Pampavalley North – 686 510
Vicar: Rev. Fr. James Kizhakethakidiyel
Cell: 944 680 4009
പാണപിലാവ് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് 26 കിലോമീറ്റര്‍ തെക്കുകിഴക്കു സ്ഥിതി ചെയ്യുന്നു. ഇവിടെ ആരാധനാലയസ്ഥാപനത്തിനുള്ള ശ്രമങ്ങള്‍ 1955 ല്‍ ആരംഭിച്ചു. മൂന്നു വീട്ടുകാര്‍ ചേര്‍ന്ന് ആറ് സെന്‍റ് സ്ഥലം സംഭാവന നല്കി. അവിടെ താല്‍ക്കാലിക ഷെഡ്ഡുകെട്ടി. 1955 ല്‍ മണിപ്പുഴ വികാരി പൊന്നെടുത്തകല്ലേല്‍ ബ. ജോര്‍ജച്ചന്‍ ഈശോയുടെ രാജത്വത്തിരുനാള്‍ദിനം ആദ്യ ദിവ്യബലിയര്‍പ്പിച്ചു. 1958 ല്‍ വിലയ്ക്കുവാങ്ങിയ ഒരേക്കര്‍ ഇരുപത്തഞ്ചുസെന്‍റ് സ്ഥലത്ത് പള്ളിപണിയാരംഭിച്ചു. അതേവര്‍ഷം ഇടവകയായി ഉയര്‍ത്തപ്പെടുകയും ചെയ്തു.
വൈദികമന്ദിരം
1977 ല്‍ പന്തയ്ക്കല്‍ ബ. പോളച്ചന്‍റെ കാലത്ത് വൈദികമന്ദിര ത്തിന്‍റെ പണി കളാരംഭിച്ചു. ആര്യമണ്ണില്‍ ബ. തോമസച്ചന്‍ വൈദികമന്ദിരത്തിന്‍റെ പണി പൂര്‍ത്തീകരിച്ച് 1981 ജൂലൈ 2 നു വെഞ്ചരിച്ചു.
ദൈവാലയ പുനര്‍നിര്‍മാണം
ഇടവകയ്ക്കു സ്ഥിരമായി വികാരിയെ ലഭിക്കുന്നത് 1982 മാര്‍ച്ചു 3 നാണ്. പൊന്നെടുത്തകല്ലേല്‍ ബ. ജോര്‍ജച്ചനായിരുന്നു ആദ്യവികാരി. അച്ചന്‍ പള്ളിയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തു മുഖവാരം പണിയുകയും കുരിശടി നിര്‍മിക്കുകയും ചെയ്തു.
മദ്ബഹാ 1989 ല്‍ പുതുക്കിപ്പണിതു. 1989 മാര്‍ച്ച് 13 ന് ക്ലാരമഠം ആരംഭിച്ചു. ഊഴയ്ക്കല്‍ ബ. മാത്യു അച്ചന്‍റെ കാലത്ത് 1989 ല്‍ ആരംഭിച്ച പാരീഷ്ഹാള്‍ നിര്‍മാണം പരുവനാനി ബ. ഫിലിപ്പച്ചന്‍ തുടരുകയും 1992 ല്‍ മണ്ണൂക്കുളത്ത് ബ. ജോസച്ചന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. സിമിത്തേരി പുതുക്കി കല്ലറ പണിതത് 1997 ല്‍ പീടികയില്‍ ബ. ജേക്കബച്ചന്‍റെ കാലത്താണ്. ഇക്കാലത്തു പള്ളിക്കു ജനറേറ്ററും മൈക്ക് സെറ്റും വാങ്ങി.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ജോര്‍ജ് പൊന്നെടുത്തകല്ലേല്‍ (1955-58), ജോസഫ് പുത്തന്‍പുരയ്ക്കല്‍ (1958-59), ജോസഫ് കാലായില്‍ (1959-60), സെബാസ്റ്റ്യന്‍ ഒഴുകയില്‍ (1960 ഏപ്രില്‍), തോമസ് പള്ളിപ്പുറത്തുശേരി (1960 – 61), സെബാസ്റ്റ്യന്‍ ഒഴുകയില്‍ (1961- 65), സഖറിയാസ് ചൂരക്കാട്ട് (1965-69), ഡൊമിനിക് പാലത്തുങ്കല്‍ (1969 – 72), മാത്യു പന്തപ്പള്ളി (1972-76), പോള്‍ കിടങ്ങയില്‍ (1976-77), പോള്‍ പന്തയ്ക്കല്‍ (1977-80), ലോറന്‍സ് ചക്കുംകളം (1980-81), തോമസ് ആര്യമണ്ണില്‍ (1981 ഫെബ്രു-മാര്‍ച്ച്), സെബാസ്റ്റ്യന്‍ പേഴുംതൊട്ടി (1981-82), ജോര്‍ജ് പൊന്നെടുത്തകല്ലേല്‍ (1982-84), ജോസഫ് ഇരുപ്പക്കാട്ട് (1984-87), ജോസഫ് നെടുന്തകിടി (1987-89), ജേക്കബ് തെക്കേമുറി (1989), മാത്യു ഊഴയ്ക്കല്‍ (1989-90), ഫിലിപ്പ് പരുവനാനി (1990-91), ജോര്‍ജ് വടക്കേപ്പറമ്പില്‍ (1991-92), ജോസ് മണ്ണൂക്കുളം (1992-97), ജേക്കബ് പീടികയില്‍ (1997 മാര്‍ച്ച്- ഓഗ.), മനേത്തൂസ് മങ്ങാട്ട് സി. എം. ഐ. (1997-98), മാത്യു പൂച്ചാലില്‍ (1998 മാര്‍ച്ച്-ജൂണ്‍), തോമസ് പിണമറുകില്‍ (1998ജൂലൈ, ഓഗസ്റ്റ്), ജോര്‍ജ് കൊച്ചുപറമ്പില്‍ (1998 സെപ്റ്റംബര്‍).
വികസനം, വളര്‍ച്ച
ആദിമസമൂഹ ചൈതന്യത്തില്‍ പരിശീലിപ്പിച്ചുവരുന്ന ഇടവകസമൂഹമാണിത്. സര്‍ക്കാര്‍ പദ്ധതികളോടു സഹകരിച്ച് ഭവനനിര്‍മാ ണം മുതലായ സാമൂഹിക വികസന പദ്ധതികളില്‍ പങ്കുചേരുവാന്‍ ഇടവക ശ്രദ്ധിച്ചുവരുന്നു.
പത്തു കുടുംബക്കൂട്ടായ്മകള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. 169 കുടുംബങ്ങളിലായി 821 കത്തോലിക്കര്‍ ഇവിടെയുണ്ട്.
അച്ചടക്കമുള്ളതും അധ്വാനത്തിനു സന്നദ്ധതയുള്ളതുമായ ഒരു സമൂഹത്തിന് വളരുവാനും നന്മ ചെയ്യുവാനും സാധിക്കുമെന്നതിന്‍റെ തെളിവാണ് പാണപിലാവ് ഇടവക.