Santhigiri St. George
Chakkupallam – 685 509
04868 – 282763
Vicar: Rev. Fr. Antony Thekkekutt
Cell: 949 759 8280
frlittojames81@gmail.com
ശാന്തിഗിരി ദൈവാലയം കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രശാന്തമായ ഗിരിപ്രദേശത്തു സ്ഥിതി ചെയ്യുന്നു.
കുമളി ഇടവകയുടെ കുരിശുപള്ളിയായിരുന്നു ശാന്തിഗിരി. കുമളി വികാരിയായിരുന്ന ഈറ്റോലില്‍ ബ. തോമസച്ചന്‍ 1991 മാര്‍ച്ചില്‍ ശാന്തിഗിരി പ്രദേശത്തു ഭവനസന്ദര്‍ശനം നടത്തുമ്പോള്‍ ഈ പ്രദേശത്തുള്ളവരുടെ യാത്രാക്ലേശം മനസ്സിലാക്കി കുരിശുപള്ളി സ്ഥാപിക്കുന്നതിനു മുന്‍കൈയെടുത്തു. അച്ചന്‍റെ ശ്രമഫലമായി ഇവിടുത്തുകാര്‍ സഹകരിച്ച് 1991 ഏപ്രിലില്‍ ഒരേക്കര്‍ 75 സെന്‍റ് സ്ഥലം പള്ളിക്കായി വാങ്ങി. മേയ് മാസത്തില്‍ പുത്തന്‍പറമ്പില്‍ ശ്രീ ഐസക്കിന്‍റെ വീട്ടില്‍ ഈ പ്രദേശത്തെ വീട്ടുകാരെ വിളിച്ചുകൂട്ടി കുരിശുപള്ളിയെക്കുറിച്ചു ചര്‍ച്ച നടത്തി അവരില്‍നിന്ന് ഏഴംഗ കമ്മിറ്റിയെ തെരഞ്ഞെടുത്ത് കുരിശുപള്ളിയുടെ പണി അവരെ ഏല്പിച്ചു. പണി ആരംഭിച്ചെങ്കിലും സാമ്പത്തികക്ലേശത്താല്‍ നിര്‍ത്തി വയ്ക്കേണ്ടിവന്നു. ഈറ്റോലില്‍ ബ. തോമസച്ചന്‍റെ പരിശ്രമത്താല്‍ കടം വാങ്ങിയും സഹായം തേടിയും സംഭാവന പിരിച്ചുമൊക്കെ പള്ളിയുടെ പണി പൂര്‍ത്തിയാക്കി. വികാരി ജനറാള്‍ ഏറത്തേടത്ത് ഏറ്റം ബ. മാത്യു അച്ചന്‍ കുരിശുപള്ളി 1992 ഓഗസ്റ്റ് 15 ന് ആശീര്‍വദിച്ചു. 1996 ഓഗസ്റ്റ് 15 ന് ഇത് ഇടവകയായി. സണ്‍ഡേസ്കൂളിനുവേണ്ടി 1993 ഏപ്രിലില്‍ മുറി തീര്‍ത്തു. കൂടാതെ സങ്കീര്‍ത്തിയോടുചേര്‍ന്ന് ഒരു മുറി പണികഴിപ്പിച്ചു. ഇവിടെ സിമിത്തേരി സ്ഥാപിച്ചിട്ടുണ്ട്.
പള്ളിമുറി
പള്ളിമുറിയുടെ ശിലാസ്ഥാപനം നെല്ലിയാനി ബ. അഗസ്റ്റിനച്ചന്‍റെ കാലത്ത് 1999 ഡിസംബര്‍ 26 നു നിര്‍വഹിച്ചു. പൂവത്താനിക്കുന്നേല്‍ ബ. തോമസച്ചന്‍റെ കാലത്തു പണി പൂര്‍ത്തിയാക്കി.
സ്ഥിതിവിവരം
ഏഴു കുടുംബക്കൂട്ടായ്മകളിലായി 101 കുടുംബങ്ങളും 471 കത്തോലിക്കരും ഇവിടെയുണ്ട്. ഇവരില്‍ മൂന്നുപേര്‍ സന്യാസിനികളായി വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. ഇടവകയുടെ പരിധിക്കുള്ളിലെ ഇതര ഭവനങ്ങള്‍ : മലങ്കര – 29, യാക്കോബായ – 17, ക്നാനായ – 5.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
തോമസ് ഈറ്റോലില്‍ (1991-95), ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ (1995-98), അഗസ്റ്റിന്‍ നെല്ലിയാനി (1999-2000). അണക്കര പാസ്റ്ററല്‍ ആനിമേഷന്‍ സെന്‍റര്‍ ഡയറക്ടറായ പൂവത്താനിക്കുന്നേല്‍ ബ. തോമസച്ചനാണ് ഇപ്പോഴത്തെ വികാരി.
അസ്തേന്തിമാര്‍
ജോര്‍ജ് കാപ്പിലിപ്പറമ്പില്‍, ഫ്രാന്‍സിസ് വാലുമണ്ണേല്‍, ഡോമിനിക് അയലൂപ്പറമ്പില്‍, മാത്യു കല്ലറയ്ക്കല്‍ എന്നീ ബ. വൈദികന്‍മാര്‍ അട്ടപ്പള്ളം പള്ളിയില്‍ സേവനമനുഷ്ഠിച്ചിരുന്നപ്പോള്‍ ഇവിടുത്തെ മുഖ്യശുശ്രൂഷകരായിരുന്നു.