Anakkara- 685 512

04868 – 282244

Vicar: Very Rev. Fr. Jacob Peedikayil

Cell: 974 444 5924, 854 766 5204

frjacobpeedikayil@gmail.com

Click here to go to the Church

തമിഴ്നാട്ടുകാര്‍ കൃഷിയാവശ്യത്തിനു വെള്ളം കൊണ്ടുപോകുന്നതിനു പണ്ടുകാലത്ത് അണക്കരയില്‍ അനധികൃതമായി അണകെട്ടി. അണക്കെട്ടിന് ഇരുവശവുമുള്ള കര څഅണക്കരچ എന്നറിയപ്പെട്ടു.
ചങ്ങനാശേരി, മീനച്ചില്‍, അതിരമ്പുഴ പ്രദേശങ്ങളില്‍ നിന്നു കുടിയേറിയവരാണ് ഇവിടുത്തെ നിവാസികള്‍. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് 80 കിലോമീറ്റര്‍ കിഴക്ക് ഹൈറേഞ്ചിലാണ് അണക്കര.

ആരംഭം
അണക്കര ദൈവാലയത്തിനു തുടക്കം കുറിച്ചത് ഹൈറേഞ്ചിന്‍റെ മിഷണറി എന്നറിയപ്പെടുന്ന, കര്‍മലീത്താ സഭാംഗമായ പുല്‍പറമ്പില്‍ ബ. ശൗര്യാരച്ചനാണ്. 1952 ല്‍ അണക്കരയിലെത്തിയ ബ. ശൗര്യാരച്ചന്‍ അവിടെയുള്ള വിശ്വാസികളെ കൂട്ടി പീടികത്തിണ്ണയിലുള്ള വീപ്പക്കുറ്റിയുടെ പുറത്ത് ആദ്യമായി ബലിയര്‍പ്പിച്ചു. അതുവരെ കുമളി ലത്തീന്‍പള്ളിയിലാണ് ഇവിടത്തുകാര്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ബ. ശൗര്യാരച്ചന്‍റെ നേതൃത്വത്തില്‍ 1953 നവംബറില്‍ ദൈവാരാധനയ്ക്കായി പുല്ലുമേഞ്ഞ ഒരു ഷെഡ്ഡു നിര്‍മിച്ചു. പിന്നീട് അച്ചന്‍റെ നേതൃത്വത്തില്‍ത്തന്നെ ഈ കുടില്‍ പൊളിച്ച് ഓടിട്ട ചെറിയ പള്ളിയുണ്ടാക്കി. ബ. ശൗര്യാരച്ചന്‍റെ കൂട്ടത്തില്‍ പള്ളി സ്ഥാപിക്കുവാന്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചവര്‍ ഇലഞ്ഞിമറ്റത്തില്‍ ശ്രീ കുഞ്ഞേട്ടനും തണ്ണിപ്പാറ ശ്രീ തോമസും കുന്നേല്‍ ശ്രീ ചാക്കോയുമാണ്.

നവീനദൈവാലയം
ഇപ്പോഴത്തെ ദൈവാലയത്തിന്‍റെ പണി ആരംഭിച്ചത് 1967 ല്‍ കല്ലറയ്ക്കല്‍ ബ. ജോണച്ചന്‍ വികാരിയായിരുന്നപ്പോഴാണ്. പുണ്യശ്ലോകനായ മാര്‍ മാത്യു കാവുകാട്ട് നവീനദൈവാലയത്തിന് 1968 ല്‍ തറക്കല്ലിട്ടു. നാലുവര്‍ഷം കൊണ്ടു മനോഹരമായ പള്ളി പണിതുയര്‍ത്തി. മാര്‍ ആന്‍റണി പടിയറ 1971 ജനുവരി 30 നു പള്ളി വെഞ്ചരിച്ചു.

ഫൊറോന
അണക്കര ഫൊറോനാപ്പള്ളിയായി 1975 ഓഗസ്റ്റ് 15 ന് ഉയര്‍ത്തപ്പെട്ടു. അണക്കര ഫൊറോനയുടെ കീഴില്‍ ഇപ്പോള്‍ പത്തു പള്ളികളുണ്ട്.

വൈദിക മന്ദിരം
മാര്‍ മാത്യു കാവുകാട്ടു വെഞ്ചരിച്ച ആദ്യത്തെ വൈദികമന്ദിരം 1990 ല്‍ ബ. ജോര്‍ജ് കൊട്ടാടിക്കുന്നേലച്ചന്‍റെ നേതൃത്വത്തില്‍ പുതുക്കിപ്പണിതു. അഭിവന്ദ്യ മാത്യു വട്ടക്കുഴി പിതാവ് ഇതിന്‍റെ വെഞ്ചരിപ്പ് 1990 ജനുവരി 24 നു നടത്തി.

ശുശ്രൂഷയ്ക്കെത്തിയ ബ. വൈദികന്മാര്‍.
വികാരിമാര്‍ : ശൗര്യാര്‍ പുല്‍പറമ്പില്‍ സി. എം. ഐ., ക്ലീറ്റസ് സി. എം. ഐ., അക്വീനാസ് സി. എം. ഐ., പസ്ക്കാസിയൂസ് സി. എം. ഐ., തോമസ് കുമ്പുക്കാട്ട് (1959-67), ആന്‍റണി ചേക്കാത്തറ (1967 ഏപ്രില്‍ – 67 ജൂലൈ), ജോണ്‍ കല്ലറയ്ക്കല്‍ (1967- 71), ജോസഫ് മേപ്രക്കരോട്ട് (1971 ഓഗ. – സെപ്റ്റം.), ആന്‍റണി മൈലാടി (1971 – 75), മാത്യു കുഴിവേലി (1975 – 82), ജോസഫ് വാഴയില്‍ (1982- 84), ജേക്കബ് അയലൂപ്പറമ്പില്‍ (1984- 88), ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ (1988 – 95), മാത്യു ചെറുതാനിക്കല്‍ (1995 – ).
അസ്തേന്തിമാര്‍: മാത്യു പൂവത്തിങ്കല്‍ (1991-92), അബ്രാഹം പുന്നോലിക്കുന്നേല്‍ (1994-95), ജോസഫ് താന്നിക്കല്‍ (1995-96), സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ (1996-97), ജോസഫ് ചവറപ്പുഴ (1997-98), ജോസ് തട്ടാംപറമ്പില്‍ (1998 – 2000), സെബാസ്റ്റ്യന്‍ കയ്പന്‍പ്ലാക്കല്‍ (2000-).

പാരിഷ്ഹാള്‍
പാരിഷ് ഹാളിന്‍റെ പണി 1977 ല്‍ ബ. മാത്യു കുഴിവേലിലച്ചന്‍റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച് 1979 ഡിസംബറില്‍ പൂര്‍ത്തിയാക്കി. മാര്‍ ജോസഫ് പവ്വത്തില്‍ ഇതു വെഞ്ചരിച്ചു. ഇതോടനുബന്ധിച്ച് ഡിസംബര്‍ 30,31 തീയതികളില്‍ ദൈവാലയത്തിന്‍റെ രജതജൂബിലി ആഘോഷിച്ചു.

ഭൂസ്വത്ത്
സംഭാവനയായി കരിപ്പാപ്പറമ്പില്‍ ശ്രീ തോമസ് 25 സെന്‍റും, കൊല്ലംകുളത്ത് ശ്രീ ചാക്കോച്ചന്‍ എട്ടാം മൈലില്‍ കുരിശടിക്കുള്ള സ്ഥലവും, എട്ടൊന്നില്‍ ശ്രീ കുഞ്ഞാപ്പന്‍ ഉദാരവിലയ്ക്കു കുറെ സ്ഥലവും പെരുമ്പള്ളില്‍ ശ്രീ ദേവസ്യ നിത്യക്കുര്‍ബാനയ്ക്കായി ഒരേക്കറും നല്‍കിയിട്ടുണ്ട്. സിമിത്തേരിക്കുള്ള സ്ഥലം കുമ്പുക്കാട്ട് ബ. തോമസച്ചന്‍റെ കാലത്തു സമ്പാദിച്ചതാണ്. കൂടാതെ, അഞ്ചു രൂപാ പിരിവെടുത്ത് 500 രൂപയ്ക്കു വാങ്ങിയ ഒരേക്കര്‍ സ്ഥലവും ഇടവകയുടേതായുണ്ട്.

കുരിശടികള്‍
അണക്കരയില്‍നിന്നു പിരിഞ്ഞ കുരിശുപള്ളികളാണ്
ചെല്ലാര്‍കോവില്‍(1994), ചക്കുപള്ളം (1988) ഇടവകകളായി പിന്നീട് ഉയര്‍ത്തപ്പെട്ടത്. എട്ടാം മൈലിലും അണക്കരയിലും ഓരോ കുരിശടികളുണ്ട്.

സ്ഥാപനങ്ങള്‍
മഠം: ക്ലാരമഠം 1960 മേയില്‍ സ്ഥാപിതമായി. അല്‍ഫോന്‍സാ മെഡിക്കല്‍ സെന്‍ററും നഴ്സറി സ്കൂളും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കായുള്ള പ്രതീക്ഷാഭവനും സിസ്റ്റേഴ്സിന്‍റെ വകയായി പ്രവര്‍ത്തിച്ചുവരുന്നു.
ഷോപ്പിംഗ് കോംപ്ലക്സ്: ചെറുതാനിക്കല്‍ ബ. മാത്യു അച്ചന്‍റെ കാലത്തു 2000 ല്‍ പണിയാരംഭിച്ചു 2000 ഡിസംബര്‍ 17നു പൂര്‍ത്തിയാക്കിയ എട്ടുമുറികളുള്ള കെട്ടിടം ഏറ്റം ബ. മാത്യു ഏറത്തേടത്തച്ചന്‍ വെഞ്ചരിച്ചു.
സ്റ്റേജ് : ജൂബിലി സ്മാരകമായി പണിതീര്‍ത്ത സ്റ്റേജ് 2000 ജൂണ്‍ 6 ന് മാര്‍ തോമസ് കോഴിമല ഉദ്ഘാടനം ചെയ്തു.
എല്‍.പി. സ്കൂള്‍: ഇടവകയുടെ നേതൃത്വത്തില്‍ 1997 ല്‍ പ്രൈവറ്റ് എല്‍. പി. സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 1999 ല്‍ സ്കൂളിനു പുതിയ കെട്ടിടം പണിതു.
മോണ്‍ട്ഫോര്‍ട്ട് സന്യാസഭവനം, മോണ്‍ട്ഫോര്‍ട്ട് ബ്രദേഴ്സ് സ്തുത്യര്‍ഹമായി നടത്തുന്ന സി. ബി. എസ്. ഇ. സിലബസനുസരിച്ചുള്ള ഇംഗ്ലീഷ് മീഡിയം സെന്‍ട്രല്‍ സ്കൂള്‍, രൂപതയില്‍ നിന്നു പണികഴിപ്പിച്ച ഹൈറേഞ്ചു മേഖലയിലെ അജപാലന കേന്ദ്രമായ പാസ്റ്ററല്‍ ആനിമേഷന്‍ സെന്‍റര്‍ എന്നിവ ഇവിടെയുള്ള സുപ്രധാന സ്ഥാപനങ്ങളാണ്.

ഭവനങ്ങള്‍
ഇവിടെ 34 കുടുംബക്കൂട്ടായ്മകളിലായി 530 കത്തോലിക്കാക്കുടുംബങ്ങളും 2450 കത്തോലിക്കരുമുണ്ട്. ഇടവകയുടെ പരിധിക്കുള്ളിലെ ഇതരകുടുംബങ്ങള്‍: യാക്കോബായ – 230, മലങ്കര-31, ലത്തീന്‍ -14, മുസ്ലീം – 31, ഹിന്ദു – 952.

ദൈവവിളി
ജോര്‍ജ് മുട്ടത്തുപാടം എം. എസ്. റ്റി., തോമസ് കദളിക്കാട്ട് സി. എം. ഐ. എന്നീ സന്യാസവൈദികന്മാര്‍ ഇവിടെനിന്നുള്ള വരാണ്. കൂടാതെ 22 സന്യാസിനികള്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. മൂന്നു വൈദികാര്‍ത്ഥികള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
മിഷന്‍ലീഗ്, യുവദീപ്തി, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍, ഏ. കെ. സി. സി. എന്നീ സംഘടനകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു.
അണക്കരയിലെ മണ്ണ് കൃഷിക്ക് ഒട്ടും യോജിച്ചതായിരുന്നില്ല. നെല്‍കൃഷിയും കരിമ്പുകൃഷിയും മാത്രമേ ഉണ്ടായിരുന്നുള്ളു. കന്നുകാലികളെ വളര്‍ത്തി ചാണകമിട്ട് മണ്ണിന്‍റെ സ്വഭാവം കര്‍ഷകര്‍ മാറ്റി. കുരുമുളകും കാപ്പിയും ഏലവും നെല്ലുമെല്ലാം ഈ മണ്ണില്‍ നന്നായി വിളയുമെന്നായി. ഇല്ലായ്മയില്‍ നിന്നു തുടങ്ങിയ കുടിയേറ്റക്കാര്‍ക്കു പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും സ്ഥിരോത്സാഹത്തോടെ നിലനില്‍ക്കാന്‍ കഴിയുന്നതു ദൈവാശ്രയബോധവും നിശ്ചയദാര്‍ഢ്യവും നിമിത്തമാണ്.