Kuzhitholu St. Sebastian

Kuzhitholu – 685 551

04868 – 279208

Vicar: Rev. Fr. Thomas Kappiyankal

Cell: 9495 5720 99

jobinjkv@gmail.com

Click here to go to the Church

കുഴിത്തൊളുവില്‍ കുടിയേറ്റം ആരംഭിച്ചത് 1950 ലാണ്. അന്നിവിടെ ആറു വീട്ടുകാരേ ഉണ്ടായിരുന്നുള്ളൂ. കാഞ്ഞിരപ്പള്ളി, കുട്ടനാട്, കപ്പാട്, പാലാ, അരുവിത്തുറ എന്നിവിടങ്ങളില്‍നിന്ന് എത്തിയവരായിരുന്നു ഇവര്‍. എന്നാല്‍ 1956-58 കാലഘട്ടത്തില്‍ څപട്ടംകോളനി چയുടെ തുടര്‍ച്ചയായ ി കുടിയേറ്റം വ്യാപകമായി.
څകുഴിത്തൊളുچവിലെ മലനിരകളില്‍ വര്‍ഷ കാലത്തു പുല്ലു കിളിര്‍ക്കുമ്പോള്‍ തമിഴ്നാട്ടില്‍ നിന്നു കാലികളെ തീറ്റാന്‍ കൊണ്ടുവന്നിരുന്നു. കാലികളെ സന്ധ്യാസമയത്തു കെട്ടിയിരുന്ന സ്ഥലം څതൊളുچ (തൊഴുത്ത്) എന്നറിയപ്പെട്ടിരുന്നു. മലയുടെ താഴ്ന്ന സമതല പ്രദേശത്തുണ്ടാക്കിയ څതൊളുچ കുഴിത്തൊളുവായി. സര്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന കാലത്ത് ഇവിടുത്തെ കുറെ ഭാഗങ്ങള്‍ കാലിവളര്‍ത്തലിനായി തമിഴ്നാട്ടുകാര്‍ക്കു വിട്ടുകൊടുത്തു. അവര്‍ ഇവിടെ ആധിപത്യമുറപ്പിക്കുകയും ഇവിടുത്തെ എസ്റ്റേറ്റുകള്‍ څതേവര്‍മാരുടെ چ അധീനതയിലാവുകയും ചെയ്തു.

ഇടവകസ്ഥാപനം
കുഴിത്തൊളുവിലെ വിശ്വാസികള്‍ അടുത്തുള്ള വണ്ടന്മേടു പള്ളിയില്‍ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നു. 1960 ല്‍ ദൈവാലയസ്ഥാപന ത്തിനുള്ള അനുമതി മാര്‍ മാത്യു കാവുകാട്ടു നല്കി. അണക്കരപ്പള്ളി വികാരി കുമ്പുക്കാട്ട് ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ കുഴിത്തൊളുവിലെ ചൊടലിമേട്ടില്‍ വിശ്വാസികള്‍ ഒരു പുല്ലുഷെഡ്ഡ് നിര്‍മിച്ചു. 1960 ഫെബ്രുവരി രണ്ടാം തീയതി ആദ്യദിവ്യബലിയര്‍പ്പിച്ചു. 1961 ഫെബ്രുവരി രണ്ടാം തീയതി കുഴിത്തൊളു ഇടവകയായി. څവിമലഗിരിപ്പള്ളിچ എന്നാണ് കുറേക്കാലത്തേക്ക് ഇതറിയപ്പെട്ടിരുന്നത്. അന്നിവിടെ ഏകദേശം 100 വീട്ടുകാരുണ്ടായിരുന്നു. എങ്കിലും സ്ഥിരം വികാരിയച്ചന്‍ ഉണ്ടായിരുന്നില്ല. കുമ്പുക്കാട്ട് ബ. തോമസച്ചനായിരുന്നു ഇവിടെ വന്നു ദിവ്യബലിയര്‍പ്പിച്ചിരുന്നത്. പാറക്കുഴി ബ. ആന്‍റണിയച്ചന്‍ 1962 മേയ് 12 നു പ്രഥമവികാരിയായി. കളപ്പുരയ്ക്കല്‍ ശ്രീ ചാക്കോയുടെ വീട്ടില്‍ താമസിച്ച് അച്ചന്‍ ദൈവജനശുശ്രൂഷ നടത്തി.

ദൈവാലയനിര്‍മാണം
ചൊടലിമേട്ടില്‍നിന്ന് പള്ളി ഇപ്പോഴിരിക്കുന്ന സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാന്‍ 1962 ജൂണ്‍ 24 ലെ പൊതുയോഗം നിശ്ചയിച്ചു. മേട്ടിലെ പഴയഷെഡ്ഡ് സ്കൂളിനായി ഉപയോഗപ്പെടുത്തി. പുതിയ സ്ഥലം നെല്ലിയാനി ശ്രീ തോമസില്‍നിന്നു 325 രൂപ കൊടുത്തു വാങ്ങി. നവീനദൈവാലയത്തിന്‍റെ ശിലാസ്ഥാപനം മാര്‍ ആന്‍റണി പടിയറ 1972 ല്‍ നിര്‍വഹിച്ചു. മണലേല്‍ ബ. ജോര്‍ജച്ചനാണ് പള്ളി പണിക്കായി അക്ഷീണം യത്നിച്ചത്. നെല്ലിയാനി ബ. അഗസ്റ്റിനച്ചന്‍റെ കാലത്തു പള്ളിനിര്‍മാണം പൂര്‍ത്തിയാക്കി. മാര്‍ ജോസഫ് പവ്വത്തില്‍ 1978 മേയ് 15 നു ദൈവാലയം കൂദാശ ചെയ്തു ദിവ്യബലിയര്‍പ്പിച്ചു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
തോമസ് കുമ്പുക്കാട്ട് (1961 – 62), ആന്‍റണി പാറക്കുഴി (1962-65), പോള്‍ വാഴപ്പനാടി (1965 – 68), ജോസഫ് വാഴയില്‍ (1968-72), ജോര്‍ജ് മണലേല്‍ (1972 – 74), ജോസ് പതാലില്‍ (1974-77), അഗസ്റ്റിന്‍ നെല്ലിയാനി (1977-83), ജോസ് മാറാമറ്റം (1983-85), മാത്യു കോക്കാട്ട് (1985-87), അലക്സ് തൊടുകയില്‍ (1987-90), ജോസഫ് മംഗലം (1990-93), മാത്യു പനച്ചിക്കല്‍ (1993-98), ജോര്‍ജ് മണ്ഡപത്തില്‍ (1998 – 2001).

സ്ഥാപനങ്ങള്‍
പള്ളിമുറി : 1962 ല്‍ നിര്‍മിച്ച വൈദികമന്ദിരം പനച്ചിക്കല്‍ ബ. മാത്യു അച്ചന്‍റെ കാലത്ത് 1997 ല്‍ വിപുലീകരിച്ചു.
പതാലില്‍ ബ. ജോസഫച്ചന്‍റെ ശ്രമഫലമായി 1976 ജൂണില്‍ ഹൈസ്കൂള്‍ സ്ഥാപിതമായി. ഇവിടെ അഞ്ഞൂറോളം കുട്ടികള്‍ അധ്യയനം നടത്തുന്നു. കര്‍മലീത്താമഠം 1978 മേയ് രണ്ടിന് ആരംഭിച്ചു. പ്രൈമറി ഹെല്‍ത്തുസെന്‍റര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സാമാന്യം നല്ല ഒരു വായനശാലയുണ്ട്. നാല്പതാംകളത്തു ശ്രീ ഫിലിപ്പ് മൂന്നേക്കര്‍ 78 സെന്‍റ് സ്ഥലം പള്ളിക്ക് ഇഷ്ടദാനമായി 1980 ഓഗസ്റ്റ് അഞ്ചിന് നല്കി.

സ്ഥിതിവിവരം
ഇവിടെ പതിനെട്ട് കുടുംബക്കൂട്ടായ്മകളാണുള്ളത്. മുന്നൂറു കുടുംബങ്ങളിലായി 1408 കത്തോലിക്കരുമുണ്ട്. മണിയമ്പ്രായില്‍ ബ. വര്‍ഗീസച്ചനാണ് ഇടവകയില്‍ നിന്നുള്ള രൂപതാ വൈദികന്‍. 16 സന്യാസിനികള്‍ ദൈവജനസേവനമനുഷ്ഠിക്കുന്നു. അഞ്ചു വൈദികാര്‍ഥികളും നാലു സന്യാസാര്‍ഥിനികളും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 354 ഹൈന്ദവ ഭവനങ്ങള്‍ ഇടവകാതിര്‍ത്തിയിലുണ്ട്.
കുഴിത്തൊളുവിന്‍റെ വികസനത്തില്‍ ഇടവകയുടെ പങ്കു വളരെ വലുതാണ്. പാറക്കുഴി ബ. ആന്‍റണിയച്ചന്‍റെ കാലത്തു നിര്‍മിച്ച വണ്ടന്മേട് – കുഴിത്തൊളു റോഡ് നാടിന്‍റെ വികസനത്തിനു നാന്ദി കുറിച്ചു. മാര്‍ മാത്യു കാവുകാട്ട് പിതാവ് 1964 മേയ് 13 നു റോഡ് ഉദ്ഘാടനം ചെയ്തു. തപാലാപ്പീസിനും ഗവണ്‍മെന്‍റു ഹോസ്പിറ്റലിനും വേണ്ടി സ്ഥലം ദാനം ചെയ്തത് ഇടവകയാണ്. അത്യധ്വാനി കളായ കര്‍ഷകരുടെ നാടായ കുഴിത്തൊളു സാമ്പത്തികമായി ഏറെ മുന്നേറിയെങ്കിലും കാര്‍ഷികോല്പന്ന ങ്ങളുടെ വിലയിടിവു ഭാവി ആശങ്കാകുലമാക്കുന്നു. സത്യസന്ധമായ ക്രൈസ്തവജീവിതം നയിക്കുന്ന ഇടത്തരക്കാരായ വിശ്വാസികളുടെ സമൂഹം ഇടവകയുടെ കരുത്താണ്.