Kochuthovala St. Joseph

Kochuthovala – 685 514

04868 – 272342

Vicar: Rev. Fr. Jose Valiyakunnath

Cell: 8943 2411 27

Click here to go to the Church

കൊച്ചുതോവാളയില്‍ കുടിയേറിയവര്‍ ആദ്യകാലത്തു വലിയതോവാള, കട്ടപ്പന, ഇരട്ടയാര്‍ പള്ളികളില്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റി യിരുന്നു. ഇടവക സ്ഥാപനത്തിനു നേതൃത്വം നല്കിയത് കട്ടപ്പനപ്പള്ളി വികാരി മേപ്രക്കരോട്ട് ബ. ജോസഫച്ചനാണ്. കുളങ്ങര ശ്രീ കുഞ്ഞേട്ടന്‍ ദാനം ചെയ്ത പത്തുസെന്‍റു സ്ഥലത്ത് 1964 ല്‍ മേപ്രക്കരോട്ട് ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ 365 രൂപാ പിരിവെടുത്തു വീടു പണികഴിപ്പിച്ചു. 1964 നവംബര്‍ 10 ന് ഇവിടെ ആദ്യദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ കട്ടപ്പനയില്‍ നിന്നു വൈദികന്മാരെത്തി ബലിയര്‍പ്പിച്ചു പോന്നു. വൈദികനെ സ്ഥിരമായി ലഭിക്കണമെന്ന വിശ്വാസികളുടെ ആഗ്രഹം സഫലമായത് 1973 ജൂലൈ 15 ന് ഇടത്തിനകം ബ. ജോര്‍ജച്ചന്‍ പ്രഥമവികാരിയായതോടെയാണ്. കട്ടപ്പന, വലിയതോവാള ഇടവകകളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി 1985 സെപ്തംബര്‍ 29 ന് ഇടവക രൂപവല്‍ക്കരിച്ചു.

നവീനദൈവാലയം
വിശ്വാസികള്‍ വര്‍ധിച്ചുവന്നതിനെത്തുടര്‍ന്നു വിശാലവും സൗകര്യപ്രദവുമായ പള്ളി നിര്‍മി ക്കുന്നതിനു പൊരുന്നോലില്‍ ബ. ജോണച്ചന്‍ ശ്രമമാരംഭിച്ചു. മാര്‍ മാത്യു വട്ടക്കുഴി 1998 ഓഗസ്റ്റ് 15 നു തറക്കല്ലിട്ട പുതിയ പള്ളി വളരെ ചുരുങ്ങിയ കാലംകൊണ്ടു പൂര്‍ത്തിയായി. മാര്‍ ജോസഫ് പവ്വത്തില്‍ 1999 മേയ് 24 നു പള്ളി കൂദാശ ചെയ്തു.

പള്ളിമുറി
പള്ളിമുറി 1964 ല്‍ മേപ്രക്കരോട്ട് ബ. ജോസഫ ച്ചന്‍റെ നേതൃത്വ ത്തില്‍ പണി കഴിപ്പിച്ചതാണ്. ഉറുമ്പയ്ക്കല്‍ ബ. അലക്സച്ചന്‍ പള്ളിമുറി വിപുലമാക്കുകയും മണിയമ്പ്രായില്‍ ബ. വര്‍ഗീസച്ചന്‍ പൂമുഖം സുരക്ഷിതമാക്കുകയും ചെയ്തു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ജോര്‍ജ് ഇടത്തിനകം (1973-74), ജയിംസ് കരിക്കംപള്ളി (1974-76), ജോസഫ് പുതുവീട്ടിക്കളം (1976 -79), ജോസഫ് ചെരുവില്‍ (1979-81), ജോണ്‍ വെട്ടുവയലില്‍ (1981- 82), ജോസ് മാറാമറ്റം (1982-83 ), എബ്രാഹം പാലക്കുടി (1983-84), ജോര്‍ജ് ഡി. വെള്ളാപ്പള്ളി (1984-87), വര്‍ഗീസ് മണിയമ്പ്രായില്‍ (1987 -91), അലക്സ് ഉറുമ്പയ്ക്കല്‍ (1991-94), ജോസഫ് കുഴിക്കാട്ട് (ആക്ടിംഗ് 1994), ജോണ്‍ പൊരുന്നോലില്‍ (1994- ).

സ്ഥാപനങ്ങള്‍
കര്‍മലീത്താമഠം 1978 ല്‍ സ്ഥാപിതമായി. ഇവരുടെ നേതൃത്വത്തില്‍ നഴ്സറി സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.
കരിക്കംപള്ളി ബ. ജയിംസച്ചന്‍റെ കാലത്ത് എല്‍. പി. സ്കൂളും (1976), പുതുവീട്ടിക്കളം ബ. ജോസഫച്ചന്‍റെ കാലത്ത് യൂ. പി. സ്കൂളും (1978) സ്ഥാപിതമായി. ബ്രദേഴ്സ് പബ്ലിക് ലൈബ്രറി എന്ന വായനശാല 1967 മുതല്‍ പ്രവര്‍ത്തിക്കുന്നു. ഉറുമ്പയ്ക്കല്‍ ബ. അലക്സച്ചന്‍റെ നേതൃത്വത്തിലുള്ള څശാന്തി ആശ്രമچവും ബോര്‍ഡിംഗും സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തിലുള്ള ടീച്ചേഴ്സ് ഹോസ്റ്റലുമാണ് ഇടവകയിലെ പ്രധാന സ്ഥാപനങ്ങള്‍. പൊരുന്നോലില്‍ ബ. ജോണച്ചന്‍റെ പരിശ്രമത്തില്‍ 1994 ല്‍ പൊതുക്കല്ലറകള്‍ പണിതു.

സ്ഥിതിവിവരം
പതിമൂന്നു കുടുംബക്കൂട്ടാ യ്മകളിലായി 144 കത്തോലിക്കാ കുടുംബങ്ങളും 775 കത്തോലിക്കരും ഇവിടെയുണ്ട്. ഇടവകയില്‍നിന്നുള്ള ആറു സന്യാസിനികള്‍ വിവിധയിടങ്ങ ളിലായി സേവനമനുഷ്ഠിക്കുന്നു. രണ്ടു വൈദികാര്‍ഥികളും രണ്ടു സന്യാസാര്‍ ഥിനികളും പരിശീലനം നേടുന്നു.

യുവദീപ്തി, മിഷന്‍ലീഗ്, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, അള്‍ത്താരബാലസഖ്യം എന്നീ സഖ്യങ്ങള്‍ ഇവിടെ സജീവമാണ്.

സ്ഥലവിവരം

മേപ്രക്കരോട്ട് ബ. ജോസഫച്ചന്‍റെ കാലത്ത് പായിത്തറ ശ്രീ ജോര്‍ജില്‍ നിന്ന് ഒരേക്കറിലധികവും കരിക്കംപള്ളി ബ. ജയിംസച്ചന്‍റെ കാലത്ത് ഒരേക്കര്‍ 40 സെന്‍റും ഇടത്തിനകത്ത് ബ. ജോര്‍ജച്ചന്‍റെ കാലത്ത് കുളങ്ങര ശ്രീ ജോസഫില്‍ നിന്ന് 87 സെന്‍റും കരിക്കംപള്ളി ബ. ജയിംസച്ചന്‍റെ കാലത്ത് നടുവിലേക്കുറ്റ് ശ്രീ ദേവസ്യയില്‍ നിന്ന് 45 സെന്‍റും പൊരുന്നോലില്‍ ബ. ജോണച്ചന്‍റെ കാലത്ത് പേഴത്തോലില്‍ ശ്രീ കുമാരനില്‍ നിന്ന് 78 സെന്‍റും, കരിമരുതുങ്കല്‍ ശ്രീ ദേവസ്യയില്‍ നിന്ന് 20 സെന്‍റും സ്ഥലം വാങ്ങി. പള്ളിയുടെ ആരംഭത്തില്‍ ദാനമായി കിട്ടിയ 10 സെന്‍റിനു പുറമെയാണിവയെല്ലാം.
പൊരുന്നോലില്‍ ബ. ജോണച്ചന്‍റെ സേവനകാലം ഇടവകയില്‍ ആത്മീയ ഉണര്‍വ്വിന്‍റെ നാളുകളാണെന്നു പറയാം. ശനിയാഴ്ചതോറും അച്ചന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ഏകദിനകണ്‍വണ്‍ഷനില്‍ വളരെയേറെപ്പേര്‍ പങ്കെടുക്കുന്നു. ഭൂരിപക്ഷം വിശ്വാസികളും കര്‍ഷകരാണ്. മലനിരകള്‍ നിറഞ്ഞ സുന്ദരമായ ഉള്‍നാടന്‍ ഗ്രാമം ഗതാഗതസൗകര്യങ്ങളും ജനവാസവും കുറഞ്ഞതാണെങ്കിലും വികസനത്തിന്‍റെ പാതയിലണ്. അടിയുറച്ച ദൈവവിശ്വാസവും ആത്മീയതയും കൈമുതലായുള്ള ജനത നാടിന്‍റെ സര്‍വതോമുഖ വികസനത്തിനു ഹേതുവാകുന്നു. ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ നിര്‍മിച്ച സ്കൂളും കൊച്ചുതോവാള-കട്ടപ്പന റോഡും, കൊച്ചുതോവാള പുവേഴ്സു മൗണ്ടു റോഡും ഇതിനുദാഹരണമാണ്.