Venkurinji – 686 510
Vicar: Rev. Fr. Joseph Kuzhikkattu
Cell: 9447 8680 04
ഏതാണ്ട് 1924 ല്‍ കാഞ്ഞിരപ്പള്ളി, ചേനപ്പാടി, മണിമല, വാഴൂര്‍, കാഞ്ഞിരമറ്റം, കൊഴുവനാല്‍, ചേര്‍പ്പുങ്കല്‍, മാറിടം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് അധ്വാനശീലരായ കര്‍ഷകര്‍ വന്നു പാലാമ്പടംകാരില്‍ നിന്നു സ്ഥലം വിലയ്ക്കുവാങ്ങി താമസമാരംഭിച്ചു. അക്കാലത്തു څമണപ്പുഴവാല്‍چ എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. എരുമേലി റേഞ്ചില്‍പ്പെട്ട കരിക്കാട്ടൂര്‍ റിസര്‍വു വനത്തിന് അതിരിട്ടൊഴുകുന്ന എരുമേലി ത്തോടും കോട്ടയം, പത്തനംതിട്ട ജില്ലകളെ വേര്‍തിരി ക്കുന്ന പൊയ്കയും യോജിക്കുന്ന ഭാഗമായിരുന്നു څമണപ്പുഴവാല്‍چ. ദൈവാലയത്തിന്‍റെ ആവിര്‍ഭാവത്തോടെ യാണു മണിപ്പുഴ എന്ന പേരു സ്വീകരിച്ചത്.
പ്രഥമദൈവാലയം
പള്ളിയുടെ തെക്കുഭാഗത്തുള്ള വെണ്‍കുറി ഞ്ഞിയില്‍ 1914 മുതല്‍ മനുഷ്യവാസമുണ്ടായിരുന്നു. ഈ പ്രദേശത്ത് അധിവസിച്ചിരുന്ന ക്രൈസ്തവര്‍ ആറു മൈല്‍ അകലെയുള്ള പഴയകൊരട്ടിപ്പള്ളിയിലാണ് ആത്മീയകാര്യങ്ങളനുഷ്ഠിച്ചിരുന്നത്. കൂടാതെ ചങ്ങനാശേരി രൂപതവക കുടുക്കവള്ളിത്തോട്ടത്തിലെ ചാപ്പലും വിജയപുരം രൂപതയോടു ബന്ധപ്പെട്ടു യൂറോപ്യന്‍ മിഷണറിമാര്‍ മീനടം കവലയ്ക്കടുത്ത് ഇടയ്ക്കിടെ കുര്‍ബാനയര്‍പ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഷെഡ്ഡും അക്കാലത്തുണ്ടായിരുന്നു. ഇന്നാട്ടുകാര്‍ ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് ഇവ ഉപയോഗിച്ചു പോന്നു. പഴയകൊരട്ടിപ്പള്ളി വികാരിയായിരുന്ന തെക്കേക്കര ബ. മത്തായി അച്ചന്‍റെ നേതൃത്വത്തില്‍ 1933 ല്‍ വെണ്‍കുറിഞ്ഞിയില്‍ കുടിപ്പള്ളിക്കൂടവും ദിവ്യബലിയര്‍പ്പിക്കാനായി ഒരു താല്ക്കാലിക ഷെഡ്ഡും പണികഴിപ്പിച്ചു. പട്ടയഭൂമിയല്ലാതിരുന്നതുമൂലം വെണ്‍കുറിഞ്ഞിയില്‍ പള്ളിക്കുള്ള അനുവാദം കിട്ടിയില്ല. പിന്നീടു വികാരിയായി വന്ന ബ. അബ്രാഹം തെക്കേമുറിയച്ചന്‍റെ കാലത്തു څമണപ്പുഴ വാലില്‍چ കറുകാഞ്ചേരില്‍ കുഞ്ഞുമുഹമ്മദുലബ്ബയുടെ വക രണ്ടേക്കര്‍ പതിമൂന്നു സെന്‍റ് സ്ഥലം 625 രൂപക്കു തീറുവാങ്ങി പള്ളി പണിക്കുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചു.
മാര്‍ ജയിംസ് കാളാശേരി പിതാവില്‍നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് പല വൈഷമ്യങ്ങളും തരണം ചെയ്ത് ഗവണ്‍മെന്‍റനുവാദവും നേടിയെടുത്തു. 1938 ല്‍ വി. യൗസേപ്പു പിതാവിന്‍റെ മാധ്യസ്ഥ്യത്തിരുനാള്‍ ദിനമായ ഏപ്രില്‍ മൂന്നിനു താല്കാലിക ദൈവാലയത്തില്‍ ആദ്യമായി ദിവ്യബലി അര്‍പ്പിച്ചു. കൊരട്ടിയില്‍നിന്നുള്ള ദൂരക്കൂടുതല്‍ പരിഗണിച്ചു ചൊവ്വാഴ്ചക ളിലാണ് ആഴ്ചക്കുര്‍ബാന നടത്തി പ്പോന്നത്. നിത്യച്ചെലവിനായി ഇടവക യില്‍ നിന്നു പിടിയരി പിരിച്ചുപോന്നു. ഇടവക സ്ഥാപിതമായി രണ്ടു മാസത്തിനകം പള്ളിയുടെ തെക്കു വശത്തു സിമിത്തേരി നിര്‍മിച്ചു.
പള്ളിമേട
പൊട്ടനാനിക്കല്‍ ബ. ജേക്കബ് അച്ചന്‍ 1941 ഓഗസ്റ്റ് 15 നു പ്രൊ വികാരിയായി നിയമിക്കപ്പെട്ടു. 1942 ല്‍ അദ്ദേഹം പള്ളിമേട പണിതീര്‍ത്തു.
നവീന ദൈവാലയം
മുറിഞ്ഞകല്ലേല്‍ ബ. ഫിലിപ്പച്ചന്‍ 1947 ല്‍ വികാരിയായി വന്നു. 1951 ജനുവരി 8-ാം തീയതി അര്‍ധരാത്രി ദൈവാലയം അഗ്നിക്കിരയാവു കയുണ്ടായി. സാമ്പത്തികമായ പിന്നോക്കാവസ്ഥയിലും നഷ്ടധൈരരാകാതെ ഒത്തൊരുമയോടെ ബ. വികാരിയച്ചനും ഇടവകക്കാരും പുതിയ ദൈവാലയത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ചു. പ്രാരംഭച്ചെലവിനുള്ള തുക ചങ്ങനാശേരി മെത്രാസനത്തില്‍ നിന്നു വായ്പ ലഭിച്ചു. മണിമാളികയും മുഖവാരവും ഒഴികെയുള്ള പണിതീര്‍ത്ത് 1952 ല്‍ മുറിഞ്ഞകല്ലേല്‍ ബ. ഫിലിപ്പച്ചന്‍ തലശേരി രൂപതയിലേക്കു സ്ഥലം മാറിപ്പോയി. തുടര്‍ന്നു വികാരിയാ യെത്തിയ പൊന്നെടത്തകല്ലേല്‍ ബ. ജോര്‍ജച്ചന്‍ മുഖവാരം പണിതു പള്ളി നിര്‍മാണം പൂര്‍ത്തിയാക്കി. 1954 ജനുവരി 8 നു പള്ളി വെഞ്ചരിച്ചു.
ബഹുമാനപ്പെട്ട വികാരിമാര്‍
ജേക്കബ് പൊട്ടനാനിക്കല്‍ (1941-47), ഫിലിപ്പ് മുറിഞ്ഞകല്ലേല്‍ (1947-52), ജോര്‍ജ് പൊന്നെടത്തകല്ലേല്‍ (1952-55), മത്തായി കൊണ്ടോടിക്കല്‍ (1955-56), ജോര്‍ജ് വെള്ളേക്കളം (1956-64), എമ്മാനുവേല്‍ ചെറുകരക്കുന്നേല്‍ (1964-67), ദേവസ്യാ മണലില്‍ (1967-69), തോമസ് ഏര്‍ത്തയില്‍ (1969-73), തോമസ് പുത്തന്‍പുരയ്ക്കല്‍ (1973-84), ജോര്‍ജ് കോലത്ത് (1984-87), ജോയി ചിറ്റൂര്‍ (1987-95), ജയിംസ് തെക്കുംചേ രിക്കുന്നേല്‍ (1995-97), ജേക്കബ് തെക്കേമുറിയില്‍ (1997-98), തോമസ് പൊട്ടനാനിക്കല്‍ (1998), ജോസഫ് മാത്യു നെടുമ്പറമ്പില്‍ (1998-99), ജോര്‍ജ് വാണിയപ്പുരയ്ക്കല്‍ (1999), സെബാസ്റ്റ്യന്‍ ജോസ് കൊല്ലംകുന്നേല്‍ (1999-).
അസ്തേന്തിമാര്‍
ജോസഫ് പുത്തന്‍പുരയ്ക്കല്‍, ജോസഫ് കാലായില്‍, മാത്യു നെല്ലരി, സെബാസ്റ്റ്യന്‍ ഒഴുകയില്‍, തോമസ് പള്ളിപ്പുറത്തുശേരി, ജോണ്‍ വെട്ടുവയലില്‍ (1980), ജയിംസ് കണ്ണന്താനം സി.എം.എഫ്., തോമസ് വാതല്ലൂക്കുന്നേല്‍ (1992-96).
സ്കൂള്‍
ചെമ്പകപ്പാറ എസ്റ്റേറ്റ് സൂപ്രണ്ട് ശ്രീ കെ.പി. മാത്യുവിന്‍റെ മാനേജ്മെന്‍റില്‍ 1940 കളില്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്ന ശാന്തിവിരുത്തിയിലെ സ്കൂളിന്‍റെ മാനേജ്മെന്‍റ് മണിപ്പുഴപ്പള്ളിക്കു വിട്ടുതന്നു.
മങ്കന്താനത്തു ശ്രീ മാണി തീറുതന്ന 50 സെന്‍റ് സ്ഥലത്തു ശ്രമദാനം കൊണ്ടു തീര്‍ത്ത കെട്ടിടത്തില്‍ څശാന്തിവിരുത്തി സെന്‍റ് ജോര്‍ജ് എല്‍.പി.സ്കൂള്‍چ പ്രവര്‍ത്തനം തുടര്‍ന്നു. 1947 ല്‍ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. 1970 ല്‍ സ്കൂളിന്‍റെ പേര് څമണിപ്പുഴ ക്രിസ്തുരാജ് എല്‍.പി.സ്കൂള്‍چ എന്നു മാറ്റി അംഗീകരിപ്പിച്ചു.
ആരാധനമഠം
ആരാധനമഠം 1988 നവം. 20 നു വെഞ്ചരിച്ചു. നാലു സിസ്റ്റേഴ്സാണ് ഇപ്പോഴുള്ളത്. മഠത്തോടനുബന്ധിച്ചുള്ള ബാലികാഭവനില്‍ പതിനൊന്നു കുട്ടികളുണ്ട്.
പുതിയ ഇടവകകള്‍
മണിപ്പുഴ ഇടവകയുടെ എരുമേലി ഭാഗവും തരകനാട്ടുകുന്ന് ഇടവകയുടെ ഒഴുക്കനാടു ഭാഗവും ചേര്‍ത്ത് 1952 ല്‍ എരുമേലി ഇടവകയും കുളമാങ്കുഴി അരയന്‍പാറ ഭാഗങ്ങള്‍ വേര്‍പെടുത്തി 1979 ല്‍ വെച്ചൂച്ചിറ ഇടവകയും ആരംഭിച്ചു. 1980 ഓടെ ഇടവകയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മുക്കൂട്ടുതറ ഇടവക രൂപംകൊണ്ടു.
കുടുംബങ്ങള്‍
ഇവിടെ പത്തു കുടുംബക്കൂട്ടാ യ്മകളുണ്ട്. 165 കുടുംബങ്ങളിലായി 777 കത്തോലിക്കരുമുണ്ട്. മങ്കന്താനം ബ. എമ്മാനുവേലച്ചനും മണ്ഡപത്തില്‍ ബ. ജോര്‍ജച്ചനും ഇടവകയില്‍ നിന്നുള്ള വൈദികന്മാരാണ്. ഒരു വൈദികാര്‍ ഥിയും ഒരു സന്യാസാര്‍ഥിനിയും പരിശീലനം നടത്തുന്നു.
ഇതര കുടുംബങ്ങള്‍ : ലത്തീന്‍-1, മലങ്കര-1, യാക്കോബായ-25, പ്രോട്ടസ്റ്റന്‍റ്-31, ഹൈന്ദവര്‍- 114, മുസ്ലീങ്ങള്‍-46.
കുരിശടി
ചിറ്റൂര്‍ ബ. ജോയി അച്ചന്‍റെ നേതൃത്വത്തില്‍ മണിപ്പുഴക്കവലയിലുള്ള കുരിശടി സ്ഥാപിതമായി.
ഇതരവിവരങ്ങള്‍
ഏര്‍ത്തയില്‍ ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ 1970 ഓടെ മണിമാളികയുടെ പണി പൂര്‍ത്തിയാക്കി. പുത്തന്‍പുരയ്ക്കല്‍ ബ. തോമസച്ചന്‍റെ കാലത്തു വെണ്‍കുറിഞ്ഞി നൂറോക്കാട് റോഡും നൂറോക്കാടു കപ്പേളയും പണിതു. ചിറ്റൂര്‍ ബ. ജോയിയച്ചന്‍ മണിപ്പുഴ ധ്യാനകേന്ദ്രം സ്ഥാപിക്കു ന്നതിനു നേതൃത്വമേകി.