Pasuppara – 685 502, Elappara
04869-246308
Vicar: Rev. Fr. Sebastian Vechookarottu
Cell: 960 588 7708
Click here to go to the Church
ആലംപള്ളി ഇടവകാംഗങ്ങളില്‍ ഭൂരിപക്ഷവും കുടിയേറ്റക്കാരായ സാധാരണകൃഷിക്കാരാണ്. 1950 മുതലാണു കുടിയേറ്റമാരംഭിച്ചത്. ആലംപള്ളി, പുളിങ്കട്ട ഇടവകകളുടെ വികാരിയായി നിയമിതനായ ഇടത്തിനകത്ത് ബ. ജോര്‍ജച്ചന്‍ 1960 ല്‍, ഏഴാം നമ്പര്‍ പുതുവലില്‍, ഇപ്പോള്‍ കരിമറ്റം ശ്രീ ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള ഭവനത്തില്‍ താമസിച്ചു ദിവ്യബലിയര്‍പ്പിച്ചിരുന്നു. പിന്നീടു പശുപ്പാറ ജംഗ്ഷനു സമീപമുള്ള കുന്നിന്‍ചെരുവില്‍ ഇടത്താമര ശ്രീ ഡോമിനിക് ദാനം ചെയ്ത സ്ഥലത്ത് ഒരു പുല്ലുഷെഡ്ഡു പടുത്തുയര്‍ത്തി. പുണ്യശ്ലോകനായ കാവുകാട്ടു തിരുമേനി 1964 ല്‍ ഇതു വെഞ്ചരിച്ചു. പിന്നീട് അരമനയില്‍നിന്നു നല്‍കിയ തുകകൊണ്ട് ആലംപള്ളി എസ്റ്റേറ്റിനഭിമുഖമുള്ള ഇപ്പോഴത്തെ സ്ഥലം ഈറ്റത്തോട്ട് ശ്രീ ഡെന്നീസിനോടു വിലയ്ക്കു വാങ്ങി. ഇടത്തിനകത്ത് ബ. ജോര്‍ജച്ചന്‍റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സാമ്പത്തിക സഹായത്തോടെ 1965 ല്‍ ഇവിടെ ദൈവാലയം പണിതു.
ആലംപള്ളി, പുളിങ്കട്ട ഇടവകകള്‍ 1965 വരെ ഒരിടയന്‍റെ കീഴിലാണു പ്രവര്‍ത്തിച്ചിരുന്നത്. യാത്രാസൗകര്യം പരിഗണിച്ച് 1965 ജനുവരി 22 ന് മാര്‍ മാത്യു കാവുകാട്ട് ആലംപള്ളിയെ ഇടവകയായി ഉയര്‍ത്തി. എങ്കിലും വൈദികക്ഷാമം മൂലം പുളിങ്കട്ട, ചെമ്മണ്ണ് ഇടവകകളില്‍ ശുശ്രൂഷയ്ക്ക് എത്തിയ ബ. വൈദികന്മാരാണ് ആലംപള്ളിയിലെ കാര്യങ്ങള്‍ 1996 വരെ നിര്‍വഹിച്ചുകൊണ്ടിരുന്നത്. 1996 ഫെബ്രുവരി 1 ന് കുഴിക്കാട്ട് ബ. ജോസഫച്ചന്‍ ആദ്യ റെസിഡന്‍ഷ്യല്‍ വികാരിയായി നിയമിതനായി.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ജോര്‍ജ് ഇടത്തിനകം (1964- 68), മാത്യു പന്തപ്പള്ളി (1968- 70), ജോണ്‍ പീലിയാനിക്കല്‍ (1970- 72), മാത്യു പിണമറുകില്‍ (1972), തോമസ് തെക്കേക്കൊട്ടാരം (1972- 76), മനേത്തൂസ് സി. എം. ഐ. (1976- 79), ആന്‍റണി കൊച്ചാങ്കല്‍ (1979 – 80), ലോറന്‍സ് ചക്കുംകുളം (1980 – 87), തോമസ് മുണ്ടാട്ട് (1987- 90), മാത്യു കുന്നപ്പള്ളി (1990- 96), ജോസഫ് കുഴി ക്കാട്ട് (1996-).
പള്ളിമുറി
ദൈവാലയത്തോടു ചേര്‍ന്നുള്ള മുറിയിലാണു വൈദികന്മാര്‍ താമസി ക്കുന്നത്. നവീന മന്ദിരത്തിനുള്ള ശില 2001 മാര്‍ച്ച് 19 ന് വികാരി കുഴിക്കാട്ട് ബ. ജോസഫച്ചന്‍ സ്ഥാപിച്ചു.
സ്ഥാപനങ്ങള്‍
മഠം : മിഷനറീസ് ഓഫ് ലിറ്റില്‍ ഫ്ളവര്‍ സന്യാസിനീസമൂഹത്തിന്‍റെ ശാഖാ ഭവനം 1996 ജൂലൈ 16 ന് ആരംഭിച്ചു. ഇവരുടേതായി 1996 ഓഗസ്റ്റ് 1 ന് നഴ്സറിസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. നാടിന്‍റെ സാംസ്കാരിക ഉന്നതിക്ക് ഒരു പരിധിവരെ ഇതു സഹായകമാകുന്നുണ്ട്.
പാരിഷ് ഹാള്‍ : തെക്കേക്കൊട്ടാരം ബ. തോമസച്ചന്‍റെ കാലത്ത് 1977 ല്‍ څമിസിയോچയുടെ ധനസഹായത്താല്‍ വിശാലമായ പാരിഷ് ഹാള്‍ പണിത് 1978 മാര്‍ച്ച് 12 ന് മാര്‍ ജോസഫ് പവ്വത്തില്‍ വെഞ്ചരിച്ചു. ഇപ്പോള്‍ മതബോധനാവശ്യ ങ്ങള്‍ക്കും മറ്റും ഇതുപയോഗിക്കുന്നു.
കുരിശടി : മുണ്ടാട്ട് ബ. തോമസച്ചന്‍റെ കാലത്ത് പശുപ്പാറ പുതുവലില്‍ സെന്‍റ് ജോര്‍ജിന്‍റെ നാമത്തില്‍ കുരിശടി സ്ഥാപിതമായി.
സിമിത്തേരി : കുന്നിന്‍മുകളില്‍ പ്രഥമ ദൈവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണു സിമിത്തേരി. ഇത് ഇപ്പോഴത്തെ ദൈവാലയത്തില്‍ നിന്ന് ഏറെ അകലെയായതിനാല്‍ ദൈവാലയത്തിന് അഭിമുഖമായി രണ്ടുനിരയില്‍ ഇരുപതു കല്ലറകള്‍ പണിതുവരുന്നു.
കുടുംബം, ദൈവവിളി
ഇവിടെ 97 കുടുംബങ്ങളിലായി 450 കത്തോലിക്കരുണ്ട്. ഇതരകുടുംബങ്ങള്‍ : ലത്തീന്‍ : 40, മലങ്കര : 11, യാക്കോബായ : 35, സി.എസ്.ഐ. : 80.
എരുമച്ചാടത്ത് ബ. വര്‍ഗീസ് എം. എസ്. റ്റി. യാണ് ഇടവകയില്‍ നിന്നുള്ള ഏക വൈദികന്‍. ഏഴു സന്യാസിനികള്‍ കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു.
ഇതരവിവരങ്ങള്‍
ചക്കുംകുളം ബ. ലോറന്‍സച്ചന്‍റെ കാലത്തു പള്ളിയുടെ മുന്‍ഭാഗത്തുള്ള സ്ഥലം നിരപ്പാക്കി കെട്ടിടംപണി തുടങ്ങി. 1992 ല്‍ ഫെഡറല്‍ബാങ്കില്‍ നിന്നു വായ്പയെടുത്ത് മുണ്ടാട്ട് ബ. തോമസ ച്ചന്‍ ഇതിന്‍റെ രണ്ടാം നിലയുടെ പണിയാരംഭി ക്കുകയും 1993 ഏപ്രില്‍ 19 നു പണി പൂര്‍ത്തീകരിച്ച് ബ. വികാരിയച്ചന്‍ ഇതു വെഞ്ചരിക്കുകയും ചെയ്തു. ഫെഡറല്‍ ബാങ്കിന്‍റെ ഒരു ശാഖ ഇവിടെ പ്രവര്‍ത്തിക്കുന്നു.