Mundiyeruma Assumption Forane

Kallar – 685 552

04868 – 236342

Vicar: Rev. Fr. Thomas Njalliyil

Cell: 9995 6211 54

Click here to go to the Church

തിരുവിതാംകൂര്‍ മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള 1954 ല്‍ പീരുമേട്, ദേവികുളം താലൂക്കുകളില്‍പ്പെട്ട കൃഷിസൗകര്യമുള്ള സ്ഥലങ്ങളില്‍ കോളനൈസേഷന്‍ സ്കീം പ്രകാരം കോളനികള്‍ ആരംഭിക്കുന്നതിനു വിളംബരം നടത്തി. അതനുസരിച്ച് ഏകദേശം 1200 കര്‍ഷകര്‍ക്ക് 5 ഏക്കര്‍ ഭൂമി വീതം 1954 ഡിസംബര്‍ 27 നു മുണ്ടിയെരുമ പ്രദേശങ്ങളില്‍ പതിച്ചുനല്കി. ശ്രീ പട്ടം താണുപിള്ള നല്കിയ ഭൂമിയായതിനാല്‍ ഇത് ‘പട്ടം കോളനി’ എന്നറിയപ്പെടുന്നു. ഇങ്ങനെ ഭൂമി നല്കാന്‍ കാരണം തമിഴ്നാട്ടുകാര്‍ ഇവിടെ കാടുവെട്ടി ത്തെളിക്കലും ഭൂമി കയ്യേറ്റവും അനധികൃതമായി നടത്തിയതാണ്.

ദൈവാലയസ്ഥാപനം
മുണ്ടിയെരുമ ഉള്‍പ്പെടെയുള്ള ഒന്നാംകോള നിയില്‍ കുടിയേറ്റക്കര്‍ഷകരായ വിശ്വാസികള്‍ ധാരാ ളമുണ്ടായിരുന്നു. ഇവര്‍ പള്ളിയ്ക്കുള്ള ശ്രമങ്ങളാ രംഭിച്ചെങ്കിലും കോളനിയില്‍ ഇതരവിഭാഗത്തില്‍ പ്പെട്ടവര്‍കൂടെയുണ്ടെന്ന കാരണത്താല്‍ കോളനിഅധി കാരികള്‍ ഈ സംരംഭത്തെ പ്രോത്സാഹിപ്പിച്ചില്ല. പക്ഷേ, പുല്‍പ്പറമ്പില്‍ ബ. ശൗര്യാരച്ചന്‍റെ നേതൃത്വത്തില്‍ കത്തോലിക്കരൊത്തുകൂടി ഈ വിഷയം കോട്ടയം കളക്ടറായ ശ്രീ ജോര്‍ജ് തോമസിന്‍റെ ശ്രദ്ധയില്‍ പ്പെടുത്തി. കത്തോലിക്കര്‍ക്കും മലങ്കരക്കാര്‍ക്കും യാക്കോബായക്കാര്‍ക്കും വെവ്വേറേ പള്ളി വയ്ക്കുന്നതിന് ഓരോ ഏക്കര്‍ അനുവദിച്ചുകൊണ്ട് കളക്ടര്‍ പ്രശ്നം പരിഹരിച്ചു.
1956 ഓഗസ്റ്റ് 12 ന് ബ. ശൗര്യാരച്ചന്‍ ഇടശേരി ശ്രീ ജോസഫിന്‍റെ ഭവനത്തിലെത്തി പട്ടം കോളനിയില്‍ ആദ്യദിവ്യബലിയര്‍പ്പിച്ചു പള്ളിയുടെ പ്രാരംഭ പണികളാരംഭിച്ചു. മാര്‍ മാത്യു കാവുകാട്ടു പിതാവ് ദൈവാലയസ്ഥാപനത്തിനുള്ള അനുവാദം 1956 ഓഗസ്റ്റ് 28 നു നല്കി. പള്ളിക്കായി നിര്‍മിക്കപ്പെട്ട ഓലപ്പുര പുല്‍പ്പറമ്പില്‍ ബ. ശൗര്യാരച്ചന്‍ 1956 സെപ്റ്റംബര്‍ 17 നു വെഞ്ചരിച്ച് ദിവ്യബലിയര്‍പ്പിച്ചു. പള്ളിസ്ഥാപനത്തിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചത് ആദ്യകാല കുടിയേറ്റക്കാരായ പത്തു കുടുംബങ്ങളാണ്.

നവീനദൈവാലയം
പള്ളി പുതുക്കിപ്പണിയുന്നതി നുള്ള ആലോചനായോഗം 1962 ഒക്ടോ. 7 ന് കാട്ടൂര്‍ ബ. ജേക്കബച്ചന്‍റെ നേതൃത്വത്തില്‍ നടന്നു. ഏറെത്താമസി യാതെ പള്ളിപണി ആരംഭിച്ചു. കൂറ്റന്‍പാറ ക്കെട്ടു തകര്‍ത്ത് ആ സ്ഥലത്തു മൂന്ന് എടുപ്പുകളോടെയാണു ദൈവാലയം നിര്‍മിച്ചിരിക്കുന്നത്. മാര്‍ മാത്യു കാവു കാട്ട് ദൈവാലയനിര്‍മാണത്തിനുള്ള സാമ്പത്തികസഹായം നല്‍കി. അഭിവന്ദ്യ പിതാവുതന്നെ 1965 മേയ് 29 ന് ദൈവാ ലയം വെഞ്ചരിച്ച് പ്രഥമബലിയര്‍പ്പണം നടത്തി. പള്ളിയുടെ ഓടുകൊണ്ടുള്ള മേല്‍ക്കൂട് മാറിയതും ഇപ്പോള്‍ നിലവി ലുള്ള മദ്ബഹായും മറ്റും പണികഴി പ്പിച്ചതും പാലാ രൂപതയില്‍ നിന്ന് ഇവിടെ സേവനമനുഷ്ഠിച്ച തടത്തില്‍ ബ. ജോസഫച്ചനാണ്.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
സേവ്യര്‍ പുല്‍പറമ്പില്‍ സി.എം.ഐ. (1956 – 58), അക്വീലാസ് കുന്നത്തുപുരയിടം സി.എം.ഐ. (1958 -60),ഹൊണോരിയൂസ് വാണിയപ്പുരയ്ക്കല്‍ സി.എം.ഐ. (1960), മാത്യു പാലത്തുങ്കല്‍ (1960 – 61), ജേക്കബ് കാട്ടൂര്‍ (1961 – 64), ഗ്രിഗരി ഓണംകുളം (1964 – 72), അബ്രാഹം മുപ്പറത്തറ (1972 – 75), തോമസ് പുരയിടം (1975), തോമസ് പീലിയാനിക്കല്‍ (1975 – 77), എബ്രാഹം പാലക്കുടി (1977), ജോര്‍ജ് പൊന്നെടത്തകല്ലേല്‍ (1977 – 80), ജോസഫ് മഞ്ഞനാനിക്കല്‍ സി.എം.ഐ. (1980 – 81), കുര്യന്‍ വെങ്ങണിക്കല്‍ സി. എം. ഐ. (1981 – 83), മാത്യു പാളിത്തോട്ടം സി.എം.ഐ. (1983 – 84), ജോസഫ് തടത്തില്‍ (1984 – 88), ജയിംസ് തെക്കുംചേരിക്കുന്നേല്‍(1988 – 90), ജേക്കബ് ചാത്തനാട്ട് (1990 – 91), ജോസഫ് വാഴപ്പനാടി (1991 – 92), മാത്യു പാണ്ടന്മനാല്‍ (1992 – 95), ജോര്‍ജ് കാപ്പിലിപ്പറമ്പില്‍ (1995 -).

അസ്തേന്തിമാര്‍
ജോസഫ് വഞ്ചിപ്പുര, തോമസ് പിണമറുകില്‍ (1963 – 65), ജോണ്‍ മാടപ്പാട്ട്, ഉലഹന്നാന്‍ തെക്കേല്‍ , ജോസ് കൊട്ടാരം, ജോസ് തെക്കേല്‍ (1969 – 71), ഡോമിനിക് വെട്ടിക്കാട്ട് (1967 – 68), ജോസഫ് മേപ്രത്ത്, ആന്‍റണി കൊച്ചാങ്കല്‍ (1971 – 73), ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ (1973 – 74), സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട് (1974), പോള്‍ അരഞ്ഞാണി, എബ്രാഹം പുതുശേരി.

കുരിശുപള്ളികള്‍
കുന്നത്തുപുരയിടം ബ. അക്വീലാസച്ചന്‍ മുണ്ടിയെരുമപ്പള്ളി വികാരിയായിരുന്നപ്പോള്‍ രാമക്കല്‍മേട്, തേര്‍ഡ്ക്യാമ്പ് പള്ളികളും കാട്ടൂര്‍ ബ. ജേക്കബച്ചന്‍ വികാരിയായിരുന്നപ്പോള്‍ അന്യാര്‍തൊളുപ്പള്ളിയും സ്ഥാപിതമായി.
കാപ്പിലിപ്പറമ്പില്‍ ബ. ജോര്‍ജച്ചന്‍ പണികഴിപ്പിച്ച ‘സന്യാസിഓട’യിലെ ഉണ്ണിമിശിഹാകുരിശുപള്ളി 1996 മേയ് 6 ന് മാര്‍ മാത്യു വട്ടക്കുഴി വെഞ്ചരിച്ചു.

പള്ളിമുറി
ആദ്യത്തെ പള്ളിമുറി 1960 ല്‍ ബ. അക്വീലാസച്ചന്‍ പണിയിപ്പിച്ചതാണ്. ഇപ്പോഴത്തെ പള്ളിമുറി പാണ്ടന്മനാല്‍ ബ. മാത്യു അച്ചന്‍റെ കാലത്തു പണികഴിപ്പിച്ചു. 1995 ഫെബ്രു. 18 നു വെഞ്ചരിച്ചു. കാപ്പിലിപ്പറമ്പില്‍ ബ. ജോര്‍ജച്ചന്‍ 1997 – 98 ല്‍ ഇതു നവീകരിച്ചു.

സ്ഥലവിവരം
പള്ളിപണിയുന്നതിനായി 1956 ല്‍ ഗവണ്‍മെന്‍റില്‍ നിന്നു കിട്ടിയ ഒരേക്കര്‍ കൂടാതെ മൂന്നരയേക്കര്‍ കൃഷിയിടം പള്ളിയോടുചേര്‍ന്നും മുണ്ടിയെരുമ ടൗണില്‍ രണ്ടിടത്തായി ആറര സെന്‍റും സന്യാസിയോടയില്‍ കുരിശുപള്ളിക്കായി 20 സെന്‍റും സന്യാസിയോട ടൗണില്‍ അരസെന്‍റ് സ്ഥലവും താന്നിമൂട്ടില്‍ കുരിശടിക്കായി ഒരു സെന്‍റ് സ്ഥലവും പള്ളിക്കുണ്ട്.

സ്ഥാപനങ്ങള്‍
തിരുഹൃദയമഠം 1980 ജൂലൈ 3 നു സ്ഥാപിതമായി. രൂപതവക മൈനര്‍ സെമിനാരിയുടെ നിത്യച്ചിലവിനുള്ള വരുമാനമാര്‍ഗമായി അഞ്ചേക്കര്‍ കൃഷിഭൂമി മുണ്ടിയെരുമയില്‍ വിലയ്ക്കു വാങ്ങിയിരുന്നു. ഇടവകയുടെ വികസനത്തിന് ബ. സന്യാസിനികളുടെ സേവനം ഇവിടെ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയ രൂപതാധ്യക്ഷന്‍ സെമിനാരിയുടെ സ്ഥലത്തില്‍നിന്ന് ഒരേക്കര്‍ മഠത്തിനു ദാനമായി നല്കി. മഠംവകയായി നഴ്സറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. 1983 മുതല്‍ മഠത്തോടനുബന്ധിച്ച് എസ്. എച്ച്. ബാലികാഭവന്‍ നടത്തുന്നുണ്ട്. മഞ്ഞനാനി ബ. ജോസഫച്ചന്‍റെ കാലത്ത് പ്രൈമറി സ്കൂള്‍ 1981 ജൂണ്‍ 1 നു പ്രൈവറ്റായി പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ വെങ്ങണിക്കല്‍ ബ. കുര്യനച്ചന്‍റെ കാലത്ത് സെമിനാരിവക സ്ഥലത്തു സ്ഥിരമായ കെട്ടിടം നിര്‍മിച്ച് നാലാം ക്ലാസുവരെ കുട്ടികളെ കുറഞ്ഞ ഫീസില്‍ പഠിപ്പിക്കുവാനുള്ള സൗകര്യമുണ്ടാക്കി. പിന്നീടു കാപ്പിലിപ്പറമ്പില്‍ ബ. ജോര്‍ജച്ചന്‍റെ ഉത്സാഹത്തില്‍ പള്ളി വക കൃഷിഭൂമി പകരം നല്‍കി പ്രൈമറി സ്കൂളിനോടടുത്ത് ഒരു ചെറിയ സ്റ്റേഡിയം നിര്‍മിച്ചു. ഗവണ്‍മെന്‍റ് പ്രൈമറി ഹെല്‍ത്തുസെന്‍ററും പഞ്ചായത്ത് ലൈബ്രറിയുമാണ് ഇതര സ്ഥാപനങ്ങള്‍.

കുടുംബങ്ങള്‍, ദൈവവിളി
15 കുടുംബങ്ങളോടെ 1956 ല്‍ ആരം ഭിച്ച മുണ്ടിയെരുമ ഇടവകയില്‍ ഇന്ന് 283 കുടുംബങ്ങളും 1386 കത്തോലിക്കരുമുണ്ട്. ഇരുപത് കുടുംബക്കൂട്ടായ്മകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇതരഭവനങ്ങള്‍ : ലത്തീന്‍ – 28, മല ങ്കര – 45, ക്നാനായ- 23, യാക്കോബായ- 70, ഹൈന്ദവര്‍ – 100, മുസ്ലീങ്ങള്‍ – 353.
ജോസഫ് പാലത്തുങ്കല്‍, തോമസ് കൂടത്തിനാല്‍, ജോര്‍ജ് ഇളംപ്ലാക്കാട്ട് എന്നിവരാണ് ഇടവകയില്‍ നിന്നുള്ള ബ. വൈദികന്മാര്‍. 14 സന്യാസിനികള്‍ വിവിധസ്ഥലങ്ങളില്‍ സേവനമനു ഷ്ഠിക്കുന്നു. അഞ്ചു വൈദികാര്‍ഥികള്‍ പരിശീലനം നേടുന്നു.