Mathaipara – 685 505
Vicar: Rev. Fr. Mathew Cherolil
Tel: 9744 5689 00
Click here to go to the Church
ഹൈറേഞ്ചിലെ ആദികാല കുടിയേറ്റ പ്രദേശമായ ഉപ്പുതറ ഇടവകയുടെ ഭാഗമായിരുന്നു പുളിങ്കട്ട. 1940 ല്‍ ജനങ്ങളിവിടെ താമസമാരംഭിച്ചു. വിശ്വാസികളുടെ അഭ്യര്‍ഥനപ്രകാരം ഉപ്പുതറ, വെള്ളികുളം എന്നിവിടങ്ങളില്‍നിന്നു വൈദികന്മാരെ ത്തി ചെറുഷെഡ്ഡുകളിലും ഭവനങ്ങളിലും ബലി യര്‍പ്പിച്ചിരുന്നു. 1946 മേയ് 1 നു വില്ലന്താനത്ത് ശ്രീ അപ്പി നല്കിയ സ്ഥലത്തു പുല്ലുമേഞ്ഞ ഷെഡ്ഡുണ്ടാക്കി കുര്‍ബാനയര്‍പ്പണം അവിടെയാക്കി. പാറേല്‍ ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ 1954 ല്‍ സ്ഥാപിച്ച താല്ക്കാലിക ദൈവാലയം മാര്‍ മാത്യു കാവുകാട്ട് വെഞ്ചരിച്ചു.
പുളിങ്കട്ടയെ 1960 ല്‍ ഇടവകയായി ഉയര്‍ത്തി. അതുവരെ ഉപ്പുതറപ്പള്ളിയിലെ വൈദികന്മാര്‍ ഇവിടെ ശുശ്രൂഷകള്‍ നടത്തിപ്പോന്നു. ഇടവകയുടെ ഭാഗമായിരുന്ന ആലംപള്ളി, പശുപ്പാറ, പുതുവല്‍ എന്നിവിടങ്ങളിലെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി ആലംപള്ളി ഇടവക 1965 ജനുവരി 22 നു സ്ഥാപിതമായി. തുടര്‍ന്ന് ആലംപള്ളിയില്‍നിന്നു വൈദികന്മാരെത്തി പുളിങ്കട്ടയിലെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നു. ചിലയവസരങ്ങളില്‍ ചെമ്മണ്ണിലെ വികാരിമാരാണ് ആലംപള്ളിയിലെയും പുളിങ്കട്ടയിലെയും കാര്യങ്ങള്‍ നോക്കിയിരുന്നത്.
തെക്കേക്കൊട്ടാരം ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ 1978-79 ല്‍ പഴയപള്ളി പുതുക്കിപ്പണിതു. മാര്‍ ജോസഫ് പവ്വത്തില്‍ പുതിയ ദൈവാലയം 1979 മേയ് മാസത്തില്‍ വെഞ്ചരിച്ചു. റസിഡന്‍ഷ്യല്‍ വികാരിയായി മങ്ങാട്ട് ബ. മനേത്തൂസ് സി.എം.ഐ. അച്ചന്‍ 1979 ല്‍ എത്തിയതോടെ ഇവിടെ നവീനാധ്യായത്തിനു തുടക്കം കുറിച്ചെന്നു പറയാം.
വൈദികമന്ദിരം
ഇടത്തിനകത്ത് ബ. ജോര്‍ജച്ചന്‍റെ കാലത്ത് (1964-68) പള്ളിമേട നിര്‍മിച്ചു. മുണ്ടാട്ട് ബ. തോമസച്ചന്‍ ഇതു പുതുക്കിപ്പണിതു. പുതിയ പള്ളിമുറി മറ്റമുണ്ടയില്‍ ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ പണി പൂര്‍ത്തിയാക്കി. 2001 മേയ് 2-ാം തീയതി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്‍റെ സാന്നിധ്യത്തില്‍ അഭിവന്ദ്യ മാര്‍ മാത്യു വട്ടക്കുഴി വെഞ്ചരിച്ചു. സിമിത്തേരി ഏറ്റം മനോഹരമായി സംവിധാനം ചെയ്തു ചുറ്റുമതിലുകളും കെട്ടി സജ്ജീകരിച്ചതും ബ. മറ്റമുണ്ടയിലച്ചന്‍റെ കാലത്താണ്.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
എമ്മാനുവല്‍ മങ്കന്താനം (1962-64), ജോര്‍ജ് ഇടത്തിനകം (1964-68), മാത്യു പന്തപ്പള്ളി (1968-70), ജോണ്‍ പീലിയാനി (1970-71), മാത്യു പിണമറുകില്‍ (1971-72), തോമസ് തെക്കേക്കൊട്ടാരം (1972-79), മനേത്തൂസ് മങ്ങാട്ട് (1979-87), തോമസ് മുണ്ടാട്ട് (1987-93), മാത്യു കുന്നപ്പള്ളി (1993-96), ജോസഫ് മൈലാടിയില്‍ (1996-98), തോമസ് മറ്റമുണ്ടയില്‍ (1998 -).
സ്ഥാപനങ്ങള്‍
മഠം :ആരാധനസഭയുടെ ഭവനം മുണ്ടാട്ട് ബ. തോമസച്ചന്‍റെ കാലത്ത് 1988 ഒക്ടോബര്‍ 31 നു സ്ഥാപിതമായി.
മുണ്ടാട്ടച്ചന്‍റെ കാലത്തുതന്നെ പാരിഷ്ഹാള്‍ പണികഴിപ്പിക്കുകയും എല്‍.പി.സ്കൂള്‍ ആരംഭിക്കുകയും ചെയ്തു.
കുടുംബങ്ങള്‍, ദൈവവിളി
ആകെ 150 കത്തോലിക്കാ കുടുംബങ്ങളും 620 കത്തോലിക്കരും ഇവിടെയുണ്ട്.
പുളിങ്കട്ടയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് ദീര്‍ഘകാലത്തെ പരാജയത്തിന്‍റെ അനുഭവമാണുണ്ടായിരുന്നത്. മുണ്ടാട്ട് ബ. തോമസച്ചന്‍റെ കാലംമുതല്‍ തേയിലക്കൃഷിയിലേക്കു തിരിഞ്ഞതും എം.ഡി.എസിന്‍റെയും പി.ഡി.എസിന്‍റെയും സാമൂഹികവികസനപ്രവര്‍ത്തനങ്ങള്‍ ഇവിടേക്കു തിരിഞ്ഞതും നല്ല ഫലം നല്കി. തേയില വില ഇപ്പള്‍ താണ നിലവാരത്തിലാണെങ്കിലും സ്ഥായിയായ ഒരു കൃഷി വിജയിപ്പിക്കുവാന്‍ കഴിഞ്ഞത് അവര്‍ക്ക് അനുഗ്രഹമായി. കൃഷി ചെയ്യിപ്പിക്കുന്നതിനും കര്‍ഷകന്‍റെ വിഭവങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനും ഇടവകയുടെ നേതൃത്വം ഇന്നും ഏറെ ആവശ്യമാണ്.