Seethathodu St. George

Seethathodu – 689 667

Vicar: Rev. Dr. James Elanjipuram

Cell: 9447 8680 05

സീതത്തോട് എന്ന ദേശനാമം പുരാണകഥ യുടെ പശ്ചാത്തലത്തില്‍ ലഭിച്ചതാവാം. സീതാരാമന്മാ രുടെ മക്കള്‍ ഗുരുകുലവിദ്യാഭ്യാസം നടത്തിയെന്നു പറയപ്പെടുന്ന څഗുരുനാഥന്‍ മണ്ണുംچ സീതയെ മുടിയില്‍ പിടിച്ചു രാവണന്‍ വലിച്ചിഴച്ചുകൊണ്ടുപോയ څസീത മുടിയുംچ ഇവിടെയുണ്ടത്രേ. സീത, ഭൂമിപിളര്‍ന്നു താണുപോയ സ്ഥലം څസീതക്കുഴിയുംچ അവിടുണ്ടായ കുഴിയില്‍ നിന്നൊഴുകിയ തോട് څസീതത്തോടുچമായി .
നിലയ്ക്കല്‍, ശബരിമല, പമ്പ, മുതലായ പുണ്യതീര്‍ഥകേന്ദ്രങ്ങളും ആനത്തോട്, കക്കി, മൂഴിയാര്‍, ഗവി മുതലായ വൈദ്യുതപദ്ധതിപ്രദേശങ്ങളും സീതത്തോടു പഞ്ചായത്തിന്‍റെ പരിധിക്കുള്ളിലാണ്.

പലായനചരിത്രം
ഏതാണ്ടു 15-ാം നൂറ്റാണ്ടുവരെ ജനങ്ങളിവിടെ ഐശ്വര്യസമൃദ്ധിയോടെ പാര്‍ത്തിരുന്നു. 15-ാം നൂറ്റാണ്ടിന്‍റെ അവസാനഘട്ടത്തില്‍ പാണ്ടിപ്രദേശത്തു നിന്നുള്ള ശത്രുക്കളുടെ ആക്രമണമോ വ്യാപകമായ മഹാമാരിയോ നിമിത്തം നിലയ്ക്കലും സീതത്തോടും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഇവിടെനിന്നു പലായനം ചെയ്ത് റാന്നി, ചെങ്ങന്നൂര്‍, നിരണം, കാഞ്ഞിരപ്പള്ളി, അരുവിത്തുറ എന്നിവിടങ്ങളില്‍ അഭയം തേടി. അങ്ങനെ ഒരു കാലത്തു ജനനിബിഡമായിരുന്ന ഇവിടം മനുഷ്യവാസമില്ലാത്ത ഘോരവനമായിത്തീര്‍ന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ചുങ്കപ്പാറ, കുട്ടനാട് എന്നിവിട ങ്ങളില്‍നിന്നു കുടിയേറിപ്പാര്‍ത്തവരാണ് ഇവിടെയുള്ള കത്തോലിക്കര്‍.

മിഷന്‍കേന്ദ്രം
ഇടവകസ്ഥാപനത്തിനുമുമ്പ് മലങ്കരറീത്തു പള്ളിയിലും ചിറ്റാര്‍ ലത്തീന്‍പള്ളിയിലുമാണ് ഇവര്‍ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. സ്വന്തമായി ദൈവാലയം വേണമെന്ന ആഗ്രഹം തദ്ദേശവാസികള്‍ മാര്‍ മാത്യു കാവുകാട്ടു പിതാവിനെ അറിയിച്ചു. അങ്ങനെ 1965 ല്‍ ഇതു ചങ്ങനാശേരി അതിരൂപതയുടെ മിഷന്‍ പ്രദേശമാക്കി . 1967 ല്‍ രൂപത څസീതക്കുഴിچയില്‍ സ്ഥലം വാങ്ങി, ഷെഡ്ഡുണ്ടാക്കി. ഇവിടെ അണിയറ ബ. ആന്‍റണിയച്ചന്‍ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. അന്നിവിടെ 20 കുടുംബങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രസ്തുത സ്ഥലം ഇടവകയുടെ ഒരു കോണിലായിരുന്നതിനാല്‍ ആ സ്ഥലം വിറ്റ് സീതത്തോട്ടില്‍ ഇപ്പോള്‍ കക്കാട് പവര്‍ ഹൗസ് ഇരിക്കുന്നിടത്ത് ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി. ഇക്കാലത്ത് വിശ്വാസികള്‍ മലങ്കരപ്പള്ളിയിലാണ് വി. കുര്‍ബാനയ്ക്കു പോയിരുന്നത്.

ദൈവാലയസ്ഥാപനം
പുതിയ സ്ഥലത്തു ചാപ്പല്‍ പണിതു ദിവ്യബലിയര്‍പ്പിക്കാന്‍ തുടങ്ങി. ഞായറാഴ്ചകളിലും മറ്റുദിനങ്ങളിലും തിരുക്കര്‍മങ്ങള്‍ നടത്തിയിരുന്നതു മീന്‍കുഴിപ്പള്ളിയിലെ ബ. വികാരിമാരാ യിരുന്നു. എന്നാല്‍ സമീപപ്രദേശങ്ങള്‍ ഗവണ്‍മെന്‍റ് ഏറ്റെടുത്ത കൂട്ടത്തില്‍ കക്കാടു പവര്‍ഹൗസിനുവേണ്ടി പള്ളിയുടെ സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നു. ഇടവകജനങ്ങളും വികാരി കൊട്ടാടിക്കുന്നേല്‍ ബ. ജോര്‍ജച്ചനും ധര്‍മസങ്കടത്തിലായി. മാര്‍ ജോസഫ് പവ്വത്തില്‍ തിരുമേനിയെ അവര്‍ വിവരമറിയിച്ചു. അങ്ങനെ ഇപ്പോള്‍ പള്ളിയിരിക്കുന്ന 61 സെന്‍റു സ്ഥലം 1980 ല്‍ രൂപത വാങ്ങി. ഇവിടെ ഷെഡ്ഡുകെട്ടി ബലിയര്‍പ്പിച്ചുതുടങ്ങി.
കൊട്ടാടിക്കുന്നേല്‍ ബ. ജോര്‍ജച്ചന്‍റെ നേതൃത്വത്തില്‍ പുതിയ പള്ളിയുടെ പ്രാരംഭപണികള്‍ ആരംഭിച്ചു. 1984 ല്‍ മാര്‍ ജോസഫ് പവ്വത്തില്‍ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. പതാലില്‍ ബ. ജോസഫ് അച്ചന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കാവാലത്ത് ബ. ജേക്കബച്ചന്‍റെ നേതൃത്വത്തില്‍ പൂര്‍ത്തിയായ പള്ളി 1987 നവംബര്‍ 5 നു മാര്‍ മാത്യു വട്ടക്കുഴി കൂദാശ ചെയ്തു.

വൈദികമന്ദിരം

ഇടവകയുടെ ആരംഭം മുതല്‍ സേവനമനുഷ്ഠിച്ച വൈദികന്മാരെല്ലാം മീങ്കുഴിയില്‍ താമസിച്ചുകൊണ്ട് കൂത്താ ട്ടുകുളം, സീതത്തോടു പള്ളികളുടെ ചുമതല വഹിച്ചിരുന്നു. ഇടക്കരോട്ട് ബ. സെബാസ്റ്റ്യനച്ചന്‍ 1998 ല്‍ വികാരിയായി എത്തിയതിനുശേഷം വൈദികമന്ദിര നിര്‍മാണത്തിനു തുടക്കമിട്ടു. പണി പൂര്‍ത്തിയാവുംമുമ്പ് 2000 ഒക്ടോബറില്‍ വെഞ്ചരിച്ചു.

വികസനം
പള്ളിക്കു പുതിയ മൈക്കുസെറ്റു വാങ്ങുകയും ദൈവാലയം കയറ്റുപായിട്ടു കമനീയമാക്കുകയും ചെയ്തത് അറയ്ക്കപ്പറമ്പില്‍ ബ. മാത്യു അച്ചന്‍റെ കാലത്താണ്. വാതല്ലൂക്കുന്നേല്‍ ബ. തോമസച്ചന്‍ യുവജനങ്ങളെ സംഘടി പ്പിച്ച് ഇടവകയ്ക്ക് ആത്മീയ ഉണര്‍വു ണ്ടാക്കി. ഇടക്കരോട്ട് ബ. സെബാസ്റ്റ്യനച്ചന്‍റെ സേവനകാലത്ത് വൈദിക മന്ദിരവും ഷോപ്പിംഗ് കോംപ്ലക്സും നിര്‍മിക്കുകയും മദ്ബഹാ പുതുക്കി പ്പണിയുകയും ചെയ്തു.

സ്ഥിതിവിവരം
നാലു കുടുംബക്കൂട്ടായ്മകളിലായി 80 കത്തോലിക്കാഭവനങ്ങളും 400 അംഗങ്ങളുമുണ്ട്. ഒരു വൈദികനും നാലു സന്യാസിനികളും സഭാ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വൈദികവിദ്യാര്‍ഥി പരിശീലനം നടത്തുന്നു. ഇതര ക്രൈസ്തവ സമൂഹങ്ങള്‍ – യാക്കോബായ : 225, പ്രോട്ടസ്റ്റന്‍റ് : 210, സി.എസ്.ഐ. : 345.

ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്‍
മാത്യു കുരിശുംമൂട്ടില്‍, ആന്‍റണി അണിയറ, ആന്‍റണി നെടിയകാലാപ്പറമ്പില്‍, ജോസഫ് നെടുംതകിടി, തോമസ് പുല്ലംകുടി, തോമസ് നെല്ലിക്കുന്നത്ത്, ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ (1977 – 83), ജോസഫ് പതാലില്‍ (1983 – 84), ജേക്കബ് കാവാലം (1984-87), മാത്യു പൂച്ചാലില്‍ (1987-91), മാത്യു അറയ്ക്കപ്പറമ്പില്‍ (1991-97), തോമസ് വാതല്ലൂക്കുന്നേല്‍ (1997-98), സെബാസ്റ്റ്യന്‍ ഇടക്കരോട്ട് (1998 -).
അവികസിതപ്രദേശമായ ഇവിടെ ഒരു കുരിശടിയുണ്ട്. എടുത്തു പറയത്തക്ക സ്ഥാപനങ്ങളുമില്ല. എക്യുമെനിക്കല്‍ പ്രസ്ഥാനം വളരെ സജീവമാണ്. പള്ളിക്ക് ആകെ 61 സെന്‍റ് സ്ഥലമാണുള്ളത്.

ചരിത്രപ്രസക്തി
പതിനഞ്ചാം നൂറ്റാണ്ടില്‍ പന്തളം രാജാക്കന്മാരുടെ ഭരണതല സ്ഥാനം പന്തളത്തു വലിയ കോയിക്കലും ഉപാസ്ഥാനം സീതത്തോട്ടിലെ കൊച്ചുകോയിക്കലുമായിരുന്നു എന്നു പറയപ്പെടുന്നു. പണ്ടുകാലത്ത് പന്തളം രാജാക്കന്മാര്‍ ശബരിമല ദര്‍ശനം നടത്താന്‍ പോയിരുന്നതു കൊച്ചുകോയിക്കല്‍ വന്നു വിശ്രമിച്ച്, വാണിജ്യകേന്ദ്രമായ നിലക്കല്‍ പ്പട്ടണത്തില്‍ കൂടിയായിരുന്നു. ഇവിടെ നിന്നു പലായനം ചെയ്തതിനുശേഷം പന്തളം രാജാവ് തന്‍റെ രാജ്യത്തുനിന്ന് ആരോഗ്യവും ആയോധനവിദ്യയില്‍ മികവുമുള്ളവരായ യുവാക്കന്മാരെ തെരഞ്ഞെടുത്ത് 41 ദിവസത്തെ വ്രതമെടുപ്പിച്ചു കെട്ടുംമുറുക്കി സ്വരക്ഷയ്ക്കുള്ള ആയുധവും ധരിപ്പിച്ച്, നൂറുകണക്കിന് സ്വാമി അയ്യപ്പന്മാരെ കൂട്ടമായി ഉച്ചത്തില്‍ ശരണം വിളിപ്പിച്ചുകൊണ്ടു ശബരിമലയ്ക്ക് അയച്ചിരുന്നു. അവര്‍ എരുമേലി, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, കരിമല മുതലായ മലത്താരയില്‍ക്കൂടി ശരണം വിളിയോടെ ഹിംസ്രജന്തുക്കളെയും മൃഗങ്ങളെയും വിരട്ടിയോടിച്ച് ശബരിമലയിലെത്തി ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിഞ്ഞ് തിരിയെ പന്തളത്തെത്തിയിരുന്നു. ഇതിനായി നല്ല കാലാവസ്ഥയുള്ള ധനു, മകരം മാസങ്ങളായിരുന്നു തെരഞ്ഞെടുത്തത്. കാലാന്തരത്തില്‍ ഈ സംഘങ്ങളെ അനുകരിച്ച് നാടിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ വ്രതമെടുത്ത് സംഘങ്ങളായിച്ചേര്‍ന്ന് കെട്ടുമുറുക്കി ശരണം വിളിച്ച് ആണ്ടുതോറും ശബരിമലയ്ക്കു പോകുക പതിവായി. അങ്ങനെ കാലക്രമേണ ശബരിമല ഇന്ത്യയിലെ പ്രശസ്ത തീര്‍ഥാടനകേന്ദ്രമായി മാറി. പഴയ പതിവനുവര്‍ത്തിച്ച് ആണ്ടുതോറും മകരവിളക്കിനു തിരുവാഭരണവുമായി പന്തളത്തു നിന്നു രാജാക്കന്മാര്‍ എത്താറുണ്ട്.
എന്നാല്‍, വടക്കോട്ടു പലായനംചെയ്ത ക്രിസ്തീയസമൂഹം ജീവനുംകൊണ്ടോടി. പമ്പ കടന്നതിനുശേഷം തിരിഞ്ഞുനോക്കിയതു നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രം. അതുകൊണ്ടു സംഭവിച്ചതോ, പരിഹരിക്കാനാവാത്ത നഷ്ടം – څനിലയ്ക്കല്‍ പള്ളി چ നഷ്ടമായി.
നമ്മുടെ ക്രൈസ്തവസമൂഹം ആണ്ടിലൊരി ക്കലെങ്കിലും പൂര്‍വപിതാക്കന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന കബറിടങ്ങളും ദൈവാരാധന നടത്തിയിരുന്ന ദൈവാലയങ്ങളും പാദമുദ്ര പതിഞ്ഞ വിശുദ്ധസ്ഥലങ്ങളും സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നെങ്കില്‍ നിലയ്ക്കല്‍പോലുള്ള പള്ളികളുടെ സ്ഥാനവും പുണ്യസ്ഥലങ്ങളും നമുക്കു കൈമോശം വരികയില്ലാ യിരുന്നു. സീതത്തോടുപള്ളിയുടെ ഇപ്പോഴത്തെ വികാരി ഇടക്കരോട്ട് ബ. സെബാസ്റ്റ്യനച്ചന്‍ നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്‍റ് തോമസ് പള്ളിയുടെ അഡ്മിനിസ്ട്രേറ്റര്‍കൂടെയായിരിക്കുന്നത് യാദൃച്ഛിക മെങ്കിലും ദൈവനിയോഗമെന്നു കരുതാം.