Peermade St. Mary

Peermade – 685 531

04869 – 232315

Vicar: Rev. Fr. Thomas Kunnathupurayidom

Cell: 944 787 0271

jilsonk@gmail.com

തിരുവിതാംകൂര്‍ രാജഭരണകാലത്തുതന്നെ പീരുമേട് താലൂക്ക് – കോടതി ആസ്ഥാനമായിരുന്നു. څപീര്‍മുഹമ്മദ്چ എന്ന ഇസ്ലാം സിദ്ധന്‍റെ കബര്‍ ഇവിടെയടുത്തുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിനു പീരുമേട് എന്ന പേരുണ്ടായത്. എന്നാല്‍ ഈ കബര്‍ സ്ഥിതി ചെയ്യുന്നത് കുട്ടിക്കാനത്തിനും വളഞ്ഞാങ്ങാനത്തിനും ഇടയ്ക്കാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത് അഴുതയിലാണ്. ഇന്ന് പീരുമേട് എന്ന് അറിയപ്പെടുന്ന കേന്ദ്രം അടുത്തകാലംവരെ അഴുത എന്നാണ് അറിയപ്പെട്ടിരുന്നത്. ഇടവകയും ആദ്യകാലങ്ങളില്‍ ഈ പേരിലായിരുന്നു.

ചാള്‍സ് വില്ല
താലൂക്ക് ഓഫീസുകള്‍, കോടതി തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലിക്കാരായി വന്നവരും ചെറിയ കച്ചവടം നടത്തിയിരുന്നവരുമാണ് ഇവിടെ താമസിച്ചിരുന്നത്. ചുറ്റുപാടും എസ്റ്റേറ്റുകളും സര്‍ക്കാര്‍ വനങ്ങളുമായിരുന്നതുകൊണ്ട് ഇവിടെ സാധാരണ കര്‍ഷകര്‍ കുടിയേറിയില്ല. മഹാരാജാവിന്‍റെ വേനല്‍ക്കാലവസതികളും ഇവിടെയായിരുന്നു. തുടര്‍ന്ന് മാര്‍ ജയിംസ് കാളാശേരി പിതാവിന്‍റെ കാലത്ത് ചാള്‍സ് ലവീഞ്ഞ് പിതാവിന്‍റെ ഓര്‍മ്മയ്ക്കായി പിതാക്കന്മാരുടെ വേനല്‍ക്കാല വസതി څചാള്‍സ് വില്ലچ എന്ന പേരില്‍ 1934 ല്‍ ഇവിടെ സ്ഥാപിച്ചു. ജയിംസ് കാളാശേരി പിതാവിനുശേഷം മാത്യു കാവുകാട്ടു പിതാവും എല്ലാ വേനല്‍ക്കാലത്തും ഇവിടെ കുറെ ആഴ്ചകള്‍ ചെലവഴിക്കുമായിരുന്നു.

ദൈവാലയ നിര്‍മാണചരിത്രം
ഉദ്യോഗസ്ഥരായി താമസിച്ചിരുന്ന കത്തോലിക്കര്‍ കുട്ടിക്കാനത്തുള്ള ലത്തീന്‍ പള്ളിയില്‍ പോയി ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നു. തുടര്‍ന്ന് സി. എം. ഐ. ക്കാരുടെ വകയായുള്ള ഗ്ലാസ്ഹൗസില്‍ (ഇപ്പോള്‍ څയാനംچ ഹോട്ടല്‍) വൈദികന്മാര്‍ കുര്‍ബാന അര്‍പ്പിക്കുമായിരുന്നു.
ഇവിടെ പള്ളി സ്ഥാപിക്കുന്നതിനെപ്പറ്റി ഒരിക്കല്‍ മാര്‍ മാത്യു കാവുകാട്ടു പിതാവിന് ആശയമുദിച്ചു. തുടര്‍ന്ന് 1955 ഡിസംബര്‍ 25 ന് പിതാവിന്‍റെ പ്രത്യേക അനുവാദത്തോടെ ഇവിടെയുള്ളവര്‍ പാലാ സെന്‍ട്രല്‍ ബാങ്ക് കെട്ടിടത്തിന്‍റെ മുമ്പില്‍ ഒരു പന്തല്‍കെട്ടി ബ. മാക്സിമിന്‍ സി.എം.ഐ. അച്ചനെ വരുത്തി ദിവ്യബലിയര്‍പ്പണം നടത്തി.
1958 ല്‍ പാലാ ബാങ്ക് ലിക്വിഡേറ്റു ചെയ്തപ്പോള്‍ ചങ്ങനാശേരി അരമനയില്‍നിന്ന് ഇവിടുത്തെ കെട്ടിടം ലേലത്തില്‍ വാങ്ങി. അതിനോടുചേര്‍ന്ന് പള്ളി പണിയാരംഭിച്ചു. പെരുവന്താനംപള്ളി വികാരിയായിരുന്ന കാഞ്ഞിരത്തിനാല്‍ ബ. ജേക്കബച്ചന്‍റെ ചുമതലയിലാണ് പള്ളിപണി നടത്തിയത്.

വികാരിമാരും വികസനവും
1962 ല്‍ പള്ളി പണിപൂര്‍ത്തിയാ യതോടെ ആറുപറയില്‍ ബ. സെബാ സ്റ്റ്യനച്ചന്‍ വികാരിയായി നിയമിക്കപ്പെട്ടു. 1971 ജൂണ്‍വരെ അദ്ദേഹം ഇവിടെ സേവനമനുഷ്ഠിച്ചു. 1971 മുതല്‍ 1972 വരെ പുരയ്ക്കല്‍ ബ. ജോണച്ചനും തുടര്‍ന്ന് 1977 വരെ വടാന ബ. എബ്രാഹം അച്ചനും വികാരിമാരായിരുന്നു.
1977 ല്‍ രൂപത സ്ഥാപിതമായപ്പോള്‍ അറയ്ക്കല്‍ ബ. മാത്യു അച്ചന്‍ വികാരിയായി നിയമിക്കപ്പെട്ടു. അദ്ദേഹം പീരുമേടു കേന്ദ്രമാക്കി വിപുലമായ വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മുറിഞ്ഞപുഴ ഇടവകയും പീരുമേടു വികാരിയുടെ ചുമതലയിലായിരുന്നു. അറയ്ക്കല്‍ ബ. മാത്യു അച്ചനെ സഹായിക്കുവാനായി ആലുങ്കല്‍ ബ. ജോര്‍ജച്ചന്‍, ചിറ്റപ്പനാട്ട് ബ. സെബാസ്റ്റ്യനച്ചന്‍ എന്നിവരും ഇവിടെ നിയോഗിതരായിട്ടുണ്ട്. 1992 ഫെബ്രുവരിയില്‍ അറയ്ക്കല്‍ ബ. മാത്യു അച്ചനു പകരം പറമ്പില്‍ ബ. ഏബ്രാഹമച്ചന്‍ വികാരിയായി.

പള്ളിമുറി
1992 സെപ്തംബറില്‍ മാര്‍ മാത്യു വട്ടക്കുഴി പുതിയ പള്ളിമുറി ആശീര്‍വദിച്ചു. പള്ളിക്കു മുകളിലായി പണിത പാരിഷ് ഹാള്‍ 2000 ജനുവരി 2 ന് മാര്‍ മാത്യു വട്ടക്കുഴി വെഞ്ചരിച്ചു.

ഡെയര്‍
ബ. പറമ്പിലച്ചന്‍ ചിന്നാറ്റില്‍ ആരംഭിച്ച മദ്യ-മയക്കു മരുന്നു രോഗചികിത്സാകേന്ദ്രമായ ഡയര്‍ 1991 മേയ്മാസത്തില്‍ ചാള്‍സ് വില്ലയിലേക്കു മാറ്റി സ്ഥാപിച്ചു. 1995 ല്‍ അതു പള്ളിക്കു സമീപത്തുതന്നെ പണിതീര്‍ത്ത പുതിയ കെട്ടിടത്തിലേക്കു മാറ്റി.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍
1997 ഡിസംബര്‍ 8 ന് പള്ളിയുടെ മുമ്പില്‍ തീര്‍ത്ത കുരിശടിയുടെ ആശീര്‍വാദം ഏറത്തേടത്ത് ഏറ്റം ബ. മാത്യു അച്ചന്‍ നിര്‍വഹിച്ചു. വാടകയ്ക്കു കൊടുക്കുവാന്‍ പള്ളിയുടെ മുന്‍പിലും പീരുമേടു ജംഗ്ഷനിലും രണ്ട് മൂന്നുനില കെട്ടിടങ്ങള്‍ 1998 ല്‍ പണിതീര്‍ത്തു. ജംഗ്ഷനിലുള്ള കെട്ടിടത്തോട് അനുബന്ധിച്ചു പണിത കുരിശടിയുടെ ആശീര്‍വാദം 1998 ഡിസംബര്‍ 8 ന് മാര്‍ മാത്യു വട്ടക്കുഴി നിര്‍വഹിച്ചു.

കര്‍മലീത്താമഠം
ആറുപറയില്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്ത് 1970 ജൂലൈ 2 ന് കര്‍മലീത്താമഠം സ്ഥാപിതമായി. ഇതേവര്‍ഷംതന്നെ ഇവരുടെ നേതൃത്വത്തില്‍ നഴ്സറി സ്കൂളും പെണ്‍കുട്ടികള്‍ക്കായുള്ള ബോര്‍ഡിങ്ങും പ്രവര്‍ത്തനമാരംഭിച്ചു.

സ്ഥിതിവിവരം
46 കത്തോലിക്കാ കുടുംബങ്ങളി ലായി 253 കത്തോലിക്കര്‍ ഇവിടെയുണ്ട്.
തീരെ ചെറിയ ഇടവകയാണെ ങ്കിലും രൂപതാ കേന്ദ്രത്തോട് എറെ ബന്ധപ്പെട്ടു നില്‍ക്കുന്നതാണിത്. സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലം എന്ന നിലയ്ക്ക് പീരുമേടു പള്ളിയിലെ വികാരിയച്ചന് സേവനമേഖലകള്‍ വിപുലമാണ്. പി. ഡി. എസിന്‍റെ ആസ്ഥാനം പീരുമേട്ടില്‍ സ്ഥാപിതമായതോടെ വികാരിയച്ചന്‍റെ ജോലിഭാരം കുറഞ്ഞിട്ടുണ്ട്.