Anavilasam P.O. 685 535

04869-263326

Vicar: Rev. Fr. James Kozhimala

Cell: 9446 924 683

Click here to go to the Church

ആനവിലാസം ഒരു കാലത്ത് ആനകള്‍ വിലസി നടന്നിരുന്ന വനമായിരുന്നു. ചെകുത്താന്‍മല എന്നറിയപ്പെട്ടിരുന്ന നെടുങ്കാനത്തിന്‍റെ മലമടക്കുകളിലും താഴ്വാരങ്ങളിലും മീനച്ചില്‍ താലൂക്കില്‍നിന്നുള്ള കര്‍ഷകര്‍ 1944 കുടിയേറി.

തഹസീല്‍ദാരുപാറപ്പള്ളി
ആനവിലാസത്തിനും ശാസ്താനടയ്ക്കും ഇടയ്ക്കു തഹസീല്‍ദാരുടെ കൈവശത്തില്‍ കുറേ ഏലത്തോട്ടമുണ്ടായിരുന്നു. ഇവിടുള്ള തഹസീല്‍ദാരുപാറ കള്ളിവയലില്‍ ശ്രീ ജോസഫ് വിലയ്ക്കുവാങ്ങി. വിശ്വാസികള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുരിശുംമൂട്ടില്‍ ബ. ചാണ്ടിയച്ചന്‍ തഹസീല്‍ദാരുപാറയിലുണ്ടായിരുന്ന ഷെഡ്ഡില്‍ 1951 ജനുവരി 5 ന് ആദ്യമായി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. അങ്ങനെ ഇതു തഹസീല്‍ദാരു പാറപ്പള്ളി എന്നറിയപ്പെട്ടു.
പാലാ രൂപതാംഗമായ ഇളംതുരുത്തിയില്‍ ബ. ദേവസ്യാച്ചന്‍ 1952 ല്‍ വണ്ടിപ്പെരിയാറ്റിലെ ത്തിയപ്പോള്‍ ആനവിലാസംകാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തഹസീല്‍ദാരുപാറയിലുള്ള കള്ളിവയലില്‍ ക്കാരുടെ ബംഗ്ലാവില്‍ താമസിച്ചുകൊണ്ടു കുറേക്കാലം അച്ചന്‍ ഇടവകക്കാര്യങ്ങള്‍ നടത്തിപ്പോന്നു. ഞായറാഴ്ചകളില്‍ വെള്ളാരംകുന്നിലും ബലിയര്‍ പ്പിച്ചിരുന്നു. കുമിളിയില്‍ പള്ളി സ്ഥാപിതമായതോടെ അച്ചന്‍ അവിടേക്കു മാറി.
കര്‍മലീത്താസഭാംഗമായ പുല്‍പ്പറമ്പില്‍ ബ. ശൗര്യാരച്ചന്‍ കുമിളിപ്പള്ളിയില്‍ 1953 ജനുവരി 28 നു വികാരിയായെത്തി. മാസത്തില്‍ രണ്ടുമൂന്നുതവണ അച്ചന്‍ ആനവിലാസത്തെത്തി ദിവ്യബലിയര്‍പ്പി ച്ചുപോന്നു. ബ. ശൗര്യാരച്ചന്‍ 1957 ജൂണ്‍ 30 നു മടങ്ങിപ്പോവുകയും തുടര്‍ന്നെത്തിയ വാണിയപ്പു രയ്ക്കല്‍ ബ. ഹൊണോരിയൂസ് സി.എം.ഐ. ഇവിടുത്തെ കാര്യങ്ങള്‍ നിര്‍വഹിച്ചുപോരുകയും ചെയ്തു. കോവൂക്കുന്നേല്‍ ബ. മാത്യു അച്ചന്‍ 1958 മേയ് 8 നു വെള്ളാരംകുന്നു വികാരിയായെത്തി ഇവിടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചു.

പ്രഥമ ദൈവാലയം, ഇടവകസ്ഥാപനം
ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്ന ആനവിലാസത്ത് ഏഴേക്കര്‍ 75 സെന്‍റ് പട്ടയഭൂമിയും രണ്ടേക്കര്‍ അഞ്ചു സെന്‍റ് കൈവശഭൂമിയും ഉള്‍പ്പെടെയുള്ള വസ്തു കുരിശുങ്കല്‍ ശ്രീ തോമസില്‍ നിന്ന് ഏക്കറിനു 100 രൂപാ പ്രകാരം വിലകൊടുത്തു വാങ്ങി. പ്രസ്തുത സ്ഥലത്ത് 1960 ഏപ്രില്‍ 23 നു ദൈവാലയത്തിനു തറക്കല്ലിട്ടു പണിയാരംഭിച്ചു. പള്ളിപണി 1963 ല്‍ പൂര്‍ത്തിയായി. വെള്ളാരംകുന്നു പള്ളിയുടെ കുരിശുപള്ളിയായി ഇതു തുടര്‍ന്നു. കോവൂക്കുന്നേല്‍ ബ. മാത്യു അച്ചനുശേഷം തൈച്ചേരില്‍ ബ. ജോര്‍ജച്ചന്‍ കാര്യങ്ങള്‍ നടത്തിപ്പോന്നു. 1967 മേയ് 6 ന് ഇത് ഇടവകയായി.
പുളിക്കല്‍ ബ. ജോസഫച്ചന്‍ പ്രഥമവികാരിയായി. അദ്ദേഹം ദൈവാലയനവീകരണത്തിനു നേതൃത്വം നല്‍കി. പള്ളിയ്ക്കകം സിമന്‍റുതേച്ചു ബലപ്പെടുത്തി; പലകയടിച്ചു നിര്‍മിച്ച മുന്‍വശം പൊളിച്ചുമാറ്റി മുഖവാരം തീര്‍ത്തു. പള്ളിമുറിയും നിര്‍മിച്ചു. പിന്നീടു വികാരിയായി വന്ന കാരുവേലില്‍ ബ. ജോണച്ചന്‍ 1977 ഫെബ്രുവരി 26 നു യു. പി. സ്കൂള്‍ സ്ഥാപിച്ചു. മലയാളം പ്ലാന്‍റേഷനില്‍ സൂപ്രണ്ടായിരുന്ന എഡ്വേഡ് സൈമണ്‍ വില്ലാര്‍ടെത്ത് എന്ന ആംഗ്ലോ ഇന്ത്യന്‍ 1956 ഒക്ടോബര്‍ 13 ന് എല്‍. പി. സ്കൂള്‍ ആരംഭിക്കുകയും അത് ഇടവകയ്ക്കു കൈമാറുകയും ചെയ്തിരുന്നു. പ്രസ്തുത എല്‍.പി.സ്കൂള്‍ വെട്ടിക്കാട്ട് ബ. ഡോമിനിക്കച്ചന്‍ പുതുക്കിപ്പണിയിച്ചു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ജോസഫ് പുളിക്കല്‍ (1967-73), ജോണ്‍ കാരുവേലില്‍ (1973-79), അബ്രാഹം പാലക്കുടി (1979 ജനു. 24 – 83 മേയ് 20), ഡോമിനിക് വെട്ടിക്കാട്ട് (1983 മേയ് 20 – 90 ഫെബ്രു. 8), ജോസഫ് കണിയാംപടി (1990 ഫെബ്രു. 8 – 94 മേയ് 18), ജോസഫ് ഒട്ടലാങ്കല്‍ (1994 മേയ് 18 – 97 മേയ്), അബ്രാഹം പാലക്കുടി (ആക്ടിംഗ് വികാരി 1997 മേയ് – 97 ഓഗസ്റ്റ്), ജോസഫ് മംഗലം സി.എം.ഐ. (1997 ഓഗസ്റ്റ് 11 – 98 ഫെബ്രു. 18), മാത്യു പുന്നോലിക്കുന്നേല്‍ (1998 ഫെബ്രു. 18-).

കുരിശടികള്‍
ആനവിലാസംടൗണിലെ കുരിശുപള്ളി ഇടവകസ്ഥാപന ജൂബിലി സ്മാരകമായി കണിയാംപടി
ബ. ജോസഫച്ചന്‍റെ കാലത്തു നിര്‍മിച്ചു. 1993 മേയ് 18 നു വെഞ്ചരിച്ചു. ദൈവാലയത്തിനു മുമ്പിലുള്ള വേളാങ്കണ്ണി മാതാവിന്‍റെ കപ്പേള 1977 മേയ് 22 നു പാറേമ്മാക്കല്‍ കുടുംബം നിര്‍മിച്ചു നല്കി. കുത്തുകല്‍ശേരി കുരിശു സ്ഥാപിച്ചിരിക്കുന്ന സ്ഥലം തമിഴ്നാടുസ്വദേശി നരസിംഹനായിഡു പള്ളിക്കു സംഭാവന നല്‍കിയതാണ്. പളനിക്കാവിലും പള്ളിക്കാവിലും ആന വിലാസത്തും ഓരോ കുരിശടികളുണ്ട്.

നവീനദൈവാലയം
നവീനദൈവാലയത്തിന്‍റെ പണികള്‍ ഒട്ടലാങ്കല്‍ ബ. ജോസഫച്ചന്‍റെ കാലത്ത് ആരംഭിച്ചു. വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഏറ്റം ബ. ജോണ്‍ തൊമ്മിത്താഴെ 1996 സെപ്റ്റംബര്‍ 8 നു ശിലാസ്ഥാപനം നടത്തി. പുന്നോലിക്കുന്നേല്‍ ബ. മാത്യു അച്ചന്‍റെ ശ്രമഫലമായി ദൈവാലയ ത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. മാര്‍ മാത്യു വട്ടക്കുഴിയുടെ പ്രധാനകാര്‍മിക ത്വത്തിലും മാര്‍ മാത്യു അറയ്ക്കലിന്‍റെ സഹകാര്‍മികത്വത്തിലും 2001 ഫെബ്രു വരി 15 നു കൂദാശ ചെയ്തു.

സ്ഥാപനങ്ങള്‍
ആരാധനമഠം 1979 മേയ് 14 ന് സ്ഥാപിതമായി. മഠത്തിന്‍റെ പുതിയ കെട്ടിടം 1979 നവംബര്‍ 1 നു പൂര്‍ത്തിയായി.
അഗസ്റ്റീനിയന്‍ സിസ്റ്റേഴ്സിന്‍റെ മഠം, നഴ്സറിസ്കൂള്‍ എന്നിവയുടെ ശിലാസ്ഥാപനം 1979 ഫെബ്രുവരി 28 നു നടന്നു.
യുവദീപ്തിയുടെയും ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്‍റെയും വകയായി രണ്ടു വായനശാലകളുണ്ട്.

സ്ഥിതിവിവരം
പത്തു കുടുംബകൂട്ടായ്മകള്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്നു. 976 കത്തോലിക്കരുള്ള 195 കുടുംബങ്ങള്‍ ഇവിടെയുണ്ട്. അഞ്ചു വൈദികന്മാരും ആറു സന്യാസിനികളും ഇവിടെ നിന്നുണ്ട്. രണ്ടു വൈദികാര്‍ത്ഥികളും ഒരു സന്യാസാര്‍ത്ഥിനിയും പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നു. ഇടവകാ തിര്‍ത്തിക്കുള്ളില്‍ 468 ഹൈന്ദവ ഭവനങ്ങളും 12 ലത്തീന്‍, 54 യാക്കോ ബായ, 5 മുസ്ലീം ഭവനങ്ങളുമുണ്ട്.

സംഘടനകള്‍
സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റി, മിഷന്‍ലീഗ്, യുവദീപ്തി, മാതൃദീപ്തി എന്നീ ഭക്തസംഘടനകള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഉത്ഥാനാശ്രമം
ഇടവകയുടെ പരിധിയില്‍പ്പെടുന്ന څചെകുത്താന്‍മലچയില്‍ ഇറ്റലിക്കാരായ ഉത്ഥാനാശ്രമക്കാര്‍ 1991-92 ല്‍ ഭവനം സ്ഥാപിച്ചു. ഇവരുടെ നേതൃത്വത്തില്‍ څഉത്ഥാനാശ്രമം ഡിസ്പെന്‍സറിچയും പ്രവര്‍ത്തിക്കുന്നു. ഇവിടെ സ്ഥാപിതമായ പള്ളി വഴി ഇവര്‍ ജനങ്ങള്‍ക്ക് ആധ്യാത്മികസേവനം ചെയ്തു വരുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളും ഗതാഗതസൗകര്യങ്ങളും ഇതര പ്രസ്ഥാനങ്ങളുമെല്ലാം മുഖേന ഈ ഗ്രാമം വികസനത്തിന്‍റെ പാതയിലാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലത്തിന്‍റെയും കറുത്തപൊന്നായ കുരുമുളകിന്‍റെയും ഉല്പാദനത്തിലൂടെ ജനങ്ങള്‍ ഒരു പരിധിവരെ സ്വയംപര്യാപ്തതയിലെത്തിയിട്ടുണ്ട്. ഇവിടെ ശുശ്രൂഷയ്ക്കെത്തിയ വൈദിക ന്മാരുടെ കഠിനാധ്വാനവും കൊടുത്തു ശീലിച്ച സുമനസ്സുകളുടെ ആത്മാര്‍പ്പ ണവും സന്യാസിനികളുടെ നിസ്വാര്‍ത്ഥ സേവനവും ഇടവകയെയും നാടിനെയും ഇനിയും അഭിവൃദ്ധിയിലെത്തിക്കുകതന്നെ ചെയ്യും.