Vandiperiyar – 685 533
04869 – 258499
Vicar: Rev. Fr. Philip Manimalakunnel
Cell: 944 620 0279, 701 217 1510
കീരിക്കരയില്‍ കുടിയേറ്റമാരംഭിക്കുന്നത് 1938 ല്‍ ആണ്. കുടിയേറ്റക്കാരിലധികവും മീനച്ചില്‍ താലൂക്കില്‍ നിന്നുള്ളവരായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ വണ്ടിപ്പെരിയാറിനടുത്തു സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റു മേഖലയായ ഈ പ്രദേശത്തെ ഇടവകക്കാരില്‍ ഭൂരിപക്ഷവും കര്‍ഷകരാണ്.
റാണികോവില്‍ ദൈവാലയം
കീരിക്കരയിലുള്ള څകുരിശുമൊട്ടچ എന്നറിയ പ്പെടുന്ന മലമുകളില്‍ പാറ തുളച്ചു സ്ഥാപിച്ച ഒരു കല്‍ക്കുരിശുണ്ടായിരുന്നു. അവിടെ നിര്‍മിച്ച ഷെഡ്ഡിലാണു പുല്പ്പറമ്പില്‍ ബ. ശൗര്യാരച്ചന്‍ 1957 മേയ് 30 ന് ആദ്യമായി ദിവ്യബലിയര്‍പ്പിച്ചത്. വാണിയ പ്പുരയ്ക്കല്‍ ബ. ഹൊണോരിയൂസച്ചന്‍റെ കാലത്ത് 1958 ല്‍ റാണികോവില്‍ എസ്റ്റേറ്റിനോടു ചേര്‍ന്നു താഴത്തുവീട്ടില്‍ ശ്രീ കുര്യന്‍ സംഭാവന ചെയ്ത പത്തു സെന്‍റു സ്ഥലത്തേക്കു പള്ളി മാറ്റി സ്ഥാപിച്ചു. റാണികോവില്‍ എസ്റ്റേറ്റിനോടു ചേര്‍ന്നായിരുന്നതു കൊണ്ടാണു പള്ളിക്കു څറാണികോവില്‍چ എന്ന പേരുണ്ടായത്. 1966 മാര്‍ച്ച് 10 നു പള്ളിയുടെ അതിര്‍ത്തി തിരിച്ചു കല്പനയുണ്ടായി.
കീരിക്കരപ്പള്ളി
പള്ളി ഇടവകയുടെ പടിഞ്ഞാറെ അറ്റത്തായി രുന്നതിനാല്‍ കുറേക്കൂടി സൗകര്യപ്രദമായ സ്ഥലത്ത് മെയിന്‍റോഡുസൈഡിലായി ചന്ദ്രവനം എസ്റ്റേറ്റു വക മുപ്പത്തിയൊന്‍പതര സെന്‍റു സ്ഥലം 1979 ല്‍ വിലയ്ക്കു വാങ്ങി. മണ്ണംപ്ലാക്കല്‍ ബ. അബ്രാഹമച്ചന്‍ പുതിയ പള്ളിക്ക് 1979 നവംബറില്‍ കല്ലിട്ടു. വികാരി ജനറാള്‍ ഏറ്റം ബ. മാത്യു വട്ടക്കുഴിയച്ചന്‍ 1983 മേയ് 28 ന് ചെറുതാനിക്കല്‍ ബ. മാത്യു അച്ചന്‍റെ കാലത്ത് പള്ളി വെഞ്ചരിച്ചു. അതിനുശേഷമാണു റാണികോവിലിനു പകരം څകീരിക്കര’ എന്ന പേര് ഉപയോഗിക്കാന്‍ തുടങ്ങിയത്.
പള്ളിയുടെ സ്ഥാനം മാറ്റിയതില്‍ ഇടവകയില്‍ ഭിന്നതയുണ്ടായി. അതിനാല്‍, പഴയപള്ളിയിരുന്ന പത്തുസെന്‍റും അതിനോടു ചേര്‍ന്നു റാണികോവില്‍ എസ്റ്റേറ്റില്‍നിന്നു പള്ളിക്കായി തിരിച്ചി ട്ടിരുന്ന ഒരേക്കര്‍ സ്ഥലവും നഷ്ടമായി.
കീരിക്കരയില്‍ പള്ളിമുറി ഇല്ലാത്തതിനാലും വരുമാനമാര്‍ഗങ്ങള്‍ കുറവായതിനാലും മ്ലാമലപ്പള്ളിയിലെ അച്ചന്മാര്‍ ഇടവകയുടെ ചാര്‍ജു വഹിച്ചുപോരുന്നു. പള്ളിമുറി പണിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്; സ്ഥലം വാങ്ങിക്കുവാന്‍ ധനം സമാഹരിക്കുന്നു.
വികസനപ്രവര്‍ത്തനങ്ങള്‍
സിമിത്തേരി പണിയാനുദ്ദേശിച്ചു മ്ലാമല എസ്റ്റേറ്റില്‍നിന്നു 20 സെന്‍റു സ്ഥലം 1994 ല്‍ വിലയ്ക്കു വാങ്ങിയെങ്കിലും പരാതി കാരണം പണി നടന്നില്ല. 1993 ഫെബ്രുവരി 21 ലെ പൊതുയോഗ നിശ്ചയപ്രകാരം പള്ളിക്കു മുകള്‍ഭാഗത്തു പൊതുക്കല്ലറകള്‍ പണിതു. മണിയമ്പ്രാ യില്‍ ബ. വര്‍ഗീസച്ചന്‍റെ കാലത്ത് 1994 നവംബര്‍ 2 നു പണിപൂര്‍ത്തിയാക്കി. 1995 ല്‍ ഒരു കുരിശടി നിര്‍മിക്കപ്പെട്ടു.
പ്രൈമറിസ്കൂള്‍ 1999 ല്‍ തുടങ്ങി. പോസ്റ്റോഫീസും മലനാടു മില്‍ക്കു സൊസൈറ്റിയും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
മ്ലാമലപ്പള്ളിയുടെ കുരിശുപള്ളിയാ യിരുന്നുവെങ്കിലും 1965 മേയ് മുതല്‍ 1974 ജൂണ്‍ വരെ പീരുമേടുപള്ളിയിലെ ബ. വികാരിയച്ചന്മാരാണ് ഇവിടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. സേവ്യര്‍ പുല്പ്പറമ്പില്‍ സി. എം. ഐ. (1952-57), ഹൊണോരിയൂസ് വാണിയപ്പുരയ്ക്കല്‍ സി. എം. ഐ. (1957-59), ജോസഫ് തൂങ്കുഴി (1959-61), ജോര്‍ജ് മണലേല്‍ (1961-65), സെബാസ്റ്റ്യന്‍ ആറുപറയില്‍ (1965-71), ജോണ്‍ പുരയ്ക്കല്‍ (1971-72), അബ്രാഹം വടാന (1972-74).
പുറക്കരി ബ. തോമസച്ചന്‍റെ കാലം മുതല്‍ (1974-78) മ്ലാമലപ്പള്ളിയിലെ വികാരിമാര്‍ക്കായിരുന്നു ചാര്‍ജ്. ആന്‍റണി നെടിയകാലാപ്പറമ്പില്‍ (1978), അബ്രാഹം മണ്ണംപ്ലാക്കല്‍ (1978-82), മാത്യു ചെറുതാനിക്കല്‍ (1982-90), അബ്രാഹം പാലക്കുടി (1990-91), വര്‍ഗീസ് മണിയമ്പ്ര (1991-95), ആന്‍റണി മണിയങ്ങാട്ട് (1995-99), ജോസഫ് ചെരുവില്‍ (1999 ജൂലൈ-).
പാലക്കുടി ബ. അബ്രാഹം അച്ചന്‍റെ കാലത്ത് (1990 ഫെബ്രു. – 91 ഫെബ്രു.) പീരുമേട്ടില്‍ നിന്ന് അറയ്ക്കല്‍ ബ. മാത്യു അച്ചന്‍ വന്നു കുര്‍ബാന ചൊല്ലിയിരുന്നു.
കുടുംബങ്ങള്‍
ഏഴു കുടുംബക്കൂട്ടായ്മകളിലായി 110 കുടുംബങ്ങളും 585 കത്തോലി ക്കരുമുണ്ട്. ഒരു വൈദികാര്‍ഥിയും രണ്ടു സന്യാസാര്‍ഥിനികളും പരിശീലനം നടത്തുന്നു. 15 ലത്തീന്‍ കുടുംബങ്ങളും 20 യാക്കോബായ ഭവനങ്ങളും 100 ഹൈന്ദവ ഭവനങ്ങളും പത്തു മുസ്ലീം ഭവനങ്ങളും ഇടവകാതിര്‍ത്തിയിലുണ്ട്.
വന്‍കിട തേയിലത്തോട്ടത്തിന്‍റെ പുറമ്പോക്കിലെന്നപോലെ സ്ഥിതി ചെയ്യുന്ന ഇടവകയ്ക്കു വികസന സാധ്യത നന്നേ കുറവാണ്. വിശ്വാസ ജീവിതത്തില്‍ ചൈതന്യം പുലര്‍ത്തുന്ന ചെറു കൂട്ടായ്മയാണ് ഈ സമൂഹം.