Pazhaya Koratty St. Mary

Kannimala – 686 509

960 588 7708

Vicar: Rev. Fr. Kuriakose Vadakkedath

Cell: 9447 7618 18

Click here to go to the Church

വളരെ പഴക്കമുള്ള കുടിയേറ്റ പ്രദേശമായ പഴയകൊരട്ടി എരുമേലിഫൊറോനയുടെയും സമീപപ്രദേശങ്ങളിലുള്ള ഇടവകകളുടെയും തലപ്പള്ളിയായിരുന്നു. പുരാതനകാലത്തു നിലയ്ക്കലില്‍നിന്നു കാഞ്ഞിരപ്പള്ളിക്കുള്ള പ്രധാനപാത ഇതായിരുന്നു. ഫ്രാന്‍സിസ്കന്‍ മൂന്നാംസഭാസ്ഥാപകനും കേരള അസ്സീസി എന്നറിയപ്പെടുന്നവനുമായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ സഹചരന്മാരുമൊത്ത് ഈ പ്രദേശത്തു തപസ്സു ചെയ്തതായി ബ. പാലാക്കുന്നേലച്ചന്‍റെ څനാളാഗമچത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പാലാക്കുന്നേല്‍ വല്യച്ചനും പള്ളി സ്ഥാപനവും
1857 ല്‍ നെടുങ്കുന്നംപള്ളി വികാരി പാലാക്കുന്നേല്‍ ബ. മത്തായി മറിയം കത്തനാര്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ ക്കായി ഇവിടെ എത്തി. അന്നത്തെ മണിമലപ്പള്ളിവികാരി ബ. മണ്ണംപ്ലാക്കലച്ചനുമൊത്തു കൊരട്ടി സന്ദര്‍ശിച്ച പാലാക്കുന്നേല്‍ വല്യച്ചന്‍ ഇവിടെ പള്ളി സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കുകയും വരാപ്പുഴ മെത്രാനെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തു. 1857 മേയ് 24 നു മെത്രാന്‍ അനുമതി നല്‍കി. ബ. വല്യച്ചന്‍ ഇപ്പോള്‍ പള്ളിയിരിക്കുന്ന സ്ഥലത്തു പള്ളിക്കും പള്ളിമുറിക്കുമായി ഷെഡ്ഡുണ്ടാക്കിച്ചു. 1857 ലെ പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ദിനത്തില്‍ ആദ്യമായി ബലിയര്‍പ്പിച്ചു. തുടര്‍ന്ന്, കാഞ്ഞിരപ്പള്ളി, മണിമലപ്പള്ളികളില്‍നിന്നു വൈദികന്മാരെത്തി ഇവിടെ ബലിയര്‍പ്പിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മലമ്പനി, കാട്ടുമൃഗങ്ങള്‍ എന്നിവയുടെ ശല്യംമൂലം ഈ ആലയം ഉപേക്ഷിക്കപ്പെട്ടത്രേ. അങ്ങനെ പള്ളിക്കായി ഉണ്ടാക്കിയ ഷെഡ്ഡു നശിച്ച് ഇടവക അന്യം നിന്നു.

രണ്ടാം കുടിയേറ്റം
അമ്പതോളം വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമിവിടെ കുടിയേറ്റമാരംഭിച്ചു. കാഞ്ഞിരപ്പള്ളി, ചിറക്കടവ് ഇടവകകളിലാണ് ഇവിടുത്തുകാര്‍ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. 1919-21 കാലഘട്ടത്തില്‍ ചിറക്കടവു വികാരി മുള്ളങ്കുഴി ബ. ഫ്രാന്‍സിസ്കോസച്ചന്‍ ഇവിടെയെത്തി താല്ക്കാലിക ആരാധനാലയം നിര്‍മിച്ചു ഞായറാഴ്ചകളില്‍ ദിവ്യബലിയര്‍പ്പിച്ചിരുന്നു. പള്ളിയിരിക്കുന്ന സ്ഥലം 1919 ല്‍ 700 രൂപയ്ക്കു വാങ്ങി. കുര്യാളശേരിയില്‍ മാര്‍ തോമ്മാമെത്രാന്‍ 1920 ല്‍ ഇത് ഇടവകയാക്കി. എടത്വാ ഇടവകാംഗമായ ബ. പടിഞ്ഞാറേക്കരയച്ചന്‍ ഇവിടെ താമസിച്ചു തിരുക്കര്‍മങ്ങള നുഷ്ഠിച്ചിരുന്നു. അച്ചന്‍റെ നേതൃത്വത്തില്‍ ഒരു ചെറിയ പള്ളിയും പണിതു. മൈലാടിയില്‍ ബ. ജോസഫച്ചനാണ് ഇപ്പോഴത്തെ പള്ളിമുറി നിര്‍മിച്ചത്.

നവീനദൈവാലയം
തെക്കേമുറിയില്‍ ബ. എബ്രാഹ മച്ചന്‍റെ കാലത്ത് 1938 ഫെബ്രു. 19 നു കൂടിയ പൊതുയോഗത്തില്‍ പള്ളി പണിയെക്കുറിച്ചു ചര്‍ച്ച നടത്തി പണികളാരംഭിച്ചു. പണി പൂര്‍ത്തിയാ യതോടെ കാളാശേരി മാര്‍ ജയിംസ് മെത്രാന്‍ 1942 ല്‍ ഇത് ആശീര്‍വദിച്ചു. 1940 ല്‍ സിമിത്തേരി പുതുക്കിപ്പണിതു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ഫ്രാന്‍സിസ്കോസ് മുള്ളങ്കുഴി (1921-23), തോമസ് പടിഞ്ഞാറേക്കര (1923-25), ജോസഫ് മൈലാടിയില്‍ (1925-27), ആഗസ്തി മറ്റപ്പള്ളില്‍ (1927-29), മത്തായി കലങ്ങാലില്‍ (1929-32), യൗസേപ്പ് ഏണേക്കാട്ട് (1932-33), മത്തായി തെക്കേക്കര (1933-36), എബ്രാഹം തെക്കേമുറി (1936-46), യൗസേപ്പ് വീട്ടുവേലിക്കുന്നേല്‍ (1946-51), തോമസ് ആയിത്തമറ്റത്തില്‍ (1951-56), വര്‍ഗീസ് ആറ്റുവാത്തല (1956), അബ്രാഹം മുണ്ടിയാനിക്കല്‍ (1956-60), ജോസഫ് മേപ്രക്കരോട്ട് (1960), ഫിലിപ്പ് കുന്നപ്പള്ളി (1960-62), ആന്‍റണി ചേക്കാത്തറ (1962-67), എബ്രാഹം പുല്ലുകാട്ട് (1967-70), തോമസ് കറുകക്കളം (1970-73), തോമസ് പിണമറുകില്‍ (1973-74), മാത്യു കോവൂക്കുന്നേല്‍ (1974-75), ജോസഫ് നെടുംതകിടി (1975-80), ജോര്‍ജ് പൊന്നെടത്തുകല്ലേല്‍ (1980-81), ജോസഫ് ഇരുപ്പക്കാട്ട് (1982-83), ജോസഫ് ഇല്ലിക്കല്‍ (1983-84), തോമസ് പിണമറുകില്‍ (1984-88), ലോറന്‍സ് ചക്കുംകളം (1988-89), പോള്‍ മൂങ്ങാത്തോട്ടം (1989-91), അബ്രാഹം മണ്ണംപ്ലാക്കല്‍ (1991-94), തോമസ് ആയില (1994-98), സെബാസ്റ്റ്യന്‍ വാണിയപ്പുരയ് ക്കല്‍ (1998-99), തോമസ് വാതല്ലൂക്കുന്നേല്‍ (1999-).

സ്ഥാപനങ്ങള്‍
څആവേമരിയچ മധ്യസ്ഥപ്രാര്‍ഥനാഭവന്‍: 1998-99 ല്‍ വികാരിയായിരുന്ന വാണിയ പ്പുരയ്ക്കല്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്താണ് ആരാധനാകേന്ദ്രം എന്ന ആശയമുദിച്ചത്. മാര്‍ മാത്യു വട്ടക്കുഴി 2001 ജനുവരി 1 നു ദിവ്യകാരുണ്യനിത്യാരാധനാകേന്ദ്രത്തിന് ആരംഭം കുറിച്ചു. ഡയറക്ടറായ വാതല്ലു ക്കുന്നേല്‍ ബ. തോമസച്ചന്‍റെ നേതൃത്വ ത്തില്‍ ശുശ്രൂഷകള്‍ നടക്കുന്നതോ ടൊപ്പം പുതിയ ചാപ്പലിന്‍റെയും കെട്ടിടങ്ങളുടെയും പണി പുരോഗമി ക്കുന്നു.
മഠം : സ്നേഹഗിരി സിസ്റ്റേഴ്സിന്‍റെ സേവനം 2000 മുതല്‍ ലഭ്യമാണ്. പാരിഷ്ഹാളിനോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ താമസിച്ച് ഇവര്‍ ശുശ്രൂഷ ചെയ്യുന്നു.
ഇടവകകളായിപ്പിരിഞ്ഞ കുരിശുപള്ളികള്‍
മണിപ്പുഴ (1940), കാരികുളം (1950), പുത്തന്‍കൊരട്ടി (1951), എരുമേലി (1952), കണ്ണിമല (1953).

സ്കൂളുകള്‍
കണ്ണിമല, എരുമേലി, പുത്തന്‍ കൊരട്ടി സ്കൂളുകള്‍ ആരംഭകാലത്തു പഴയ കൊരട്ടി ഇടവകയുടേതായിരുന്നു.

സ്ഥിതിവിവരം
ഏഴു കുടുംബക്കൂട്ടായ്മകളിലായി നൂറു കത്തോലിക്കാ കുടുംബങ്ങളും 494 കത്തോലിക്കരുമുണ്ട്. നാലു വൈദിക ന്മാര്‍ സഭാസേവനത്തില്‍ ഏര്‍പ്പെട്ടിരി ക്കുന്നു.
കുടുംബക്കൂട്ടായ്മകളുടെ സജീവതയിലും പ്രാര്‍ത്ഥനാ മഞ്ജരിക ളുടെ സംഗീതസാന്ദ്രതയിലും ഇടവക വളര്‍ച്ചയിലേക്കു കുതിക്കുന്നു.
ഇവിടെ സ്ഥാപിതമായിരിക്കുന്ന څഅവേ മരിയچ പ്രാര്‍ഥനാഭവന്‍ ഇടവകയുടെയും രൂപതയുടെയും ആത്മീയഭൗതികവികാസത്തിനു കാരണമാകുമെന്നതില്‍ സംശയമില്ല.