Pathanamthitta – 689 645
04682 – 221488
Vicar: Rev. Fr. Jacob Puttananickal
Cell: 974 557 7140
തദ്ദേശവാസികളായ സീറോമലബാര്‍ കത്തോലിക്കരില്‍ അധികംപേരും. കാഞ്ഞിരപ്പള്ളി, കുമളി, കട്ടപ്പന, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു കച്ചവടത്തിനും ജോലിക്കുമായി വന്നു താമസമാക്കിയവരാണ് ഇവിടുത്തെ ജനങ്ങള്‍ ഭൂരിപക്ഷവും മലങ്കര, മാര്‍ത്തോമ്മാ, യാക്കോബായ, ലത്തീന്‍ എന്നീ ക്രൈസ്തവവിഭാഗങ്ങളില്‍പ്പെട്ടവരാണ്.
സ്ഥാപനചരിത്രം
1970 മുതലാണ് സീറോമലബാര്‍ റീത്തില്‍പ്പെട്ടവര്‍ ഇവിടെ സ്ഥിരതാമസം തുടങ്ങിയത്. പത്തനംതിട്ടയിലും പരിസരങ്ങളിലുമുള്ള ലത്തീന്‍, മലങ്കരപ്പള്ളികളില്‍ ഇവര്‍ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നു. സ്വന്തം റീത്തില്‍പ്പെട്ട ദൈവാലയം വേണമെന്ന് ഇവിടുത്തെ വിശ്വാസികള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പേഴുംപാറ ഇടവകയിലെ വികാരിമാരായിരുന്ന തോക്കനാട്ട് ബ. ഇന്നസെന്‍റച്ചന്‍, മൈലാടി ബ. ജോസഫച്ചന്‍, കറിപ്ലാക്കല്‍ ബ.സെബാസ്റ്റ്യനച്ചന്‍ എന്നീ വൈദികന്മാരാണ് ഇടവകസ്ഥാപനത്തിനു മുന്‍കൈയെടുത്തത്.
1991 സെപ്റ്റംബര്‍ എട്ടിന് കറിപ്ലാക്കല്‍ ബ.സെബാസ്റ്റ്യനച്ചന്‍റെ ശ്രമഫലമായി രൂപതയില്‍ നിന്നുള്ള പ്രത്യേക അനുവാദത്തോടെ പുല്‍പ്പേല്‍ വീട്ടില്‍ വിശ്വാസികള്‍ ഒന്നിച്ചുകൂടി ദിവ്യബലി അര്‍പ്പിച്ചു. കുട്ടികളുടെ മതബോധനക്ലാസ്സുകള്‍ ഇവിടെ വച്ചുതന്നെ നടത്തിപ്പോന്നു. 1991 ഒക്ടോബര്‍ ആറു മുതല്‍ പാണ്ടയില്‍ ബില്‍ഡിങ്ങിലെ ഹാളിലേക്കു കുര്‍ബാനയര്‍പ്പണം മാറ്റി. ഏതാനും മാസങ്ങള്‍ക്കുശേഷം വിശുദ്ധ കുര്‍ബാനയര്‍പ്പണം പട്ടണത്തിന്‍റെ തിരക്കില്‍ നിന്ന് അല്പം മാറി സ്ഥിതിചെയ്യുന്ന മലങ്കര സിസ്റ്റേഴ്സ് നടത്തുന്ന വൃദ്ധസദനത്തിലേക്കു മാറ്റി. തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ മാര്‍ ഗ്രിഗോറിയോസ് പിതാവിന്‍റെ ഔദാര്യവും ബ. സിസ്റ്റേഴ്സിന്‍റെ ഹൃദ്യമായ സ്വാഗതവും പത്തനംതിട്ട നിവാസികളായ സീറോമലബാര്‍ അംഗങ്ങള്‍ നന്ദിയോടെ ഓര്‍ക്കേണ്ടതാണ്.
ദൈവാലയനിര്‍മാണം
സ്വന്തമായ ദൈവാലയത്തിന്‍റെ നിര്‍മാണത്തിന് പര്യാപ്തമായ സ്ഥലം പത്തനംതിട്ടയില്‍ കിട്ടുക പ്രയാസമായിരുന്നു. സ്ഥലവാസികളുടെ തീവ്രമായ അന്വേഷണവും കറിപ്ലാക്കല്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ ഉത്സാഹവും രൂപതാകേന്ദ്രത്തില്‍നിന്നുള്ള ഉദാരമായ സഹായവും ഒന്നുചേര്‍ന്നപ്പോള്‍ വിശ്വാസികളുടെ ആഗ്രഹം സഫലമായി. കരഭൂമിയുടെ ദൗര്‍ലഭ്യവും അമിതവിലയും കാരണം സ്ഥലം നെല്ലുവിളയുന്ന പാടത്താകാമെന്നു വച്ചു. 1992 ജനുവരിയില്‍ പള്ളിക്ക് ആവശ്യമായ സ്ഥലം വാങ്ങി. ദൈവാലയ സ്ഥാപനത്തിനു മുന്‍കൈയെടുത്ത കറിപ്ലാക്കല്‍ ബ. സെബാസ്റ്റ്യനച്ചന്‍ താമസിയാതെ സ്ഥലം മാറിയപ്പോള്‍ പുതുമന ബ. മാത്യു അച്ചന്‍ വികാരിയായി എത്തി. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ 1993 ഡിസംബറില്‍ പള്ളിയുടെ പ്രാരംഭ പണികള്‍ ആരംഭിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ മാത്യു വട്ടക്കുഴി ദൈവാലയത്തിന്‍റെ ശിലാസ്ഥാപനം 1994 ജനുവരി 9 നു നടത്തി. രണ്ടു വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കി. പള്ളിയുടെ വെഞ്ചരിപ്പ് 1996 ഫെബ്രുവരി 4 നു മാര്‍ മാത്യു വട്ടക്കുഴി നടത്തി. മഴക്കാലത്ത് അച്ചന്‍കോവിലാര്‍ കരകവി ഞ്ഞൊഴുകുമ്പോള്‍ മാസങ്ങളോളം വെള്ളം കയറിക്കിടക്കുന്ന പ്രദേശമായ തിനാല്‍ ഉയരമുള്ള തൂണുകളുടെ മുകളില്‍ പണിതിരിക്കുന്ന ആലയം എന്ന സവിശേഷത ഈ പള്ളിക്കുണ്ട്. പള്ളിമുറി ദൈവാലയത്തോടൊപ്പം വൈദിക മന്ദിരവും ഓഫീസ് മുറികളും ഇവിടെ സജ്ജീകൃതമായി.
ഇതിന്‍റെ താഴത്തെ നില വിശാലമായ ഹാളായി ഉപയോഗിക്കാവുന്ന വിധമാണു പണിതിരിക്കുന്നത്. മുകളിലത്തെ നിലയില്‍ പള്ളിയോടു ചേര്‍ന്നു തന്നെയാണ് പള്ളിമുറി. ഐസന്‍സ്റ്റാട്ടു രൂപതയുടെ ഉദാരമായ സഹായം പത്തനംതിട്ടപ്പള്ളിക്കു ലഭിച്ചതു നന്ദിയോടെ അനുസ്മരിക്കുന്നു.
സമിത്തേരി
പള്ളിയോടു ചേര്‍ന്നുതന്നെ ചെറുതെങ്കിലും മനോഹരമായ സിമിത്തേരി ചാപ്പല്‍ നിര്‍മിച്ചിട്ടുണ്ട്.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍ (1989 – 92), മാത്യു പുതുമന (1992 – 94), തോമസ് കുറ്റിപ്പാലയ്ക്കല്‍ (1999 – ).
ഇതര വിവരങ്ങള്‍
കര്‍മലീത്താ മഠം 1996 ല്‍ സ്ഥാപിതമായി. ഇവിടെ 34 കുടുംബങ്ങളിലായി 105 കത്തോലിക്കര്‍ ഉണ്ട്. വിവിധ ഭക്തസഖ്യങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
ഏകദേശം 50 കിലോമീറ്റര്‍ സ്ഥലവിസ്തൃതി ഇവിടുത്തെ അജപാലന പ്രവര്‍ത്തനത്തെ പരിമിതപ്പെടുത്തുന്നു. ഇടവകാംഗങ്ങളിലധികവും കച്ചവടക്കാരും ജോലിക്കാരുമായതിനാല്‍ ഞായറാഴ്ചകളില്‍ മാത്രമേ ഇവര്‍ക്ക് ഒത്തുകൂടാന്‍ സാധിക്കൂ. എന്നിരുന്നാലും പത്തനംതിട്ടയിലെ ഈ മിഷന്‍കേന്ദ്രം അനുദിനം വികസിക്കുന്നുണ്ട്. ശ്രീ ജിമ്മിച്ചന്‍ പുല്‍പ്പേല്‍, ശ്രീ എബ്രാഹം ജീമംഗലത്ത്, ശ്രീ തോമസ് പ്ലാക്കാട്ട്, ശ്രീ ജസ്റ്റി പാലത്തറ എന്നിവര്‍ ഇടവകയുടെ പുരോഗതിക്കു ശ്രദ്ധേയമായ സേവനം ചെയ്യുന്നവരാണ്. തീരെ ചെറുതെങ്കിലും ഇടവകക്കൂട്ടായ്മയുടെ കാര്യത്തില്‍ ഏറെ താല്പര്യമുള്ള ഇടവകസമൂഹത്തിന്‍റെ സമ്പൂര്‍ണ സഹകരണം എല്ലാ വിജയങ്ങള്‍ക്കും കാരണമായി നിലനില്‍ക്കുന്നു.