Mulamkunnu Infant Jesus
Peruvanthanam – 685 532
04869 – 280849
Vicar: Rev. Fr. Michael Kizhakkel
Cell: 9400 957 947
bibint84@gmail.com
മലകളാലും എസ്റ്റേറ്റുകളാലും ചുറ്റപ്പെട്ട ഗ്രാമമാണു മുളങ്കുന്ന്. കെ. കെ. റോഡില്‍നിന്നു രണ്ടു കിലോമീറ്റര്‍ ഉള്ളില്‍ ബോയ്സ് എസ്റ്റേറ്റിലാണിത്. പെരുവന്താനം ഇടവകയുടെ കുരിശുപള്ളിയായാണ് മുളങ്കുന്ന് ഇടവകയുടെ ആരംഭം. 1953 ല്‍ കള്ളിവയലില്‍ ശ്രീ ചാക്കോ ദാനം ചെയ്ത സ്ഥലത്ത് ഷെഡ്ഡുണ്ടാക്കി. കുര്‍ബാനയര്‍പ്പണം നടത്തുന്നത് 1959 ലാണ്. മാസത്തില്‍ ഒരു കുര്‍ബാനയായിരുന്നു അന്നുണ്ടായിരുന്നത്. വയലുങ്കല്‍ ബ. അലക്സാണ്ടറച്ചന്‍ 1986 ല്‍ സിമിത്തേരി പണികഴിപ്പിച്ചു.
ഇടവകസ്ഥാപനം
മുളങ്കുന്നിന്‍റെ 1987 നവംബര്‍ 8 ന് ഇടവകയായി ഉയര്‍ത്തി. വയലുങ്കല്‍ ബ. അലക്സാണ്ടറച്ചനായിരുന്നു ആദ്യവികാരി. ഇടവക സ്ഥാപിതമായപ്പോള്‍ ഒരേക്കര്‍ സ്ഥലം വാങ്ങുന്നതിനു തലപ്പള്ളിയായ പെരുവന്താനത്തു നിന്നു വിഹിതം ലഭിച്ചു. വൈദികന്മാര്‍ പെരുവന്താനത്തു നിന്നു വന്ന് ഇവിടെ ശുശ്രൂഷ ചെയ്തുപോന്നു. പള്ളിയുടെ ചുമതല 1994 – 95 ല്‍ മുണ്ടക്കയംപള്ളി വികാ രിക്കായിരുന്നു. 1995 മുതല്‍ നിര്‍മലഗിരിപ്പള്ളി വികാരി വയലുങ്കല്‍ ബ. മാത്യു അച്ചന് മുളങ്കുന്നിന്‍റെയുംകൂടി ചുമതല നല്‍കി.
പള്ളിമുറി
വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ വരുന്ന വൈദികന്മാര്‍ക്കു താമസിക്കാനായി വയലുങ്കല്‍ ബ. മാത്യു അച്ചന്‍ 1999 ല്‍ മുറി പണികഴിപ്പിച്ചു. ഈ കാലയളവില്‍ത്തന്നെ പള്ളിയോടുചേര്‍ന്ന് അരയേക്കര്‍ സ്ഥലം വാങ്ങി.
കുടുംബങ്ങള്‍
മൂന്ന് കുടുംബക്കൂട്ടായ്മകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 47 കുടുംബങ്ങ ളിലായി ഏതാണ്ടു 250 കത്തോലി ക്കരുണ്ട്. പതി നഞ്ചോളം ഹി ന്ദുഭവനങ്ങള്‍ ഇടവകയുടെ പരിധിയിലുണ്ട്.
ദൈവവിളി
ഇടവ കാംഗമായ കുരുമ്പക്കാട്ട് ബ. മാണിയച്ചന്‍ മിഷനറി വൈദികനായി ഗോഹട്ടി രൂപതയില്‍ സേവനം ചെയ്യുന്നു. അഭിവന്ദ്യ ബിഷപ് തോമസ് കോഴി മലയുടെ ഭവനം മുളങ്കുന്നു പള്ളിയുടെ സമീപമാണ്. കാലം ചെയ്ത ഇലഞ്ഞിമറ്റം പിതാവ് ഇടവകാംഗമായിരുന്നു.
ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്‍
ജോസഫ് ഇല്ലിക്കല്‍ (1959 – 63), ഗീവര്‍ഗീസ് പൊന്നെടത്തുകല്ലേല്‍ (1963 -64), ലൂക്കാ കുന്നത്ത് (1964 – 72), സഖറിയാസ് ചൂരക്കാട്ട് (1972 – 79), ജേക്കബ് മുയ്യപ്പള്ളി (1979 – 81), അലക് സാണ്ടര്‍ വയലുങ്കല്‍ (1981 – 91), അബ്രാ ഹം കടിയക്കുഴി (1991 – 94), പോള്‍ വാഴപ്പനാടി (1994 – 95), റെജി മാത്യു വയലുങ്കല്‍ (1995 – 2000), ജോസഫ് നെല്ലി മലമറ്റം (2000 -).
സണ്‍ഡേസ്കൂള്‍
ഒന്നുമുതല്‍ മൂന്നുവരെ ക്ലാസ്സുക ളിലെ കുട്ടികള്‍ക്ക് 1963 – 64 ല്‍ ഇവിടെ വിശ്വാസപരിശീലനം നടത്തിയിരുന്നു. പിന്നീട് 1995 വരെ പെരുവന്താനത്താ യിരുന്നു മതപഠനം. 1995 മുതല്‍ 2000 വരെ നിര്‍മലഗിരിയില്‍ പരിശീലനം നല്‍കി. സണ്‍ഡേസ്കൂള്‍ ഇവിടെ 2000 ജൂണ്‍ മുതല്‍ പ്രവര്‍ത്തിക്കുന്നു. 35 കുട്ടികളും എട്ട് അധ്യാപകരുമുണ്ട്.
സുവര്‍ണജൂബിലിയോടടുത്തെ ങ്കിലും സാമ്പത്തികപരാധീനതയും പ്രതികൂല ഭൂപ്രകൃതിയും മൂലം അവിക സിതമായിത്തുടരുന്ന മുളങ്കുന്ന് വൈദിക ന്‍റെ സ്ഥിരസാന്നിധ്യത്തിനായി കൊതിക്കു കയാണ്. യാത്രാസൗകര്യങ്ങള്‍ വിരളമായ മുളങ്കുന്ന് ഒറ്റപ്പെട്ട ഗ്രാമമാണെങ്കിലും കുടുംബക്കൂട്ടായ്മകളുടെ പച്ചപ്പുനിറഞ്ഞ അന്തരീക്ഷവും പ്രാര്‍ഥനാചൈതന്യവും ത്യാഗസന്നദ്ധതയുമൊക്കെ ഇവരെ വളര്‍ച്ചയിലേക്കു നയിക്കുമെന്നതില്‍ സംശയമില്ല.