Amalagiri St. Thomas
Peruvanthanam – 685 532
04869-280177
Vicar: Rev. Fr. Jose Valiyakunnath
Cell: 894 324 1127
frjosevaliyakunnath069@gmail.com
ഇന്നത്തെ കെ. കെ. റോഡുണ്ടാകുന്നതിനുമുമ്പു കോട്ടയം ഭാഗത്തുനിന്നു ഹൈറേഞ്ചിലേക്കും തമിഴ്നാ ട്ടിലേക്കും പോയിരുന്നത് കെ. കെ. റോഡിനു സമാന്തരമായ മലമേട്ടിലെ നടപ്പുവഴിയിലൂടെയായിരുന്നു. ഇതുവഴി പോകുന്ന യാത്രക്കാര്‍ അമലഗിരി പ്രദേശത്താണു വിശ്രമിച്ചിരുന്നത്. ഇപ്രകാരം വിശ്രമിച്ചിരുന്ന തമിഴരും പാണ്ടിയില്‍ നിന്നു പുകയില വാങ്ങിവരുന്ന അരയന്മാരും തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭക്ഷണം – അവല് – ഇവിടെവച്ചു ഭക്ഷിച്ചിരുന്നു. അങ്ങനെ ഇവിടം അവലുതീനിപ്പാറ എന്നറിയപ്പെട്ടുവത്രേ. മാര്‍ മാത്യു കാവുകാട്ട് 1962 ല്‍ അവലുതീനിയെ അമലഗിരിയാക്കി.
പെരുവന്താനംപള്ളി വികാരി ഇല്ലിക്കല്‍ ബ. ജോസഫച്ചന്റെ ശ്രമഫലമായി 1957 ല്‍ ഇവിടെ കുരിശുപള്ളി സ്ഥാപിതമായി. ആദ്യം പണി തുടങ്ങിയത് അവലുതീനിപ്പാറچയുടെ ഭാഗത്തായിരുന്നെങ്കിലും പണി ക്ലേശകരമായിത്തോന്നിയതിനാല് ഇപ്പോഴത്തെ സ്ഥാനത്തേക്കു മാറ്റി. പള്ളിക്കുള്ള സ്ഥലം കള്ളിവയലില്‍ ശ്രീ അവിരാച്ചന് സംഭാവന ചെയ്തു. 1962 വരെ ഇതു പെരുവന്താനം ഇടവകയുടെ കുരിശുപള്ളിയായി നിലനിന്നു. കാഞ്ഞിരത്തിനാല്‍ ബ. ജേക്കബച്ചന്റെ കാലത്ത് 1962 ഫെബ്രുവരി 18 നു ദൈവാലയം വെഞ്ചരിച്ചു.
നവീനദൈവാലയം
ആലുങ്കല്‍ ബ. ജോര്‍ജച്ചന്റെ കാലത്ത് ഏറ്റം ബ. മോണ്‍സിഞ്ഞോര്‍ തൈപ്പറമ്പില്‍ ജോസഫച്ചന് 1984 ഡിസംബര്‍ 8 നു പുതിയ പള്ളിക്കു തറക്കല്ലിട്ടു. മാര്‍ മാത്യു വട്ടക്കുഴി 1987 മേയ് 15 നു പുതിയ പള്ളി കൂദാശ ചെയ്തു.
വൈദികമന്ദിരം
പ്രഥമ പള്ളിമുറിയുടെ പണി 1966-67 ല്‍ കുന്നത്ത് ബ. ലൂക്കാച്ചന്റെ നേതൃത്വത്തില്‍ നടത്തി. ആലുങ്കല്‍ ബ. മാത്യു അച്ചന് ഇതു വെഞ്ചരിച്ചു. പുതിയ പള്ളിമുറിയുടെ പണി ആലുങ്കല്‍ ബ. ജോര്‍ജച്ചന്റെ നേതൃത്വത്തില്‍ 1987 സെപ്റ്റംബര്‍ 8 ന് ആരംഭിച്ച് 1988 ഡിസംബര്‍ 8 നു പൂര്‍ത്തിയാക്കി വെഞ്ചരിച്ചു.
ശുശ്രൂഷചെയ്ത വൈദികന്മാര്
ജോസഫ് ഇല്ലിക്കല്‍ (1960-67), ജോണ്‍ മാടപ്പാട്ട് (1967-69), മാത്യു ചെരിപുറം (1969-72), ജോസഫ് ഇല്ലിക്കല്‍ (1972-73), ജോണ്‍ കട്ടക്കയം (1973), ജോസഫ് തൂങ്കുഴി (1973-77), ഫിലിപ്പ് പരുവനാനി (1977-84), ജോര്‍ജ് ആലുങ്കല്‍ (1984-90), അഗസ്റ്റിന് കാര്യപ്പുറം (1990-91), ജയിംസ് തെക്കേമുറി (1991-95), ജോണി ചെരിപുറം (1995-96), ജോസഫ് വാഴപ്പനാടി (1996-2000), ജോസഫ് മംഗലത്തില്‍ (2000-).
സ്ഥാപനങ്ങള്‍
പ്രൈമറി സ്കൂള്‍: പരുവനാനി ബ. ഫിലിപ്പച്ചന്റെ കാലത്തു പണിതീര്‍ന്ന പ്രൈമറി സ്കൂള്‍ കെട്ടിടം 1983 ഓഗസ്റ്റ്
6 ന് വിദ്യാഭ്യാസമന്ത്രി ശ്രീ ടി. എം. ജേക്കബ് ഉദ്ഘാടനം ചെയ്തു.
മഠം: തിരുഹൃദയമഠത്തിന്റെ ശാഖ 1984 മേയില്‍ ആലുങ്കല്‍ ബ. ജോര്‍ജച്ചന്റെ കാലത്തു സ്ഥാപിതമായി.
സ്ഥലവിശദാംശങ്ങള്‍
പട്ടയമുള്ള ഏഴരയേക്കര്‍ സ്ഥലം പള്ളിക്കുണ്ട്: പള്ളിയും സ്കൂളും മറ്റുമായി ഒന്നരയേക്കര്‍; അമലഗിരി- നല്ലതണ്ണി റൂട്ടില്‍ രണ്ടരയേക്കര്‍ തേയില ത്തോട്ടം; പള്ളിക്കു താഴെ ചുഴുപ്പു റോഡി നടുത്തു മൂന്നരയേക്കര്.
കുരിശടികള്‍
1967 ല്‍ കെ. കെ. റോഡിനഭിമുഖമായും 1969 ല്‍ പുല്ലുപാറയിലും ഓരോ കുരിശടി നിര്‍മിച്ചു. 1972 ല്‍ പാലക്കുഴിക്കുരിശു പള്ളി സ്ഥാപിതമായി.
കുടുംബം, ദൈവവിളി
ഇവിടെ 138 കുടുംബങ്ങളിലായി 671 കത്തോലിക്കരുണ്ട്. ഇടവകയില്‍ നിന്നുള്ള ഏകവൈദികന്‍ മുകളേല്‍ ബ. സെബാസ്റ്റ്യന്‍ എസ്. ജെ. യാണ്. 17 സന്യാസിനികള്‍ സഭാസേവനത്തിലേര് പ്പെട്ടിരിക്കുന്നു. ഇവിടെ നിന്ന് അഞ്ചു സന്യാസാര്‍ഥിനികളും നാലു വൈദികാര്‍ ഥികളുമുണ്ട്. മാതൃദീപ്തി, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, സി. എം. എല്‍. എന്നീ ഭക്തസഖ്യങ്ങള്‍ ഇവിടെ സജീവമാണ്.
വികസനപ്രവര്‍ത്തനങ്ങള്‍
1967 ല്‍ മാടപ്പാട്ട് ബ. ജോണ്‍ അച്ചന്റെ കാലത്തു നിര്‍മിച്ച പഴയ സിമിത്തേരി ചെരിപുറത്ത് ബ. ജോണി യച്ചന്റെ കാലത്തു കല്ലറയാക്കി വിപു ലീകരിച്ചു.
40 – ാം മൈലില്‍ നിന്നു കള്ളിവയ ലില്പറമ്പിലൂടെ അമലഗിരിയിലേക്കുള്ള റോഡു സഞ്ചാരയോഗ്യമല്ലാതായപ്പോള്‍ പെരുവന്താനം പള്ളിവികാരി വയലുങ്കല്‍ ബ. അലക്സാണ്ടര്‍ അച്ചന്റെയും അമലഗിരിപ്പള്ളി വികാരി ആലുങ്കല്‍ ബ. ജോര്‍ജച്ചന്റെയും പരിശ്രമത്തില്‍ ശ്രീ ചാക്കോ കുറ്റിപ്പറമ്പിലിന്റെ സഹകരണത്തോടെ ചുഴുപ്പില്‍ നിന്ന് അമലഗിരിയിലൂടെ നല്ലതണ്ണിയിലേക്കു റോഡു വെട്ടിത്തുറന്നു.
അമലഗിരിയില്‍ നിന്നു പാല ക്കുഴിയിലേക്കും കെ. കെ. റോഡില്‍നിന്നു അഴകത്തുപറമ്പുവഴി അമലഗിരി യിലേക്കും റോഡുകള്‍ വെട്ടിത്തുറന്നതു വാഴപ്പനാടി ബ. ജോസഫച്ചന്റെ നേതൃത്വത്തിലാണ്. 1984 ല്‍ പി. ഡി. എസ്. നിര്‍മിച്ച ജലവിതരണപദ്ധതി നാടിന്റെ വികസനത്തെ ത്വരിതപ്പെടുത്തി.
മംഗലത്തില്‍ ബ. ജോസച്ചന്റെ ഉത്സാഹത്തില്‍ 2000 നവംബര്‍ 26 നു څജ്ഞാനദീപംچ വായനശാലയ്ക്കു വേണ്ടി യുള്ള പുതിയ മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കി. ഉയരമേറിയ പെരുവന്താനം ഗിരിശൃംഖങ്ങളില്‍ ഒന്നിന്റെ നിറുകയിലെ ഈ ഇടവകദൈവാലയവും വൈദികമന്ദിരവും നല്ലൊരു വിശ്രമസങ്കേതമാണ്. ഇവിടെനിന്നുള്ള പ്രകൃതിദൃശ്യം അത്യന്തം ഹൃദ്യവും ധ്യാനാത്മകവുമാണ്. അരനൂറ്റാണ്ടുമുമ്പ് പ്രതീക്ഷയോടെ മലകയറിയ കര്‍ഷകന്റെ സ്വപ്നലബ്ധിക്ക് ഇന്നു മങ്ങലേറ്റിരിക്കുന്നെങ്കിലും വിശ്വാസദീപം ജ്വലിച്ചുതന്നെ നില്ക്കുന്നു.