Ayyappancovil – 685 507

04869 – 244240

Vicar: Rev. Fr. Varghese Kulampallil

Cell: 9447 315 994

kulampallilv@gmail.com

Click here to go to the Church

മേരികുളത്തും സമീപപ്രദേശങ്ങളിലും 1948 ല്‍ കുടിയേറ്റമാരംഭിച്ചു. ഇവിടുത്തെ വിശ്വാസികള്‍ ഉപ്പുതറ പള്ളിയില്‍ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നു. ഉപ്പുതറപ്പള്ളിയിലെത്തുവാന്‍ പെരിയാര്‍ കടക്കണം. പള്ളിയില്‍ പോകുന്നതിനു മിക്കവാറും ജലപുഷ്ടമായ പെരിയാര്‍തടസ്സമായിരുന്നു. അതിനാല്‍ പെരിയാ റിനു വടക്കേക്കരയ്ക്കുള്ളവരുടെ സൗകര്യാര്‍ഥം 1952 ല്‍ څനിരപ്പേല്‍ക്കടچ എന്ന സ്ഥലത്ത് പള്ളിക്കായി ഷെഡ്ഡു ണ്ടാക്കി. ഉപ്പുതറപ്പള്ളിവികാരി പാറയില്‍ ബ. തോമസ ച്ചന്‍ ഇവിടെയെത്തി ദിവ്യബലിയര്‍പ്പിച്ചുവന്നു.

കുടിയിറക്ക്
രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഫലമായുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായ് 1948 ല്‍ څഗ്രോ മോര്‍ ഫുഡ്چ പദ്ധതിപ്രകാരം കൃഷിക്കാര്‍ക്കു ഹൈറേഞ്ചിലെ അഞ്ചേക്കര്‍വീതം ഭൂമി നാലു വര്‍ഷത്തേക്കു അലോട്ടു ചെയ്തു കൊടുത്തിരുന്നു. കാഞ്ചിയാര്‍, വള്ളക്കടവ്, ലബ്ബക്കട, മേരികുളത്തിന്‍റെ ചില ഭാഗങ്ങള്‍, ആലടി എന്നീ പ്രദേശങ്ങള്‍ റവന്യൂഅലോട്ടും ബാക്കി ഭാഗങ്ങള്‍ ഫോറസ്റ്റ് അലോട്ടുമായിരുന്നു. 1952 ല്‍ ഫോറസ്റ്റ് അലോട്ടുമെന്‍റിന്‍റെ കാലാവധി അവസാനിച്ചപ്പോള്‍ ഇവിടെ കുടിയിറക്കാരംഭിച്ചു. പക്ഷേ, കര്‍ഷകര്‍ കൃഷിസ്ഥലം ഉപേക്ഷിച്ചുപോകാന്‍ കൂട്ടാക്കാതെ റോഡുസൈഡില്‍ കുടില്‍കെട്ടി താമസം തുടങ്ങി. രാഷ്ട്രീയസ്വാധീനമുള്ളവരുടെ ശ്രമഫലമായി ഗവണ്‍ മെന്‍റില്‍ നിന്നു കുടിയിറക്കിനു സ്റ്റേ ലഭിച്ചു. ആളുകള്‍ പഴയ സ്ഥലത്തു കയറി കൃഷിയാരംഭിച്ചു.
പക്ഷേ, 1960 ല്‍ അധികാരത്തില്‍ വന്ന പട്ടംതാണു പിള്ള സര്‍ക്കാരിന്‍റെ തീരുമാനപ്രകാരം 1961 മേയില്‍ അയ്യപ്പന്‍കോവിലിനു സമീപം തട്ടാത്തിക്കുടിയില്‍ കുടി യിറക്കാരംഭിച്ചു. കുടിയിറക്കപ്പെട്ടവരെ കുമളി അമരാവ തിയില്‍ ഷെഡ്ഡുകെട്ടി പാര്‍പ്പിച്ചു. കടുത്ത ദാരിദ്ര്യവും പെരുമഴയുംകൊണ്ടു ദുരിതത്തിലാണ്ട കര്‍ഷകരെപ്രതി സര്‍ക്കാരിനെതിരെ ബഹുജനസമരം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്നു കുടിയിറക്കു നിറുത്തിവച്ചു. ഈ സമരങ്ങള്‍ക്കു മേരികുളം പള്ളിവികാരി വെട്ടിക്കാട്ട് ബ. ജയിംസച്ചനും ബ. ജോസഫ് വടക്കനച്ചനും ശ്രീ ഏ. കെ. ഗോപാലനും നല്‍കിയ നേതൃത്വം ഇത്തരുണത്തില്‍ സ്മരണീയമാണ്.

ഇടുക്കിപദ്ധതിയും കുടിയിരുത്തലും
1969 ല്‍ ഇടുക്കിപദ്ധതിക്കുവേണ്ടിയുള്ള സ്ഥലം അളന്നുതിരിച്ച് കുടിയൊഴിഞ്ഞു പോകേണ്ട കുടുംബങ്ങള്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡുകള്‍ നല്‍കി. ഇടുക്കിജലസംഭരണിക്കുള്ളില്‍ അയ്യപ്പന്‍കോവില്‍, കിഴക്കേ മാട്ടുക്കട്ട, വെള്ളിലാ ങ്കണ്ടം പ്രദേശങ്ങളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ കീരിത്തോട്, ചേത്തയ് ക്കല്‍, മടുക്ക മുതലായ സ്ഥലങ്ങളിലായി പകരം ഭൂമിയും നഷ്ടപരിഹാരവും നല്‍കി സര്‍ക്കാര്‍ കുടിയിരുത്തി.
1976 ല്‍ ഇടുക്കി പദ്ധതി പൂര്‍ത്തി യായപ്പോള്‍ ആദ്യകാലകുടിയേറ്റ പ്രദേശവും വ്യാപാരകേന്ദ്രവുമായിരുന്ന അയ്യപ്പന്‍കോവില്‍ ഡാമിലെ ജലാ ശയത്തിനുള്ളിലായി. ഈ പ്രദേശത്തു കൂടി കടന്നുപോയി സ്വരാജില്‍ ചെന്നു ചേര്‍ന്നിരുന്ന ഏലപ്പാറകട്ടപ്പന പി. ഡബ്ല്യു. ഡി. റോഡിനുപകരം മേരികുളം, മാട്ടുക്കട്ട, വെള്ളിലാംകണ്ടം വഴി പുതിയ റോഡു നിര്‍മിച്ച് 1977 ല്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു. അന്നുമുതല്‍ മേരി കുളംപള്ളിയും സ്ഥാപനങ്ങളും മാട്ടുക്കട്ട ക്കവലയും അയ്യപ്പന്‍കോവില്‍ പഞ്ചായ ത്തിലെ പ്രധാനകേന്ദ്രങ്ങളായി. ഈ റോഡില്‍ വെള്ളിലാങ്കണ്ടത്ത് ഇടുക്കി ജലസംഭരണിക്കുള്ളില്‍ നിര്‍മിച്ചിരിക്കുന്ന څകുഴല്‍പാലംچ സവിശേഷശ്രദ്ധ ആകര്‍ ഷിക്കുന്നു.

കാര്‍ഷികമേഖല
ആദ്യകാലകുടിയേറ്റകര്‍ഷകര്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്തിരുന്നു. പിന്നീടു നാണ്യവിളകളിലേക്കു മാറി. കുരുമുളക്, ഏലം, കാപ്പി, തെങ്ങ്, കമുക്, റബര്‍, കൊക്കോ മുതലായവ ഇവിടെ കൃഷി ചെയ്തുവരുന്നു. څആലടിക്കാപ്പിچ മധ്യകേരളത്തില്‍ പ്രസിദ്ധമാണ്.

കൂരാന്‍പാറപ്പള്ളി
പാറേല്‍ ബ. തോമസച്ചന്‍ ഇപ്പോള്‍ മേരികുളംപള്ളി സ്ഥിതി ചെയ്യുന്ന കൂരാന്‍പാറക്കുന്നിനുമുകളില്‍ 1953 നവംബര്‍ 15 നു പള്ളിക്കു തറക്കല്ലിട്ടു. ഇവിടെ ഉണ്ടാക്കിയ ഷെഡ്ഡില്‍ പാറേല്‍ ബ. തോമസച്ചന്‍ 1953 ലെ ക്രിസ്മസിനു ദിവ്യബലിയര്‍പ്പിച്ചു. ഒരു വര്‍ഷത്തി നുശേഷം പള്ളിയുടെ പണി പൂര്‍ത്തി യായി. തിരുനാളിനോടനുബന്ധിച്ച് മാര്‍ മാത്യു കാവുകാട്ട് പള്ളി വെഞ്ചരിച്ചു.

മേരികുളം എന്ന പേര്
ഇപ്പോള്‍ പുതുവേലില്‍ (തുണ്ട ത്തില്‍)കാരുടെ കൈവശത്തിലുള്ള എസ്റ്റേറ്റിന്‍റെ പേരായിരുന്നു മേരികുളം എന്നത്. അതു പട്ടയഭൂമിയായിരുന്നു. സ്കൂള്‍ ആരംഭിക്കുന്നതിന് ബ. പാറേല ച്ചന്‍ പുതുവേലില്‍ക്കാരില്‍ നിന്ന് അരയേക്കര്‍ ഭൂമി എഴുതിവാങ്ങുകയും അത് കാണിച്ച് എല്‍.പി.സ്കൂള്‍ ആരംഭി ക്കുകയും ചെയ്തതിനാല്‍ സ്കൂളിന് മേരികുളം എല്‍. പി. സ്കൂള്‍ എന്ന പേരാണ് അച്ചന്‍ നല്‍കിയത്. വെട്ടിക്കാട്ട് ബ. ജയിംസച്ചന്‍ പള്ളിയിരിക്കുന്ന മൊത്തം ഏരിയായുടെ പേരാക്കി അതു മാറ്റി. പുതുവേലില്‍ക്കാരുടെ പട്ടയഭൂമി തിരിച്ചെഴുതിക്കൊടുത്തു.

നവീനദൈവാലയം
പുതിയ പള്ളിയുടെ പണി 1975 ല്‍ ആരംഭിച്ചു. ഇതിനായി മൂന്നേക്കര്‍ സ്ഥലം 30,000 രൂപായ്ക്കു വാങ്ങി. മാര്‍ ആന്‍റണി പടിയറ 1975 മേയ് 16 നു പള്ളിക്കു തറക്കല്ലിട്ടു. ഏകദേശം 2,56,400 രൂപ ചെല വാക്കി നവീനദൈവാലയം പണിതു യര്‍ത്തി. മാര്‍ ജോസഫ് പവ്വത്തില്‍ 1978 ഫെബ്രുവരി 23 ന് ഇതു കൂദാശ ചെയ്തു. പുതുക്കിപ്പണിത മദ്ബഹാ മാര്‍ മാത്യു വട്ടക്കുഴി 1997 നവംബര്‍ 13 നു വെഞ്ചരിച്ചു.

സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
ജയിംസ് വെട്ടിക്കാട്ട് (1956 – 64 ), മാത്യു പടവുപുരയ്ക്കല്‍ (1964 – 65), ദേവസ്യ മണലില്‍ (1965 – 66), ജോര്‍ജ് പുത്തന്‍പറമ്പില്‍ (1966 – 73), സെബാ സ്റ്റ്യന്‍ ഒഴുകയില്‍ (1973 – 78), മാത്യു വയലുങ്കല്‍ (1978 – 83), പോള്‍ വടക്കേത്ത് (1983 – 84), അക്വീനാസ് സി. എസ്. റ്റി. (1984 – 85), അബ്രാഹം പാലക്കുടി (1985 – 90), ആന്‍റണി നെടിയകാലാപ്പറമ്പില്‍ (1990 – 95), ജോസഫ് ചെരുവില്‍ (1995 – 99), ജോര്‍ജ് വാണിയപ്പുരയ്ക്കല്‍ (1999 – ).

അസ്തേന്തിമാര്‍
ആന്‍റണി ചേക്കാത്തറ (1959 – 60), ജേക്കബ് അയ്മനംകുഴി(1960 – 61), ആന്‍റണി പാറക്കുഴി (1961-62), തോമസ് കിഴക്കേക്കുറ്റ് (1962-64), മാത്യു ചെരിപുറം (1964-65), ജോസഫ് വാഴയില്‍ (1965-66), എബ്രാഹം മണ്ണംപ്ലാക്കല്‍ (1966-69), സെബാസ്റ്റ്യന്‍ വടക്കേക്കൊട്ടാരം (1969-70), മാത്യു ചെറുതാനിക്കല്‍ (1970-71), ആന്‍റണി കമുകുംപള്ളി (1971-75), മാത്യു തയ്യില്‍ സി. എം. ഐ. (1975-78), മാത്യു പായിക്കാട്ട് (1978-83), ജോസഫ് മൈലാടി എം. എസ്. റ്റി. (1984-86), ജോസ് കൂട്ടുങ്കല്‍ എം. എസ്. റ്റി.(1986-87), മാത്യു പനച്ചിക്കല്‍ (1987-88), തോമസ് ആക്കാട്ടുമുണ്ടയില്‍ സി. എം. ഐ. (1988-89), കുരുവിള മണിയാക്കുപാറ (1989-90), എബ്രാഹം പുതുമന (1990-91), ജോസഫ് ഒട്ടലാങ്കല്‍ (1991-92), മാത്യു കുന്നപ്പള്ളി (1992-93), ആന്‍റണി മണിയങ്ങാട്ട് (1993-94), ജേക്കബ് പീടികയില്‍(1994-96), തോമസ് ഞള്ളി യില്‍ (1996-98), ജോസ് ചവറപ്പുഴ (1998- 2000), വര്‍ഗീസ് പുതുപ്പറമ്പില്‍ (2000 -).

പള്ളിമുറി
ആദ്യവികാരി വെട്ടിക്കാട്ട് ബ. ജയിംസച്ചന്‍ കുശിനിപ്പുരയുടെ ഒരു മുറിയില്‍ താമസിച്ചു ശുശ്രൂഷയാരംഭിച്ചു. 1959 ല്‍ പുതിയ മുറി പണിത് അവിടേക്കു മാറി. 1999 മേയ് 13 ന് പള്ളിമുറി ഭാഗികമായി കത്തിനശിക്കുകയുണ്ടായി. മാര്‍ മാത്യു വട്ടക്കുഴി പുതിയ പള്ളിമുറിക്ക് 2000 ജനുവരി 19 നു തറക്കല്ലിട്ടു. പണി ആരംഭിച്ചത് ഒരു കൊല്ലത്തിനു ശേഷമാണ്.

സ്ഥാപനങ്ങള്‍
തിരുഹൃദയമഠം : 1956 ല്‍ സ്ഥാപിതമായി. സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ 1979 മു തല്‍ നഴ്സറിസ്കൂള്‍ പ്രവര്‍ത്തിക്കുന്നു.
എല്‍.പി.സ്കൂള്‍ : പാറേല്‍ ബ. തോമസ ച്ചന്‍റെയും വയലുങ്കല്‍ ബ. ചാണ്ടിയച്ചന്‍റെ യും ശ്രമഫലമായി 1955 ല്‍ സ്ഥാപിതമായി.
യൂ.പി.സ്കൂള്‍ : വെട്ടിക്കാട്ട് ബ. ജയിം സച്ചന്‍റെ പരിശ്രമത്തില്‍ 1959 ല്‍ സ്ഥാ പിതമായി. ഇതോടനുബന്ധിച്ചുള്ള ചെറിയ കെട്ടിടങ്ങളിലൊന്ന് മണലില്‍ ബ. ദേവ സ്യാച്ചനും മറ്റൊന്ന് നെടിയകാലാ പ്പറമ്പില്‍ ബ. ആന്‍റണിയച്ചനും പണിയി പ്പിച്ചതാണ്.
ഹൈസ്കൂള്‍ : ഒഴുകയില്‍ ബ. സെബാ സ്റ്റ്യനച്ചന്‍റെ കാലത്തു ഹൈസ്കൂളിനു വേണ്ടി ശ്രമമാരംഭിച്ചു. പക്ഷേ, അംഗീകാ രം ലഭിച്ചത് 1978 ലാണ്. വയലുങ്കല്‍ ബ. മാത്യു അച്ചന്‍റെ മേല്‍നോട്ടത്തില്‍ ഹൈ സ്കൂള്‍ കെട്ടിടം പണിതു. ഇടവകയുടെ മാനേജ്മെന്‍റില്‍ ആരംഭിച്ച ഹൈസ്കൂള്‍ പണിപൂര്‍ത്തിയായതോടെ കോര്‍പ്പറേ റ്റ്മാനേജ്മെന്‍റിനു വിട്ടുകൊടുത്തു.

ഇതരസ്ഥാപനങ്ങള്‍
പരപ്പിലെ സി. എം. ഐ. ആശ്രമം, ക്ലാരമഠം, സി. എം. ഐ. സഭവക വികാസ് സോഷ്യല്‍ സര്‍വീസ് സെന്‍റര്‍, ക്ലാര മഠംവക വികലാംഗഭവനം, പഞ്ചായത്തു വായനശാല, മാട്ടുക്കട്ട പബ്ലിക് ലൈബ്രറി, പഞ്ചായത്ത് വില്ലേജ് ഓഫീസുകള്‍, ഹോമിയോ ഡിസ്പെന്‍സറി, വേളാങ്കണ്ണി ആശുപത്രി, മാട്ടുക്കട്ട ഗവ.എല്‍.പി. സ്കൂള്‍, യൂണിയന്‍ ബാങ്ക്, സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മലനാട് കാര്‍ഷിക വികസന ബാങ്ക്, കൃഷിഭവന്‍, മൃഗാശുപത്രി എന്നിവയാണ് ഇടവകയിലേ പ്രധാന സ്ഥാപനങ്ങള്‍.

കുരിശുപള്ളികള്‍
വെട്ടിക്കാട്ട് ബ. ജയിംസച്ചന്‍റെ കാലത്ത് 1963 ല്‍ അയ്യപ്പന്‍കോവിലിലും ആലടിയിലും ഓരോ കുരിശുപള്ളികള്‍ സ്ഥാപിതമായി. ആലടിയിലെ കുരിശു പള്ളി പാലക്കുടി ബ. അബ്രാഹം അച്ചന്‍റെ കാലത്ത് ആ പ്രദേശത്തെ വിശ്വാസി കളുടെ ആവശ്യപ്രകാരം മലങ്കര കത്തോലിക്കാപ്പള്ളിക്കു നല്കി. മേരി കുളം കവലയില്‍ വയലുങ്കല്‍ ബ. മാത്യു അച്ചന്‍ 1983 ല്‍ കുരിശടി സ്ഥാപിച്ചു. 1987 ല്‍ പുല്ലുമേട്ടില്‍ ആരംഭിച്ച കുരിശു പള്ളി 2000 മാര്‍ച്ച് 1 ന് څഗ്രേസ് മൗണ്ട്چ എന്ന പേരില്‍ ഇടവകയായി.

സ്വരാജ് കുരിശുപള്ളി
ചെരുവില്‍ ബ. ജോസഫച്ചന്‍റെ കാ ലത്ത് 1997 ല്‍ സ്വരാജില്‍ കുരിശുപള്ളി ആരംഭിച്ചു. ഇതിനായി മെയിന്‍ റോഡു സൈഡില്‍ അരയേക്കര്‍ സ്ഥലം 1998 ഡി സംബര്‍ 10 നു വാങ്ങി. സ്വരാജ് പള്ളിക്കു മാര്‍ മാത്യു വട്ടക്കുഴി 1999 ഏപ്രില്‍ 24 നു തറക്കല്ലിട്ടു. താമസിയാതെ ഇടവകയാകു മെന്ന പ്രതീക്ഷയില്‍ പള്ളിപണി പുരോഗമിച്ചുവരുന്നു.

സിമിത്തേരി: ഒഴുകയില്‍ ബ. സെബാസ്റ്റ്യ നച്ചന്‍റെ കാലത്തു സിമിത്തേരി തട്ടു തിരിച്ചു പണിതു. നെടിയകാലാപ്പറമ്പില്‍ ബ. ആന്‍റണിയച്ചന്‍റെ കാലത്തു സിമിത്തേ രിക്ക് സെല്ലുകളും കല്ലറകളും തീര്‍ത്തു.
സ്റ്റേഡിയം: 1985 ല്‍ ആരംഭിച്ച് 2000 ഫെബ്രുവരി 25 നു സ്റ്റേഡിയം തീര്‍ത്തു.

കുടുംബം, ദൈവവിളി, സഖ്യങ്ങള്‍
37 കുടുംബക്കൂട്ടായ്മകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. 1000 കത്തോലിക്കാക്കുടുംബങ്ങളും 6000 ത്തോളം കത്തോലിക്കരുമുണ്ട്. 11 വൈദികന്മാരും 79 സന്യാസിനികളും ദൈവജനശുശ്രൂഷ ചെയ്യുന്നു.
ഇതര കുടുംബങ്ങള്‍ : ലത്തീന്‍ : 33, മലങ്കര : 36, യാക്കോബായ : 120, ക്നാ നായ : 2, സി.എസ്.ഐ. : 105, യഹോവാ : 46, ഹിന്ദുക്കള്‍ : 935, മുസ്ലീങ്ങള്‍ : 70
യുവദീപ്തി, മാതൃദീപ്തി, പിതൃവേദി, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മിഷന്‍ലീഗ് എന്നീ സംഘടനകള്‍ പ്രശംസനീയമാംവിധം പ്രവര്‍ത്തിക്കുന്നു.

സ്ഥലവിശദാംശങ്ങള്‍
പള്ളി സ്ഥാപിക്കുന്നതിനു കുന്നേല്‍ ശ്രീ കെ. സി. ജോസഫ് അരയേക്കര്‍ സ്ഥലവും മണ്ണഞ്ചേരില്‍ ശ്രീ ആഗസ്തി കാലേക്കര്‍ സ്ഥലവും വാലു മ്മേല്‍ തോമസ് കാലേക്കര്‍ സ്ഥലവും ദാനം ചെയ്തു. സ്കൂളിനുവേണ്ടി കണ്ണയ്ക്കല്‍ ശ്രീ ദേവസ്യായും ഔസേപ്പും ചേര്‍ന്ന് അരയേക്കറും ചെമ്പന്‍കുളം ശ്രീ കുമാരന്‍ ഒരു സെന്‍റു സ്ഥലവും ദാനമായി നല്‍കി. 1974 ല്‍ പുതിയ പള്ളിക്കുവേണ്ടി മൂന്നേക്കര്‍ സ്ഥലം വിലയ്ക്കുവാങ്ങി യതില്‍ ഒരേക്കറിന്‍റെ വില പുതുവേലില്‍ ശ്രീ ജോസഫ് നല്‍കി. 1960 ല്‍ ഏഴര യേക്കര്‍ സ്ഥലം ഏക്കറിന് 1000 രൂപയ്ക്ക് വെട്ടിക്കാട്ട് ബ. ജയിംസച്ചന്‍റെ കാലത്ത് വാങ്ങി. ഹൈസ്കൂള്‍ പണിയുന്ന തിനുവേണ്ടി കുറച്ചുസ്ഥലം തിരുഹൃദയ മഠംകാരുമായി വച്ചുമാറി. അയ്യപ്പന്‍ കോവില്‍ ഗ്രാമപഞ്ചായത്താഫീസിനുള്ള സ്ഥലം പള്ളി ദാനം ചെയ്തതാണ്.
കുടിയേറ്റകര്‍ഷകന്‍റെ കണ്ണീരു വീണ ഭൂമിയാണിത്. ഇവിടുത്തെ അന്തരീ ക്ഷത്തില്‍ അവരുടെ ഭീതിയുടെ നിശ്വാസം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. കര്‍ഷകക്കൂട്ടായ്മയുടെ ശക്തിയും വൈ ദികനേതൃത്വത്തിന്‍റെ സമര്‍പ്പണവും അനുഭവിച്ചറിഞ്ഞവരാണ് ഇവിടുത്തു കാര്‍. കാര്‍ഷികവിളകളുടെ വിലക്കുറവു വരുത്തിയിരിക്കുന്ന സാമ്പത്തികമാന്ദ്യം ഇടവകയുടെ ഭൗതിക പുരോഗതിക്കു തടസ്സമാകുമെന്ന ഭീതി ഇന്നുണ്ട്. എങ്കിലും ചരിത്രം പഠിച്ച് ആവേശം കൊള്ളുവാന്‍ ഇടവക സമൂഹത്തിനു വകയുണ്ട്.