീഗ്, അള്‍ത്താര ബാലസഖ്യം, യുവ ദീപ്തി, മാതൃദീപ്തി എന്നീ ഭക്തസ ഖ്യങ്ങള്‍ ഇടവകയില്‍ പ്രവര്‍ത്തി ച്ചുവരുന്നു.

കുടുംബം, ദൈവവിളി
പതിനേഴു കുടുംബക്കൂട്ടായ്മക ളിലായി 248 കത്തോലിക്കാക്കുടുംബ ങ്ങളും 1225 കത്തോലിക്കരും ഇവിടെ യുണ്ട്. നാലു വൈദികന്മാര്‍ ഇടവകാംഗ ങ്ങളായുണ്ട്. അഞ്ചു സന്യാസിനികള്‍ സഭാസേവനമനുഷ്ഠിച്ചുവരുന്നു. രണ്ടുപേര്‍ വൈദിക പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.