Ramakalmettu – 685 552
04868 – 236539
Vicar: Rev. Fr. Devasia Kizhakkevelikakathu
Cell: 828 212 6204
t.tinu143@gmail.com
ദേവികുളം-പീരുമേടു കോളനൈസേഷന്‍ പദ്ധതി പ്രകാരം 1956 ല്‍ മധ്യതിരുവിതാംകൂറിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു കുടിയേറിപ്പാര്‍ത്തവരും വനഭൂമി കൈയേറി താമസിച്ചവരുമാണ് രാമക്കല്‍മേട്ടുകാര്‍.
ദൈവാലയസ്ഥാപനം
ഈ പ്രദേശം മുണ്ടിയെരുമ ഇടവകയുടെ ഭാഗമായിരുന്നു. കോമ്പമുക്ക് എന്ന സ്ഥലത്ത് څപ്രാര്‍ത്ഥ നാലയംچ എന്ന ബോര്‍ ഡു വച്ച ഷെഡ്ഡില്‍ 1957 ല്‍ കുരിശു സ്ഥാപിച്ചു. കുന്നത്തുപുരയിടം ബ. അക്കിലസ് സി.എം. ഐ.യുടെ നേതൃത്വ ത്തില്‍ ഇപ്പോള്‍ പള്ളിയിരിക്കുന്നിടത്ത് ആഞ്ഞിക്കല്‍ ശ്രീ ജോണ്‍ ദാനമായി നല്കിയ ഒരേക്കര്‍ സ്ഥലത്ത് ഷെഡ്ഡുണ്ടാക്കി അവിടെ 1958 ല്‍ ആദ്യമായി ബലിയര്‍പ്പിച്ചു.
പുതിയ പള്ളിക്കുള്ള പ്രാരംഭപ്പണികള്‍ കാട്ടൂര്‍ ബ. ജേക്കബച്ചന്‍റെ കാലത്ത് (1960-66) ആരംഭിച്ചെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ ഏറെക്കാലം വേണ്ടി വന്നു. സ്കൂളിനുവേണ്ടി പണിത ഷെഡ്ഡിലാണ് 1966 മുതല്‍ ബലിയര്‍പ്പിച്ചിരുന്നത്. പീലിയാനിക്കല്‍ ബ. തോമസച്ചന്‍റെ ശ്രമഫലമായി 1979 ല്‍ പള്ളി പണികഴിപ്പിച്ചു. മാര്‍ ജോസഫ് പവ്വത്തില്‍ 1979 ജൂണ്‍ 22 ന് പള്ളി കൂദാശ ചെയ്തു. 1983 മാര്‍ച്ച് 20 ന് ഇടവകയായി ഉയര്‍ത്തി.
പള്ളിമുറി
പീലിയാനിക്കല്‍ ബ. തോമസച്ചന്‍റെ കാലത്ത് (1977 – 79) വൈദികമന്ദിരം പണിതു. അന്നു മുതല്‍ ഇവിടെ വൈദികന്മാര്‍ സ്ഥിരതാമസം ആരംഭിച്ചു. അതുവരെ മുണ്ടിയെരുമപ്പള്ളിയില്‍നിന്നു വൈദികന്മാരെത്തി ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്നു.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
അക്കില്ലസ് സി. എം. ഐ. (1958-60), ഹൊണോരിയൂസ് സി. എം. ഐ. (1960) എന്നിവര്‍ ആദ്യകാലത്ത് ശുശ്രൂഷ ചെയ്തവരാണ്. ജേക്കബ് കാട്ടൂര്‍ (1961-64), ഗ്രിഗരി ഓണംകുളം (1964-72), എബ്രാഹം മുപ്രത്തറ (1972-75) എന്നിവര്‍ മുണ്ടിയെരുമ വികാരിമാരായിരിക്കെ, ഇവിടെ സേവനമനുഷ്ഠിച്ചവരാണ്. തോമസ് പീലിയാനിക്കല്‍ (1973-79), ജോസഫ് ആലപ്പാട്ടുകുന്നേല്‍ (1979-86), മാത്യു വാഴപ്പനാടി (1989-91), മാത്യു അറയ്ക്കപ്പറമ്പില്‍ (1989-90), മാത്യു പൂച്ചാലില്‍ (1991-94), റെജി മാത്യു വയലുങ്കല്‍ (1994), പീറ്റര്‍ മേസ്തിരിപ്പറമ്പില്‍ (1995-96) എന്നിവര്‍ ഇവിടെ വികാരിമാരായി സേവനമനുഷ്ഠിച്ചു. 1996 മുതല്‍ വികാരിയായി ശുശ്രൂഷ ചെയ്യുന്നത് പള്ളിവാതുക്കല്‍ ബ. നിക്കോളാസച്ചനാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ആദ്യകാലത്ത് കോമ്പമുക്കിലുള്ള പുല്ലുമേഞ്ഞ ഷെഡ്ഡില്‍ അധ്യാപനം ആരംഭിച്ചു. കാട്ടൂര്‍ ബ. ജേക്കബച്ചന്‍റെ കാലത്ത് സ്കൂളിന് അപേക്ഷിച്ചെങ്കിലും 1964 ല്‍ ഓണംകുളത്ത് ബ. ഗ്രിഗരിയച്ചന്‍റെ കാലത്താണ് അംഗീകാരം ലഭിച്ചത്. എല്‍. പി. സ്കൂളിനു കല്ലിട്ടതും സ്കൂള്‍ നിര്‍മാണത്തിനുള്ള തുകയായി 17,000 രൂപാ നല്കിയതും മാര്‍ മാത്യു കാവുകാട്ടു പിതാവാണ്. 1965 ല്‍ എല്‍. പി. സ്കൂള്‍ പണിതു. പീലിയാനിക്കല്‍ ബ. തോമസച്ചന്‍റെ ശ്രമഫലമായി 1976 ല്‍ യു. പി. സ്കൂളും ആലപ്പാട്ടുകുന്നേല്‍ ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ 1983 ല്‍ ഹൈസ്കൂളും സ്ഥാപിച്ചു. കലാകായിക രംഗങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയെടുക്കുവാന്‍ രാമക്കല്‍മേട് സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇവിടുത്തെ സ്കൂള്‍ ഗ്രൗണ്ടു നിര്‍മിക്കുന്നതിനായി 1993 ല്‍ രൂപതാ വൈദിക വിദ്യാര്‍ത്ഥികള്‍ വര്‍ക്കു ക്യാമ്പു നടത്തി.
ക്ലാരമഠം
ക്ലാരമഠത്തിന്‍റെ ശാഖ ചെറിയൊരു വീടോടുകൂടെ 1978 മേയ് 29 ന് ആരംഭിച്ചു. പിന്നീട് 1985 മേയില്‍ പുതിയ കെട്ടിടത്തിലേക്കു മാറി. നഴ്സറി സ്കൂള്‍, തയ്യല്‍ പരിശീലനകേന്ദ്രം, എം. ഡി. എസ്. യൂണിറ്റ് എന്നിവ ഇപ്പോള്‍ മഠത്തോടു ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നു.
കുരിശടികള്‍ : കോമ്പമുക്കിലുള്ള കുരിശടി മാര്‍ ജോസഫ് പവ്വത്തില്‍ പിതാവും ദൈവാലയത്തിനു മുമ്പിലുള്ള കുരിശടി 1999 ല്‍ മാര്‍ മാത്യു വട്ടക്കുഴി പിതാവും ആശീര്‍വദിച്ചു.
കുടുംബം, ദൈവവിളി
ഒമ്പതു കുടുംബക്കൂട്ടായ്മ കളിലായി 151 കുടുംബങ്ങളും 722 കത്തോലിക്കരുമുണ്ട്. പാലമൂട്ടില്‍ ബ. സെബാസ്റ്റ്യനച്ചന്‍, പട്ടേരി ബ. തോമസച്ചന്‍ എം. സി. ബി. എസ്. എന്നിവരാണ് ഇവിടെ നിന്നുള്ള വൈദികന്മാര്‍ . മൂന്നു സന്യാസിനികളും അഞ്ചു വൈദികവിദ്യാര്‍ഥികളും ഒരു സന്യാസാര്‍ഥിനിയുമുണ്ട്.
ഇതരവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ : ലത്തീന്‍- 8, മലങ്കര- 50, ഹൈന്ദവര്‍- 590, മുസ്ലീങ്ങള്‍- 250.
യുവദീപ്തി, മാതൃദീപ്തി, മിഷന്‍ലീഗ് എന്നീ ഭക്തസഖ്യങ്ങള്‍ ഇവിടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
ടൂറിസ്റ്റുകേന്ദ്രം
ഭക്ഷ്യധാന്യങ്ങളുടെ വ്യാപാരം ഏറെ നിയന്ത്രിക്കപ്പെട്ടിരുന്ന 1950-60 കാലങ്ങളില്‍ രാമക്കല്‍മേട് നല്ലൊരു വ്യാപാരകേന്ദ്രമായി വളര്‍ന്നിരുന്നു. കിഴുക്കാംതൂക്കായ മലഞ്ചെരു വിലൂടെയും പാറക്കെട്ടുകളുടെ മറവിലൂടെയും നീണ്ടുപോകുന്ന നടപ്പാത തമിഴ്നാട്ടിലെ കമ്പം പ്രദേശവുമായി ബന്ധിച്ചിരുന്നത് വ്യാപാര വളര്‍ച്ചയ്ക്കു സഹായകമായി. ഇപ്പോള്‍ കാണുന്ന ഉപേക്ഷിക്കപ്പെട്ട ഗോഡൗണുകളുടെ, അവശിഷ്ടങ്ങള്‍ ഈ ഗതകാല വ്യാപാരത്തിന്‍റെ സ്മാരകങ്ങളാണ്.
കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശമായ രാമക്കല്‍മേട്ടു മലമുകളില്‍നിന്നുള്ള, താഴെ ദൂരെ വിശാലമായ തമിഴ്നാടിന്‍റെ ദൃശ്യം സായംകാലങ്ങളില്‍ ഏറെ സുന്ദരവും അത്ഭുതം ഉളവാക്കുന്നതുമാകയാല്‍ ധാരാളം ടൂറിസ്റ്റുകള്‍ ഇവിടെ എത്തുന്നുണ്ട്. ടൂറിസം വികസനത്തിനായുള്ള പദ്ധതികള്‍ നാട്ടുകാരുടെയും മറ്റും ശ്രമഫലമായി നടന്നുവരുന്നു.
അംഗബലത്തിലും സാമ്പത്തിക സ്വാധീനത്തിലും കത്തോലിക്കര്‍ ഇവിടെ പ്രബല സമൂഹമല്ലെങ്കിലും വിദ്യാഭ്യാസ സാമൂഹികവേദികളില്‍ അവര്‍ക്കുള്ള പങ്കു നിര്‍ണായകമാണ്. രാഷ്ട്രീയ സാംസ്കാരിക വൈരുധ്യങ്ങള്‍ ചിലപ്പോഴൊക്കെ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന ദുരവസ്ഥയും ഇവിടെ യുണ്ട്. ക്രമസമാധാനപാലനവും ഇവിടെ അത്ര കണ്ട് എളുപ്പമല്ല.
സാധാരണക്കാരായ കൃഷീ വലന്മാര്‍ ഏറെയുള്ള ഈ പ്രദേശത്തിന്‍റെ ആവശ്യകതകള്‍ കണ്ടറിഞ്ഞ് അവര്‍ക്കു വൈവിധ്യങ്ങളായ സേവനം ചെയ്യാന്‍ ഇടവക വികാരി പള്ളിവാതുക്കല്‍ ബ. നിക്കോളാസച്ചന്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.