Anickadu East – 686 503
949 123 7738
Vicar: Rev. Fr. Jose Mangalathil
Cell: 9447 6116 35
josemangalathil@gmail.com
ആനിവൃക്ഷങ്ങളുടെ ബാഹുല്യമാണ് ഈ നാടിന് ആനിക്കാട് എന്ന പേരു ലഭിക്കാന്‍ കാരണമെന്നു കരുതാം. കാഞ്ഞിരപ്പള്ളിയില്‍ നിന്നു 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ പള്ളിക്കത്തോടു പഞ്ചായത്തില്‍ ആനിക്കാട് സ്ഥിതി ചെയ്യുന്നു.
നമ്പൂതിരിമാര്‍, അമ്പഴത്തുങ്കല്‍ കര്‍ത്താവ്, നായര്‍ പ്രമാണിമാര്‍ എന്നിവരുടെ ആവശ്യത്തിലേക്ക് എണ്ണ തൊട്ടുശുദ്ധിയാക്കുവാന്‍ വേണ്ടി വന്നുചേര്‍ന്ന ചുരുക്കം ചിലരും കൃഷിഭൂമി സമ്പാദിക്കുവാന്‍ ചേര്‍പ്പുങ്കല്‍, പന്തത്തലഭാഗങ്ങളില്‍ നിന്നു വന്നവരുമാണ് ആനിക്കാട്ടെ ക്രൈസ്തവകുടിയേറ്റത്തിലെ ബഹുഭൂരിപക്ഷം. ഇവര്‍ ചേര്‍പ്പുങ്കല്‍, കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിലാണ് ഇടവക ചേര്‍ന്നിരുന്നത്.
സ്ഥാപനപശ്ചാത്തലം
ആനിക്കാടു താമസമാക്കിയ ആദ്യക്രൈസ്തവ കുടുംബം പനച്ചിക്കല്‍ വീട്ടിലെ ചാണ്ടിക്കുഞ്ഞിന്‍റേതാണ്. 1851 ല്‍ ആനിക്കാടുദേശത്തെ ആദ്യവൈദികനായി പനച്ചിക്കല്‍ ബ. ചാണ്ടിയച്ചന്‍ പട്ടമേറ്റു. നാട്ടിലെത്തിയ നവവൈദികന്‍ വിശ്വാസികളുടെ ആവശ്യപ്രകാരം പള്ളി പണിയുന്നതിനു നിശ്ചയിച്ചു. 1860 ല്‍ വരാപ്പുഴ മെത്രാന്‍ മാര്‍ ബര്‍ണദീനോസിന്‍റെ കല്പനയും ലഭിച്ചു. കുന്നിന്‍മുകളില്‍ വിശാലസുന്ദരമായ മൈതാനത്തോടുകൂടിയ പുല്ലാട്ടുപുരയിടം പള്ളിക്കുവേണ്ടി തെരഞ്ഞെടുത്തു. ഇവിടെയുണ്ടാക്കിയ താല്കാലിക ദൈവാലയത്തില്‍ 1860 ഡിസംബര്‍ 8-ാം തീയതി പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഇടവകക്കാരായി 14 വീട്ടുകാരുണ്ടായിരുന്നു. പനച്ചിക്കല്‍ ബ. ചാണ്ടിയച്ചന്‍ തിരുവനന്തപുരത്തു പോയി ദിവാന്‍ മാധവരായരെ നേരില്‍ കണ്ട് അപേക്ഷിച്ചതിന്‍റെ ഫലമായി സര്‍ക്കാരനുമതി ലഭിച്ചു. വരാപ്പുഴ മെത്രാന്‍ അധികാരപ്പെടുത്തിയതനുസരിച്ച് അറയ്ക്കല്‍ ബ. സ്കറിയാച്ചന്‍ 1867 ഏപ്രില്‍ 23 നു പുതിയ പള്ളിക്കു കല്ലിട്ടു. ചക്കുംകുളത്ത് ബ. മത്തായിയച്ചന്‍ ആനിക്കാട്ടുപള്ളി വികാരിയായി 1888 ല്‍ എത്തുകയും പള്ളിപണി തുടരുകയും ചെയ്തു. 1892 ഡിസംബര്‍ 8 നു തലച്ചിറ ബ. മത്തായിയച്ചന്‍ പള്ളി വെഞ്ചരിച്ചു ദിവ്യബലിയര്‍പ്പിച്ചു.
നവീനദൈവാലയം
കുരിശാകൃതിയിലുള്ള ഇന്നത്തെ ദൈവാലയം 1954 ല്‍ ആലുങ്കല്‍ ബ. ജോസഫച്ചന്‍റെ കാലത്തു പണി ആരംഭിച്ച് കുന്നത്ത് ബ. ലൂക്കാച്ചന്‍റെ കാലത്തു പൂര്‍ത്തിയാക്കി 1960 ഡിസംബര്‍ 8 നു വെഞ്ചരിച്ചു.
പള്ളിമേട
1928 നവം. 19 ന് വെള്ളാപ്പള്ളില്‍ ബ. ഗീവര്‍ഗീസച്ചന്‍റെ കാലത്തു പള്ളിമേടയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. പിന്നീടു വികാരിയായി എത്തിയ കമ്മാത്തുരുത്തേല്‍ ബ. ജോര്‍ജച്ചന്‍റെ നേതൃത്വത്തില്‍ ഇടവകജനം ഒന്നുചേര്‍ന്നു പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അതിമനോഹരമായ രണ്ടുനില പള്ളിമേട 1936 ഫെബ്രുവരി 13 നു പൂര്‍ത്തിയായി.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
അലക്സ് അന്ത്രയോസ് പനച്ചിക്കല്‍ (1860-83), മത്തായി തിരികയില്‍ (1884-85), യൗസേപ്പ് കണ്ടാരപ്പിള്ളില്‍ (1885-86), തോമസ് ഇലഞ്ഞിമറ്റത്തില്‍ (1886), മത്തായി ചക്കുംകുളത്ത് (1886-93), തോമസ് കൊട്ടുകാപ്പള്ളില്‍ (1893), ആന്‍റണി പുല്ലാട്ട് (1893-96), യൗസേപ്പ് കണ്ടിരത്തില്‍ (1897), പൗലോസ് പള്ളത്തുകുഴിയില്‍ (1897-98), തോമസ് മാറാട്ടുകളം (1898-99), യൗസേപ്പ് പടിയറ (1899-1901), ഫ്രാന്‍സിസ് മുള്ളംകുഴിയില്‍ (1901-02), മത്തായി വടാന (1902), ജോസഫ് കുന്നത്തുപുരയിടം (1903), മാണി തറപ്പേല്‍ (1904), മത്തായി വടാന (1904-08), തോമസ് പെരുമാലില്‍ പുറക്കരി (1908-09), ഫിലിപ്പോസ് പെരിമ്പുഴ (1909-10), യൗസേപ്പ് അയ്യങ്കനാല്‍ (1910-13), ഫിലിപ്പോസ് പെരിമ്പുഴ (1913-15), മോണ്‍. കട്ടക്കയം കൊച്ചുചാക്കോച്ചന്‍ (1915-18), കോര മുരിക്കന്‍ (1918-20), ജോസഫ് കോയിത്ര (1920-26), ഗീവര്‍ഗീസ് വെള്ളാപ്പള്ളില്‍ (1926-29), ജോര്‍ജ് കമ്മാത്തുരുത്തേല്‍ (1929-37), മാത്യു കൂട്ടുമ്മേല്‍ (1937-41), അഗസ്റ്റിന്‍ നെല്ലരി (1941-48), മോണ്‍. തോമസ് പഴയപറമ്പില്‍ (1948-53), ജോസഫ് ആലുങ്കല്‍ (1953-55), ലൂക്കാ കുന്നത്ത് (1955-61), ജേക്കബ് ഏര്‍ത്തയില്‍ (1961-62), തോമസ് വാളിപ്ലാക്കല്‍ (1962-63), തോമസ് പാറേല്‍ തെക്കേതില്‍ (1963-66), ജോസഫ് കുരീക്കാട്ട് (1966-69), ആഗസ്തി മണ്ണൂക്കുളം (1969-72), തോമസ് നടുവിലേടം (1972-76), മത്തായി വയലുങ്കല്‍ (1977-79), ജോസഫ് വാഴയില്‍ (1979-82), തോമസ് ഏര്‍ത്തയില്‍ (1982-88), സ്റ്റനിസ്ലാവൂസ് ഞള്ളിയില്‍ (1988-90), ജോസഫ് തോട്ടുപുറം (1990-94), പോള്‍ വടക്കേത്ത് (1994-2000), തോമസ് പുത്തന്‍പുരയ്ക്കല്‍ (2000-).
ആക്ടിംഗ് വികാരിമാര്‍
സ്കറിയാ വടക്കുംമുറി (1926), തോമസ് പുത്തന്‍പുരയ്ക്കല്‍ (1962), ആന്‍റണി കുന്നത്തേട്ട് (1963), ജോസഫ് വെട്ടിക്കാട്ട് (1966), കുര്യന്‍ പുത്തന്‍പുരയില്‍ (1977).
ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
ജോര്‍ജ് പൊന്നെടുത്തകല്ലേല്‍ (1933-37), ജോസഫ് വട്ടക്കാട്ട് (1937-40), തോമസ് മണ്ണംപ്ലാക്കല്‍ (1940-42), സ്കറിയാ എടക്കര (1942-43), മോണ്‍. തോമസ് മൂത്തേടന്‍ (1943-45), ജോര്‍ജ് നെടുംതകിടി (1945-47), ജോസഫ് ഇല്ലിക്കല്‍ (1947-48), ജോസഫ് തോട്ടുപുറം (1948-50), തോമസ് പുത്തന്‍പുരയ്ക്കല്‍ (1961-62), ആന്‍റണി കുന്നത്തേട്ട് (1962-63), ജോസഫ് മുരിങ്ങയില്‍ (1963-65), ഡോമിനിക് വെട്ടിക്കാട്ട് (1966-67), ഉലഹന്നാന്‍ തെക്കേല്‍ (1967-69), ആഗസ്തി പാറേക്കളം (1969-70), ജോസ് പി. കൊട്ടാരം (1970-74), സെബാസ്റ്റ്യന്‍ വടക്കേക്കൊട്ടാരം (1974-75), ജോര്‍ജ് കുന്നത്തേട്ട് (1975-76), കുര്യന്‍ പുത്തന്‍പുര(1976-78), ജോസഫ് മഞ്ഞനാനി സി.എം.ഐ. (1978-80), ജയിംസ് തലച്ചെല്ലൂര്‍ (1980), ജോണ്‍ പുല്ലോംപറമ്പില്‍ (1980), സൈറസ് മണ്ണനാല്‍ സി. എം. ഐ. (1981), തോമസ് അക്വീനാസ് സി. എസ്. ടി. (1982), ജോസഫ് തറപ്പേല്‍ (1983), ജോസഫ് മൈലാടിയില്‍ എം. എസ്. ടി. (1984-85), പോള്‍ പുലിമല എം. എസ്. ടി. (1985), ജോണ്‍ ചെരിപുറം (1986), മാത്യു അറയ്ക്കപ്പറമ്പില്‍ (1988), വര്‍ഗീസ് പരുന്തിരിക്കല്‍ (1988-89), തോമസ് പൂവത്താനിക്കുന്നേല്‍ (1990-92), മാത്യു ചേരോലില്‍ (1992-94), എബ്രാഹം പുളിക്കല്‍ (1994-95), ഡോമിനിക് കാഞ്ഞിരത്തിനാല്‍ (1995),തോമസ് മറ്റമുണ്ടയില്‍ (1995-96), ജേക്കബ് കൈപ്പന്‍പ്ലാക്കല്‍ (1996-97), പോള്‍ നെല്ലിപ്പള്ളില്‍ (1997-99), ഡോമിനിക് കാരിക്കാട്ടില്‍ (1999-2001), ജയിംസ് കിഴക്കേത്തകിടിയേല്‍ (2001 -).
സ്ഥാപനങ്ങള്‍
1908 ല്‍ പ്രൈമറിസ്കൂളും 1968 ല്‍ ഹൈസ്കൂളും സ്ഥാപിതമായി. തിരുഹൃദയമഠം 1960 ല്‍ ആരംഭിച്ചു. 1962 മേയ് 29 ന് വാളിപ്ലാക്കല്‍ തോമാച്ചന്‍റെ നേതൃത്വത്തില്‍ തിരുഹൃദയമഠം വകയായി നിര്‍മലാ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു.
കുരിശുപള്ളി
കോയിത്ര ബ. ജോസഫച്ചന്‍റെ കാലത്ത് 1924 ല്‍ കയ്യൂരി കുരിശുപള്ളിയും കൂട്ടുമ്മേല്‍ ബ. മാത്യു അച്ചന്‍റെ കാലത്ത് 1938 മാര്‍ച്ചില്‍ പെരുമ്പാറ വേളാങ്കണ്ണി മാതാ കപ്പേളയും 1953 ല്‍ കോട്ടയ്ക്കല്‍ കുരിശുപള്ളിയും 1964 ല്‍ തെങ്ങുമ്പള്ളില്‍ കുരിശുപള്ളിയും സ്ഥാപിതമായി.
പാരിഷ് ഹാള്‍
മഹാജൂബിലി സ്മാരകമായി ആധുനിക രീതിയിലുള്ള ബൃഹത്തായ പാരിഷ്ഹാള്‍ വടക്കേത്ത് ബ. പോളച്ചന്‍റെ കാലത്തു പണികഴിപ്പിച്ചു.
സ്ഥിതിവിവരം
588 ഭവനങ്ങളിലായി 2830 കത്തോലിക്കര്‍ ഇവിടെ വസിക്കുന്നു. ഇടവകയില്‍നിന്ന് 34 വൈദികന്മാരും 118 സന്യാസിനികളും മൂന്നു സന്യാസ സഹോദരന്മാരും തിരുസഭാസേവന ത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നാലു സഹോദരന്മാര്‍ വൈദികപരിശീലനം നടത്തുന്നു. 786 ഹൈന്ദവകുടുംബങ്ങള്‍ ഇടവകയുടെ പരിധിയിലുണ്ട്.
ദൈവാലയത്തിന്‍റെ ശതാബ്ദി 1970 ഡിസംബര്‍ 28-30 തീയതികളില്‍ ആഘോഷപൂര്‍വ്വകമായി കൊണ്ടാടി.
സംഘടനകള്‍
ദര്‍ശനസഭ, അല്‍മായ ഫ്രാന്‍സിസ്കന്‍ സഭ, വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, ലീജിയന്‍ ഓഫ് മേരി, ചെറുപുഷ്പമിഷന്‍ലീഗ്, മാതൃവേദി, പിതൃവേദി, സി. വൈ. എം. എ. എന്നീ ഭക്തസഖ്യങ്ങള്‍ ഇടവകയില്‍ സേവനം ചെയ്തുവരുന്നു. കാത്തലിക് യൂണിയന്‍റെ ആഭിമുഖ്യത്തില്‍ 1940 ല്‍ ആരംഭിച്ച പബ്ലിക് ലൈബ്രറി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
1860 ല്‍ 14 വീട്ടുകാരുമായി ആരംഭിച്ച ആനിക്കാട് ഇടവക ഇന്ന് ആനിക്കാട്, അരുവിക്കുഴി, പുളിക്കല്‍കവല, നെയ്യാട്ടുശേരി, ഇളങ്ങുളം, ചെങ്ങളം, കാഞ്ഞിരമറ്റം, മണലുങ്കല്‍ ഇടവകപ്പള്ളികളിലായും ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലായും വ്യാപിച്ചുകിടക്കുന്നു.