Mariagiri St. Sebastian

Mattuthavalam – 685 505

Vicar: Rev. Fr. Emmanuel Mankamthanam (Jr)

Cell: 944 782 4130

bijumktnm@gmail.com

Click here to go to the Church

മരിയഗിരിയും സമീപപ്രദേശങ്ങളും വനഭൂമിയായിരുന്ന കാലത്തു തമിഴ്നാട്ടില്‍ നിന്നു കാലികളെ കൂട്ടത്തോടെ ഇവിടെ തീറ്റാന്‍ കൊണ്ടുവന്നിരുന്നു. കാലികളെ കൊണ്ടുവന്നു താവളമടിച്ചിരുന്ന സ്ഥലം മാട്ടുത്താവളം എന്നറിയപ്പെട്ടു. പിന്നീട് ഇടവകസ്ഥാപനത്തോടെ  മരിയഗിരി  എന്ന പേരു നല്കി.

ദൈവാലയം
മരിയഗിരിയില്‍ 1950 മുതല്‍ ജനങ്ങള്‍ സ്ഥിരതാമസം തുടങ്ങി. ഇടവക സ്ഥാപിതമാകുന്നതിനുമുമ്പ് ഇവിടം ഉപ്പുതറ പള്ളിയുടെ ഭാഗമായിരുന്നു. ഉപ്പുതറവികാരി പാറേല്‍ ബ. തോമസച്ചന്‍ 1959 മേയ് 6 നു താല്ക്കാലിക ഷെഡ്ഡില്‍ ദിവ്യബലിയര്‍പ്പിച്ചു. അന്നുതന്നെ കുരിശു പള്ളിക്കു തറക്കല്ലിട്ടു. തേനമ്മാക്കല്‍ ശ്രീ ആഗസ്തി ജോസഫാണു പള്ളിവയ്ക്കു ന്നതിന് ഒരേക്കര്‍ സ്ഥലം ദാനം ചെയ്തത്.
1950 ല്‍ ഇവിടെ ‘കളരി’ സ്ഥാപിതമായിരുന്നു. കുറേക്കാലം ഇതു പ്രവര്‍ത്തിച്ചെങ്കിലും അധ്യാപകരില്ലാതിരുന്നതിനാലും നാട്ടുകാര്‍ക്ക് താല്പര്യമില്ലാതിരുന്നതിനാലും ഉപയോഗ ശൂന്യമായി. കെട്ടിടം നനഞ്ഞൊലിച്ച് നഷ്ടപ്പെട്ടു പോകാതെ ലേലം ചെയ്യാന്‍ സ്കൂള്‍ കമ്മിറ്റി തീരുമാനിച്ചു. അപ്പോള്‍ പള്ളിക്കുവേണ്ടി ഈ കെട്ടിടം 831 രൂപയ്ക്കു ചിലര്‍ ലേലം പിടിച്ചെടുത്തു. ഇതു പൊളിച്ചുകൊ ണ്ടുവന്നു താല്ക്കാലികപള്ളി പണിതു. പാറേല്‍ ബ. തോമസച്ചന്‍ ദൈവാലയം 1961 നവംബര്‍ 1 ന് ആശീര്‍വദിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ ബലിയര്‍പ്പണ മുണ്ടായിരുന്നു. ആറുപറയില്‍ ബ. സെബാസ്റ്റ്യന്‍ അച്ചന്‍റെ കാലത്ത് 1980 ല്‍ മുഖവാരം പണിതു പള്ളി ബലപ്പെടുത്തി. ഇത് 1989 സെപ്റ്റംബര്‍ 25 ന് അതിര്‍ത്തി തിരിഞ്ഞ് കുരിശുപള്ളിയായി. 1993 ഫെബ്രുവരി 24 ന് ഇടവകയായി ഉയര്‍ത്തപ്പെട്ടു.

വൈദിക മന്ദിരവും നവീനദൈവാലയവും
1993 ഫെബ്രുവരി 24 നു മാര്‍ മാത്യു വട്ടക്കുഴി വൈദികമന്ദിരം ആശീര്‍വദിച്ചു.
പഴയ ദൈവാലയം ജീര്‍ണിച്ചതു കൊണ്ടും സ്ഥലം പരിമിതമായതു കൊണ്ടും 1998 ഡിസംബര്‍ 13 നു കൂടിയ പൊതുയോഗം നവീനദൈവാലയം പണിയുന്നതിനു തീരുമാനിച്ചു. പുതിയ പള്ളിയുടെ ശിലാസ്ഥാപനം മാര്‍ മാത്യു വട്ടക്കുഴി 1999 ജനുവരി 20 നു നിര്‍വഹിച്ചു. വാലുമണ്ണേല്‍ ബ. ഫ്രാന്‍സിസച്ചന്‍റെ പരിശ്രമത്തില്‍ ദൈവാലയനിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ വി. കുര്‍ബാന അര്‍പ്പി ക്കുന്നത് ഇടവക സ്ഥാപനത്തിനു മുമ്പുതന്നെ വിദേശസഹായത്തോടെ പണി ആരംഭിച്ചതും തെക്കേവയലില്‍ ബ. പയസച്ചന്‍റെ കാലത്ത് പൂര്‍ത്തിയാക്കി യതുമായ പാരിഷ്ഹാളിലാണ്. ഇത് 1997 ജനുവരി 5 നു മാര്‍ മാത്യു വട്ടക്കുഴി ആശീര്‍വദിച്ചു. ദൈവാലയത്തിന്‍റെ മുറ്റം വിശാലമാക്കുവാനായി 1998 ല്‍ രൂപതയിലെ വൈദികവിദ്യാര്‍ഥികളുടെ വര്‍ക്ക് ക്യാമ്പ് ഇവിടെ വച്ചു നടന്നു.

ബഹുമാനപ്പെട്ട വൈദികന്മാര്‍
ഇടവകയായി ഉയര്‍ത്തപ്പെടുന്നതു വരെ ഉപ്പുതറ പള്ളിയില്‍ സേവന മനുഷ്ഠിച്ച ബ. വൈദികന്മാരാണ് ഇവിടെ ശുശ്രൂഷ ചെയ്തിരുന്നത്. ജോണ്‍ വെട്ടുവയലില്‍ (1993- 94), പയസ് തെക്കേവയലില്‍ (1994- 97). 1997 മാര്‍ച്ച് 5 മുതല്‍ വാലുമണ്ണേല്‍ ബ. ഫ്രാന്‍സിസ് അച്ചനാണ് വികാരി.

സ്ഥാപനങ്ങള്‍
ചാരിറ്റി സിസ്റ്റേഴ്സിന്‍റെ ഭവനം 1994 ജനുവരി 22 ന് ആരംഭിച്ചു. വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ തൊമ്മിത്താഴെ ഏറ്റം ബ. ജോണച്ചന്‍ മഠം വെഞ്ചരിച്ചു. തെക്കേവയലില്‍ ബ. പയസച്ചന്‍റെ കാലത്ത് 1995 ജൂലൈ 1 നു പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. സിമിത്തേരിയുടെ വെഞ്ചരിപ്പ് 1998 ഓഗസ്റ്റ് 16 ന് മോണ്‍സിഞ്ഞോര്‍ തൊമ്മിത്താഴെ ഏറ്റം ബ. ജോണച്ചന്‍ നിര്‍വഹിച്ചു.

കുടുംബം, ദൈവവിളി
ഒമ്പതു കുടുംബക്കൂട്ടായ്മകളി ലായി 121 കുടുംബങ്ങളും 538 കത്തോലി ക്കരുമുണ്ട്. ഇടവകാതിര്‍ത്തിയിലുള്ള ഇതര കുടുംബങ്ങള്‍ : ലത്തീന്‍ – 24, മലങ്കര – 12, യാക്കോബായ – 14, മുസ്ലീം – 1, ഹിന്ദു – 127.
ഇടവകയില്‍ നിന്നു മൂന്നു സന്യാസിനികളുണ്ട്. ഒരു വൈദികാര്‍ ഥിയും നാലു സന്യാസാര്‍ഥിനികളും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

സംഘടനകള്‍
സെന്‍റ് വിന്‍സെന്‍റ് ഡിപോള്‍ സഖ്യം, മാതൃദീപ്തി, പിതൃവേദി, യുവദീപ്തി. മിഷന്‍ലീഗ്, അള്‍ത്താരബാല സഖ്യം എന്നീ ഭക്ത സംഘടനകള്‍ സജീവമാണ്.
സാമ്പത്തികമായും തൊഴില്‍പര മായും നിലനില്‍ക്കുന്ന പിന്നോക്കാവ സ്ഥയും പ്രശ്നങ്ങളും ഈ പ്രദേശ ത്തിന്‍റെ വികസനത്തിനു തടസ്സമായി നില്ക്കുന്നു. നാടിന്‍റെ പുരോഗതിക്കാ വശ്യമായ അടിസ്ഥാനസംവിധാന ങ്ങളുടെ അഭാവം, പരിമിതമായ ക്രിസ്തീയ സ്വാധീനം, കൃഷിമേഖല ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അവഗണന തുടങ്ങിയവയാണ് ഈ നാടിന്‍റെ മുഖത്തുനിന്നു വായിക്കുവാന്‍ കഴിയുന്ന കാര്യങ്ങള്‍. ശക്തമായ നേതൃത്വവും ഉചിതമായ പ്ലാനിംഗും ജനജീവിതം ശോഭനമാക്കുവാന്‍ ആവശ്യമാണ്.