Kattappana – 685 515

04868-270020

Vicar: Rev. Fr. Antony Thekkekutt

Cell: 949 759 8280

frlittojames81@gmail.com

Click here to go to the Church

അന്യാര്‍തൊളുപ്പള്ളി നിര്‍മലാപുരം ഇടവകയുടെ കുരിശുപള്ളിയായിരുന്നു. 1999 ഡിസംബര്‍ 5 ന് ഇടവകയായി.

1990 ല്‍ നിര്‍മലാപുരം ഇടവകയുടെ മേല്‍നോട്ടം വഹിച്ചിരുന്നതു കുഴിത്തൊളു വികാരി മംഗലത്ത് ബ. ജോസഫച്ചനായിരുന്നു. ഇക്കാലത്തു നിര്‍മലാപുരം പള്ളിയില്‍ കൂടിയ പൊതുയോഗം അന്യാര്‍തൊളുവില്‍ ഒരേക്കര്‍ സ്ഥലം വാങ്ങി പള്ളിമുറി പണിയാന്‍ തീരുമാനിച്ചു. ആദ്യസംഭാവനയായി 1000 രൂപ മംഗലത്ത് ബ. ജോസഫച്ചന്‍ നല്കി. ഇടവക ക്കാരുടെയും രൂപതയുടെയും സംഭാവനകള്‍കൊണ്ട് ഒരേക്കര്‍ സ്ഥലം 40,000 രൂപയ്ക്കു 1991 നവംബര്‍ 15 നു വാങ്ങി.

1992 ല്‍ തേര്‍ഡ് ക്യാമ്പ് വി കാരിയായിരുന്ന പഴയപറമ്പില്‍ ബ. ജസ്റ്റിനച്ചനായി രുന്നു നിര്‍മ ലാപുരം പള്ളിയുടെ ചുമതല. അച്ചന്‍റെ മേല്‍നോട്ടത്തില്‍ 1994 ല്‍ അന്യാര്‍തൊളുവില്‍ പള്ളിമുറിയുടെ പണിയാരംഭിച്ചു. തുടര്‍ന്നു തേര്‍ഡ്ക്യാമ്പ് വികാരിയായെത്തിയ ചിറയ്ക്കല്‍ ബ. ജോസഫച്ചന്‍ പള്ളിമുറിപണി തുടരുകയും പള്ളിമുറിയോടു ചേര്‍ന്നു ദൈവാലയത്തിന്‍റെ പണി ആരംഭിക്കുകയും ചെയ്തു. പുതിയ പള്ളിയും പള്ളിമുറിയും മാര്‍ മാത്യു വട്ടക്കുഴി 1996 മേയ് 6 നു വെഞ്ചരിച്ചു. തുടര്‍ന്നു തേര്‍ഡ്ക്യാമ്പ് വികാരിയായെത്തിയ നെല്ലരി ബ. അഗസ്റ്റിനച്ചന്‍ നിര്‍മലാപുരം ഇടവകയിലെയും അന്യാര്‍തൊളുവിലെയും കാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നു. 1997 ല്‍ കൊല്ലംകുന്നേല്‍ ബ. സെബാസ്റ്റ്യനച്ചന്‍ നിര്‍മലാപുരം വികാരിയായെത്തി അന്യാര്‍തൊളു പള്ളിമുറിയില്‍ താമസിച്ചു സേവനമനുഷ്ഠിച്ചു.

കാഞ്ഞിരത്തിനാല്‍ ബ. ഡോമിനിക്കച്ചന്‍ 1998 ല്‍ നിര്‍മലാപുരം വികാരിയായെത്തി. അന്യാര്‍തൊളു 1999 ഡിസംബര്‍ 5 ന് ഇടവകയായി. കാഞ്ഞിരത്തിനാല്‍ ബ. ഡോമിനിക്കച്ചന്‍ രണ്ടു പള്ളികളുടെയും വികാരിയായി.

1997 ല്‍ കര്‍മലീത്താമഠവും അതോടനുബന്ധിച്ചു ഡിസ്പെന്‍സറിയും പ്രവര്‍ത്തനമാരംഭിച്ചു.
33 കുടുംബങ്ങളിലായി 170 കത്തോലിക്കര്‍ ഇടവകയിലുണ്ട്. ഒരു കുടുംബക്കൂട്ടായ്മ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇടവകയ്ക്ക് ആകെ ഒരേക്കര്‍ 40 സെന്‍റു സ്ഥലമുണ്ട്. സി. എം. എല്‍., യുവദീപ്തി, മാതൃദീപ്തി, പിതൃവേദി എന്നീ ഭക്തസംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.