34th Mile – 686 513
04828 – 277600
Vicar: Rev. Dr. James Muthanattu
Cell: 9633 1040 90
Click here to go to the Church
ഹൈറേഞ്ചിന്‍റെ കവാടമായ മുണ്ടക്കയം കുടിയേറ്റപ്രദേശമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തില്‍ യൂറോപ്യന്‍ മിഷനറിമാര്‍ ഇവിടെയെത്തി. ഫാ. ഹെന്‍ട്രി ബേക്കര്‍ ‘പഴേ മുണ്ടക്കയം’ എന്നറിയപ്പെടുന്ന വേങ്ങക്കുന്നില്‍ 1850 ല്‍ സി. എം. എസ്. സഭയുടെ ദൈവാലയം സ്ഥാപിച്ചു. 1875 നു ശേഷം അതു ടൗണിന്‍റെ പടിഞ്ഞാറുഭാഗത്തേക്കു മാറ്റി.
ദൈവാലയസ്ഥാപനചരിത്രം
അയര്‍ലണ്ടുകാരനായ ജോണ്‍ ജോസഫ് മര്‍ഫിയാണ് തേയിലത്തോട്ടങ്ങള്‍ രൂപവത്കരിച്ചു മുണ്ടക്കയത്തിന്‍റെ പുരോഗതിക്കു നാന്ദി കുറിച്ചത്. 1905 മുതല്‍ 1930 വരെയുള്ള കാലഘട്ടമാണ് മര്‍ഫിയുടെ പ്രവര്‍ത്തനകാലം. ഇപ്പോഴത്തെ പോലീസ് സ്റ്റേഷന്‍റെ സ്ഥാനത്തു വരാപ്പുഴ രൂപതയുടെ ലത്തീന്‍ പള്ളി 1907 ല്‍ നിലവില്‍വന്നെങ്കിലും താമസിയാതെ പൊളിച്ചുമാറ്റേണ്ടിവന്നു. കരിപ്പാപ്പറമ്പില്‍ ശ്രീ തൊമ്മന്‍ ഡോമിനിക് (ദുമ്മിനി വക്കീല്‍) പൂവഞ്ചിയിലെ 400 ഏക്കറില്‍ രണ്ട് ഏക്കര്‍ 16 സെന്‍റ് സ്ഥലം 34-ാംമൈലില്‍ (ഇപ്പോള്‍ സുറിയാനിപ്പള്ളിയിരിക്കുന്നിടത്ത്) പള്ളി പണിയാന്‍ വരാപ്പുഴ മെത്രാന് 1915 ല്‍ കൊടുത്തു. ഇവിടെ 1918 ല്‍ പള്ളിയും സിമിത്തേരിയും നിര്‍മിച്ചു. റബര്‍ത്തോട്ടങ്ങളില്‍ ജോലി തേടിയെത്തിയവരും കുടിയേറിയവരും ഒക്കെയായി 1930 ഓടെ ഇവിടെ നാല്‍പ്പതില്‍പ്പരം കത്തോലിക്കാക്കുടുംബങ്ങള്‍ ഉണ്ടായിരുന്നു. അഞ്ചുമൈല്‍ അകലെയുള്ള വെളിച്ചിയാനിപ്പള്ളിയില്‍ പോയി മുണ്ടക്കയത്തെ സുറിയാനിക്കാര്‍ക്ക് ആധ്യാത്മികകാര്യങ്ങള്‍ സാധിക്കുക ഏറെ ക്ലേശകരമായിരുന്നു. അതിനാല്‍ 1939 ല്‍ കരിപ്പാപ്പറമ്പില്‍ ശ്രീ ദുമ്മിനി വക്കീലിന്‍റെ നേതൃത്വത്തിലുള്ള നിവേദകസംഘം മാര്‍ ജയിംസ് കാളാശേരി മെത്രാനെ തങ്ങളുടെ ആവശ്യമറിയിച്ചു. പിതാവ് വിജയപുരം മെത്രാന്‍ ഡോ. ബനവന്തുരയുമായി ബന്ധപ്പെട്ട് 34-ാം മൈലിലുണ്ടായിരുന്ന പള്ളിയും ബംഗ്ലാവും 1000 രൂപക്കു മുണ്ടക്കയം സുറിയാനി പള്ളിക്കായി വാങ്ങി. സാമ്പത്തികക്ലേശമുണ്ടായിരുന്ന വിശ്വാസികള്‍ക്ക് 250 രൂപയേ അപ്പോള്‍ നല്‍കാനായുള്ളു. ബാക്കി 750 രൂപയ്ക്കു വന്ദ്യപിതാവിന്‍റെ നിയോഗപ്രകാരം 12 നിത്യക്കുര്‍ബാന ആണ്ടുതോറും അര്‍പ്പിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്തു.
പള്ളിമുറി
1955-58 കാലത്ത് വടക്കേക്കുറ്റ് ബ. കുര്യച്ചന്‍റെ മേല്‍നോട്ടത്തില്‍ പള്ളിമുറി പണിതു.
ഇടവകസ്ഥാപനം
1937 സെപ്തംബര്‍ 19 നു ദിവ്യബലി അര്‍പ്പിക്കുന്നതിന് അനുവാദം ലഭിച്ചു. വ്യാകുലമാതാവിന്‍റെ ചിത്രവും തിരുക്കര്‍മത്തിനായി ധൂപക്കുറ്റിയും മാര്‍ ജയിംസ് കാളാശേരി പിതാവ് സംഭാവന ചെയ്തു. 1937 സെപ്റ്റംബര്‍ 18 നു പാണ്ടിയാംമാക്കല്‍ ബ. കുര്യാച്ചന്‍ പ്രഥമ വികാരിയായി. പിറ്റേന്ന് ആദ്യമായി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. അന്നുതന്നെ ഇതൊരു ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു.
നവീന ദൈവാലയം
പുതിയ ദൈവാലയത്തിന്‍റെ നിര്‍മാണം ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്നിടത്ത് പാണ്ടിയാംമാക്കല്‍ ബ. കുര്യച്ചന്‍റെ നേതൃത്വത്തിലാരംഭിച്ചു. തുടര്‍ന്നു വികാരിയായ മുത്തുമാക്കുഴി ബ. മാണിയച്ചന്‍റെ നേതൃത്വത്തില്‍ 1940 ജൂലൈയില്‍ പള്ളി പണി പൂര്‍ത്തിയായി. 1940 ജൂലൈ 21 ന് കാഞ്ഞിരപ്പള്ളി ഫൊറോനാ വികാരി നാഗത്തുങ്കല്‍ ബ. വര്‍ഗീസച്ചന്‍ ദൈവാലയം വെഞ്ചരിച്ചു. പിണമറുകില്‍ ബ. മാത്യു അച്ചന്‍റെ കാലത്തു മനോഹരമായി പുതുക്കിപ്പണിത ബൃഹത്തായ പള്ളി മാര്‍ ജോസഫ് പവ്വത്തില്‍ 1985 ഡിസംബര്‍ 22 നു കൂദാശ ചെയ്തു.
ഫൊറോനാ
1962 സെപ്തംബറില്‍ രജതജൂബിലി ആഘോഷിച്ച ഇടവക 1975 ഓഗസ്റ്റ് 15 ന് ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. ഫൊറോനായുടെ കീഴില്‍ 19 പള്ളികളുണ്ട്.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
കുര്യന്‍ പാണ്ടിയാംമാക്കല്‍ (1937-38), മാണി മുത്തുമാക്കുഴി (1938-40), ജോസഫ് കുരീക്കാട്ട് (1940-42), ജോസഫ് ആലുങ്കല്‍ (1942-44), ഫിലിപ്പ് മുറിഞ്ഞകല്ലേല്‍ (1944-47), സഖറിയാസ് തെക്കെയില്‍ (1947-48), ജേക്കബ് ഏര്‍ത്തയില്‍ (1948-51), മാത്യു കാപ്പുകാട്ടില്‍ (1951-55), കുര്യന്‍ വടക്കേക്കുറ്റ് (1955-62), ജോസഫ് കാവാലം (1962-67), മാണി ചെറുകരക്കുന്നേല്‍ (1967-68), ആന്‍റണി ചേക്കാത്തറ (1968-72), ജോസഫ് വട്ടയ്ക്കാട്ട് (1972-73), തോമസ് ഏര്‍ത്തയില്‍ (1973-75), തോമസ് ആര്യമണ്ണില്‍ (1975-80), എബ്രാഹം പുല്ലുകാട്ട് (1980-82), മാത്യു പിണമറുകില്‍ (1982-91), പോള്‍ വാഴപ്പനാടിയില്‍ (1991-99), ജോസ് തെക്കേല്‍ (1999-).
ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
സെബാസ്റ്റ്യന്‍ അഞ്ചില്‍ (1974-75), തോമസ് പെരുമാലില്‍ (1975-78), ജോസഫ് മടുക്കക്കുഴി (1978-81), തോമസ് ഈറ്റോലില്‍ (1981-83), ജോര്‍ജ് വെള്ളാപ്പള്ളി (1983-84), ജോസഫ് പാലത്തുങ്കല്‍ (1984-85), ഫിലിപ്പ് തീമ്പലങ്ങാട് (1985-87), മാത്യു പാണ്ടന്‍മനാല്‍ (1987-89), ജോസ് മണ്ണൂക്കുളം (1989-90), സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ (1990-92), ജോര്‍ജ് കാപ്പിലിപ്പറമ്പില്‍ (1992-93), തോമസ് പാലയ്ക്കല്‍ (1993-95), ജോസ് മാത്യു പറപ്പള്ളില്‍ (1995-96), മാര്‍ട്ടിന്‍ പാലക്കുടിയില്‍ (1996-97), അഗസ്റ്റിന്‍ അത്തിമൂട്ടില്‍ (1997-98), തോമസ് പ്ലാത്തറവയലില്‍ (1998-2000), ജേക്കബ് കൊടിമരത്തുംമൂട്ടില്‍ (2000- ).
സ്ഥലവിവരം
ദാനമായിക്കിട്ടിയ രണ്ടേക്കര്‍ 16 സെന്‍റ് സ്ഥലം കൂടാതെ 1937 ല്‍ 1000 രൂപയ്ക്ക് ഒന്നര ഏക്കറും 1943 ല്‍ 50 രൂപയ്ക്ക് രണ്ടു സെന്‍റും, 1952 ല്‍ 5200 രൂപയ്ക്ക് ഒരേക്കര്‍ 30 സെന്‍റും 1962 മേയില്‍ 1960 രൂപയ്ക്ക് 90 സെന്‍റും 1963 ഏപ്രിലില്‍ 280 രൂപയ്ക്ക് 57 സെന്‍റും 1966 ഏപ്രിലില്‍ 3000 രൂപയ്ക്ക് ഒരേക്കര്‍ മൂന്നു സെന്‍റും 1968 ഡിസംബറില്‍ 2000 രൂപയ്ക്ക് അഞ്ച് സെന്‍റും 1972 ല്‍ 1002 രൂപയ്ക്ക് 21 സെന്‍റും വിലയ്ക്കു വാങ്ങി. കരിനിലം കുരിശുപള്ളിക്ക് 10 സെന്‍റ് സ്ഥലം ശ്രീ ദേവസ്യ കാരിക്കല്‍ ദാനമായി നല്‍കി.
കുരിശടികള്‍
മൂന്നു കുരിശടികള്‍ ഇടവകയുടേതായുണ്ട് : മുത്തുമാക്കുഴി ബ. മാണിയച്ചന്‍റെ കാലത്ത് ശ്രീ കുര്യന്‍ പൊട്ടംകുളത്തിന്‍റെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്‍റെ മക്കള്‍ 1941 ജനുവരി 14 നു റോഡുസൈഡിലായി നിര്‍മിച്ചു നല്‍കിയ വി. അന്തോനീസിന്‍റെ കുരിശടി, ആലുങ്കല്‍ ബ. ജോസഫച്ചന്‍റെ കാലത്ത് 1943 ല്‍ നിര്‍മിച്ച പുത്തന്‍ചന്ത കുരിശടി, 1964 ല്‍ കാവാലത്ത് ബ. ജോസഫച്ചന്‍ വികാരിയായിരിക്കെ കാരിക്കല്‍ ശ്രീ ദേവസ്യ ദാനം ചെയ്ത പത്തു സെന്‍റില്‍ നിര്‍മിച്ച കരിനിലം കപ്പേള. റോഡുസൈഡിലുള്ള വി. അന്തോനീസിന്‍റെ കുരിശടി ഏറെ പ്രസിദ്ധമാണ്. ഹൈറേഞ്ചിലേക്കു പോകുന്ന വാഹനയാത്രക്കാരും സ്വകാര്യബസുകാരും ഇവിടെ വാഹനം നിറുത്തി നേര്‍ച്ച ഇട്ടു പ്രാര്‍ഥിച്ചുപോകുന്ന പതിവുണ്ട്.
നിര്‍മാണവികസനപ്രവര്‍ത്തനങ്ങള്‍
സ്കൂളുകള്‍ : കാപ്പുകാട്ട് ബ. മാത്യു അച്ചന്‍ സെന്‍റ് ആന്‍റണീസ് യു. പി. സ്കൂളിന് 1953 ല്‍ തുടക്കം കുറിച്ചു. കെ. കെ. റോഡില്‍ നിന്നു പള്ളിയിലേക്കുള്ള വഴി നിര്‍മിച്ചതും ഇദ്ദേഹമാണ്.
ആര്യമണ്ണില്‍ ബ. തോമസച്ചന്‍റെ കാലത്ത് 1977 ജൂണ്‍ 6 ന് ഹൈസ്കൂള്‍ ആരംഭിച്ചു. പുല്ലുകാട്ട് ബ. അബ്രാഹമച്ചന്‍റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായി. 1987 ജൂണ്‍ 5 നുണ്ടായ ശക്തമായ കാറ്റില്‍ യു. പി. സ്കൂളിന്‍റെ ഒരു കെട്ടിടം നിലംപതിച്ച് രണ്ടു കുട്ടികള്‍ ദാരുണമായി മരിക്കുകയുണ്ടായി. പിണമറുകില്‍ ബ. മാത്യു അച്ചന്‍റെ ശ്രമഫലമായി പഴയ സ്കൂള്‍ കെട്ടിടത്തിന്‍റെ സ്ഥാനത്ത് ഇരുനില കെട്ടിടം പണിതുയര്‍ത്തി.
യുവജ്യോതിസ് കോളജ് : രൂപതയുടെ വകയായി പെണ്‍കുട്ടി കള്‍ക്കു മാത്രമായി 1978 ജൂണ്‍ 26 നു തുടങ്ങിയ യുവജ്യോതിസ് കോളജ് 1989 ല്‍ ഇടവകയ്ക്കു കൈമാറി. ഇന്നിവിടെ 500 ല്‍ അധികം കുട്ടികള്‍ അധ്യയനം നടത്തുന്നു
ആരാധനമഠം
1954 ല്‍ സ്ഥാപിതമായ ആരാധന മഠത്തിന്‍റെ രജതജൂബിലി 1979 ജൂണ്‍ 2 ന് ആഘോഷിച്ചു. സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ നഴ്സറി സ്കൂള്‍ 1999 മുതല്‍ നടത്തിവരുന്നു.
ഷോപ്പിംഗ് കോംപ്ലക്സ് : 1994 ല്‍ പണിയാരംഭിച്ച് 2000 ഓഗസ്റ്റ് 15 നു മാര്‍ മാത്യു വട്ടക്കുഴി വെഞ്ചരിച്ച സെന്‍റ് ആന്‍റണീസ് ഓഡിറ്റോറിയവും ഷോപ്പിംഗ് കോംപ്ലക്സും ഉള്‍പ്പെടുന്ന റോഡുസൈഡിലെ കെട്ടിടം ഇടവകയ്ക്കു മുതല്‍ക്കൂട്ടാണ്. വാഴപ്പനാടി ബ. പോളച്ചനാണ് പണിക്കു നേതൃത്വം നല്കിയത്.
കാവുകാട്ട് സെന്‍റര്‍ : ചേക്കാത്തറ ബ. ആന്‍റണിയച്ചന്‍റെ ശ്രമഫലമായി സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം വക കാവുകാട്ടു മെമ്മൊറിയല്‍ സെന്‍റര്‍ 1968 ല്‍ നിര്‍മിച്ചു.
മെഡിക്കല്‍ ട്രസ്റ്റ് : മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റുവക ആശുപത്രിയും സ്ഥലവും 1998 ല്‍ കാഞ്ഞിരപ്പള്ളി രൂപത ഏറ്റെടുത്തു.
സ്ഥിതിവിവരം
മുപ്പത്തിമൂന്നു കുടുംബക്കൂ ട്ടായ്മകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. 571 കുടുംബങ്ങളിലായി 2920 അംഗങ്ങള്‍ ഇവിടെയുണ്ട്. ആറു വൈദികന്മാരും 30 സന്യാസിനികളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സേവനത്തിലേര്‍പ്പെട്ടിരിക്കുന്നു. മൂന്നു പേര്‍ വൈദികപരിശീലനം നടത്തുന്നു. ഭഗല്‍പൂര്‍ മെത്രാനായ ഡോ. തോമസ് കോഴിമല ഇടവകാംഗമാണ്.
ഇടവകയുടെ പരിധിക്കുള്ളില്‍ 238 ലത്തീന്‍ കത്തോലിക്കാകുടുംബങ്ങളും 802 ഹൈന്ദവഭവനങ്ങളും 344 മുസ്ലീം വീടുകളുമുണ്ട്.
സംഘടനകള്‍
മിഷന്‍ലീഗ് 1962 ലും സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം 1968 ലും ലീജിയന്‍ ഓഫ് മേരി 1974 ലും യുവദീപ്തി 1975 ലും സ്ഥാപിതമായി. 1982 ല്‍ വിന്‍സെന്‍റ് ഡി പോള്‍ വനിതാ സഖ്യവും 1993 ല്‍ ആവേ മരിയ പ്രെയര്‍ ഗ്രൂപ്പും 1994 ല്‍ മാതൃദീപ്തിയും 2001 ല്‍ പിതൃവേദിയും പ്രവര്‍ത്തനമാരംഭിച്ചു.
എക്യുമെനിക്കല്‍ സംരംഭങ്ങള്‍
വിവിധ ഇടവകകളുടെ നേതൃത്വ ത്തിലുള്ള സംയുക്ത തിരുനാളാഘോഷം ഇവിടുത്തെ പ്രത്യേകതയാണ്. സെന്‍റ് മേരീസ് ലത്തീന്‍പള്ളിയും സെന്‍റ് ജോസഫ് മലങ്കരപ്പള്ളിയും ചേര്‍ന്ന് തിരുനാളാഘോഷിക്കുകയും ലത്തീന്‍ പള്ളിയും വ്യാകുലമാതാപ്പള്ളിയും ചേര്‍ന്ന് ദു:ഖവെള്ളിയാഴ്ച പരിഹാര പ്രദക്ഷിണം നടത്തുകയും ചെയ്യുന്നു. മുണ്ടക്കയം ടൗണിലുള്ള വിവിധ ക്രൈസ്തവകൂട്ടായ്മകള്‍ ഏഴ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്ത