Pulianmala – 685 515
04868 – 270669
Vicar: Rev. Fr. James Needusseril CMI
പുളിയന്മലയില്‍ പണ്ടു കാലത്തു പളിയന്മാര്‍ താമസിച്ചിരുന്നതുകൊണ്ട് څപളിയന്മലچ എന്ന പേരില്‍ ഈ സ്ഥലം അറിയപ്പെട്ടിരുന്നു. പില്‍ക്കാലത്ത് പുളിയന്മ ലയായി പരിണമിച്ചു എന്നു കരുതപ്പെടുന്നു.
കുടിയേറ്റം
രണ്ടാം ലോകമഹായുദ്ധാനന്തരമുണ്ടായ സാമ്പത്തികപ്രതിസന്ധിക്കും ഭക്ഷ്യക്ഷാമത്തിനും പരിഹാരം കാണാന്‍ മധ്യതിരുവിതാംകൂറിലെ ജനങ്ങള്‍ കൃഷിഭൂമി തേടിപ്പുറപ്പെട്ടു. സര്‍ക്കാര്‍ ഹൈറേഞ്ചു കുടിയേറ്റത്തിനു പ്രോത്സാഹനവും നല്കി. പിന്നീടു കിഴക്കോട്ടു ജനപ്രവാഹമായിരുന്നു. ഹൈറേഞ്ചില്‍ തോട്ടവ്യവസായികള്‍ ഉപേക്ഷിച്ചുകളഞ്ഞ പുല്‍മേടുകളിലും കുറ്റിക്കാടുകളിലും അവര്‍ നെല്ലും കപ്പയും കൃഷിചെയ്തു പട്ടിണിയില്‍നിന്നു തങ്ങളെയും രാജ്യത്തെയും രക്ഷിച്ചു. പക്ഷേ, പലര്‍ക്കും ലഭിച്ച പ്രതിഫലം ഭീകരമായിരുന്നു. കാട്ടുമൃഗങ്ങളുടെ ശല്യം… പകര്‍ച്ചവ്യാധികള്‍… ഒട്ടനവധി ജീവിതങ്ങള്‍ ഇവിടെ കെട്ടടങ്ങി.
ആദ്യകാല ആത്മീയപാലകര്‍
കുടിയേറ്റ വിശ്വാസികള്‍ക്ക് ആത്മീയസേവനം നല്കാന്‍ ഇടവകവൈദികന്മാര്‍ക്കു പുറമേ, ഹൈറേ ഞ്ചിലെ അജപാലനശുശ്രൂഷയ്ക്ക് അടിത്തറയിട്ട പുല്പ്പറമ്പില്‍ ബ. ശൗര്യാര്‍ സി.എം.ഐ.യും ഉണ്ടായിരുന്നു. യാത്രാസൗകര്യങ്ങളും മറ്റും അശേഷമില്ലാത്ത കുടിയേറ്റമേഖലകളില്‍ ഈ പ്രേഷിതവരേണ്യന്‍ കടന്നു ചെന്ന് വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചുപോന്നു.
1957 ല്‍ കാഞ്ചിയാര്‍പള്ളി നടത്തിയിരുന്ന ബ. ശൗര്യാരച്ചനെ സഹായിച്ചിരുന്ന ബ. ഹൊണോരിയൂസ് സി.എം.ഐ. പുളിയന്മലയ്ക്കടുത്ത് കമ്പനിപ്പടിയില്‍ കുറെ സ്ഥലം വാങ്ങി സന്യാസഭവനം പണിയിച്ചു. വിശ്വാസികള്‍ക്കായി 1960 ല്‍ ആരാധനാലയം നിര്‍മിച്ചു. അതുവരെ ബ. ഹൊണോരിയൂസച്ചനും ബ. അക്കില്ലസച്ചനും വണ്ടന്‍മേട്ടില്‍നിന്നു വന്ന് പുളിയന്മലയിലെ ആത്മീയ കാര്യങ്ങള്‍ നടത്തിയിരുന്നു.
ബ. അക്കില്ലസച്ചനും ഹൊണോരിയൂസച്ചനും പകരമായി പാറയ്ക്കല്‍ ബ. ജോസഫ് സി. എം. ഐ. വണ്ടന്‍മേടു വികാരിയും പുളിയന്മല ഭവനത്തിന്‍റെ സുപ്പീരിയറുമായി ചുമതലയേറ്റു. ആശ്രമസ്ഥാ പനത്തിനായി പുളിയന്മല ജംഗ്ഷനില്‍ കുന്നില്‍ മുകളിലുള്ള 15 ഏക്കര്‍ സ്ഥലം വിവിധവ്യക്തികളില്‍ നിന്ന് 1965 ല്‍ വാങ്ങി. അതേവര്‍ഷം ഓഗസ്റ്റ് 10 നു പ്രോവിന്‍ഷ്യാള്‍ പള്ളിവാതുക്കല്‍ ബ. ജയിംസ് സി.എം.ഐ. ആശ്രമത്തിനു ശിലാസ്ഥാപനം നടത്തി. പാറയ്ക്കല്‍ ബ. ജോസച്ചന്‍റെ ഉത്സാഹത്താല്‍ എട്ടു മാസങ്ങള്‍കൊണ്ട് ആശ്രമത്തിന്‍റെയും ദൈവാലയത്തിന്‍റെയും പണി പൂര്‍ത്തിയാക്കി. 1966 ഏപ്രില്‍ 24 നു മാര്‍ മാത്യു കാവുകാട്ട് ഇവയുടെ കൂദാശ നിര്‍വഹിച്ചു. അന്നത്തെ പ്രിയോര്‍ ജനറാള്‍ ബ. കനീഷ്യസ് സി. എം. ഐ. ദിവ്യബലി അര്‍പ്പിച്ചു.
പാറയ്ക്കല്‍ ബ. ജോസഫച്ചനു ശേഷം സി. എം. ഐ. വൈദികന്മാരായ സേവ്യര്‍ കുന്നത്തുപുരയിടം, ആഞ്ചലൂസ് തുരുത്തുമാലി, ജോസഫ് മംഗലം, എബ്രാഹം പുതിയാത്ത്, ജോസഫ് മാത്യു നെടുമ്പറമ്പില്‍, സെബാസ്റ്റ്യന്‍ മാമ്പുഴ, ജയിംസ് വഴനയ്ക്കല്‍ എന്നിവര്‍ ഇവിടെ സേവനമനുഷ്ഠിച്ചു.
ഇടവകസ്ഥാപനം
1994 ജൂണ്‍ 12 ന് ഇടവകയായി. സി. എം. ഐ. വൈദികരാണ് അജപാലന ശുശ്രൂഷ നിര്‍വഹിച്ചു വരുന്നത്.
സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
സെബാസ്റ്റ്യന്‍ മാമ്പുഴയ്ക്കല്‍ (1994-96), ജയിംസ് വഴനയ്ക്കല്‍ (1996-99), ലൂക്കോസ് പറയരുതോട്ടം (1999- ).
പുതിയ പള്ളി, പള്ളിമുറി
പുതിയ ദൈവാലയം മാമ്പുഴയ് ക്കല്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്തു നിര്‍മിച്ച് മാര്‍ മാത്യു വട്ടക്കുഴി 1998 ഫെബ്രുവരി 22 ന് കൂദാശ ചെയ്തു. സി. എം. ഐ. ആശ്രമക്കെട്ടിടം പള്ളി മുറിയായി ഉപയോഗിച്ചുവരുന്നു.
സ്ഥാപനങ്ങള്‍
മഠം : കര്‍മലീത്താ സന്യാസിനീ സമൂഹത്തിന്‍റെ ഭവനം 1969 ല്‍ ആരംഭിച്ചു. എസ്. എന്‍. ഡി. പി. വക യു. പി. സ്കൂള്‍ 1977 ല്‍ സിസ്റ്റേഴ്സ് വിലയ്ക്കു വാങ്ങി. മഠത്തോടനുബന്ധിച്ച് പുതിയ കെട്ടിടത്തില്‍ 1992 ല്‍ പ്രൈമറിസ്കൂള്‍ ആരംഭിച്ചു.
ആശ്രമങ്ങള്‍ : സി. എം. ഐ. സഭാസമൂഹ ത്തിന്‍റെ ഹൈറേഞ്ചിലെ ആദ്യഭവനമായ സെന്‍റ് ആന്‍റണീസ് കാര്‍മല്‍ ഹൗസും, ഓര്‍ഡര്‍ ഓഫ് കാര്‍മലിന്‍റെ ഹൈറേഞ്ചി ലെ പുതിയ ഭവനമായ മൗണ്ട് കാര്‍മല്‍ ആശ്രമവും ഇവിടെ സ്ഥിതി ചെയ്യുന്നു.
നവദര്‍ശനഗ്രാമം : തെറാപ്യൂറ്റിക്ക് കമ്യൂ ണിറ്റി എന്ന നൂതനവും ഫലപ്രദവുമായ ചികിത്സാസമ്പ്രദായത്തിലൂടെ മദ്യപ ന്മാരെ മദ്യാസക്തിയില്‍ നിന്നു മോചിപ്പിക്കുന്ന ചികിത്സാകേന്ദ്രമാണിത്. 1999 ല്‍ സ്ഥാപിതമായി.
കുടുംബങ്ങള്‍, ദൈവവിളി
170 കുടുംബങ്ങളിലായി 750 കത്തോലിക്കരുണ്ട്. 5 കുടുംബക്കൂട്ടായ് മകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു വൈദികാ ര്‍ഥിയും മൂന്നു സന്യാസിനികളും പരിശീലനം നേടുന്നു.
അള്‍ത്താരബാലസഖ്യം, മിഷന്‍ലീഗ്, മാതൃദീപ്തി, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം എന്നിവയാണു പ്രധാന സംഘടനകള്‍.
മഹാജൂബിലിക്കപ്പേള
മഹാജൂബിലി സ്മാരകമായി പണിത കപ്പേളയുടെ വെഞ്ചരിപ്പ് 2000 ഫെബ്രുവരി 20 ന് വികാരി ജനറാള്‍ തൊമ്മിത്താഴെ ഏറ്റം ബ. ജോണച്ചന്‍ നിര്‍വഹിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയിലെ ഹൈറേഞ്ചു മേഖലയിലുള്ള ബ. വൈദികന്മാരുടെ പ്രതിമാസ ധ്യാനങ്ങളും സമ്മേളനങ്ങളും ഇവിടെ വച്ചു നടത്തപ്പെടാറുണ്ട