Mukkoottuthara – 686 510

04828 – 254805

Vicar: Rev. Fr. Antony Kottoor

Cell: 949 720 2584

krajeshkottoor@gmail.com

Click here to go to the Church

മുക്കൂട്ടുതറയ്ക്ക് ഇപ്രകാരം പേരുണ്ടായത് ഇതു പമ്പാവാലി, എരുമേലി, കൊല്ലമുള എന്നീ മൂന്നു സ്ഥലങ്ങളിലേക്കുള്ള വഴികളുടെ സംഗമസ്ഥലമാ യതിനാലാണ്.
1925 ഓടെ ഇവിടെ കുടിയേറ്റം ആരംഭിച്ചു. ആരംഭകാലത്തു പഴയകൊരട്ടിപ്പള്ളിയിലും പ്രപ്പോസ് ലത്തീന്‍പള്ളിയിലും വിശ്വാസികള്‍ തങ്ങളുടെ ആത്മീയകാര്യങ്ങള്‍ നടത്തിപ്പോന്നു. പഴയ കൊരട്ടി വികാരി തെക്കേമുറിയില്‍ ബ. എബ്രാഹമച്ചന്‍ മണി പ്പുഴയില്‍ ഒരു പ്രാര്‍ഥനാലയം സ്ഥാപിച്ച് ഞായറാഴ്ച കളില്‍ ദിവ്യബലിയര്‍പ്പിച്ചുപോന്നിരുന്നു. 1939 ല്‍ മണി പ്പുഴ ഇടവകയായപ്പോള്‍ മുക്കൂട്ടുതറക്കാര്‍ അവിടെ ഇടവകാംഗങ്ങളായി.

ദൈവാലയനിര്‍മാണം
വാണിജ്യകേന്ദ്രവും നിലയ്ക്കലിന്‍റെ കവാടവു മായ മുക്കൂട്ടുതറയുടെ പ്രാധാന്യം മനസ്സിലാക്കി ഇവിടെ ദൈവാലയം സ്ഥാപിക്കുവാന്‍ മണിപ്പുഴ വികാരി (1973 – 84) പുത്തന്‍പുരയ്ക്കല്‍ ബ. തോമസച്ചന്‍ മുന്‍കയ്യെടുത്തു. മുക്കൂട്ടുതറയുടെ ഹൃദയഭാഗത്തുള്ള പരിന്തിരിക്കല്‍ ശ്രീ ഉലഹന്നാന്‍റെ 45 സെന്‍റ് സ്ഥലം 45,000 രൂപയ്ക്ക് രൂപതയില്‍നിന്ന് 1979 മേയ് 4 നു വാങ്ങി. ദൈവാലയത്തിന്‍റെ ശിലാസ്ഥാപനം മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍വഹിച്ചു. പള്ളിയുടെ പണി മിക്കവാറും പൂര്‍ത്തിയാക്കിയത് പുത്തന്‍പുരയ്ക്കല്‍ ബ. തോമസച്ചനാണ്. ബാക്കി പണികള്‍ വിവിധ കാലങ്ങളിലായി നടത്തി യത് അയല്‍ ഇടവകകളിലെ ബ. അച്ചന്മാരായിരുന്നു. മാര്‍ ജോസഫ് പവ്വത്തില്‍ 1984 ജൂലൈ 7 നു ദൈവാലയം കൂദാശ ചെയ്തു ദിവ്യബലി അര്‍പ്പിച്ചു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
മണിപ്പുഴയിലെ ബ. അച്ചന്മാരും ദൈവാലയസ്ഥാപനത്തിനുശേഷം കുടുക്കവള്ളി എസ്റ്റേറ്റ് മാനേജര്‍ പിണമറുകില്‍ ബ. തോമസച്ചനും ഇവിടുത്തെ ആത്മീയാവശ്യങ്ങള്‍ നടത്തിക്കൊടുത്തിരുന്നു. മണിപ്പുഴ ഇടവകാംഗങ്ങളായ ഓലക്കുളം, നൂറോക്കാട് നിവാസികളു ടെ അപേക്ഷപ്രകാരം മുക്കൂട്ടുതറയെ 1997 ജനുവരി 26 ന് ഇടവകയായി ഉയര്‍ത്തി. പ്രഥമ വികാരി തെക്കുംചേരിക്കുന്നേല്‍ ബ. ജയിംസച്ചനായിരുന്നു (1997 ഫെബ്രുവരി). തുടര്‍ന്ന് വാതല്ലൂക്കുന്നേല്‍ ബ. തോമസച്ചന്‍ വികാരിയായി (1997 മാര്‍ച്ച്). 1997 മാര്‍ച്ചില്‍ മടുക്കക്കുഴി ബ. ഇമ്മാനുവേലച്ചന്‍ വികാരിയായി നിയമിതനായി.

സ്ഥാപനങ്ങള്‍
സെന്‍റ് മര്‍ത്താസ് സന്യാസിനീ സമൂഹത്തിന്‍റെ ഭവനം 1999 മേയ് 12 ന് സ്ഥാപിതമായി. ഇവര്‍ നഴ്സറി സ്കൂള്‍ നടത്തുന്നുണ്ട്. പള്ളിമുറി,സിമിത്തേരി എന്നിവയുടെ പണികള്‍ പുരോഗമി ച്ചുകൊണ്ടിരിക്കുന്നു. സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മാതൃദീപ്തി, യുവദീപ്തി, മിഷന്‍ലീഗ് എന്നീ ഭക്തസംഘടനകള്‍ ഇവിടെ സജീവമാണ്.

സ്ഥിതിവിവരം

11 കുടുംബക്കൂട്ടായ്മകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 120 കത്തോലിക്കാകുടുംബങ്ങളി ലായി 700 കത്തോലിക്കരുണ്ട്. ഇതര വിഭാഗത്തില്‍പ്പെട്ട ഭവനങ്ങള്‍: ഹിന്ദു ക്കള്‍-200, അകത്തോലിക്കര്‍-100. ഒരു വൈദികാര്‍ഥി പരിശീലനത്തില്‍ ഏര്‍പ്പെ ട്ടിരിക്കുന്നു.
മൂന്നു വഴികളുടെ സംഗമസ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ഇടവകയ്ക്ക് ഏറെ വികസനസാധ്യതയുണ്ട്. ഞായറാഴ്ച ചന്തയുള്ള മുക്കൂട്ടുതറയില്‍ എത്തുന്ന ജനങ്ങള്‍ക്ക് തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുവാന്‍ സമീപസ്ഥമായ ഇടവക ദൈവാലയം ഉപകാരപ്പെടുന്നുണ്ട്.