Chellarcovil – 685 512
Vicar: Rev. Fr. James Venmanthara
Cell: 944 736 4447
jvenmanthara@gmail.com
ഇടവക രൂപം കൊള്ളുന്നതിനു മുമ്പ് ചെല്ലാര്‍കോവില്‍ അണക്കരയുടെ ഭാഗമായിരുന്നു. തമിഴ്നാടിനോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമായതു കൊണ്ടും അണക്കരപ്പള്ളിയില്‍നിന്നു മൂന്നു കിലോമീറ്റര്‍ ദൂരത്തായതുകൊണ്ടും ചെല്ലാര്‍കോവില്‍ ഭാഗത്തു ദൈവാലയം അത്യാവശ്യമാണെന്ന് അണക്കരയുടെ രണ്ടു വാര്‍ഡുകളായ ചെല്ലാര്‍കോവില്‍, മൈലാടുംപാറ എന്നിവിടങ്ങളിലുള്ള വിശ്വാസികള്‍ക്കു തോന്നി. മാസക്കൂട്ടപ്രാര്‍ത്ഥനയ്ക്കിടയില്‍ ഇക്കാര്യം അണക്ക രപ്പള്ളി വികാരി വാഴയില്‍ ബ. ജോസഫച്ചനെ അവരറി യിച്ചു. അച്ചന്‍റെ നേതൃത്വത്തില്‍ പള്ളി സ്ഥാപിക്കുന്ന തിനു ശ്രമങ്ങളാരംഭിച്ചു. വിശ്വാസികളൊത്തുചേര്‍ന്നു പിരിവെടുത്ത് 1983 ജൂണില്‍ 50 സെന്‍റു സ്ഥലം 12,500 രൂപയ്ക്കു വാങ്ങി. ഏവരുംകൂടി വളരെ വേഗത്തില്‍ ഷെഡ്ഡു നിര്‍മിച്ചു ദിവ്യബലിയര്‍പ്പിച്ചു. പിന്നീടു ഷെഡ്ഡിനു നീളം കൂട്ടുകയും പുല്ലുമേല്‍ക്കൂര മാറ്റി ഷീറ്റിടുകയും ചെയ്തു. അന്നിവിടെ 75 വീട്ടുകാരാണുണ്ടായിരുന്നത്.
ദൈവാലയം
തുടര്‍ന്ന് അണക്കരപ്പള്ളിവികാരിയായെത്തിയ അയലൂപ്പറമ്പില്‍ ബ. ജേക്കബ് അച്ചന്‍ (1984-88) ഇവിടുത്തെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിപ്പോന്നു. പിന്നീടു വികാരിയായി എത്തിയ കൊട്ടാടിക്കുന്നേല്‍ ബ. ജോര്‍ജച്ചനാണ് (1988- 95) ദൈവാലയ നിര്‍മാണത്തിനുള്ള പരിശ്രമങ്ങളാരംഭിച്ചത്. അച്ചന്‍റെ ശ്രമഫലമായി ദൈവാലയം പൂര്‍ത്തിയായി. 1994 മേയ് 28 ന് ഇടവകയായി ഉയര്‍ത്തപ്പെട്ടു. വാണിയപ്പുരയ്ക്കല്‍ ബ. ജോര്‍ജച്ചന്‍ 1995 ല്‍ ആദ്യവികാരിയായെത്തി. അച്ചന്‍റെ നേതൃത്വത്തില്‍ ദൈവാലയത്തിന്‍റെ മേല്‍ക്കൂര പുതുക്കിപ്പണിത് ഓടിനു പകരം ഷീറ്റിടുകയും നഴ്സറിസ്കൂളിനും സണ്‍ഡേസ്കൂളിനുമായി പള്ളിയുടെ പിന്‍ഭാഗത്തു മുറി പണിയുകയും ചെയ്തു.
ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്‍
ജോര്‍ജ് വാണിയപ്പുരയ്ക്കല്‍ (1995 – 97), തോമസ് പൂവത്താനിക്കുന്നേല്‍ (1997 – 98), സെബാസ്റ്റ്യന്‍ ചിറയ്ക്കലകത്ത് (1998 ജനുവരി 1 – ).
പള്ളിമുറി
പള്ളിയുടെ ഒരു വശത്തു രണ്ടുനിലക്കെട്ടിടം പണിതു പള്ളി മുറിയായി ഉപയോഗിച്ചുവരുന്നു.
പാരിഷ്ഹാള്‍
ചിറയ്ക്കലകത്തു ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്ത് 1998 നവംബര്‍ 1 നു മാര്‍ മാത്യു വട്ടക്കുഴി പാരിഷ്ഹാളിനു തറക്കല്ലിട്ടു. പാരിഷ് ഹാള്‍ മാര്‍ മാത്യു വട്ടക്കുഴി, മാര്‍ മാത്യു അറയ്ക്കലിന്‍റെ സഹകാര്‍മികത്വത്തില്‍ 2001 ഫെബ്രുവരി 21 നു വെഞ്ചരിച്ചു.
1998 ല്‍ സിമിത്തേരി വിപുലീകരിച്ചു പണിതു.
സ്ഥലവിശദാംശം
രണ്ടേക്കര്‍ ആറുസെന്‍റ് സ്ഥലം അരമനയില്‍നിന്നു വാങ്ങിക്കൊടുത്തു. പള്ളിയോടു ചേര്‍ന്നുള്ള ഒരേക്കര്‍ 92 1/2 സെന്‍റ് സ്ഥലം ഇടവകക്കാര്‍ പിരിവെടുത്തു വാങ്ങിയതാണ്.
സ്ഥാപനങ്ങള്‍
എസ്. ഡി. സന്യാസിനികളുടെ ഭവനം 1993 ജൂണില്‍ സ്ഥാപിതമായി. ഇവരുടെ മേല്‍നോട്ടത്തില്‍ നഴ്സറി സ്കൂളും ഡിസ്പെന്‍സറിയും പ്രവര്‍ത്തിച്ചു വരുന്നു. പൊതുവായ രണ്ടു വായനശാലകളും എന്‍. എസ്. എസ്. എല്‍. പി. സ്കൂളും ഇടവകയുടെ പരിധിയിലുണ്ട്.
കുടുംബം, ദൈവവിളി
പതിനൊന്നു കൂട്ടായ്മകളിലായി 204 കുടുംബങ്ങളും 1,100 കത്തോലിക്കരും ഇവിടെയുണ്ട്. ഇതര കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍: മലങ്കര – 16, ക്നാനായ – 6. ഇതര സമൂഹത്തില്‍ പ്പെട്ടവര്‍ : യാക്കോബായ – 20, പ്രൊട്ടസ്റ്റന്‍റ് – 10, സി.എസ്.ഐ. – 25. അക്രൈസ്തവ കുടുംബങ്ങള്‍: ഹിന്ദു – 160, മുസ്ലീം – 8.
ഇടവകയില്‍ നിന്നു പതിനൊന്നു സന്യാസിനികള്‍ പ്രേഷിതവേലയ്ക്കു വിളിക്കപ്പെട്ടിട്ടുണ്ട്. രണ്ടു വൈദികാര്‍ ത്ഥികളും രണ്ടു സന്യാസാര്‍ത്ഥിനികളും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
കുരിശടികള്‍
ഇടവകയുടെ വിവിധ ഭാഗങ്ങളി ലായി മൂന്നു കുരിശടികള്‍ സ്ഥാപിച്ചി ട്ടുണ്ട്. ഇതില്‍ മൈലാടുംപാറ ഭാഗത്തുള്ള കുരിശടിയിലേക്കു ദുഃഖവെള്ളിയാഴ്ച പരിഹാരപ്രദക്ഷിണം നടത്തുന്നു.
സംഘടനകള്‍
സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, യുവ ദീപ്തി, മിഷന്‍ലീഗ്, മാതൃദീപ്തി എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.
ഇതരവിവരങ്ങള്‍
മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യു വട്ടക്കുഴി സപ്തതി സ്മാരക സ്കോളര്‍ഷിപ്പുകള്‍ എസ്. എസ്. എല്‍. സി., പ്ലസ് ടു ക്ലാസ്സുകളില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങുന്നവര്‍ക്കായി 2001 മുതല്‍ കൊടുത്തുവരുന്നു. എം. ഡി. എസ്., പി. ഡി. എസ്., ശാഖകള്‍ കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു മേഖലകളുമായി ബന്ധപ്പെട്ടു നടത്തുന്ന എസ്. എ. ജി. ഗ്രൂപ്പുകളും ശക്തിപ്പെട്ടു വരുന്നുണ്ട്.
തമിഴ്നാട്ടിലെ കമ്പം, കൂടല്ലൂര്‍, ഗല്ലൂര്‍, ലോവര്‍ക്യാമ്പ്, മേഘമല എന്നീ സ്ഥലങ്ങളുടെ ദര്‍ശനം സാധ്യമാക്കുന്ന സ്ഥലവും വെള്ളച്ചാട്ടത്തിന്‍റെ മനോഹര ദൃശ്യമുള്ള അരുവിക്കുഴിയും ഇടവക യിലെ വളര്‍ച്ചാസാധ്യതയുള്ള വിനോദസ ഞ്ചാരകേന്ദ്രങ്ങളാണ്.