Parathodu – 686 512
04828 – 270414
Vicar: Rev. Fr. Emmanuel Madukkakuzhy
Cell: 8301 0640 11
Click here to go to the Church
ആയിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പു മുതലേ ജനവാസമുണ്ടായിരുന്ന അതിപുരാതനവും പ്രശസ്തവുമായ ഒരു ജനപദത്തിന്റെ ചരിത്രമാണു വെളിച്ചിയാനിക്കുള്ളത്. ചേരമാന്‍പെരുമാളിന്റെ ഭരണകാലത്തു പാണ്ടിദേശത്തുനിന്നു പെരിയാറും പീരുമേടും മുണ്ടക്കയവും കടന്ന് ചോറ്റി, വെളിച്ചിയാനി, പടപ്പാടി മുതലായ ചേരിക്കലുകളും പിന്നിട്ട് സാധനങ്ങള്‍ ക്രയവിക്രയത്തിനായി കാഞ്ഞിരപ്പള്ളിയില്‍ എത്തി ച്ചിരുന്നുവത്രേ.
1900 മുതല്‍ മീനച്ചില്‍ പ്രദേശങ്ങളില്‍ നിന്നു സുറിയാനിക്കത്തോലിക്കര്‍ ഇവിടെ കുടിയേറിപ്പാര്‍ത്തു. കാഞ്ഞിരപ്പള്ളി, അരുവിത്തുറ, പാലാ എന്നിവിട ങ്ങളിലാണ് ഇവര്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിപ്പോന്നിരുന്നത്. കുടിയേറ്റക്കാരായ കൃഷിക്കാരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ദൈവാലയ സ്ഥാപനത്തെപ്പറ്റി ആലോചന തുടങ്ങി. 1919 ഫെബ്രുവരി 24 നു കാഞ്ഞിരപ്പള്ളി കല്ലറയ്ക്കല്‍ യാക്കോബ് കത്തനാരും കുഞ്ഞുവര്ക്കിയുംകൂടി രണ്ടേക്കര്‍ സ്ഥലം കല്ലൂക്കുന്നേല്‍ ശ്രീ മത്തായിക്കും മറ്റും പള്ളി നിര്‍മാണത്തിനു ദാനം ചെയ്തു. മൂന്നുവര്‍ഷത്തിനകം പള്ളി നിര്‍മിച്ചു കര്‍മങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ ആധാരം അസ്ഥിരപ്പെടുമെന്നായിരുന്നു വ്യവസ്ഥ. കല്ലറയ്ക്കല്‍ വക സ്ഥലത്തു മൂന്നു വര്‍ഷത്തിനുള്ളില്‍ പള്ളിപണി സാധിക്കാതെ വന്നതിനാല്‍ ആധാരം അസ്ഥിരപ്പെട്ടു എന്നു കരുതപ്പെടുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ 1919 മാര്‍ച്ചില്‍ പള്ളിയുടെ നടത്തിപ്പിനായി കല്ലൂക്കുന്നേല്‍ മത്തായി ദാനംചെയ്തിരുന്ന രണ്ടേക്കര്‍ സ്ഥലവും നീറണാക്കുന്നേല്‍ കുരുവിള ദാനം ചെയ്ത ഒരേക്കര്‍ സ്ഥലവും ഉപയോഗിച്ച് ഇപ്പോള്‍ കുന്നിനു മുകളിലുള്ള പള്ളിവക റബര്‍ത്തോട്ടത്തില്‍ പള്ളി നിര്‍മാണം തുടങ്ങി. 1924 ല്‍ ഗവണ്മെന്റില് നിന്നും അഭിവന്ദ്യ കുര്യാളശേരി പിതാവില്‍ നിന്നും അനുവാദം ലഭിച്ചു. കുന്നിന്റെ മുകള്‍പ്പരപ്പിലെ മൂന്നേക്കര്‍ സ്ഥലത്തു നിര്‍മിച്ച താല്‍ക്കാലിക ഷെഡ്ഡില്‍ ഏതാനും ദിവസങ്ങളില്‍ ദിവ്യബലിയര്‍പ്പണം നടന്നു. ഈ ആലയം څസെഹിയോന്പള്ളിچ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
കല്ലൂക്കുന്നേല്‍ മത്തായിവൈദ്യന് കെ. കെ. റോഡിനു സമീപത്തായി ഒരേക്കര്‍ സ്ഥലം 1925 ജൂണ്‍ 9 നു സംഭാവന ചെയ്തു. സെഹിയോന്‍ പള്ളിയുടെ കപ്പേള څതിരുക്കുടുംബക്കപ്പേളچ എന്ന പേരില്‍ ഈ സ്ഥലത്ത് (ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്നിടം) നിര്‍മിക്കാന്‍ ആരംഭിച്ചു. കുന്നിന് മുകളിലുള്ള സെഹിയോന്പള്ളി, യാത്രാക്ലേശം മൂലം അസൗകര്യമായതിനാലും കെ. കെ. റോഡിനു സമീപത്തുള്ള സ്ഥലം ഏറെ സൗകര്യപ്രദമായതിനാലും ദൈവാലയനിര്‍മാണം തറകെട്ടിയ നിലയില്‍ ഉപേക്ഷിച്ചു. താഴത്തെ കപ്പേളയുടെ പണി വിപുലമായ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമമാരംഭിച്ചു. ഈ ആലയം 1925 ഏപ്രില്‍ 27 നു കാഞ്ഞിരപ്പള്ളി ഫൊറോനാ വികാരി കട്ടക്കയം ബ. ജേക്കബച്ചന് വെഞ്ചരിച്ച് പ്രഥമദിവ്യബലിയര്‍പ്പിച്ചു. വെള്ളാപ്പാട്ട് ബ. മാത്യു അച്ചനായിരുന്നു പ്രഥമവികാരി. പ്രസ്തുത ദൈവാലയത്തിലാണ് 1925 മുതല്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നത്. 1946 ജനുവരി 21 നു പൊരുന്നോലില്‍ ബ. ജോസഫച്ചന്റെ കാലത്ത് ഇപ്പോള്‍ കാണുന്ന പുതിയ പള്ളി പണിതു ദിവ്യബലിയര്‍പ്പണം തുടര്‍ന്നു.
സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
മാത്യു വെള്ളാപ്പാട്ട് (1925-26), കുര്യാക്കോസ് കാപ്പില്‍ (1926-30), മാത്യു കോടിക്കുളം (1930-33), മാത്യു തെക്കേക്കര (1933), ജേക്കബ് ഏര്‍ത്തയില്‍ (1933), ചാണ്ടി കുരിശുംമൂട്ടില്‍ (1933- 35), കുരുവിള കൊട്ടാരത്തുംകുഴി (1935- 38), ജോസഫ് കൊല്ലംപറമ്പില്‍ (1938-40), ജോസഫ് ഏണേക്കട്ട് (1940-41), ജോസഫ് പൊരുന്നോലില്‍ (1941- 49), ജോസഫ് കൈമളേട്ട് (1949- 51), തോമസ് വെളുത്തേടത്ത് (1951-54), ജോസഫ് വീട്ടുവേലിക്കുന്നേല്‍ (1954-57), ചാക്കോ മടിയത്ത് (1957), തോമസ് മണ്ണംപ്ലാക്കല്‍ (1957-59), ജോസഫ് ഏറ്റുമാനൂക്കാരന്‍ (1959-61), ജോസഫ് വട്ടയ്ക്കാട്ട് (1961- 67), മാത്യു ആണ്ടുമാലില്‍ (1967- 71), മാത്യു പടവുപുരയ്ക്കല്‍ (1971- 72), മാത്യു മറ്റത്തില്‍ (1972- 75), അലക്സാണ്ടര്‍ വയലുങ്കല്‍ (1975- 77), ജോര്‍ജ് പരുവനാനി (1977- 82), അബ്രഹാം കുന്നക്കാട്ട് സി. എസ്. റ്റി. (1982-86), മാത്യു ഏറത്തേടത്ത് (1986-87), തോമസ് പുത്തന്‍പുരയ്ക്കല്‍ (1987- 96), തോമസ് ഈറ്റോലില്‍ (1996- 2001), ആന്റണി നിരപ്പേല്‍ (2001-).
പള്ളിമേട
1926 ല്‍ പണിത ആദ്യത്തെ പള്ളിമുറി 1946 ല്‍ പുതുക്കിപ്പണിതു. ആണ്ടുമാലില്‍ ബ. മാത്യു അച്ചന്റെ കാലത്ത് (1967- 71) രണ്ടു മുറികളും മറ്റത്തില്‍ ബ. മാത്യു അച്ചന്റെ കാലത്ത് (1972- 75) മുകളിലത്തെ നിലയും പണിത് ഇതു വികസിപ്പിച്ചു. 1997 ല്‍ ഈറ്റോലില്‍ ബ. തോമസച്ചന്റെ കാലത്ത് ഇതോടനു ബന്ധിച്ച് വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിച്ചു.
അസ്തേന്തിമാര്‍
ഫിലിപ്പ് ആലുംപറമ്പില്‍ (1957), അബ്രഹാം കുന്നപ്പള്ളി (1957- 58), സെബാസ്റ്റ്യന്‍ വടക്കേക്കൊട്ടാരം (1982), തോമസ് തുമ്പില്പുത്തന്പുര സി.എം.എഫ്. (1984- 85), മാത്യു വടക്കേടം സി. എം. ഐ. (1985), ജോര്‍ജ് അരീക്കുഴി സി. എം. ഐ. (1985-86), വര്‍ഗീസ് മണയമ്പ്രായില് (1986-87), പോള്‍ പുലിമലയില്‍ എം. എസ്. ടി. (1987), ജോണ്‍ കുടിയിരുപ്പില്‍ എം. എസ്. ടി. (1987- 88), വര്‍ഗീസ് പുത്തന്‍ചിറ (1988-89), ജോര്‍ജ് പനച്ചിക്കല്‍ (1989- 90), മാത്യു പുന്നോലിക്കുന്നേല്‍ (1990- 91), റെജി മാത്യു വയലുങ്കല്‍ (1991- 93), ജോര്‍ജ് കാപ്പിലിപ്പറമ്പില്‍ (1993), സെബാസ്റ്റ്യന്‍ ഓടയ്ക്കല്‍ സി. എം. എഫ്. (1993), നിക്കോളാസ് പള്ളിവാതുക്കല്‍ (1994- 96), ഡോമിനിക് അയലൂപ്പറമ്പില്‍ (ഡീക്കന്‍ മിനിസ്ട്രി) (1996), ജോസ് കൂടപ്പുഴ (1996-97), ജോസഫ് തെക്കേവയലില്‍ (1997-99), മാര്ട്ടിന് ഉപ്പുകുന്നേല്‍ (1999- ).
സ്ഥലവിശദാംശം
1919 ല്‍ ദാനം കിട്ടിയ മൂന്നേക്കര്‍ സ്ഥലത്തിനുപുറമേ 1925 ല്‍ കല്ലൂക്കുന്നേല്‍ മത്തായിവൈദ്യന് ഒരേക്കറും 1927 ല്‍ കൊല്ലംകുളം കുഞ്ഞുവര്‍ക്കി കുരിശുപള്ളിക്കായി നാലുസെന്റും 1943 ല്‍ കല്ലൂക്കുന്നേല്‍ ഉലഹന്നാന് മത്തായി 62 സെന്റും 1981 ല്‍ നീറണാക്കുന്നേല്‍ ജോസഫ് കുരുവിള പാരിഷ്ഹാളിനായി പത്തുസെന്റും 1974 ല്‍ പ്ലാപ്പള്ളി കൊച്ചേട്ടന് ചോറ്റി കുരിശുപള്ളിക്കായി മൂന്നുസെന്റും 1981 ല്‍ കടപ്പൂര് അന്നമ്മ ഉലഹന്നാന് വടക്കേമലകുരിശുപള്ളിക്കായി പത്തുസെന്റും ദാനം ചെയ്തിട്ടുണ്ട്. 1991 ഓഗസ്റ്റ് 17 നു മഠത്തിനകത്ത് ശ്രീ ജോര്‍ജുകുട്ടി അബ്രഹാം കുരിശുപള്ളി ക്കായി പാറത്തോട്ടില്‍ രണ്ടുസെന്റ് സ്ഥലം ദാനം ചെയ്തു.
സ്ഥിതിവിവരം
നാല്പതു കുടുംബക്കൂട്ടായ്മ കളിലായി 650 കത്തോലിക്കാകുടുംബ ങ്ങളും 3250 കത്തോലിക്കരും ഇവിടെയുണ്ട്. 17 വൈദികന്മാരും രണ്ടു സന്യാസസഹോദരന്മാരും 55 സന്യാസിനികളും വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്തുവരുന്നു. ആറു വൈദികാര്‍ഥികള്‍ പരിശീലനം നേടുന്നു.
കുരിശുപള്ളികള്‍
ഇഞ്ചിയാനി, ചേന്നാട്, പറത്താനം, പാലപ്രഇടവകകള് വെളിച്ചിയാനിപ്പള്ളിയുടെ കുരിശുപള്ളി കളായിരുന്നു. ഇപ്പോള്‍ ഇടവകയു ടേതായി 1928 ലും 1975 ലും സ്ഥാപിതമായ രണ്ടുകുരിശു പള്ളികളുണ്ട്. 1983 ല്‍ ഒരു കപ്പേളയും സ്ഥാപിതമായി.
സ്ഥാപനങ്ങള്‍
കൊല്ലംപറമ്പില്‍ ബ. ജോസഫച്ചന്റെ 1939 ല്‍ കാലത്ത് പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊല്ലംകുളം ശ്രീ കെ. വി. ജേക്കബിന്റെ മാനേജ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്തുത സ്കൂള്‍ അദ്ദേഹം ക്ലാരിസ്റ്റ് മഠത്തിനു വിട്ടുകൊടുത്തു.
ഫ്രാന്‍സിസ്ക്കന്‍ കണ്വെഞ്ച്വല്സിന്റെ ഭവനം 1981 ലും അസ്സീസി സന്യാസിനീഭവനം 1993 ലും ചോറ്റിയില്‍ സ്ഥാപിതമായി. ക്ലാരിസ്റ്റ് കോണ്‍വെന്റ് 1950 ലും ഹോളി ഫാമിലി കോണ്‍വെന്റ് 2000 ജൂണിലും വെളിച്ചിയാനിയില്‍ ആരംഭിച്ചു.
മിഷന്‍ലീഗിന്റെ വകയായി വായനശാല ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. സെന്റ് വിന്‍സെന്റ് ഡി പോള്‍ സഖ്യം, ഫ്രാന്‍സിസ്കന്‍ മൂന്നാംസഭ, മാതൃദീപ്തി, യുവദീപ്തി, മിഷന്‍ലീഗ്, അള്ത്താരബാലസഖ്യംഎന്നീ ഭക്തസഖ്യങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ദൈവാലയത്തിന്റെ രജതജൂബിലി 1950 ഏപ്രില്‍ 10 നും സുവര്‍ണജൂബിലി 1975 ഏപ്രില്‍ 20 നും പ്ലാറ്റിനം ജൂബിലി സമാപനം 2000 ഏപ്രില്‍ 30 നും ആഘോഷിച്ചു.സാംസ്ക്കാരിക സാമൂഹിക സാമ്പത്തിക രംഗങ്ങളിലെല്ലാം വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇടവകയ്ക്ക് 75 വര്‍ഷങ്ങള്‍കൊണ്ടു സാധിച്ചു. ബാങ്കുകള്‍, ആശുപത്രികള്‍, ടെലഫോണ്‍ എക്സ്ചേഞ്ച് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇടവകയുടെ പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.