Cheenkalthadam St. Joseph

Cheenkalthadom- 689 611

Vicar: Rev. Fr. Joby Arackaparampil

Cell: 7012 3604 53

Click here to go the Church

റാന്നി പത്തനംതിട്ട റൂട്ടില്‍ മണ്ണാറക്കുള ഞ്ഞിയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണ് മൈലപ്രദൈവാലയം. മൈലപ്രഗ്രാമത്തിലെ പ്രകൃതിമനോഹരമായ ചീങ്കല്‍ത്തടം കുന്നിന്‍പുറം 1940 ല്‍ കരിക്കാട്ടുരില്‍നിന്നു കുടിയേറിപ്പാര്‍ത്ത കീക്കരിക്കാട്ടു പി. സി. ചാക്കോ (കാക്കുവൈദ്യന്‍) വിലയ്ക്കു വാങ്ങി താമസമാക്കി. പിന്നീട് ചീങ്കല്‍ത്തടത്തിലും പരിസരപ്രദേശത്തുമായി ക്രൈസ്തവകുടുംബങ്ങള്‍ കുടിയേറിപ്പാര്‍ത്തുതുടങ്ങി. അടുത്തെങ്ങും സുറിയാനിപ്പള്ളി ഇല്ലാതിരുന്നതിനാല്‍ ആത്മീയാവശ്യങ്ങള്‍ മൈലപ്ര, മണ്ണാറക്കുളഞ്ഞി എന്നീ മലങ്കര ദൈവാലയങ്ങളിലാണു നിര്‍വഹിച്ചിരുന്നത്. പക്ഷേ, സുറിയാനിക്രൈസ്തവര്‍ക്ക് അവിടെ എത്തിച്ചേരുക ഏറെ ക്ലേശകരമായിരുന്നു.

കൊല്ലം രൂപത വക ദൈവാലയം
മൈലപ്രയില്‍ ഒരു ദൈവാലയമുണ്ടാകുന്നതിനു കാക്കുവൈദ്യന്‍ മുന്‍കൈ എടുത്തു. ഇതിനായി കൊല്ലം രൂപതയില്‍പ്പെട്ട പുത്തന്‍പീടിക ലത്തീന്‍പള്ളി വികാരി ബ. ഫ്രാന്‍സിസ് ഡേവിഡച്ചനെ സമീപിച്ചു സഹായമപേക്ഷിച്ചു. സുറിയാനി കത്തോലിക്കര്‍ക്കു ദൈവാലയം അനുവദിച്ചു കൊടുക്കുന്നതിന് ബ. ഡേവിഡച്ചന്‍ കൊല്ലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ജെറോം ഫെര്‍ണാണ്ടസ് തിരുമേനിയോടു ശുപാര്‍ശ ചെയ്തു. തല്‍ഫലമായി 1950 ല്‍ ചീങ്കല്‍ത്തടത്തില്‍ കൊല്ലം രൂപതവക ദൈവാലയം സ്ഥാപിതമായി. പ്രഥമവികാരി ബ. ഫ്രാന്‍സിസ് ഡേവിഡച്ചന്‍ ആയിരുന്നു.
ദൈവാലയമായി ഉപയോഗിച്ചത് കീക്കരിക്കാട്ടു കാക്കുവൈദ്യന്‍റെ വീടിനോടുചേര്‍ന്നുള്ള കെട്ടിടത്തിന്‍റെ മുറിയും വരാന്തയും താല്‍ക്കാലിക ഷെഡ്ഡുമായിരുന്നു. പള്ളി പണിയുന്നതിന് ഒരേക്കര്‍ സ്ഥലം കാക്കുവൈദ്യന്‍ ദാനം ചെയ്യുകയും ജെറോം ഫെര്‍ണാണ്ടസ് തിരുമേനി ഇവിടെ ദൈവാലയത്തിനു ശിലാസ്ഥാപനം നടത്തുകയും ചെയ്തു. ഏറെത്താമസിയാതെ സിമി ത്തേരിയും നിര്‍മിച്ചു. ദൈവാലയം നിര്‍മിക്കുന്നതിനും മറ്റും തെങ്ങടയില്‍ ശ്രീ തോമസും കാപ്പില്‍ ശ്രീ വക്കച്ചനും പൊന്നുകുഴി ശ്രീ ഔസേപ്പും ഇളംപുര യിടത്തില്‍ ശ്രീ മത്തായിയും ആത്മാര്‍ത്ഥമായി സഹകരിച്ചു. കൊല്ലം രൂപതയുടെ ഭരണത്തിന്‍ കീഴില്‍ മുപ്പതോളം വര്‍ഷം താത്ക്കാലിക ദൈവാലയത്തില്‍ ത്തന്നെയാണ് വിശ്വാസികള്‍ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നത്.
കാക്കുവൈദ്യന്‍ പ്രസിദ്ധനായ പ്രകൃതി ചികിത്സകനായിരുന്നതുകൊണ്ട് വൈദികന്മാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇക്കാലയളവില്‍ ഇവിടെത്തിയിരുന്നു. ചികിത്സക്കായെത്തുന്ന വൈദികന്മാര്‍ ഇവിടുത്തെ കൊച്ചുദൈവാലയത്തില്‍ ബലിയര്‍പ്പിച്ചുപോന്നിരുന്നു.

ചങ്ങനാശേരി രൂപതയുടെ കീഴില്‍
ചങ്ങനാശേരി രൂപതയ്ക്കു പമ്പയാറിനു തെക്കോട്ടു ദൈവാലയങ്ങള്‍ സ്ഥാപി ക്കുന്നതിന് അനുവാദം കിട്ടിയതിനെ ത്തുടര്‍ന്ന്, ചീങ്കല്‍ത്തടം സെന്‍റ് ജോസഫ്സ് പള്ളി ചങ്ങനാശേരിരൂപത യുടെ ഭരണത്തിന്‍ കീഴിലായി. ചങ്ങനാശേരിരൂപതയില്‍ നിന്ന് ആദ്യവികാരിയായെത്തിയത് കുരിശും മൂട്ടില്‍ ബ. മാത്യു അച്ചനാണ്. പ്രത്യേക പള്ളിമുറിയില്ലാതിരുന്നതിനാല്‍ പള്ളിയോടു ചേര്‍ന്നുള്ള മുറിയില്‍ അച്ചന്‍ താമസമാക്കി. പിന്നീടു മീന്‍കുഴി ഇടവക രൂപംകൊണ്ടപ്പോള്‍ താമസം മീങ്കുഴിയിലേക്കു മാറ്റി. പിന്നീടു തടത്തേല്‍ ബ. ജോണച്ചന്‍ വികാരിയായി എത്തിയതോടെ മൈലപ്രയില്‍ താമസമാക്കിക്കൊണ്ട് പേഴുംപാറ ഇടവകയിലെ ശുശ്രൂഷകൂടി നിര്‍വഹിച്ചുപോന്നു. താമസിയാതെ പേഴുംപാറയില്‍ പള്ളിമുറി പണിത് താമസം അവിടേയ്ക്കു മാറ്റി. മൈലപ്രയില്‍ വന്നു ഞായറാഴ്ചകളില്‍ മാത്രം ബലിയര്‍പ്പിച്ചുവന്നു.
കാഞ്ഞിരപ്പള്ളി രൂപതാസ്ഥാ പനത്തോടെ ചീങ്കല്‍ത്തടംപള്ളി രൂപതയുടെ കീഴിലായി. ഇടവകാംഗങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് പള്ളിക്കുള്ള ഒരേക്കര്‍ സ്ഥലത്ത് മാമ്പുഴ ബ. സെബാസ്റ്റ്യന്‍ സി.എം.ഐ.യുടെ കാലത്തു പള്ളി പണിയുന്നതിനു തീരുമാനിച്ചു. 1982 ല്‍ രൂപതാവികാരിജനറാളായിരുന്ന വട്ടക്കുഴി ഏറ്റം ബ. മാത്യു അച്ചന്‍ ദൈവാലയം വെഞ്ചരിച്ചു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ഫ്രാന്‍സിസ് ഡേവിഡ്, പീറ്റര്‍ ജോസ്, ഡേവിഡ് കണ്ടത്തില്‍, ആല്‍ബര്‍ട്ട് (കൊല്ലം രൂപതക്കാര്‍), മാത്യു കുരിശുംമൂട്ടില്‍, ആന്‍റണി അണിയറ, ജോണ്‍ തടത്തേല്‍, തോമസ് പീലിയാനിക്കല്‍, ജോര്‍ജ് ആഞ്ഞിലിവേലി, ഇന്നസെന്‍റ് തോക്കനാട്ട് സി. എം. ഐ., ജോസഫ് ഇരുപ്പക്കാട്ട്, സെബാസ്റ്റ്യന്‍ മാമ്പുഴ സി.എം.ഐ., മാത്യു കോവുക്കുന്നേല്‍, സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍, ജോസഫ് മൈലാടിയില്‍ മാത്യു പുതുമന (1992-99), സെബാസ്റ്റ്യന്‍ കുറ്റിപ്പാല (1999).

ഇരുപത്തേഴു കുടുംബങ്ങളിലായി 115 പേര്‍ ഇടവകയിലുണ്ട്. ഇടവകാംഗങ്ങളായ കീക്കരിക്കാട്ടു ബ. ജയിംസച്ചന്‍ സി. എം. ഐ. സഭയിലും സിസ്റ്റര്‍ ആഷാറാണി മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിലും സേവനമനു ഷ്ഠിക്കുന്നു.
സീറോമലബാര്‍ കത്തോലിക്കരുടെ തെക്കന്‍പ്രദേശത്തേക്കുള്ള വ്യാപനത്തിനു പ്രധാന പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണു ശ്രീ കാക്കുവൈദ്യന്‍. പ്രകൃതിചികിത്സാ വിദഗ്ധനും കുന്നിന്‍പുറങ്ങളെ അതിയായി സ്നേഹിച്ചിരുന്നവനുമായിരുന്നു അദ്ദേഹം. ഫലപുഷ്ടി കുറഞ്ഞ മണ്ണ് വിളഭൂമിയാക്കുക അദ്ദേഹത്തിനു ഹരമായിരുന്നു. അതിനുവേണ്ടിവരുന്ന അധികച്ചെലവ് അദ്ദേഹത്തെ പിന്‍തിരിപ്പിച്ചിരുന്നില്ല. പത്തനംതിട്ട ജില്ലയില്‍ ഇന്നു വളര്‍ന്നുവരുന്ന സീറോ-മലബാര്‍ സാന്നിധ്യത്തിന് മൈലപ്രയിലെ കാക്കുവൈദ്യന്‍റെ ഭവനവും അവിടുത്തെ ചെറിയ ദൈവാലയവും കാരണമായിട്ടുണ്ട്.