Nilackal-Thulapally Marthoma Sleeha

Thulappally – 686 510

04735 – 244327

Vicar: Rev. Fr. Sebastian Ullattu (Jr)

Cell: 9605 416 975,  8281 974 298

sebinjohnullattu@gmail.com

Click here to go to the Church

മാര്‍ത്തോമ്മാശ്ലീഹായുടെ പാദസ്പര്‍ശത്താല്‍ അനുഗൃഹീതമായ നിലയ്ക്കല്‍ പള്ളിയുടെ തലപ്പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലമാണു തുലാപ്പള്ളി. 1947 – 48 ല്‍ ഭക്ഷ്യോല്പാദനപദ്ധതിപ്രകാരം കൃഷിക്കാര്‍ക്കു വിട്ടുകൊടുത്ത വനപ്രദേശമാണിത്. ഇടവക സ്ഥാപിതമാകുന്നതിനു മുമ്പു കുടിയേറ്റക്കാരായ വിശ്വാസികള്‍ മണിപ്പുഴ ഇടവകാംഗങ്ങളായിരുന്നു.

ദൈവാലയവും ഇടവകസ്ഥാപനവും
ദൈവാലയ സ്ഥാപനത്തിനുള്ള അനുമതി മണിപ്പുഴപ്പള്ളി വികാരി പൊന്നെടത്തുകല്ലേല്‍ ബ. ജോര്‍ജച്ചനു ചങ്ങനാശേരി രൂപതയില്‍ നിന്ന് 1955 ല്‍ ലഭിച്ചു. പ്രാരംഭസമൂഹം സമാഹരിച്ച സ്തോത്രകാഴ്ചയും മറ്റ് ഇടവകകളില്‍ പോയി സമാഹരിച്ച സംഭാവനയും കൊണ്ടു പള്ളിക്ക് ആവശ്യമായ സ്ഥലം വാങ്ങി. കാട്ടുകമ്പുകളും ഈറ്റയിലയും കൊണ്ടു നിര്‍മിച്ച ഷെഡ്ഡില്‍ 1955 ഫെബ്രുവരി 12 ന് പൊന്നെടത്തുകല്ലേല്‍ ബ. ജോര്‍ജച്ചന്‍റെ കാര്‍മികത്വത്തില്‍ ആദ്യമായി ബലിയര്‍പ്പിച്ചു. 1960 ല്‍ ഇതൊരു ഇടവകയായി ഉയര്‍ത്തി. പ്രഥമവികാരിയായി കാലായില്‍ ബ. ജോസഫച്ചന്‍ നിയമിതനായി. 1968 ല്‍ ചെരിപുറത്തു ബ.മാത്യു അച്ചന്‍റെ സേവനകാലത്തു പള്ളി പുതുക്കിപ്പണിയുന്നതിനു തുടക്കം കുറിച്ചു. പക്ഷേ, സാമ്പത്തിക പ്രതിസന്ധിമൂലം പണി നിര്‍ത്തിവയ്ക്കേണ്ടി വന്നു. 1969 ല്‍ മണ്ണംപ്ലാക്കല്‍ ബ. എബ്രാഹമച്ചന്‍ പള്ളിപണി തുടര്‍ന്നു. പുതിയ പള്ളി 1975 ഡിസംബര്‍ 26 നു മാര്‍ ആന്‍റണി പടിയറ കൂദാശ ചെയ്തു.

വൈദികമന്ദിരം
1983 മേയ് 16 നു പുതിയ വൈദിക മന്ദിരത്തിന്‍റെ പണി ആരംഭിച്ചു. അന്ത്യാംകുളത്തില്‍ ബ. മാത്യു അച്ചന്‍റെ അത്യുത്സാഹത്താല്‍ പെട്ടെന്നു പണി പൂര്‍ത്തീകരിച്ചു. മാര്‍ ജോസഫ് പവ്വത്തില്‍ 1984 മേയ് 7 നു വൈദികമന്ദിരം ആശീര്‍വദിച്ചു.

സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
ജോര്‍ജ് പൊന്നെടത്തുകല്ലേല്‍ (1956 -59), വര്‍ഗീസ് ആറ്റുവാത്തല, ജോസഫ് കാലായില്‍, മാത്യു നെല്ലരിയില്‍ (1961 – 62), തോമസ് പുത്തന്‍പുര, സെബാസ്റ്റ്യന്‍ ഒഴുകയില്‍, മാത്യു പന്തപ്പള്ളില്‍, ജോണ്‍ കട്ടക്കയം, പോള്‍ വാഴപ്പനാടിയില്‍ (1963 -65), മാത്യു ചെരിപുറം (1965 – 66), ഏബ്രഹാം മണ്ണംപ്ലാക്കല്‍ (1969 – 75), ജോണ്‍ മാടപ്പാട്ട്, ജോസഫ് ആലപ്പാട്ടുകുന്നേല്‍ (1977 – 79), സേവ്യര്‍ മുണ്ടാട്ടുചുണ്ടയില്‍, മാത്യു വാള്‍ട്ടര്‍ സി. എം. ഐ. (1979 – 80), മാത്യു കല്ലമ്മാക്കല്‍ സി. എം. ഐ. (1980 – 81), മാത്യു മൈക്കിള്‍ അന്ത്യാംകളം സി. എം. ഐ. (1981 – 88), ജോസഫ് വെള്ളമറ്റം (1988 – 93), ജയിംസ് തെക്കുംചേരിക്കുന്നേല്‍ (1993 – 95), ജോയി ജെ. ചിറ്റൂര്‍ (1995 – 2000), മാര്‍ട്ടിന്‍ വെള്ളിയാംകുളം (2000 – ).

കുടുംബം, ദൈവവിളി
കേവലം 17 കുടുംബങ്ങളോടെ തുടങ്ങിയ ഇടവക 1995 ല്‍ 420 ഓളം കുടുംബങ്ങളുള്ളതായി. 1995 ല്‍ പുതിയതായി സ്ഥാപിച്ച ഏയ്ഞ്ചല്‍വാലി ഇടവകയില്‍ 120 കുടുംബങ്ങള്‍ ചേര്‍ന്നു. ഇടവകയില്‍ നിന്നു മൂന്നു വൈദികന്മാരും ആറു സിസ്റ്റേഴ്സും സഭാസേവനം ചെയ്യുന്നു. വൈദികവിദ്യാര്‍ഥികളായി മൂന്നു പേരും സന്യാസാര്‍ഥിനികളായി മൂന്നു പേരും പഠനം നടത്തുന്നു.
ഇടവകയില്‍ 16 കുടുംബക്കൂട്ടാ യ്മകളിലായി 301 കുടുംബങ്ങളും 1321 അംഗങ്ങളുമുണ്ട്. ഇതര കുടുംബങ്ങള്‍ : മലങ്കര – 49, ലത്തീന്‍ – 1, യാക്കോബായ – 3, ക്നാനായ – 18, മാര്‍ത്തോമ്മാ – പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ – 182, മുസ്ലീങ്ങള്‍ – 447, ഹൈന്ദവര്‍ – 272.

വികസനപ്രവര്‍ത്തനങ്ങള്‍
ഭാരതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റബറൈസ്ഡു റോഡായ കണമല – പ്ലാപ്പള്ളി റോഡ് എം. ഡി. എസ്. ന്‍റെ ആഭിമുഖ്യത്തില്‍ ജനപങ്കാളിത്തത്തോടെ നിര്‍മിച്ചു ഗതാഗതയോഗ്യമാക്കിയതോടെ ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ എളുപ്പമായി. ശബരിമല വികസനത്തെ ലക്ഷ്യമാക്കി നിര്‍മിച്ചുകൊണ്ടിരിക്കുന്ന എരുമേലി ചാലക്കയം ഹൈവേയുടെ നിര്‍മാണവുംകൂടി പൂര്‍ത്തിയാകുമ്പോള്‍ ഈ പ്രദേശത്തെ ഗതാഗതം ഫലപ്രദമാകും.

സ്ഥാപനങ്ങള്‍, സംഘടനകള്‍
1964 ല്‍ വാഴപ്പനാടിയില്‍ ബ. പോള ച്ചന്‍ എല്‍. പി. സ്കൂള്‍ ആരംഭിച്ചു. 1978 മുതല്‍ തുലാപ്പള്ളിയില്‍ പ്രവര്‍ത്തനമാരം ഭിച്ച ആരാധനമഠത്തിലെ സിസ്റ്റേഴ്സിന്‍റെ സേവനം ലഭ്യമാണ്.
യുവദീപ്തി, രൂപതാതലത്തിലുള്ള ഭക്തസംഘടനകള്‍, സാമൂഹികസന്നദ്ധസംഘടനകള്‍, വായനശാല തുടങ്ങിയവയെല്ലാം ഗ്രാമത്തില്‍ സജീവമാണ്.
യാത്രാസൗകര്യവും ക്രയവിക്രയസൗകര്യവും ചികിത്സാമാര്‍ഗങ്ങളുമില്ലാതിരുന്ന കാലത്ത് ഈ മലയോര കുടിയേറ്റ മേഖലയില്‍ ക്രൈസ്തവസമൂഹം പ്രവേശിച്ചതോടുകൂടി ഇവിടെയെത്തിയ ത്യാഗസന്നദ്ധരായ വികാരിയച്ചന്മാര്‍ സഹിച്ച കഷ്ടപ്പാടുകള്‍ നിസ്സീമമത്രെ. പള്ളിയും പള്ളിക്കൂടവും റോഡും പാലവും നിര്‍മിച്ചു വികസനത്തിന്‍റെ പാതയില്‍ ഇന്നും അവര്‍ നേതൃത്വം നല്കുന്നു.
ഇതുവരെയും വൈദ്യുതി എത്തിയിട്ടില്ലാത്ത ഈ പ്രദേശത്ത് എം. ഡി. എസിന്‍റെ സാങ്കേതികസഹായത്തില്‍ മിനി ഹൈഡല്‍ പദ്ധതി വഴിയായി വീടുകളില്‍ വൈദ്യുതി എത്തിച്ചിരിക്കുന്നു. രൂപതയുടെ സാമൂഹികസേവനവിഭാഗം ഈ ഗ്രാമത്തിന്‍റെ പുരോഗതിയില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. നിലയ്ക്കലിന്‍റെ കവാടമായി സ്ഥിതിചെയ്യുന്ന ഈ ഭൂമി വികസനസാധ്യതകള്‍ ഏറെയുള്ള വിളഭൂമിയാണ