Koottickal – 686 514
04828 – 286167
Vicar: Rev. Fr. Joseph Arackaparampil
Cell: 9562 7656 88
sijoarackan@gmail.com
പീരുമേടു താലൂക്കില്‍ കൊക്കയാര്‍ വില്ലേജില്‍ ഏന്തയാറിനു കിഴക്കു തൂങ്ങനാമുടി, പനങ്കുഴി, മുക്കുളം വെമ്പാല, മേപ്പുഴ, വെള്ളപ്പൊട്ടന്, എമ്പത്തെട്ട്, വടക്കേമല തുടങ്ങിയ പ്രദേശങ്ങള്‍ മുക്കുളം എന്ന പേരിലറിയപ്പെടുന്നു. തപാല്‍ വകുപ്പു രേഖകളില്‍ ഇതു മുക്കുളം ഈസ്റ്റ് എന്നും, കെ.എസ്.ആര്.ടി.സി. രേഖകളില്‍ څമുക്കുളം ടോപ്പ്چ എന്നും അറിയപ്പെടുന്നു. പ്രദേശത്തിന്റെ മൂന്നുവശങ്ങളും ഉയരമുള്ള മലകളാണ്. ഇതിനെ ചുറ്റിയൊഴുകുന്ന പുല്ലകയാര്‍ എന്ന നദിയാണ് മണിമലയാര്‍.
മുക്കുളം ഉള്‍പ്പെടുന്ന പൂഞ്ഞാര്‍ പ്രദേശം തെക്കുംകൂര്‍ രാജ്യത്തില്‍പ്പെട്ടതായിരുന്നു. മുക്കുളം എന്ന ചേരിക്കല്‍ പൂഞ്ഞാര്‍ തമ്പുരാനില്‍ നിന്ന് 1932 ല്‍ കല്ലറയ്ക്കല്‍ പൊട്ടംകുളത്ത് ശ്രീ കെ. വി. വര്‍ക്കി വിലയ്ക്കു വാങ്ങി. അദ്ദേഹം ഇതു കൃഷിക്കാര്‍ക്കായി വിറ്റു തുടങ്ങിയതോടെ ജനങ്ങള്‍ ഇവിടെ കുടിയേറിപ്പാര്‍ക്കുകയും ഈ വനഭൂമി വിളഭൂമിയായി മാറുകയും ചെയ്തു. കുടിയേറ്റക്കാലം മുതല്‍ ഏകദേശം പത്തു വര്‍ഷക്കാലം മുക്കുള ത്തെ കത്തോലിക്കര്‍ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് പത്തു കിലോമീറ്റര്‍ അകലെയുള്ള പാലാ രൂപതയിലെ കൂട്ടിക്കല്‍ പള്ളിയിലായിരുന്നു.
അക്കാലത്തു ജീവിത സൗകര്യങ്ങള്‍ വളരെ പരിമിത മായിരുന്നു. കാര്ഷികോല്പന്നങ്ങളുടെ വിപണനസൗകര്യവും യാത്രാസൗകര്യവും കാര്യമാ യുണ്ടായിരുന്നില്ല. ജെ.ജെ. മര്‍ഫി സായിപ്പിന്റെ ഡിസ് പെന്സറിയായിരുന്നു ഏക ചികിത്സാകേന്ദ്രം.
ദൈവാലയസ്ഥാപനം, വൈദികമന്ദിരം
മുക്കുളത്തു ദൈവാലയം സ്ഥാപിക്കുന്നതിനു രൂപതയില്‍നിന്ന് അനുമതി ലഭിച്ചെങ്കിലും പള്ളിപണിക്കുള്ള സാമ്പ ത്തികശേഷി കുടിയേറ്റ കര്‍ഷകര്‍ക്കി ല്ലായിരുന്നു. ഇതറിഞ്ഞ കൂട്ടിക്കല്‍ ഇടവകാംഗം പൊട്ടംകുളം ശ്രീ കെ. വി. വര്‍ക്കി പള്ളിപണിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തു. പള്ളിക്കുവേണ്ടി 13 ഏക്കര്‍ 75 സെന്റ് സ്ഥലം അദ്ദേഹം സൗജന്യമായി നല്കി. 1941 ല്‍ പള്ളി യുടെയും പള്ളിമേടയുടെയും പണിയാ രംഭിച്ചു. പള്ളിയിലും പള്ളിമുറിയിലുമുള്ള എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്. പള്ളി മാര്‍ ജയിംസ് കാളാശേരി 1942 മേയ് അഞ്ചിനു കൂദാശ ചെയ്തു.
പ്രഥമവികാരി കുരീക്കാട്ട് ബ. ജോസഫച്ചനായിരുന്നു. ഇടവകപ്പള്ളി രൂപം കൊള്ളുമ്പോള്‍ 35 കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു.
ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്
ജോസഫ് കുരീക്കാട്ട് (1942-44), സിറിയക് വടക്കേക്കുറ്റ് (1944-55), ജോസഫ് തോട്ടുപുറം (1955-57), തോമസ് പുത്തന്‍പറമ്പില്‍(1957-58), ജോര്‍ജ് പരുവനാനി (1958-63), മാത്യു കോവൂക്കുന്നേല്‍ (1963-65), സിറിയക് കുളങ്ങോട്ടില്‍ (1965-70), ജേക്കബ് അയലൂപ്പറമ്പില്‍ (1970-71), സെബാസ്റ്റ്യന്‍ ഒഴുകയില്‍ (1971-73), ജോണ്‍ തടത്തില്‍ (1973-75), സെബാസ്റ്റ്യന്‍ ചിറയ്ക്കലകം (1975-78), എബ്രാഹം വലിയകണ്ടം (1978-79), ജോസഫ് പാലത്തിനാല്‍ (1979-80), ജോസഫ് പുതുവീട്ടില്‍ക്കളം (1979-80), മാത്യു ചെരിപുറം (1981-85), ഫിലിപ്പ് പരുവനാനി (1985-90), വര്‍ഗീസ് പരിന്തിരിക്കല്‍ (1990-95), ജോര്‍ജ് നെല്ലിക്കല്‍ (1995-97), മാത്യു പുന്നോലിക്കുന്നേല്‍ (1997-98), തോമസ് മറ്റമുണ്ടയില്‍ (1998-99), ജോസഫ് മൈലാടിയില്‍ (1999 -).
1967 ല്‍ ദൈവാല യത്തിന്റെ രജതജൂബിലിയും 1992 ല്‍ സുവര്‍ണജൂബിലിയും ആഘോഷിച്ചു.
കുരിശുപളളി
കുരിശുപളളിയായിരുന്ന വടക്കേമല 1945 ല്‍ ഇടവകയായി. വി.മാര്ട്ടിന് ഡി പോറസിന്റെ നാമത്തിലുള്ള കുരിശടി മുക്കുളം കവലയില്‍ സ്ഥാപിച്ചിട്ടുണ്ട്.
ക്ലാരമഠം
1954 ഓഗസ്റ്റ് 30 നു ക്ലാരമഠം സ്ഥാപിതമായി. ശ്രീ കെ. വി. മാത്യു പൊട്ടംകുളം അഞ്ച് ഏക്കര്‍ സ്ഥലവും കെട്ടിടം പണിക്കാവശ്യമായ തടികളും സംഭാവന ചെയ്തു. പുതിയ മഠത്തിനു 1956 ല്‍ കല്ലിട്ടു. പരുവനാനി ബ. ജോര്ജച്ചന് 1961 ഡിസം. ആറിന് മഠം വെഞ്ചരിച്ചു ദിവ്യബലിയര്‍പ്പിച്ചു. മഠത്തിന്റെ രജതജൂബിലി 1979 ഓഗസ്റ്റ് 30 ന് ആഘോഷിച്ചു.
കുടുംബം, ദൈവവിളി
ഇടവകയില്‍ 208 കുടുംബങ്ങ ളിലായി 1020 കത്തോലിക്കരുണ്ട്. ഇവിടെ നിന്ന് എട്ടു വൈദികന്മാരും 45 സമര്പ്പി തരും വിവിധ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു.
വിദ്യാലയങ്ങള്‍
വടക്കേക്കുറ്റ് ബ. സിറിയ ക്കച്ചന്റെ കാലത്ത് 1945 ല്‍ കുടിപ്പള്ളി ക്കൂടം തുടങ്ങി. അദ്ദേഹത്തിന്റെ നിരന്തര ശ്രമഫലമായി 1950 ല്‍ പ്രൈമറി സ്കൂളിനും 1953 ല്‍ അപ്പര്‍ പ്രൈമറി സ്കൂളിനും ഗവണ്മെന്റില്നിന്ന് അംഗീ കാരം കിട്ടി. ഹൈസ്കൂള്‍ 1966 ല്‍ സ്ഥാപി തമായി. കുളങ്ങോട്ടില്‍ ബ. സിറിയ ക്കച്ചന്റെ നേതൃത്വത്തില്‍ സ്കൂള്‍കെട്ടിടം പണിയിച്ചു. സ്കൂളിന്റെ രജത ജൂബിലി 1975 ലും സുവര്‍ണജൂബിലി 2000 നവംബറിലും ആഘോഷിച്ചു.
പൊതുവായ നേട്ടങ്ങള്‍
څമുക്കുളം ഈസ്റ്റ്چ എന്ന പേരില്‍ ഒരു പോസ്റ്റോഫീസ് ശ്രീ കെ. എ. ആന്റണിസാറിന്റെ ശ്രമഫലമായി 1962 ല്‍ അനുവദി ക്കപ്പെട്ടു. 1984 മേയ് 16 ന് മുക്കുളത്തിന്റെ മണ്ണിലൂടെ ആദ്യമായി കെ. എസ്. ആര്. ടി. സി. ബസ് സര്‍വീസ് ആരംഭിച്ചു. പ്രൈവറ്റ്ബസ് സര്‍വീസ് 1991 മാര്‍ച്ചില്‍ തുടങ്ങി. കുളങ്ങോട്ടില്‍ ബ. സിറിയക്കച്ചന്റെ ശ്രമഫലമായി മുക്കുളത്തെ ശുദ്ധജല വിതരണം ഒരു പദ്ധതിയായി ഗവണ് മെന്റിനെക്കൊണ്ടു നടപ്പിലാക്കിക്കാന് സാധിച്ചു. നാട്ടിലെ സേവനസന്നദ്ധരായ ആളുകളുടെ, പ്രത്യേകിച്ച്, യുവജനങ്ങളുടെ കൂട്ടായ പരിശ്രമഫലമായി 1991 ല്‍ വൈദ്യുതിയും 1995 ല്‍ ടെലിഫോണും ലഭിച്ചു. മലമുകള്‍വരെ നല്ല റോഡുണ്ടെങ്കിലും ആദായകരമല്ലെന്ന കാരണത്താല്‍ ബസ് സര്‍വീസ് നടത്തുന്നില്ല. നാടിന്റെ വികസനത്തിന് ഇതു വലിയ തടസ്സമാണ്.