Nettithozhu – 685 551

04868 – 285236

Vicar: Rev. Fr. Thomas Kilirooparampil

Cell: 989 584 8490

frthomaskonni@gmail.com

Click here to go to the Church

വയലുകളും പുല്‍മേടുകളും നിറഞ്ഞ പ്രദേശമായിരുന്നു നെറ്റിത്തൊഴു. പുല്‍മേടുകള്‍ ഫലപുഷ്ടി കുറഞ്ഞ ഭൂമിയായിരുന്നു. കൃഷിചെയ്തും കന്നുകാലി വളര്‍ത്തിയും ജനം ഉപജീവനം നടത്തിപ്പോന്നു. തമിഴരായിരുന്നു പ്രധാനമായും ജോലികളൊക്കെ ചെയ്തിരുന്നത്. തമിഴ്നാട്ടില്‍നിന്നു കന്നുകാലികളെ കൊണ്ടുവന്ന് ഇവിടെ കെട്ടുകയും വില്പന നടത്തുകയും ചെയ്യുക പതിവായിരുന്നു. കാലികളും അതിന്‍റെ തൊഴുത്തും സംബന്ധിച്ച തമിഴ് സംസാരരീതിയില്‍ നിന്നാണ് സ്ഥല നാമമുണ്ടായത്.
കേരള-തമിഴ്നാട് അതിര്‍ത്തിയിലാണ് ഇടവക. ചെല്ലാര്‍കോവില്‍, പുറ്റടി, വണ്ടന്‍മേട്, കൊച്ചറ എന്നിവയാണ് അതിര്‍ത്തി ഇടവകകള്‍. 1946-47 ല്‍ ഇവിടെ കുടിയേറ്റമാരംഭിച്ചു. പാലാ, പൂഞ്ഞാര്‍, ആനിക്കാട്, വെളിച്ചിയാനി എന്നിവിടങ്ങളില്‍ നിന്നൊക്കെയാണ് പ്രധാനമായും കുടിയേറ്റം നടന്നത്.
څമലനാടിന്‍റെ മിഷനറിچ എന്നറിയപ്പെടുന്ന പുല്‍പ്പറമ്പില്‍ ബ. ശൗര്യാരച്ചനാണ് ഇടവകയ്ക്കു ബീജാവാപം നല്‍കിയത്. പൊട്ടന്‍കുളം ശ്രീ വര്‍ക്കി മത്തായി മൂന്ന് ഏക്കര്‍ സ്ഥലം പള്ളിക്കു ദാനം ചെയ്തു. ഇവിടെ ഷെഡ്ഡു കെട്ടി ബ. ശൗര്യാരച്ചന്‍ 1952 ഒക്ടോബര്‍ 20 ന് ആദ്യബലിയര്‍പ്പിച്ചു. മാര്‍ മാത്യു കാവുകാട്ടു പിതാവിന്‍റെ കല്പന പ്രകാരം 1953 സെപ്റ്റംബര്‍ 15 ന് ഇടവകയായി. ദൈവാലയം 1954 ഏപ്രില്‍ രണ്ടിനു വെഞ്ചരിച്ചു.

ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്‍
ശൗര്യാര്‍ പുല്പ്പറമ്പില്‍ സി.എം.ഐ. (1953-57), അക്വീലാസ് കുന്നത്തുപുരയിടം സി.എം.ഐ. (1957-58), തോമസ് കുമ്പുക്കാട്ട് (1959-61), ജോര്‍ജ് തൈച്ചേരില്‍ (1961-63), ജോസഫ് പാറശേരില്‍ (1963 – 66), ജോര്‍ജ് മണലേല്‍ (1966-72), ജോസഫ് വാഴയില്‍ (1972-75), ജോര്‍ജ് പെരിഞ്ചേരിമണ്ണില്‍ (1975-78), സഖറിയാസ് ചൂര ക്കാട്ട് (1978-81), ജോസഫ് ചെരുവില്‍ (1981-86), മാത്യു പുതുമന (1986), ജോസഫ് ആലപ്പാട്ടു കുന്നേല്‍ (1986-94), മാത്യു നെല്ലരി (1994-96), ജോര്‍ജ് പനച്ചിക്കല്‍ (1996- ).

സ്ഥാപനങ്ങള്‍
എല്‍. പി. സ്കൂള്‍ 1958 നവം. 17 നും യു.പി. സ്കൂള്‍ 1968 ജൂണ്‍ 3 നും സ്ഥാപിക്കപ്പെട്ടു. കര്‍മലീത്താ മഠം 1961 ജൂലൈ 27 നു സ്ഥാപിതമായി. എല്‍. പി. സ്കൂള്‍ സിസ്റ്റേഴ്സിന്‍റെ മാനേജ്മെന്‍റിലാണ്.

വികസനം
ദൈവാലയം ആദ്യം സ്ഥിതി ചെയ്തിരുന്നിടത്തു നിന്ന് ഇപ്പോഴിരി ക്കുന്ന കൊച്ചറയിലേക്കു മാറ്റി സ്ഥാപി ക്കപ്പെട്ടത് 1975 മേയ് 25 നാണ്. വൈദികമന്ദിരം പെരിഞ്ചേരിമണ്ണില്‍ ബ.ജോര്‍ജച്ചന്‍റെ ശ്രമഫലമായി 1976 ഓഗസ്റ്റ് 29 ന് പൂര്‍ത്തിയാക്കി ഒരു ഭാഗം ദൈവാലയമായി ഉപയോഗിച്ചു വന്നു. ആലപ്പാട്ടുകുന്നേല്‍ ബ. ജോസഫച്ചന്‍റെ കാലത്തു പള്ളി പരിഷ്കരിച്ചു പണി തീര്‍ത്ത് 1990 ഏപ്രില്‍ 3 നു വെഞ്ചരിച്ചു.

സ്ഥിതിവിവരങ്ങള്‍
369 കുടുംബങ്ങള്‍ ഇവിടെയുണ്ട്. 16 കുടുംബക്കൂട്ടായ്മകളിലായി 1761 അംഗങ്ങളുമുണ്ട്. ഇവരില്‍ നിന്ന് ആറു വൈദികന്മാരും 22 സന്യാസിനികളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. ഒരു വൈദികാര്‍ ഥിയും നാലു സന്യാസാര്‍ഥിനികളും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ഇതരകുടുംബങ്ങള്‍ : യാക്കോ ബായ – 228, മലങ്കര- 90, പ്രോട്ടസ്റ്റന്‍റ്- 66, ഹിന്ദുക്കള്‍ – 261. ഇവിടുത്തെ ആകെ ജനസംഖ്യ ഏതാണ്ട് 5324 വരും. ഇടവകയില്‍ മിഷന്‍ലീഗ്, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി, മാതൃദീപ്തി, പിതൃവേദി എന്നീ ഭക്തസംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
സ്ഥാപനങ്ങള്‍
ഇടുക്കി ഓര്‍ത്തഡോക്സ് മെഡി ക്കല്‍ സെന്‍റര്‍, പഞ്ചായത്ത് സാംസ് കാരിക നിലയം എന്നിവയാണു പ്രധാന പ്പെട്ട സ്ഥാപനങ്ങള്‍. പാലക്കണ്ടം കവലയില്‍ കുരിശടി സ്ഥാപിതമായിട്ടുണ്ട്.
ഇവിടെ സേവനമനുഷ്ഠിച്ച ബ. അച്ചന്മാര്‍ നാടിന്‍റെ സര്‍വതോമുഖമായ വളര്‍ച്ചയില്‍ അര്‍പ്പണബുദ്ധിയോടെ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച്, ത്യാഗത്തിന്‍റെയും കഠിനാധ്വാ നത്തിന്‍റെയും മാതൃകയായ പുല്പറമ്പില്‍ ബ. ശൗര്യാരച്ചന്‍. സാധാരണക്കാരായ മനുഷ്യരുടെ ആത്മീയ വളര്‍ച്ചയോ ടൊപ്പം ഭൗതിക വികാസത്തിനും നെറ്റി ത്തൊഴു ഇടവക സാക്ഷ്യം വഹിക്കുന്നു.
ഇടവകയ്ക്ക് ആകെ പത്ത് ഏക്കര്‍ 20 സെന്‍റ് സ്ഥലമുണ്ട്. അതില്‍ നാല് ഏക്കര്‍ 65 സെന്‍റ് ദാനമായി കിട്ടിയ താണ്. അഞ്ച് ഏക്കര്‍ 55 സെന്‍റ് പലപ്പോഴായി വിലയ്ക്കു വാങ്ങി. വിവിധ മതസ്ഥരും ക്രൈസ്തവസഭകളും നിവസിക്കുന്ന ഈ പ്രദേശം എക്യുമെനിസത്തിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും ദീപ്തി പുലര്‍ത്തി സമൂഹോന്നതിക്കായി ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിച്ചുവരുന്നു.