Pullikkanam St. Thomas

Pullikkanam – 685 503

04869 – 248283

Vicar: Rev. Fr. Thomas Mangalathil

Cell: 6282 101 808

shajimangalathil@gmail.com

Click here to go to the Church

പുള്ളിക്കാനം നിവാസികള്‍ മധ്യതിരുവിതാം കൂറില്‍ നിന്നും തമിഴ്നാടിന്‍റെ ഏതാനും ഭാഗങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ്. ആരംഭകാലത്ത് വിശ്വാസികള്‍ അടുത്തുള്ള കുട്ടിക്കാനം, വെള്ളികുളം, തീക്കോയി പള്ളികളിലാണ് ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്.

ഇടവകസ്ഥാപനം
പുള്ളിക്കാനത്തു കത്തോലിക്കാപ്പള്ളി സ്ഥാപിക്കു ന്നതിനായി ഇവിടുത്തുകാര്‍ പണം സമാഹരിച്ച് ചങ്ങനാശേരി രൂപതയില്‍ ഏല്പിച്ചു. തല്‍ഫലമായി മോണ്‍സിഞ്ഞോര്‍ ജേക്കബ് കല്ലറയ്ക്കല്‍ പള്ളിയുടെ ശിലാസ്ഥാപനം 1954 ല്‍ നിര്‍വഹിച്ചു. പുള്ളിക്കാനം എസ്റ്റേറ്റ് കാഞ്ഞിരപ്പള്ളി കൊല്ലം കുളംകാരുടെ വകയായിരുന്ന കാലത്ത് മാനേജ്മെന്‍റ് പള്ളിപണിക്കു പ്രത്യേക സഹായസഹകരണങ്ങള്‍ നല്കി. മാര്‍ മാത്യു കാവുകാട്ട് പള്ളിയുടെ വെഞ്ചരി പ്പ് 1956 മേയ് 19 നു നിര്‍വഹിച്ചു. 1962 മേയ് 19 ന് ഇടവകയായി.

പള്ളിയും പള്ളിമുറിയും
കാവാലം ബ. ജേക്കബച്ചന്‍റെ കാലത്തു പുതിയ പള്ളി പണികഴിപ്പിച്ചു. മാര്‍ മാത്യു വട്ടക്കുഴി 1992 ജനുവരി 19 ന് ഇത് ആശീര്‍വദിച്ചു. ആറുപറയില്‍ ബ. സെബാസ്റ്റ്യനച്ചന്‍ 1963-64 ല്‍ നിര്‍മിച്ച പള്ളിമുറി 1992 ല്‍ പുതുക്കിപ്പണിതു. മാര്‍ മാത്യു വട്ടക്കുഴി 1993 ഡിസംബര്‍ 19 ന് ഇതു വെഞ്ചരിച്ചു.

ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്‍
ഇടവകയാകുന്നതിനുമുമ്പ് സി. എം. ഐ. വൈദികന്മാരായ ബ. അര്‍നോള്‍ഡ്, നെസ്തോര്‍ വെന്‍ഡ്വാസ്, ഹൊണോരിയൂസ്, ആന്‍റണി പാറക്കുഴി എന്നിവര്‍ ശുശ്രൂഷ നടത്തി. അതിനുശേഷം വെട്ടിക്കാട്ട് ബ. ജയിംസച്ചനും ആറുപറയില്‍ ബ. സെബാസ്റ്റ്യനച്ചനും സേവനമനുഷ്ഠിച്ചു. തുടര്‍ന്നു സ്ഥിരമായി താമസിച്ചു ശുശ്രൂഷ ചെയ്ത വികാരിമാര്‍ : കുര്യന്‍ കളപ്പുരയ്ക്കല്‍ (1964-71), ജോര്‍ജ് ഇടത്തിനകം (1971-73), ആന്‍റണി കൊച്ചാങ്കല്‍ (1973 മേയ്-സെപ്തം.), ജോര്‍ജ് മറ്റം എം. സി. ബി. എസ്. (1973-78), മനേത്തൂസ് സി. എം. ഐ. (1978-80), തോമസ് തെക്കേക്കൊട്ടാരം (1980-82), ജോസഫ് പുതുവീട്ടില്‍ക്കളം (1982), സൈറസ് മണ്ണനാല്‍ സി. എം. ഐ. (1982-84), സ്കറിയ കുമാരമംഗലം (1984-85), ജോസ് കാരിമറ്റം (1985-90), ജേക്കബ് കാവാലം (1990-97), വര്‍ഗീസ് കുളമ്പള്ളില്‍ (1997-2000), ആന്‍റണി നെടിയകാലാപ്പറമ്പില്‍ (2000 – ).

സ്കൂള്‍
എസ്റ്റേറ്റ് മാനേജ്മെന്‍റിന്‍റെ കീഴില്‍ 1957 ല്‍ സ്ഥാപിതമായ എല്‍. പി. സ്കൂള്‍ 1969 ല്‍ ചങ്ങനാശേരി കോര്‍പ്പറേറ്റ് മാനേജ്മെന്‍റിലേക്കു എഴുതിക്കൊടുത്തു.
1976 ജൂണ്‍ 1 ന് ആരാധനമഠത്തിന്‍റെ മാനേജ്മെന്‍റില്‍ യു. പി. സ്കൂള്‍ ആരംഭിച്ചു. ഇത് 1983 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. എസ്. എ. ബി. എസ്. സമൂഹത്തിന്‍റെ മാനേജ്മെന്‍റിലാണ് സ്കൂള്‍.

ആരാധനമഠം
എസ്. എ. ബി. എസ്. മഠം 1976 മേയ് 25 നു സ്ഥാപിതമായി. ആരംഭകാലത്ത് ഇവര്‍ താമസിച്ചിരുന്നത് എസ്റ്റേറ്റുവക കെട്ടിടത്തിലായിരുന്നു. പുതിയ ഭവനം മാര്‍ ജോസഫ് പവ്വത്തില്‍ 1978 നവംബര്‍ 19 നു വെഞ്ചരിച്ചു.

കുടുംബം, ദൈവവിളി
നാലു കുടുംബക്കൂട്ടായ്മകളിലായി 73 കത്തോലിക്കാക്കുടുംബങ്ങളും 340 കത്തോലിക്കരും ഇടവകയിലുണ്ട്. ഇതരവിഭാഗങ്ങള്‍ : ലത്തീന്‍- 20 , പ്രോട്ടസ്റ്റന്‍റ്- 32, സി.എസ്.ഐ.- 34 ഹൈന്ദവര്‍- 100, മുസ്ലീങ്ങള്‍- 4.
രണ്ടു വൈദികന്മാരും ഏഴു സന്യാസിനികളും വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്യുന്നു. ഒരു വൈദികാ ര്‍ഥിയും മൂന്നു സന്യാസിനികളും പരിശീലനം നടത്തുന്നു.
2000 ഫെബ്രുവരി 29 വരെ ഉളുപ്പൂണിപ്പള്ളി ഈ ഇടവകയുടെ ഭാഗമായിരുന്നു.

സംഘടനകള്‍
മിഷന്‍ലീഗ്, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മാതൃദീപ്തി, പിതൃവേദി തുടങ്ങിയ സംഘടനകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു.
പുള്ളിക്കാനം എസ്റ്റേറ്റ് ഹോസ് പിറ്റല്‍ ഇടവകാതിര്‍ത്തിയിലെ പ്രധാന സ്ഥാപനമാണ്.
ഇടവകയുടെ പ്രധാന വരുമാനം തേയിലക്കൃഷിയാണ്. പി. ഡി. എസ്, എം. ഡി. എസ്., സേവ് – എ – ഫാമിലി എന്നിവയിലൂടെ ഭവനനിര്‍മാണവും ഇതരവികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. ഇടവകയിലെ പ്രധാന തിരുനാള്‍ എല്ലാ വിഭാഗത്തിലുംപ്പെട്ട ആളുകള്‍ ഒന്നുചേര്‍ന്നാണ് ആഘോഷിക്കുക. അങ്ങനെ മതസൗഹാര്‍ദ്ദത്തിന്‍റെ നല്ല അന്തരീക്ഷം ഇടവകയിലുണ്ട്. കാരിമറ്റത്തില്‍ ബ. ജോസച്ചന്‍റെ കാലത്ത് സര്‍ക്കാറില്‍ നിന്ന് ഏറ്റെടുത്തു നടത്തിച്ച ടാറിങ്ങ് വലിയൊരു സംരംഭമായിരുന്നു. സെമിനാരി വിദ്യാര്‍ഥികളുടെ അവധിക്കാലത്തെ വര്‍ക്കുക്യാമ്പുകള്‍ റോഡുവികസനത്തിനു സഹായിച്ചിട്ടുണ്ട്. എം. ഡി. എസിന്‍റെ നേതൃത്വത്തില്‍ നിര്‍മിച്ച വലിയ കുളം ഈ പ്രദേശത്തെ നല്ലൊരു ജലസംഭരണിയാണ്.