Edamon St. Mary

Ranni Edamon – 689 676

04735 – 260407

Vicar: Rev. Fr. Jacob Kaippanplackal

Cell: 944 702 7139

jjkaippan@gmail.com

Click here to go to the Church

നാലു മലകളുടെ ഇടയിലുള്ള മൈതാനതുല്യമായ സ്ഥലമാണ് ഇടമണ്‍. അതുകൊണ്ടാവാം ഈ സ്ഥലനാമം. സോവര്‍ എസ്റ്റേറ്റിന്‍റെ പേരില്‍ കിടന്നിരുന്ന സ്ഥലമായതിനാല്‍ ഇവിടം സോവര്‍ എന്ന പേരിലും അറിയപ്പെടുന്നു.
ഇടമണ്‍ ഒരു കത്തോലിക്കാകേന്ദ്രമല്ല. ഇവിടത്തെ ആദിനിവാസികളും പുരാതനമായി ജീവിക്കുന്നവരും പില്ക്കാലങ്ങളില്‍ കുടിയേറിപ്പാര്‍ത്ത മാര്‍ത്തോമ്മാക്കാരും യാക്കോബായക്കാരും പെന്തക്കോസ്തുകാരും ബ്രദറന്‍, സി. എം. എസ്., സി. എസ്. ഐ. വിഭാഗക്കാരും ഇവിടെ സമീപസ്ഥരായി പാര്‍ക്കുന്നു. 1930 മുതല്‍ ചങ്ങനാശേരി രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു കത്തോലിക്കര്‍ ഇവിടെ കുടിയേറിപ്പാര്‍ത്തു. ദൈവാലയം സ്ഥാപിതമാകുന്നതിനു മുമ്പ് ഇവര്‍ ഏഴു മൈല്‍ അകലെയുള്ള കരിമ്പനക്കുളം ഇടവകക്കാരായിരുന്നു. അടുത്തുള്ള വാകത്താനം ലത്തീന്‍ പള്ളിയിലും ഇവര്‍ ആധ്യാത്മികാവശ്യങ്ങള്‍ നടത്തിയിരുന്നു.

ദൈവാലയ നിര്‍മാണം
പള്ളി നിര്‍മിക്കുന്നതിനു വിശ്വാസികളേവരും ചേര്‍ന്നു മുണ്ടുകോട്ടയ്ക്കല്‍ ശ്രീ എം. സി. കോരയോട് ഒരേക്കര്‍ സ്ഥലം വാങ്ങി. അതിന്‍റെ വിലയായ 2500 രൂപയില്‍ 2000 രൂപാ രൊക്കമായി കൊടുക്കുകയും ബാക്കിയുള്ള 500 രൂപാ സ്ഥലമുടമ പള്ളിക്കു സംഭാവനയായി നല്‍കുകയും ചെയ്തു.
1961 ജൂലൈ 12 നു കരിമ്പനക്കുളംപള്ളി വികാരി ചെറുകരക്കുന്നേല്‍ ബ. മാണിയച്ചന്‍റെ അധ്യക്ഷതയില്‍ ചെങ്ങളത്ത് ശ്രീ സി. എം. ജോസഫിന്‍റെ വസതിയില്‍ കൂടിയ പൊതുയോഗത്തില്‍ പുതിയതായി വാങ്ങിയ സ്ഥലത്ത് ഉടനെതന്നെ പള്ളി പണിയുന്നതിനു തീരുമാനിച്ച് അരമനയില്‍ അപേക്ഷ സമര്‍പ്പിച്ചു. മാര്‍ മാത്യു കാവുകാട്ട് 1961 നവംബര്‍ 27 ന് പള്ളിയുടെയും പള്ളിമുറിയുടെയും ശിലാസ്ഥാപനം നടത്തി. ഇടവകക്കാരുടെ കഠിനാധ്വാനത്തിന്‍റെ ഫലമായി 1963 ല്‍ പള്ളിയും പള്ളിമുറിയും പൂര്‍ത്തിയായി. 1963 ഓഗസ്റ്റ് 15 നു ചെറുകരക്കുന്നേല്‍ ബ. മാണിയച്ചന്‍ ഇവ വെഞ്ചരിക്കുകയും അന്നുതന്നെ പള്ളിയില്‍ പ്രഥമദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. അന്നുമുതല്‍ പള്ളി ഇടവകയായി. ദൈവാലയത്തിന്‍റെ സ്ഥാനനിര്‍ണ യത്തിലും സ്ഥാപനത്തിലും ചെറുകര ക്കുന്നേല്‍ ബ. മാണിയച്ചന്‍ വഹിച്ച വിദഗ്ധമായ നേതൃത്വം മറക്കാനാവില്ല. മാര്‍ മാത്യു കാവുകാട്ടുപിതാവ് പള്ളിക്കു കാസായും പീലാസായും സംഭാവനയായിത്തന്നതു നന്ദിയോടെ സ്മരിക്കുന്നു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
മാണി നെടുംതകിടിയേല്‍ (1963 – 65), തോമസ് പിണമറുകില്‍ (1965- 66), എബ്രാഹം വടാന (1966 – 69), ജേക്കബ് ഇടയാലില്‍ (1969 – 72), ജോസഫ് ഇരുപ്പക്കാട്ട് (1972 – 73), മാത്യു പുറവടി (1973 – 76), ജോസഫ് ആലുംമൂട്ടില്‍ (1976 – 77), മാത്യു ചെരിപുറം (1977 -79), തോമസ് പിണമറുകില്‍ (1979), മാത്യു. ജെ. വയലുങ്കല്‍ (1979 – 80), ജോസഫ് വട്ടയ്ക്കാട്ട് (1980 – 81), ജോസഫ് നെടുംതകിടി (1981 – 83), ഫ്രാന്‍സിസ് പുല്ലാട്ട് വി. സി. (1983 – 84), ജോസഫ് ഇല്ലിക്കല്‍ (1985), തോമസ് ആര്യമണ്ണില്‍ (1985 – ആക്ടിംഗ് വികാരി), ഫിലിപ്പ് കാരുപറമ്പില്‍ സി.എം.ഐ. (1985 – 86), ജോസഫ് വാഴപ്പനാടി (1987 – 92), ജോസഫ് ഒട്ടലാങ്കല്‍ (1992 – 93), ജോണ്‍ തൊമ്മിത്താഴെ (1993 – ആക്ടിംഗ് വികാരി) എബ്രാഹം പുന്നോലിക്കുന്നേല്‍ (1994), ജോസ് കണിയാംപടി (1994 – ).

കുടുംബം, ദൈവവിളി, സഖ്യങ്ങള്‍
ആരംഭകാലത്ത് 35 വീട്ടുകാരുണ്ടായിരുന്നിടത്ത് ഇന്ന് ആറു കുടുംബക്കൂട്ടായ്മകളിലായി 106 ഭവനങ്ങളും 650 കത്തോലിക്കരുമുണ്ട്.
ഇവിടെനിന്നുള്ള ബ. വൈദികന്മാര്‍: ജോസഫ് ചേരിയില്‍, ജോസ് പി. കൊട്ടാരം, കഴുന്നടി അബ്രാഹം .
സെന്‍റ് മേരീസ് കാത്തലിക് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, സെന്‍റ് വിന്‍സെന്‍റ് ഡി. പോള്‍ സഖ്യം, മിഷന്‍ലീഗ്, യുവദീപ്തി, മാതൃദീപ്തി, അള്‍ത്താരസഖ്യം തുടങ്ങിയ ഭക്തസംഘടനകള്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു.

സ്ഥലവിശദാംശങ്ങള്‍
സിമിത്തേരിക്കുള്ള പത്തു സെന്‍റ് സ്ഥലം ദാനം ചെയ്തത് ശ്രീ കെ. വി.കുര്യാക്കോസ് കുളക്കാട്ടുവയലിലാണ്. അതിനുശേഷം ശ്രീ ഉലഹന്നാന്‍ കുളക്കാട്ടുവയലില്‍ നിന്ന് ആറേമുക്കാല്‍ സെന്‍റ് സ്ഥലം വിലകൊടുത്തു വാങ്ങി. ശ്രീ സി. എം. ജോസഫ് ചെങ്ങളത്ത് പള്ളിക്കുവേണ്ടി 86 സെന്‍റ് സ്ഥലവും കോതാനിയില്‍ കുരിശുമലയ്ക്കുവേണ്ടി പത്തുസെന്‍റ് സ്ഥലവും ദാനം ചെയ്തിട്ടുണ്ട്.