Nedumkandam – 685 553
04868 – 232522
Vicar: Rev. Fr. Francis Kallumadickal
Cell: 944 791 7556
kallumady@outlook.com
ഹൈറേഞ്ചിലെ ആദ്യകാലകുടിയേറ്റ ഗ്രാമങ്ങളിലൊന്നാണു ചേമ്പളം. 1951 മുതല്‍ ജനങ്ങള്‍ ഇവിടെ കുടിയേറിപ്പാര്‍ത്തു.
ദൈവാലയസ്ഥാപനത്തിനു നേതൃത്വമേകിയത് കര്‍മലീത്താ സഭാംഗമായ പുല്‍പ്പറമ്പില്‍ ബ. ശൗര്യാരച്ചനാണ്. അച്ചന്‍ വണ്ടന്മേട്ടില്‍ താമസിക്കുമ്പോള്‍ പത്തിനിപ്പാറവഴി കല്ലാറ്റില്‍ കുര്‍ബാന ചൊല്ലാന്‍ പോയിരുന്നു. പത്തിനിപ്പാറയില്‍ കുറേ വിശ്വാസികള്‍ ഉണ്ടെന്നറിഞ്ഞ് അച്ചന്‍ എത്തി തകടിപ്പുറത്ത് ശ്രീ ഔസേപ്പ്, തേനംമാക്കല്‍ ശ്രീ പീലിപ്പോസ് എന്നിവരുടെ ഭവനങ്ങളില്‍ ബലിയര്‍പ്പിച്ചു. കടമപ്പുഴ ശ്രീ പാപ്പച്ചി ദാനംചെയ്ത പത്തിനിപ്പാറയിലെ ഒരേക്കര്‍ സ്ഥലത്ത് 1952 ല്‍ പള്ളിക്കായി ഷെഡുകെട്ടി. ഇതുമൂലം ആദ്യകാലത്ത് ഈ ആലയം څപത്തിനിപ്പാറപ്പള്ളി چ എന്നാണറിയപ്പെ ട്ടിരുന്നത്. മാര്‍ മാത്യു കാവുകാട്ട് 1954 സെപ്തം. 4 ന് ഇടവകയായി ഉയര്‍ത്തി. 1954 ഡിസം. 25 നു ദൈവാലയം വെഞ്ചരിച്ചു. ഇപ്പോള്‍ പള്ളിയിരിക്കുന്ന ചേമ്പളത്തു കുരിശുസ്ഥാപിച്ചത് 1958 ലെ ദുഃഖവെള്ളിയാഴ്ചയാണ്. ജനങ്ങള്‍ കൈവശപ്പെടുത്തിവെച്ചിരുന്ന സര്‍ക്കാര്‍ സ്ഥലം പള്ളിക്കായി വിട്ടുകൊടുത്തു. കുന്നപ്പള്ളില്‍ ബ. അപ്രേമച്ചന്‍റെ കാലത്ത് 1959 ല്‍ പള്ളിപണി ആരംഭിച്ച് ഒരിക്കൊമ്പില്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്തു പൂര്‍ത്തിയാക്കി.
കുന്നപ്പള്ളില്‍ ബ. അപ്രേമച്ചന്‍റെ നേതൃത്വത്തില്‍ 1960 ല്‍ പള്ളിമുറി നിര്‍മിച്ചു. പുതിയ പള്ളിയുടെ ശിലാസ്ഥാപനം 1980 ജനുവരി 21 ന് മാര്‍ ജോസഫ് പവ്വത്തില്‍ നടത്തി. 1987 സെപ്തം. 8 ന് മാര്‍ മാത്യു വട്ടക്കുഴി ദൈവാലയം കൂദാശ ചെയ്തു.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ശൗര്യാര്‍ പുല്‍പറമ്പില്‍ സി. എം. ഐ. (1954-57), അക്കില്ലസ് സി. എം. ഐ. (1957-58), മാത്യു നെല്ലരി (1958-59), അപ്രേം കുന്നപ്പള്ളി (1959-61), ജേക്കബ് അയ്മനംകുഴി (1961-62), സെബാസ്റ്റ്യന്‍ ഒരിക്കൊമ്പില്‍ (1962-67), ജോസഫ് എരുതനാട്ട് (1967-74), ജോസഫ് മുരിങ്ങയില്‍ (1974-77), മാത്യു കല്ലമ്മാക്കല്‍ സി. എം. ഐ. (1977-78), ജോസഫ് റ്റിസ്യാന്‍ സി. എം. ഐ. (1978-85), ദേവസ്യ കരോട്ടെമ്പ്രയില്‍ സി. എം. ഐ. (1985-90), ജോര്‍ജ് കാഞ്ഞമല സി. എം. ഐ. (1990-93), സെബാസ്റ്റ്യന്‍ പനച്ചിക്കല്‍ (1993-97), ജോസ് മണ്ണൂക്കുളം (1997-2000), ജേക്കബ് കൈപ്പന്‍പ്ലാക്കല്‍ (2000-).
സ്ഥാപനങ്ങള്‍
തിരുഹൃദയമഠം 1975 ഒക്ടോബര്‍ 16 നു സ്ഥാപിതമായി. ഇവരുടെ നേതൃത്വത്തില്‍ നഴ്സറി സ്കൂളും എല്‍. പി. സ്കൂളും ബോര്‍ഡിംഗും 1976 ല്‍ ആരംഭിച്ചു.
എം. ഇ. എസ്. കോളജ് 1983 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. കോളജിനുള്ള സ്ഥലം സ്ഥലവാസിക ളെല്ലാവരും ചേര്‍ന്നു കൊടുത്തു.
പള്ളിക്കു മുമ്പിലായി ഗ്രോട്ടോ സ്ഥാപിതമായിട്ടുണ്ട്. പനച്ചിക്കല്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്ത് പഴയപള്ളി സ്ഥിതി ചെയ്തിരുന്നിടത്ത് 1997 ഫെബ്രുവരി 28 നു കുരിശുപള്ളി സ്ഥാപിച്ചു.
കുടുംബങ്ങള്‍, ദൈവവിളി
പത്തു കുടുംബക്കൂട്ടായ്മകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 192 കത്തോലിക്കാകുടുംബങ്ങളും 1,078 കത്തോലിക്കരും ഇവിടെ ഉണ്ട്.
ഡിംഫു രൂപതയുടെ കാലംചെയ്ത മെത്രാന്‍ മാര്‍ മത്തായി കൊച്ചുപറമ്പില്‍ എസ്.ഡി.ബി. ജനിച്ചത് ആനക്കല്ല് ഇടവകയിലാണെങ്കിലും ഇന്ന് അദ്ദേഹത്തിന്‍റെ കുടുംബക്കാര്‍ ചേമ്പളം ഇടവകയിലാണ്. നാലു സന്യാസ വൈദികന്മാരും നാലു സന്യാസിനികളും വിവിധ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. ഒരു വൈദികാര്‍ഥിയും ഒരു സന്യാസാര്‍ഥിനിയും പരിശീലനം നേടുന്നു.
ഇതരകുടുംബങ്ങള്‍
ലത്തീന്‍ കത്തോലിക്കര്‍- 15, മലങ്കര കത്തോലിക്കര്‍- 9, യാക്കോബായക്കാര്‍- 19, ഹിന്ദുക്കള്‍- 308, മുസ്ലീങ്ങള്‍- 14.