Kanjirapally – 686 507

04828 – 202343, 204643

Vicar: Rev. Fr. Varghese Parinthirickal

Cell: 944 622 2377

frparinthirickal@gmail.com

Click here to go to the Church

പൗരാണികവും പ്രശസ്തവുമായ ചരിത്രമുറങ്ങുന്ന സാംസ്കാരികഭൂമിയാണു കാഞ്ഞിര പ്പള്ളി. കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രദേശങ്ങള്‍ ക്രിസ്തുവര്‍ഷാരംഭം മുതല്‍ പത്താം നൂറ്റാണ്ടുവരെ ചേരസാമ്രാജ്യത്തില്‍പ്പെട്ടിരുന്നതായി കരുതപ്പെടുന്നു. പിന്നീടു പത്തുമുതല്‍ പതിന്നാലുവരെ നൂറ്റാണ്ടുകള്‍ക്കിടയില്‍, തമിഴരുടെ ആധിപത്യകാലത്തു കാഞ്ഞിരപ്പള്ളി പഴയ പേട്ട മുതല്‍ നെല്ലിമല പേട്ട വരെ (ഒന്നാം മൈല്‍) ഏകദേശം ഒരു ചതുരശ്രമൈല്‍ തമിഴു ചെട്ടിമാരുടെ കേന്ദ്രമായിരുന്നു. നെല്ലിമലയില്‍ څകാഞ്ചനവള്ളി چ എന്ന തമിഴ്ക്ഷേത്രമുണ്ടായിരുന്നു. ഇതു څകാഞ്ചനപ്പള്ളിچയാകുകയും പിന്നീടതു څകാഞ്ഞിരപ്പള്ളി چയാവുകയും ചെയ്തുവത്രേ.

വിശ്വാസസമൂഹവളര്‍ച്ച
പുരാതനമായ ക്രൈസ്തവ പാരമ്പര്യത്തിനവകാശികളാണു കാഞ്ഞി രപ്പള്ളി ഇടവകക്കാര്‍. കുറവിലങ്ങാട്, ഭരണങ്ങാനം, നിലയ്ക്കല്‍ എന്നിങ്ങനെ പല കേന്ദ്രങ്ങളില്‍നിന്നു ക്രൈസ്തവ കുടുംബങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ട്. ഇവരില്‍ നിലയ്ക്കലില്‍നിന്നു വന്ന സമൂഹം അംഗസംഖ്യയില്‍ കൂടുതലാ യിരുന്നു. പുരാതനമായ നിലയ്ക്കല്‍ ദൈവാലയവും അവിടുത്തെ വിശ്വാ സികളും 1400-മാണ്ടിന്‍റെ ആരംഭത്തില്‍ കിഴക്കുള്ള പാണ്ടിദേശത്തുനിന്നു നിരന്തരം ആക്രമണത്തിനു വിധേയമാ യിരുന്നു. നിലയ്ക്കല്‍നിവാസികള്‍ ആക്രമണങ്ങള്‍ ഭയന്നു ചെങ്ങന്നൂര്‍, കടമ്പനാട്, കാഞ്ഞിരപ്പള്ളി, അരുവിത്തുറ എന്നിവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തു.

പഴയപള്ളി
ഇങ്ങനെ കുടിയേറിയവരില്‍ നിലയ്ക്കല്‍പ്പള്ളി കൈക്കാരനായിരുന്ന വലിയവീട്ടില്‍ തൊമ്മി അപ്പൂപ്പനും മറ്റേതാനും ആളുകളും കാഞ്ഞിരപ്പ ള്ളിയിലുള്ള څപഴൂര്‍ത്തടംچ എന്ന സ്ഥല ത്തുവന്നു താമസിച്ചു. ഇവരുടെ പിന്‍ഗാമികളില്‍ ചിലര്‍ ഗണപതിയാര്‍ കോവിലിനടുത്തുള്ള മങ്കാശേരിപ്പറമ്പില്‍ താമസമാക്കി. 1449 മേയ് മാസത്തില്‍ രാജകല്പനപ്രകാരം പള്ളി വയ്ക്കുന്നതിനു സ്ഥലം കിട്ടി. ഏറെത്താമസിയാതെ അഞ്ചാം തലമുറ തൊമ്മി അപ്പൂപ്പന്‍ മരമുപയോഗിച്ചു പള്ളി പണിയിപ്പിച്ചു. പള്ളി പണിത് ഉടനെതന്നെ മരമുപയോഗിച്ചു പള്ളിമുറിയും പണികഴിപ്പിച്ചു.
അന്നു സുറിയാനി മെത്രാനാ യിരുന്ന മാര്‍ യൗസേപ്പിന്‍റെ കല്പനപ്രകാരം 1449 സെപ്തംബര്‍ 8 നു ഇവിടെ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. മാതാവിന്‍റെ പിറവിത്തിരുനാള്‍ ആഘോ ഷിക്കുകയും ചെയ്തു. താമസിയാതെ ഇത് ഇടവകയായി ഉയര്‍ത്തി.
പഴയപള്ളി ഇടവകയ്ക്ക് ഒരു ചെറിയ സെമിത്തേരിയുണ്ടായിരുന്നു. എങ്കിലും മുന്‍കാലങ്ങളില്‍ പള്ളിപ്പരി സരങ്ങളില്‍ വിശ്വാസികളെ സംസ്കരിച്ചി രുന്നു. വസന്തയുള്ള കാലങ്ങളില്‍ വീട്ടുപടിക്കലും സംസ്കാരങ്ങള്‍ നടത്തിയിരുന്നു.

അക്കരപ്പള്ളിയും പഴയപള്ളിയും
തെക്കുംകൂര്‍ രാജാവിന്‍റെ കാഞ്ഞിരപ്പള്ളിയിലുള്ള താമസസ്ഥലത്തിനു അക്കരെയാണ് മാതാവിന്‍റെ നാമത്തിലുള്ള ദൈവാലയം സ്ഥാപിതമായത്. അങ്ങനെ څഅക്കരയമ്മچ യുടെ ദൈവാലയം അക്കരപ്പള്ളി എന്നറിയപ്പെട്ടിരിക്കാം. പിന്നീടു പുത്തന്‍ പള്ളി പണിതപ്പോള്‍ പഴയപള്ളിയായി.
ആദ്യത്തെ പഴയപള്ളി മൂന്നു തവണ പൊളിച്ചു പണിതിട്ടുണ്ട്. 1879 ല്‍ പുല്ലുമേഞ്ഞ മേല്‍ക്കൂരയായിരുന്നുവത്രേ. 1949 ല്‍ പഴയപള്ളിയുടെ 500-ാം വര്‍ഷ ജൂബിലിയും 1999 ല്‍ 550-ാം വര്‍ഷജൂ ബിലിയും ആഘോഷിച്ചു. കാഞ്ഞിരപ്പള്ളി പഴയപള്ളി ഇന്നു രൂപതയിലെ ഏറ്റവും പുരാതനമായ ദൈവാലയവും ജാതിമത ഭേദമന്യേ എല്ലാ ജനങ്ങളുടെയും പ്രാര്‍ഥനാലയവും മരിയന്‍ തീര്‍ഥാടന കേന്ദ്രവുമാണ്. കാഞ്ഞിരപ്പള്ളി രൂപത യുടെ തറവാട് ഈ ചെറിയ ഇടവകയാ ണെന്നു പറയാം.

പുത്തന്‍പള്ളി
പലതവണ പുനരുദ്ധരിക്കപ്പെട്ട പഴയപള്ളിക്കു വെള്ളപ്പൊക്കംമൂലം 1825 ല്‍ പല നാശനഷ്ടങ്ങളുമുണ്ടായതിനാല്‍ പഴയപള്ളിയുടെ കാര്യങ്ങളെച്ചൊല്ലി ആളുകള്‍ക്കിടയില്‍ ഭിന്നാഭിപ്രാ യമുണ്ടായി. ഇനിയും വെള്ളപ്പൊ ക്കശല്യം ഉണ്ടാകാത്തവിധം അല്പംകൂടി ഉയര്‍ന്ന സ്ഥലമായ പള്ളിവക വയമ്പൂ പുരയിടത്തിലേക്കു പള്ളി മാറ്റി സ്ഥാപി ക്കണമെന്നും അതല്ല കേടുപാടുകള്‍ നീക്കി പള്ളി പുനരുദ്ധരിച്ചാല്‍ മതിയെന്നുമായിരുന്നു രണ്ടഭിപ്രായങ്ങള്‍. പള്ളി മാറ്റി സ്ഥാപിക്കണമെന്നാ ഗ്രഹമുണ്ടായിരുന്ന തൊമ്മി അപ്പൂപ്പന്‍റെ പിന്‍ഗാമികളായ ചില കുടുംബക്കാര്‍ ചേര്‍ന്നു വയമ്പൂപുരയിടത്തില്‍ മറ്റൊരു പള്ളി പണിയുന്നതിനു സര്‍ക്കാരില്‍ അപേക്ഷ കൊടുത്തു. അങ്ങനെ 1825 കാര്‍ത്തികമാസം 21 നു ദിവാന്‍ ശ്രീ വെങ്കിട്ടരായ കൊച്ചുനാരായണപിള്ള പുതിയ പള്ളിപണിയുവാന്‍ അനുവാദം നല്കി. അതോടെ 1825 ഓഗസ്റ്റ് 4-ാം തീയതി വിശുദ്ധ ദുമ്മിനീങ്കോസിന്‍റെ നാമത്തില്‍ വയമ്പൂപുരയിടത്തില്‍ പുത്തന്‍പള്ളിക്കു തറക്കല്ലിട്ടു പണി തുടങ്ങി.
അങ്ങനെ പുതിയ പള്ളി സ്ഥാപിതമായി. പുതിയ പള്ളി പണിയു ന്നതിനോട് എതിര്‍പ്പു പ്രകടിപ്പിച്ചവര്‍ പഴയപള്ളി കേടുപാടുകള്‍ തീര്‍ത്ത് അതു തങ്ങളുടെ ഇടവകയാക്കി അവിടെത്തന്നെകൂടി. ഓരോ പള്ളിക്കും ഓരോ വികാരിയും ഉണ്ടായിരുന്നു. ഇങ്ങനെ രണ്ടു വികാരിമാരുടെ കീഴില്‍ വ്യത്യസ്ത ഇടവകകളായി 18 വര്‍ഷക്കാലം കാര്യങ്ങള്‍ നീങ്ങി.
കുടുംബവഴക്കുകള്‍മൂലം കാഞ്ഞി രപ്പള്ളി ഇടവകക്കാര്‍ രണ്ടു വിഭാഗമായി കഴിയുന്നുവെന്ന് അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ഫ്രാന്‍സിസ് സേവ്യര്‍ അറിഞ്ഞു. പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ഇടവകയില്‍ ഐക്യം പുനസ്ഥാപിക്കുന്നതിനും വേണ്ടി അഭിവന്ദ്യ മെത്രാന്‍ ഒരു കമ്മീഷനെ നിയോഗിച്ചു. പാലാ ഇടവകാംഗമായ കട്ടക്കയത്തില്‍ ബ. യൗസേപ്പച്ചനും ചേര്‍പ്പുങ്കല്‍ ഇടവകാംഗമായ അറയ്ക്കല്‍ ബ. യൗസേപ്പച്ചനുമായിരുന്നു അംഗങ്ങള്‍. കമ്മീഷന്‍ പ്രശ്നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിച്ചതിന്‍റെ വെളിച്ചത്തില്‍ 1842 ല്‍ രണ്ട് ഇടവകകളും ഒന്നാക്കിക്കൊണ്ടും പുത്തന്‍പള്ളി ഏക ഇടവകദൈവാലയമായി അംഗീകരിച്ചുകൊണ്ടും കല്പന യുണ്ടായി. പഴയ പള്ളി നിലനിര്‍ത്തണ മെന്നും ദേശത്തുപട്ടക്കാര്‍ ഉള്ളിടത്തോളം കാലം അവരിലൊരാള്‍ ഞായറാഴ്ച അവിടെ ദിവ്യബലി അര്‍പ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഇതോടനുബന്ധിച്ചു നിര്‍ദേശമുണ്ടായി.

പുനര്‍നിര്‍മാണം
വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ 1878 ല്‍ പുത്തന്‍പള്ളി വിപുലീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 1882 ല്‍ മഴയിലും വെള്ളപ്പൊ ക്കത്തിലും പള്ളിക്കു കേടുപാടുകള്‍ സംഭവിക്കുകയും മുഖവാരം ഇടിഞ്ഞു വീഴുകയും ചെയ്തു. അതിനാല്‍ 1884 ല്‍ താല്ക്കാലിക പള്ളി എന്ന നിലയില്‍ സിമിത്തേരിക്കപ്പേള ഉപയോഗിച്ചു. 1885 ല്‍ പള്ളി പാടേ പൊളിച്ചുമാറ്റി പുതിയ പള്ളിയുടെ പണി ആരംഭിച്ചു. ഇത് 1897 വരെ നീണ്ടു.
1945 ല്‍ പള്ളി മൂന്നാമതും പൊളിച്ചുമാറ്റി. മാര്‍ ജയിംസ് കാളാശേരി മെത്രാന്‍ ശിലാസ്ഥാപനം നടത്തുകയും മി.എസ്.ആര്‍. ഫെര്‍നാന്‍ഡോയുടെ പ്ലാനനുസരിച്ചു കുളംകുത്തിയില്‍ ബ. ദേവസ്യാച്ചന്‍റെ നേതൃത്വത്തില്‍ പണികള്‍ ആരംഭിക്കുകയും ചെയ്തു. 50,000 രൂപ കൊണ്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണു തീരുമാനിച്ച തെങ്കിലും പത്തു വര്‍ഷംകൊണ്ടു കുരിശാകൃതിയിലുള്ള പള്ളിയുടെ ഒരു ഭാഗത്തിന്‍റെ പണികളേ പൂര്‍ത്തിയാ യുള്ളു. മാത്രവുമല്ല, അപ്പോഴേക്കും അഞ്ചു ലക്ഷം രൂപ ചെലവാകുകയും ചെയ്തു. പള്ളിയുടെ ഹൈക്കല ഒഴിച്ചുള്ള ഭാഗങ്ങള്‍ 1955 ല്‍ പണിത് ജനുവരി 5 നു കൂദാശ ചെയ്തു. മുഖവാരം ഒഴിച്ചുള്ള ഭാഗങ്ങള്‍ 1964 ല്‍ പണിതീര്‍ത്തു. മുഖവാരംപണി പൂര്‍ത്തി യാക്കിയത് 1976-77 ല്‍ മേപ്രക്കരോട്ട് ബ. ജോസഫച്ചന്‍റെ കാലത്താണ്. ഇക്കാല ഘട്ടത്തില്‍ സിമിത്തേരി പുതുക്കുകയും വിസ്തൃതമാക്കുകയും ചെയ്തു. ദൈവാലയനിര്‍മാണത്തില്‍ എന്‍ജിനീയര്‍ ശ്രീ കെ.സി. തോമസ് ആനത്താനം വഹിച്ച പങ്ക് നിസ്വാര്‍ത്ഥവും ത്യാഗോജ്വലവുമായിരുന്നു എന്നതു പ്രത്യേകം പ്രസ്താവ്യമാണ്.

അഞ്ചുനൂറ്റാണ്ടിന്‍റെ വികസനചരിത്രം
കാഞ്ഞിരപ്പള്ളി ഇടവക പോര്‍ച്ചു ഗീസുകാരുടെ ആഗമനശേഷം വരാപ്പുഴ ലത്തീന്‍ മെത്രാന്‍റെ കീഴിലായിരുന്നു.
1887 ല്‍ കോട്ടയം വികാരിയാത്തിന്‍റെയും പിന്നീട് ചങ്ങനാശേരി വികാരിയാ ത്തിന്‍റെയും ഭാഗമായി. ചങ്ങനാശേരി വികാരിയാത്തിലെ ഏറ്റവും കിഴക്കേ അറ്റത്തെ പള്ളിയായിരുന്നു കാഞ്ഞി രപ്പള്ളി. കാഞ്ഞിരപ്പള്ളി ഇടവകയില്‍ നിന്നും 19-ാം നൂറ്റാണ്ടില്‍ പിരിഞ്ഞ ഇടവകകളാണു മണിമല, ആനിക്കാട്, ചിറക്കടവ്, പൊന്‍കുന്നം, തമ്പലക്കാട്, കപ്പാട് എന്നിവ.
കാഞ്ഞിരപ്പള്ളി ഇടവക ചങ്ങനാശേരിമിസത്തിലെ ഫൊറോന യായി 1919 സെപ്തംബര്‍ 14-ാം തീയതി യിലെ 1583-ാം നമ്പര്‍ കല്പനമൂലം ഉയര്‍ത്തപ്പെട്ടു. അന്ന് ഈ ഫൊറോന യുടെ കീഴില്‍ ആനിക്കാട്, ചെങ്ങളം, എലിക്കുളം, ഇളങ്ങുളം, പൊന്‍കുന്നം, തമ്പലക്കാട്, കപ്പാട്, താമരക്കുന്ന്, ചെറുവള്ളി, പഴയമണിമല, പുത്തന്‍ മണിമല, കോട്ടാങ്ങല്‍ എന്നീ 12 പള്ളികളാണുണ്ടായിരുന്നത്.

ചേരിക്കലുകള്‍
അക്കാലത്തു കാഞ്ഞിരപ്പള്ളിയിലെ വന്‍കിടചേരിക്കല്‍ ഉടമകളെ അനുക രിച്ചു പള്ളിയും ചേരിക്കലുകള്‍ സമ്പാദിച്ചു. അങ്ങനെ സമ്പാദിച്ചതാണ് പൊടിമറ്റത്തെ 50 ഏക്കറും കൂവപ്പള്ളി യിലെ 500 ഏക്കറും ചേരിക്കലുകള്‍. മണിമലയ്ക്കു പിരിഞ്ഞു പോകുന്നതിനു മുമ്പു കുളത്തൂര്‍ കുടുംബത്തിലെ ഒരു കാരണവര്‍ കാഞ്ഞിരപ്പള്ളിഇടവകയ്ക്കു ദാനം ചെയ്തതാണ് 380 പറ വിസ്തീര്‍ണം വരുന്ന പുളിമാവു ചേരിക്കല്‍. അങ്ങനെ പള്ളി വന്‍കിട ഭൂവുടമയായിരു ന്നെങ്കിലും അതില്‍ നിന്നുള്ള ആദായം പന്തീരാണ്ടു കൂടുമ്പോള്‍ മാത്രം മല വെട്ടി രണ്ടുവര്‍ഷമായിട്ടു രണ്ടു കൃഷി ഇറക്കുന്നതില്‍നിന്നു കിട്ടുന്ന തുച്ഛ വരുമാനം മാത്രമായിരുന്നു.
ചേരിക്കല്‍ ഭൂമികളുടെ കരം വര്‍ദ്ധിപ്പിച്ചതോടെ ഭൂവുടമസ്ഥത ഭാര മായി ജനങ്ങള്‍ കരുതിയിരുന്നു. എന്നാല്‍ 19-ാം നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ ബ്രിട്ടീഷ് തോട്ടക്കൃഷിക്കാരുടെ ആഗമന മായി. മുണ്ടക്കയത്തിനു കിഴക്കോട്ടുള്ള ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം യൂറോപ്യന്‍ കമ്പനിക്കാരുടെ റബര്‍, തേയിലത്തോട്ടങ്ങളായി. ബ്രിട്ടീഷ്തോട്ടമുടമകളുടെ മാതൃക കാഞ്ഞിരപ്പള്ളിയിലെ ചേരിക്കല്‍ ഉടമകളെയും ആകര്‍ഷിച്ചു. വിസ്തൃതമായ ചേരിക്കല്‍ഭൂമി റബര്‍, തേയിലത്തോട്ടങ്ങളായി മാറി. കാഞ്ഞിരപ്പ ള്ളിപ്പള്ളിയും അതിന്‍റെ ചേരിക്കലുകള്‍ റബര്‍ത്തോട്ടങ്ങളാക്കി. പുളിമാവു ചേരി ക്കല്‍ മുക്കാലും പള്ളിപണിക്കായി 20-ാം നൂറ്റാണ്ട് ആരംഭിക്കുന്നതിനു മുമ്പുതന്നെ വിറ്റുപോയിരുന്നു. എങ്കിലും അവശേഷി ച്ചിരുന്ന 30 ഏക്കര്‍ വരുന്ന മാനിടുംകുഴി ചേരിക്കല്‍ തെങ്ങും കുരുമുളകും കൃഷിചെയ്തു വലിയ വരുമാനമാര്‍ഗ മാക്കി. പൊടിമറ്റത്തെ 50 ഏക്കര്‍ സ്ഥലം റബര്‍ത്തോട്ടമാക്കി. കൂവപ്പള്ളി കുരുമുളകും റബറും നിറഞ്ഞ തോട്ടമാക്കി.

കാഞ്ഞിരപ്പള്ളി ഇടവക
കാഞ്ഞിരപ്പള്ളി ഇടവക വിസ്തൃ തമായ ഭൂപ്രദേശത്തെ ജനങ്ങളുടെ ആധ്യാത്മികാവശ്യങ്ങള്‍ ദീര്‍ഘകാലം നിര്‍വഹിച്ചുപോന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരം അനുഭവപ്പെട്ട രൂക്ഷമായ ഭക്ഷണ ദൗര്‍ലഭ്യവും അനുദിനം വര്‍ധിച്ചു കൊണ്ടിരുന്ന ജനസംഖ്യയും മണ്ണിനു വേണ്ടിയുള്ള കര്‍ഷകരുടെ ദാഹവും ഗവണ്മെന്‍റിന്‍റെ അനുഭാവവും രാജ്യ ത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു കര്‍ഷകരുടെ അപ്ര തീക്ഷിതമായ കിഴക്കന്‍കുടിയേറ്റത്തിനു കളമൊരുക്കി. ഭൂദാഹികളായ സാഹസിക കര്‍ഷകരെ കാട്ടുമൃഗങ്ങളും മലേറിയ തുടങ്ങിയ രോഗങ്ങളും ഇതരപ്രതി സന്ധികളും തളര്‍ത്തിയില്ല. മതമ്പാ, ഉപ്പുതറ മുതലായ പ്രദേശങ്ങളില്‍ കുടി യേറി അവര്‍ കൃഷി തുടങ്ങി. ആദ്യ കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷവും മലമ്പനിയും വന്യമൃഗോപദ്രവവും മൂലം മരണമടഞ്ഞു.
കാഞ്ഞിരപ്പള്ളി ഫൊറോനായുടെ കീഴിലുള്ള വിസ്തൃതമായ കിഴക്കന്‍ പ്രദേശങ്ങളില്‍ കുടിയേറ്റത്തോടൊപ്പം ദൈവാലയങ്ങളും രൂപം കൊണ്ടു. ഉപ്പു തറയിലായിരുന്നു ആദ്യത്തെ ദൈവാലയം. 1919 ല്‍ കേവലം 12 പള്ളികളോടെ ആരംഭിച്ച ഫൊറോന 70 ലധികം ഇടവകകളായി വളര്‍ന്നു.
1961 ഓഗസ്റ്റ് 15 ന് ഉപ്പുതറ കേന്ദ്രമാക്കി ഫൊറോന സ്ഥാപിതമായി. അതുവരെ കാഞ്ഞിരപ്പള്ളി ഫൊറോ നയില്‍ ഉള്‍പ്പെട്ടിരുന്ന ഇരുപത്തെട്ട് ഇടവകപള്ളികളെയും അഞ്ചു കുരിശുപള്ളികളെയും (പീരുമേടുമുതല്‍ വടക്കു കിഴക്കന്‍ ഭാഗങ്ങളിലുള്ള പള്ളികളെ) അതിന്‍റെ കീഴിലാക്കി നേരെ കിഴക്കോട്ട്, കുമളി കല്ലാര്‍ വരെയും തെക്കോട്ട,് തുലാപ്പള്ളി റാന്നി വരെയുമുള്ള പള്ളികള്‍ ഉള്‍പ്പെടെ 47 ഇടവക പള്ളികളും ഏഴു കുരിശുപള്ളികളും കാഞ്ഞിരപ്പ ള്ളിയുടെ കീഴില്‍ത്തന്നെ ആയിരുന്നു.

പുതിയ ഭരണസംവിധാനം
അനുസ്യൂതം വര്‍ധിച്ചു കൊണ്ടിരുന്ന പള്ളികളുടെ ഭരണ സൗകര്യം പരിഗണിച്ച് 1974 സെപ്തം ബറില്‍ ചങ്ങനാശേരി അതിരൂപതയില്‍ പുതിയ സംവിധാനമുണ്ടായി. തല്‍ഫല മായി 13 ഫൊറോനകള്‍ രൂപം കൊണ്ടു. അന്നു നിലവിലുണ്ടായിരുന്ന ചങ്ങനാ ശേരി, കല്ലൂര്‍ക്കാട്, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, ആലപ്പുഴ, ഉപ്പുതറ എന്നീ ആറു ഫൊറോനകള്‍ കൂടാതെ മണിമല പഴയത്, കോയില്‍മുക്ക്, നെടുങ്കുന്നം, മുണ്ടക്കയം, എരുമേലി, കട്ടപ്പന, അണക്കര എന്നീ ഏഴു ഫൊറോനകള്‍ കൂടെയുണ്ടായി.
1977 ല്‍ കാഞ്ഞിരപ്പള്ളി രൂപത തിരിച്ചപ്പോള്‍ ചങ്ങനാശേരിക്കു പഴയ ഏഴു ഫൊറോനകളും കൊല്ലം, തിരുവന ന്തപുരം, കന്യാകുമാരി എന്നീ മിഷന്‍ ഡിസ്ട്രിക്റ്റുകളും ലഭിച്ചു. കാഞ്ഞിരപ്പള്ളി രൂപതയ്ക്കു 91 പള്ളികള്‍ ഉള്‍പ്പെടുന്ന ആറു ഫൊറോനകളും (കാഞ്ഞിരപ്പള്ളി 26, ഉപ്പുതറ 8, മുണ്ടക്കയം 11, എരുമേലി 19, കട്ടപ്പന 11 , അണക്കര 16 പള്ളികള്‍) ലഭിച്ചു.
1975 ആയപ്പോഴേക്കും കാഞ്ഞിരപ്പ ള്ളിയുടെ കുരിശുപള്ളികളായിരുന്ന ആനക്കല്ല്, കൂവപ്പള്ളി, പൊടിമറ്റം, അഞ്ചിലിപ്പ, കുന്നുംഭാഗം എന്നീ അഞ്ചു കുരിശുപള്ളികള്‍ ഓരോന്നിനും 20 നും 25 നും മധ്യേ ഏക്കര്‍ സ്ഥലം കൂവപ്പള്ളിയില്‍ നിന്നു തിരിച്ചു വിഹിതമായി കൊടുത്ത് ഇടവകകളാക്കി. ഇതിനും പുറമെ കൂവപ്പള്ളി തിരുഹൃദയ മഠത്തിന് അഞ്ച് ഏക്കറും കൊട്ടിയം ഹോളിക്രോസ് മഠത്തിനും കൂവപ്പള്ളി ക്ഷയരോഗാശുപത്രിക്കുമായി പതിനഞ്ച് ഏക്കറും രൂപതയുടെ വൈദിക മന്ദിരത്തിനു രണ്ടരയേക്കറും സൗജന്യമായി നല്‍കി. അങ്ങനെ 150 ഏക്കറോളം സ്ഥലം കൂവപ്പള്ളിയില്‍ വിഹിതമോ ദാനമോ ഒക്കെയായി കൊടുത്തു. ഇതിനും പുറമേ 1977 ല്‍ കാഞ്ഞിരപ്പള്ളി രൂപത ഉണ്ടായപ്പോള്‍ പള്ളിവക 25 ഏക്കര്‍ റബര്‍ത്തോട്ടം രൂപതയ്ക്കു ദാനമായി വിട്ടുകൊടുത്തു. 2001 ല്‍ രൂപതയ്ക്ക് എന്‍ജിനീ യറിംഗ് കോളജ് ലഭിച്ചപ്പോള്‍ അതു സ്ഥാപിക്കുന്നതിനു കൂവപ്പള്ളിയില്‍ 25 ഏക്കര്‍ തോട്ടം കാഞ്ഞിരപ്പള്ളി വീണ്ടും രൂപതയ്ക്ക് ദാനംചെയ്തു.

കത്തീദ്രല്‍ പള്ളി
1977 മേയ് 12-ാം തീയതി മാര്‍ ജോസഫ് പവ്വത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി സ്ഥാനമേറ്റ തോടെ കാഞ്ഞിരപ്പള്ളി ഫൊറോനപ്പള്ളി സെന്‍റ് ഡോമിനിക്സ് കത്തീദ്രലായി. പള്ളിവകയായിരുന്ന ഒന്നരയേക്കര്‍ പറമ്പ് അരമനപണിക്കായി രൂപതയ്ക്ക് വിട്ടു കൊടുത്തു.

സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
മുണ്ടാട്ടുകുന്നേല്‍ മാണി (1899), പുലിക്കുന്നേല്‍ സ്കറിയ (1901-05), മുണ്ടാട്ടുകുന്നേല്‍ മാണി (1905-07), മുള്ളംകുഴിയില്‍ ഫ്രാന്‍സിസ് (1907-12), പ്ലാത്തോട്ടം കുരുവിള (1912-14), മുരിക്കന്‍ കോര (1914), കട്ടക്കയം കൊച്ചു യാക്കോബ് (1915-24), ചക്കാലയില്‍ യൗസേപ്പ് (1924-28), മുള്ളംകുഴിയില്‍ ഫ്രാന്‍സിസ് (1928-29), പയ്യനാട്ട് ജോസഫ് (1930-32), തെക്കേക്കര മാത്യു (1932-38), നാഗനൂലില്‍ ഗീവര്‍ഗീസ് (1938-40), കുളംകുത്തിയില്‍ ദേവസ്യ (1940-51), പുന്നാപ്പാടം സ്കറിയ (1952-54), തച്ചന്‍കരിയില്‍ ഗീവര്‍ഗീസ് (1954-64), തുരുത്തുമാലില്‍ സിറിയക് (1964-68), മുള്ളംകുഴിയില്‍ ജോണ്‍ (1968-73), മേപ്രക്കരോട്ട് ജോസഫ് (1973-80), തൈപ്പറമ്പില്‍ ജോസഫ് (1980-82), ഞള്ളിയില്‍ സ്റ്റനിസ്ലാവൂസ് (1982-87), തൊമ്മിത്താഴെ ജോണ്‍ (1987-92), തൈപ്പറമ്പില്‍ ജോസഫ് (1992-96), മരുതോലില്‍ ജോസഫ് (1996-99), കൂടപ്പുഴ സേവ്യര്‍ (1999 -).

ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
ജോസഫ് കണ്ടന്‍കുളത്തില്‍ (1906), ഏബ്രാഹം തറപ്പേല്‍ (1912-13), ദേവസ്യാ കണിയാമ്പടിക്കല്‍ (1913-14), യൗസേപ്പ് വാഴയ്ക്കല്‍ (1914-15), യൗസേപ്പ് മേല്‍വട്ടത്ത് (1915-16), ജോബ് നേര്യമ്പറമ്പില്‍ (1916-19), മത്തായി പടിഞ്ഞാറേക്കര (1919), യൗസേപ്പ് ഇല്ലത്തുപറമ്പില്‍ (1919-21), മത്തായി ചൂരക്കാട്ട് (1921-24), സ്കറിയ മണ്ണൂര്‍ (1924-26), മത്തായി കോടിക്കുളത്ത് (1926-28), ജോസഫ് വന്യംപറമ്പില്‍ (1928-31), കുര്യാക്കോസ് കണിപ്പള്ളില്‍ (1931-33), യാക്കോബ് ഏര്‍ത്തയില്‍ (1933-34), മത്തായി കാപ്പുകാട്ട് (1934-36), യാക്കോബ് കാഞ്ഞിരത്തിനാല്‍ (1936-38), കുര്യാക്കോസ് മറ്റത്തില്‍ (1936-38), ജോസഫ് വീട്ടുവേലിക്കുന്നേല്‍ (1938-39), തോമസ് പാറേല്‍ (1938-40), യൗസേപ്പ് കുരീക്കാട്ട് (1939-40), മത്തായി കാവുകാട്ട് (1940-41), മാണി മുത്തുമാക്കുഴി (1940-41), യൗസേപ്പ് തൂങ്കുഴിയില്‍ (1941-42), യൗസേപ്പ് വട്ടക്കാട്ട് (1941-45), ജോണ്‍ മറ്റത്തില്‍ (1942-43), യൗസേപ്പ് ഇല്ലിക്കല്‍ (1943-45), യാക്കോബ് പുളിക്കല്‍ (1945), യൗസേപ്പ് കളരിപ്പറമ്പില്‍ (1945-47), ഗീവര്‍ഗീസ് പരുവനാനിയില്‍ (1945-47), തോമസ് ഓലിയ്ക്കമ്യാലില്‍ (1947-50), യാക്കോബ് ഞാവള്ളില്‍ (1947-49), ഫ്രാന്‍സിസ് പാട്ടത്തില്‍ (1949-51), ജോസഫ് പുതിയാപറമ്പില്‍ (1950-52), തോമസ് കുടകശേരി (1952-55), ആഗസ്തി തുരുത്തിമറ്റത്തില്‍ (1955-57), മത്തായി കോവുക്കുന്നേല്‍ (1957-58), ഐസക് ആലഞ്ചേരില്‍ (1958-59), തോമസ് കാട്ടാമ്പള്ളി (1959-61), സെബാസ്റ്റ്യന്‍ ആറുപറയില്‍ (1961-62), പോള്‍ വടക്കേത്ത് (1961-62), മത്തായി മറ്റത്തില്‍ (1962-63), വര്‍ഗീസ് ഊന്നുകല്ലില്‍ (1963-64), ജോസഫ് നെടുന്തകിടിയില്‍ (1964), ജേക്കബ് കുളംകുത്തിയില്‍ (1964-65), ജോസഫ് പുളിക്കല്‍ (1965-66), ജേക്കബ് ളാനിത്തോട്ടം (1966-67), സിറിയക് കോട്ടയരുകില്‍ (1967-68), ജോസ് നീലത്തുമ്മുക്കില്‍ (1968-71), ജോസ് തെക്കേല്‍ (1971-72), ജോസ് പൂവത്തുങ്കല്‍ (1972-74), മാത്യു പത്തിപ്പറമ്പില്‍ (1973-74),ജയിംസ് നങ്ങച്ചിവീട്ടില്‍ (1974-75), ജോസഫ് പുതുവീട്ടിക്കളം (1975-76), സേവ്യര്‍ കൊച്ചുപറമ്പില്‍ (1976-78), മാത്യു പായിക്കാട്ട് (1978-79), ജോസ് വരിയ്ക്കമാക്കല്‍ (1979-80), മാത്യു പന്തലാനി (1980-81), ഫിലിപ്പ് തീമ്പലങ്ങാട്ട് (1981), ജോസ് കാരിമറ്റം (1981-83), സെബാസ്റ്റ്യന്‍ ഉള്ളാട്ട് (1982), അഗസ്റ്റിന്‍ കാര്യപ്പുറം (1983), ജോസ് പടിഞ്ഞാറേ പീടിക (1983-84), ജോസഫ് തടത്തില്‍ (1984), അബ്രാഹം കടിയക്കുഴി (1984-85), എബ്രാഹം കഴുന്നടിയില്‍ (1985), ജോര്‍ജ് വാണിയപ്പുരയ്ക്കല്‍ (1986), ജേക്കബ് തെക്കേമുറി (1987-88), പോള്‍ തെരുവന്‍മൂല (1988), ജോര്‍ജ് കൊല്ലംപറമ്പില്‍ (1988), മാത്യു പൂവത്തുങ്കല്‍ (1989-91), ദേവദാസ് പോള്‍ മുണ്ടയ്ക്കല്‍ സി.എം.എഫ്. (1990), ഹെന്‍ട്രി ജോസ് കൊടികുത്തിയേല്‍ എം. എസ്. എഫ്. എസ്. (1990), ജോസ് പുളിയ്ക്കല്‍ (1991-93), അബ്രാഹം പഴേപറമ്പില്‍ (1992-95), സെബാസ്റ്റ്യന്‍ മണ്ണംപ്ലാക്കല്‍ (1994-96), ഫിലിപ്പ് കാരിയ്ക്കമുകളേല്‍ എം. എസ്. ടി. (1995), കുര്യന്‍ താമരശേരി (1995-97), മാത്യു വടക്കേല്‍ (1996-99), സെബാസ്റ്റ്യന്‍ ഇടക്കരോട്ട് (1996-97), സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ (1998-99), മാത്യു മുണ്ടയ്ക്കത്തറപ്പേല്‍ സി. എം. ഐ. (1998), സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ (1999-2000), തോമസ് പ്ലാത്രവയലില്‍ (2000-2001), സെബാസ്റ്റ്യന്‍ കിടങ്ങത്താഴെ (2000-), മാത്യു പുത്തന്‍പറമ്പില്‍ (2001-).

വൈദികമന്ദിരം

നവീന വൈദികമന്ദിരത്തിന് 1971 മേയ് 23 ന് ആര്‍ച്ചുബിഷപ് ആന്‍റണി പടിയറ ശില സ്ഥാപിച്ചു. മുള്ളങ്കുഴിയില്‍ ബ. ജോണ്‍ അച്ചന്‍റെ കാലത്തു പണികഴിപ്പിച്ച വൈദികമന്ദിരം 1972 മേയ് 21 ന് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്തു
രൂപതാസ്ഥാപനത്തിനുശേഷം പാസ്റ്ററല്‍ സെന്‍ററും ഇതരസൗകര്യങ്ങളും ഉണ്ടാകുംവരെ അജപാലന ഓഫീ സുകളും മെത്രാസനമന്ദിരവും ഇവിടെ യായിരുന്നു.

കൂവപ്പള്ളി കുരിശുമല
കാഞ്ഞിരപ്പള്ളി അസ്തേന്തി യായിരുന്ന കണിയാമ്പടി ബ. ദേവസ്യാ ച്ചന്‍റെ ഭാവനയിലുദിച്ച ആശയമാണ് കൂവപ്പള്ളി കുരിശുമലകയറ്റം. കുരിശു മലകയറ്റത്തിനു 1914 ല്‍ അനുവാദം ലഭിച്ചു. ഇവിടുത്തെ മരക്കുരിശ് 1920 ല്‍ മാറ്റി കല്‍ക്കുരിശു സ്ഥാപിച്ചു. കുരി ശിന്‍റെ വഴി നടത്താന്‍ പിന്നീടു 14 സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റുകുരിശുകള്‍ സ്ഥാപിച്ചു. ഇപ്പോള്‍ ദുഃഖവെള്ളി യാഴ്ചയും പുതുഞായറാഴ്ചയും ഇവിടേക്കു തീര്‍ഥാടനവും മലമുകളില്‍ വി. കുര്‍ബാനയുമുണ്ട്.

കരിങ്കല്‍ക്കുരിശ്
പഴയപള്ളിയുടെ മുന്‍പില്‍ ചിറ്റാറിന്‍റെ തീരത്തു സ്ഥാപിതമാ യിരിക്കുന്ന കുരിശ് കരിങ്കല്ലില്‍ കൊത്തിയെടുത്തു ചിത്രവേലകള്‍ ചെയ്തു തീര്‍ത്തതാണ്. കരിങ്കല്‍ക്കു രിശിന്‍റെ തറ മണ്ണിട്ടു മൂടിയിരിക്കുകയാണ്. പാദകത്തിന്‍റെ മുകളിലാണു പത്തടി ഉയരം വരുന്ന മനോഹരമായ കല്‍ക്കു രിശ്. കല്‍ക്കുരിശിന്‍റെ ചുവട്ടില്‍ കുരിശു പണിത ആണ്ട് കൊല്ലവര്‍ഷം 816 എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

കുരിശുപള്ളികള്‍
കെ. കെ. റോഡുസൈഡിലുള്ള ആദ്യത്തെ കുരിശടി 1905 ല്‍ സ്ഥാപിതമായി. ഇന്നു കാണുന്ന കുരിശടി നിര്‍മിച്ചത് 1942 ലാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഒരു മരക്കുരിശ് ഇന്‍ഫന്‍റ് ജീസസ് കെട്ടിടത്തിനടുത്തു തമ്പലക്കാടു റോഡ്സൈഡിലുണ്ടായിരുന്നു. അഞ്ചി ലിപ്പ, പനച്ചേപ്പള്ളി, പുളിമാവ് എന്നി വിടങ്ങളില്‍ കുരിശുപള്ളികള്‍ സ്ഥാപി തമായിട്ടുണ്ട്. പഴയ പാരിഷ് ഹാളിനു മുമ്പിലായി 1953 ല്‍ പണിത ഗ്രോട്ടോയുണ്ട്.

കുടുംബങ്ങള്‍
1140 കുടുംബങ്ങളിലായി 9431 കത്തോലിക്കര്‍ ഇവിടെയുണ്ട്. ഇവര്‍ 38 കുടുംബക്കൂട്ടായ്മകളില്‍ ഉള്‍പ്പെ ട്ടിരിക്കുന്നു. ഇതരകത്തോലിക്കാ വിഭാ ഗത്തില്‍പ്പെട്ട കുടുംബങ്ങള്‍: ലത്തീന്‍ – 50, മലങ്കര – 2, ക്നാനായ – 3. ഇതര സഭാസമൂഹത്തില്‍പ്പെട്ട കുടുംബങ്ങള്‍ : യാക്കോബായ – 4, പ്രോട്ടസ്റ്റന്‍റ് – 7 യഹോവ – 2, സി.എസ്.ഐ. – 3. അക്രൈസ്തവ കുടുംബങ്ങള്‍ – ഹൈന്ദവര്‍ – 648, മുസ്ലീം – 695.

ദൈവവിളി
ഇടവകയില്‍ നിന്ന് 29 വൈദികന്മാരും 63 സന്യാസിനികളും ദൈവജനശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരി ക്കുന്നു. രണ്ടു വൈദികാര്‍ഥികളും രണ്ടു സന്യാസാര്‍ഥിനികളും പരിശീലനം നടത്തുന്നു.

സ്ഥാപനങ്ങള്‍
സെന്‍റ് മേരീസ് ഹൈസ്കൂളും കര്‍മലീത്താമഠവും
1920 ന്‍റെ അന്ത്യത്തിലാണു മഠവും സ്കൂളും സ്ഥാപിതമായതെന്നു കരുതുന്നു. 1929 മാര്‍ച്ചില്‍ മുള്ളന്‍കുഴി ബ. ഫ്രാന്‍സിസച്ചന്‍റെ ശ്രമഫലമായി രണ്ടേക്കര്‍ ഇരുപതു സെന്‍റ് സ്ഥലം 2000 രൂപ കൊടുത്തു ശ്രീ ഔസേപ്പ് ചക്കുംമൂട്ടിലിനോടു വാങ്ങി. ഏകദേശം 5000 രൂപ മുടക്കി ഇവിടെ കെട്ടിടം പണിതു. 1930 ല്‍ മഠവും താത്ക്കാലിക ഷെഡില്‍ സ്കൂളും ആരംഭിച്ചു. ശ്രീ കെ.ഐ. വര്‍ക്കി കരിമ്പനാലിന്‍റെ നേതൃത്വത്തില്‍ 1931 ല്‍ മഠം പണി പൂര്‍ത്തിയാക്കി. സ്കൂള്‍ 1931 ല്‍ ഇംഗ്ലീഷ് സെക്കന്‍ഡറി സ്കൂളായും 1948 ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ശ്രീമതി അക്കാമ്മ ചെറിയാന്‍ (1935 – 38 ല്‍) ഇവിടെ പ്രഥമാധ്യാപികയായിരുന്നിട്ടുണ്ട്. അര്‍പ്പണബോധമുള്ള അധ്യാപകരുടെയും സിസ്റ്റേഴ്സിന്‍റെയും നേതൃത്വത്തില്‍ പഠനപാഠ്യേതര കാര്യങ്ങളില്‍ സ്കൂള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നു.
സെന്‍റ് ഡോമിനിക്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
കളരികളുടെ പ്രാധാന്യം കുറഞ്ഞ തോടെ 1863 ല്‍ വരാപ്പുഴ മെത്രാ പ്പോലീത്തായുടെ കല്പനയനുസരിച്ചു കാഞ്ഞിരപ്പള്ളിഇടവകയുടെ മേല്‍നോട്ട ത്തില്‍ രണ്ടു ക്ലാസുകളുള്ള കെട്ടിടം പണിതു. എന്നാല്‍ എല്ലാ പ്രവര്‍ത്തിക ളിലും (വില്ലേജ്) ഗവണ്മെന്‍റ് വകയായി ഓരോ പ്രവര്‍ത്തിപ്പള്ളിക്കൂടം വേണ മെന്ന സര്‍ക്കാരിന്‍റെ പദ്ധതിയനുസരിച്ചു 1884 ധനുമാസത്തില്‍ പള്ളിവക സ്കൂള്‍ ഗവണ്‍മെന്‍റിനു വിട്ടുകൊടുത്തു. തുടര്‍ന്നു കാഞ്ഞിരപ്പള്ളിയില്‍ മലയാളം പ്രവര്‍ത്തിപ്പള്ളിക്കൂടം ആരംഭിച്ചു. ശ്രീ മന്നത്തു പത്മനാഭന്‍ കുറച്ചുകാലം ഇവിടെ അധ്യാപകനായിരുന്നു.
പ്രസ്തുത സ്കൂള്‍ 1907 ല്‍ മലയാളം മിഡില്‍ സ്കൂളായി ഉയര്‍ത്തി. കാഞ്ഞിരപ്പള്ളിയിലെ മുന്‍തലമുറക്കാ രായ ഭൂരിപക്ഷം പേരും ഇവിടെയാണ് പ്രാഥമികവിദ്യാഭ്യാസം നടത്തിയത്. പ്രസ്തുത ഗവണ്മെന്‍റ് സ്കൂള്‍ തെക്കേ ക്കര ബ. മാത്യു അച്ചന്‍റെ കാലത്തു പള്ളിക്കു തിരികെ കിട്ടി. അങ്ങനെ 1936 ജൂണ്‍ 15 നു സെന്‍റ് ഡോമിനിക്സ് വി. എം. സ്കൂള്‍ എന്ന പേരില്‍ പുതിയ മാനേജ്മെന്‍റ് സ്കൂളാരംഭിച്ചു. പുണ്യ ശ്ലോകനായ മാര്‍ മാത്യു കാവുകാട്ടു തിരുമേനി 1940 – 41 ല്‍ ഇവിടെ പ്രഥമാധ്യാപകനായിരുന്നിട്ടുണ്ട്. 1987 ജൂലൈ 15 ന് ഇതു ഹൈസ്കൂളായി ഉയര്‍ത്തി. മരുതോലില്‍ ബ. ജോസഫച്ചന്‍റെ കാലത്ത് 1998 ല്‍ ഇതു ഹയര്‍ സെക്കണ്ടറി സ്കൂളായി.
സെന്‍റ് ഡോമിനിക്സ് കോളജ്
കാഞ്ഞിരപ്പള്ളിയില്‍ 1964 മാര്‍ച്ച് 8-ാം തീയതി കൂടിയ പള്ളിയോഗം പള്ളിയുടെ മാനേജുമെന്‍റില്‍ പൊടി മറ്റത്തു ജൂണിയര്‍ കോളജ് ആരംഭിക്കു ന്നതിനു ചങ്ങനാശേരി രൂപതാധ്യക്ഷന്‍ മുഖേന നടപടികള്‍ നടത്തണമെന്നും കോളജിന്‍റെ ആവശ്യത്തിനായി പള്ളിവക അവിടെയുള്ള 25 ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കണമെന്നും നിശ്ചയിച്ചു. 1965 ജനുവരി 10-ാം തീയതി കൂടിയ പള്ളിയോഗം കോളജിന്‍റെ നടത്തിപ്പിനുവേണ്ടി കമ്മിറ്റിയെ തെര ഞ്ഞെടുത്തു. പൊടിമറ്റത്തു താത്ക്കാലിക കെട്ടിടത്തില്‍ 1965 ജൂണില്‍ കോളജ് ആരംഭിച്ചു.
കോളജിന്‍റെ പണിക്ക് ആറരലക്ഷം രൂപയുടെ പ്ലാനും എസ്റ്റിമേറ്റുമാണു തയ്യാറാക്കിയത്. പള്ളിയില്‍നിന്നുള്ള വരവും ജനങ്ങളില്‍ നിന്നുള്ള പിരിവും തികയാതെ വന്നപ്പോള്‍ പള്ളിവക മാനിടുംകുഴി ചേരിയ്ക്കലെ 28 ഏക്കര്‍ 54 സെന്‍റ് സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചു. 1975 ഫെബ്രുവരി 12 നു കൂടിയ പള്ളിയോഗത്തിന്‍റെ തീരുമാനമനുസരിച്ചു കോളജ് അപ്ഗ്രേഡ് ചെയ്യുന്നതിന് അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തു.
1965 മുതല്‍ 1968 വരെ കോളജിന്‍റെ ആദ്യ പ്രിന്‍സിപ്പലായി ബ. കുര്യാക്കോസ് ഏണേക്കാട്ട് എം.എ. സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് റവ. ഫാ. നെസ്തോര്‍ സി.എം.ഐ., ശ്രീ ഡി. വര്‍ഗീസ്, റവ. ഫാ. ജോസ് പുത്തന്‍കടുപ്പില്‍, പീറ്റര്‍ ഊരാളില്‍, പ്രൊഫ. കെ. ജെ. സ്കറിയ, ശ്രീ പി.റ്റി. ജോസഫ് എന്നിവര്‍ വിവിധ കാലയളവുകളില്‍ പ്രിന്‍സിപ്പല്‍മാരായി സേവനം കാഴ്ചവച്ചു. 1997 ല്‍ റവ. ഫാ. ചെറിയാന്‍ തലക്കുളം സി. എം. ഐ. പ്രിന്‍സിപ്പലായി. 2001 മുതല്‍ ശ്രീ അഗസ്റ്റിന്‍ തോമസാണു പ്രിന്‍സിപ്പല്‍. കോളജിന്‍റെ മാനേജര്‍മാരായി കാലാകാലങ്ങളില്‍ ബ. വികാരി യച്ചന്മാര്‍ സേവനമനുഷ്ഠിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോളജുകളില്‍ കാഞ്ഞിരപ്പള്ളിയുടെ യശസ്സും പാരമ്പ ര്യവും ഉയര്‍ത്തിക്കാണിക്കുന്ന സെന്‍റ് ഡോമിനിക്സ് കോളജ് കേരളത്തിനു തന്നെ അഭിമാനമാണ്. ഇന്നു വിദ്യാഭ്യാസരംഗത്തും സ്പോര്‍ട്സ് രംഗ ത്തും ഇതര മേഖലകളിലും മുന്‍പന്തി യില്‍ നില്ക്കുന്ന സ്ഥാപനമാണിത്.
ഏ. കെ. ജെ. എം. ഇംഗ്ലീഷ് മീഡിയം സ്കൂള്‍
ആര്‍ച്ച് ബിഷപ് മാര്‍ മാത്യു കാവുകാട്ട് ജൂബിലി മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ 1961 ഓഗസ്റ്റ് 7-ാം തീയതി സി. എ. സി. കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1961 സെപ്തംബര്‍ 3 നു മാര്‍ മാത്യു കാവുകാട്ടു പിതാവിന്‍റെ പൗരോഹിത്യ രജതജൂബിലിയുടെ സ്മരണയ്ക്കു ബ. തച്ചങ്കരിയിലച്ചന്‍ ഈ സ്കൂളിനുവേണ്ടി ഒന്‍പതേക്കര്‍ ഇരുപതുസെന്‍റ് വിസ്തീര്‍ണമുള്ള പള്ളി വാതുക്കല്‍ പുരയിടം വിലയ്ക്കുവാങ്ങി. രണ്ടു വര്‍ഷംകൊണ്ട് രണ്ടരലക്ഷം രൂപാ ചെലവില്‍ ഇരുനിലക്കെട്ടിടം പണിതു. സ്കൂളിന്‍റെ കാര്യക്ഷമമായ നടത്തിപ്പി നുവേണ്ടി ഉടമസ്ഥാവകാശത്തോടെ അത് ഈശോസഭയെ ഏല്പിച്ചു. അവര്‍ ഇതു സ്തുത്യര്‍ഹമായി നടത്തിവരുന്നു.
മഡോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക് എന്‍ജിനീയറിംഗ്
മേപ്രക്കരോട്ട് ഏറ്റം ബ. ജോസഫച്ചന്‍റെ കാലത്ത് 1977 ജൂണില്‍ സ്ഥാപിതമായ തൊഴിലധിഷ്ഠിത സാങ്കേതിക പരിശീലന കേന്ദ്രമാണിത്. സാധനസാമഗ്രികള്‍ക്കും മറ്റും മാത്രമായി 15 ലക്ഷത്തോളം രൂപ തുടക്കത്തില്‍ ഇതിനു ചെലവായിട്ടുണ്ട്. 1980 ല്‍ ഇതു രൂപതയ്ക്കു വിട്ടുകൊടുത്തെങ്കിലും പള്ളിക്കു തിരികെ ലഭിച്ചു. 1983 ല്‍ വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹത്തിന് ഈ സ്ഥാപനം സൗജന്യമായി വിട്ടുകൊടുത്തു. ഇപ്പോള്‍ അഞ്ചിലിപ്പയില്‍ നല്ല നിലയില്‍ ഇതു പ്രവര്‍ത്തിച്ചുവരുന്നു.
ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഇടവകയുടെ പരിധിക്കുള്ളില്‍ അഞ്ജലി കോളജ്, സെന്‍റ് ആന്‍റണീസ് കോളജ്, യുവശക്തി കോളജ്, കോ-ഓപ്പറേറ്റീവ് കോളജ്, സെന്‍റ് മേരീസ് കോളജ് എന്നീ പാരലല്‍ കോളജുകളും, സെന്‍റ് ജോര്‍ജ് കമ്പ്യൂട്ടര്‍ കോളജ്, കെയര്‍ കമ്പ്യൂട്ടര്‍ കോളജ് എന്‍. ഐ. ഐ. ടി. സെന്‍റ് ആന്‍റണീസ് കമ്പ്യൂട്ടര്‍ കോളജ്, ആപ്ടെക് കമ്പ്യൂട്ടര്‍ കോളജ്, ഡാറ്റാപ്രോ കമ്പ്യൂട്ടര്‍ കോളജ്, മരിയന്‍ കമ്പ്യൂട്ടര്‍ കോളജ്, എസ്. എസ്. ഐ. എന്നീ തൊഴിലധിഷ്ഠിത വിദ്യാ ഭ്യാസസ്ഥാപനങ്ങളും പേട്ട ഗവണ്‍മെന്‍റ് ഹൈസ്കൂളും ബി. എഡ്. സെന്‍ററും സ്ഥിതി ചെയ്യുന്നു. ഇന്‍ഫന്‍റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്കൂള്‍, മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവയാണ് ഇതര വിദ്യാഭ്യാസസ്ഥാപനങ്ങള്‍.
സന്യാസഭവനങ്ങള്‍
കര്‍മലീത്താമഠം കൂടാതെ എസ്. എച്ച്., സി. എസ്. സി., എസ്. എ. ബി. എസ്., സെന്‍റ് മര്‍ത്താസ് എസ്. ഡി. എന്നീ സന്യാസിനീസമൂഹങ്ങളുടെ ഭവനങ്ങളും, ഈശോസഭയുടെ ഭവനവും പരിശീലനകേന്ദ്രവും ഇവിടെ സ്ഥാപിതമായിട്ടുണ്ട്.
ഇതര സ്ഥാപനങ്ങള്‍
കടമപ്പുഴ, മേരിമാതാ, റാണി, തുമ്പശേരില്‍, ലൂര്‍ദ്, തണ്ണിപ്പാറ, സുഖോദയാ എന്നീ ആശുപത്രികളും കുന്നുംഭാഗം കണ്ണാശുപത്രിയും ഇടവക യുടെ പരിധിക്കുള്ളിലെ എടുത്തുപറയ ത്തക്ക സ്ഥാപനങ്ങളാണ്.
ഹോം ഓഫ് പീസ്, ആശാനിലയം എന്നീ അനാഥമന്ദിരങ്ങളും, വൈദികന്മാര്‍ക്കു വിശ്രമിക്കാനുള്ള വിയാനി ഹോമും രോഗികള്‍ക്കും ആലംബഹീനര്‍ക്കുമായി നല്ലിടയന്‍ (എസ്. എ. ബി. എസുകാരുടെ മേല്‍നോട്ടത്തില്‍), നല്ല സമറായന്‍ (സി. എം. സി.ക്കാരുടെ മേല്‍നോട്ടത്തില്‍) എന്നീ ആശ്രമങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.
കൂടാതെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, സെന്‍റ് ജോസഫ്സ് ഹോസ്റ്റല്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. കോമണ്‍സ്, റോട്ടറി, ലയണ്‍സ് എന്നീ ക്ലബുകളും ഇടവകാതിര്‍ത്തിക്കുള്ളിലെ സ്ഥാപനങ്ങളാണ്.
സഹൃദയ വായനശാലയും പള്ളിമേടയിലുള്ള വായനശാലയും നാടിന്‍റെ സാംസ്കാരിക വളര്‍ച്ചയില്‍ സഹായിക്കുന്നു.

മതമൈത്രി : കാഞ്ഞിരപ്പള്ളി മതസൗഹാര്‍ദത്തിന്‍റെ നാടാണ്. മുസ്ലീം ദൈവാലയവും ഹിന്ദുക്ഷേത്രവും ക്രൈസ്തവദൈവാലയവും മതസഹിഷ്ണുതയുടെ പ്രതീകങ്ങളായി നൂറ്റാണ്ടുകള്‍ മുതലേ ഇവിടെ നിലകൊള്ളുന്നു. മതമൈത്രിയുടെ ഉത്തമമായ ഉദാഹരണമാണ് നാനാജാതിമതസ്ഥര്‍ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തുന്നു എന്ന വസ്തുത.