Thengakal – 685 533
04869 – 258160
Vicar: Rev. Fr. Sebastian Thazhathuveettil
Cell: 9656 867 995, 9947 867 995
sobin17@gmail.com
ഉള്‍നാടന്‍ ഗ്രാമമായ മ്ലാമലയില്‍ പണ്ടുമുതലേ തേയിലത്തോട്ടങ്ങളുണ്ടായിരുന്നു. തേയിലത്തോട്ടങ്ങള്‍ക്കു പുറമേ കിടന്ന സ്ഥലങ്ങളില്‍ 1940 ല്‍ കുടിയേറ്റമാരംഭിച്ചു. ആദ്യകാല കുടിയേറ്റക്കാര്‍ മിക്കവരും വെളിച്ചിയാനി ക്കാരായിരുന്നു. ഇവിടുത്തെ വിശ്വാസികള്‍ 1950 വരെ കുട്ടിക്കാനം ലത്തീന്‍പള്ളിയിലും ഉപ്പുതറപ്പള്ളിയിലും ആധ്യാത്മികകാര്യങ്ങള്‍ നിര്‍വഹിച്ചു.
നൂറ്റിപ്പത്തുഭാഗത്തെ കൊയ്ത്തു കഴിഞ്ഞ കറ്റക്കളത്തില്‍ ഡിസംബര്‍ മാസത്തിലും വലിയനോമ്പിലും കുട്ടിക്കാനത്തു നിന്നു മൂപ്പച്ചന്മാര്‍ (യൂറോപ്യന്‍ മിഷനറിമാര്‍) വന്നു താമസിച്ചു കുമ്പസാരവും കുര്‍ബാനയും നടത്തിയിരുന്നു. പൂണ്ടിക്കുളം മേട്ടില്‍ ഷെഡു നിര്‍മിച്ചതോടെ മാസത്തില്‍ ഒരു കുര്‍ബാന വീതമുണ്ടായിരുന്നു.
പൂണ്ടിക്കുളം ശ്രീ ഔസേപ്പച്ചന് ദാനം ചെയ്ത ഒരേക്കര്‍ സ്ഥലത്ത് കിഴക്കേത്തലയ്ക്കല്‍ ശ്രീ ഈപ്പന്, പൊട്ടംകുളം ശ്രീ മാത്യു, തെക്കേല്‍ ശ്രീ മാത്യു, ആയിലൂക്കുന്നേല്‍ ശ്രീ ജോസഫ് എന്നിവര്‍ മുന്‍കൈയെടുത്തു ഷെഡു നിര്‍മിക്കുകയും ഉപ്പുതറപ്പള്ളി വികാരി വെള്ളാപ്പാട്ടു ബ. മത്തായി അച്ചന് 1950 മാര്‍ച്ച് 30 ന് ആദ്യമായി ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു.
പ്രസ്തുത സ്ഥലം കുന്നിന് മുകളിലായിരു ന്നതിനാലും പട്ടയമില്ലാതിരുന്നതിനാലും എസ്റ്റേറ്റില്‍ നിന്നു സ്ഥലം വാങ്ങാന്‍ പാറേല്‍ ബ. തോമസച്ചന് ശ്രമമാരംഭിച്ചു. പിന്നീട് പുല്‍പ്പറമ്പില്‍ ബ. ശൗര്യാരച്ചന്റെയും പൂണ്ടിക്കുളത്ത് ശ്രീ കൊച്ചുപാപ്പന്റെയും ശ്രമഫലമായി പാലാമ്പടം ശ്രീ ഈപ്പച്ചന് ഒരേക്കര്‍ സ്ഥലം ദാനം ചെയ്തു. അവിടെ നിര്‍മിച്ച ഷെഡില്‍ 1952 മേയ് 1 ന് മാര്‍ മാത്യു കാവുകാട്ട് ആദ്യദിവ്യബലിയര്‍പ്പിച്ചു. ഷെഡു നന്നായി പണികഴിപ്പിച്ച് ബ. ശൗര്യാരച്ചന്‍ 1957 മേയ് 30 നു വെഞ്ചരിച്ചു.
നവീനദൈവാലയം
പുതിയ പള്ളിക്കു മാര്‍ മാത്യു കാവുകാട്ട് 1960 മാര്‍ച്ച് 19 ന് തറക്കല്ലിട്ടു. തൂങ്കു ഴിയില്‍ ബ. ജോസഫ ച്ചന്റെ നേതൃത്വത്തില്‍ പണിത നവീന ദൈവാലയം മാര്‍ മാത്യു കാവുകാട്ട് 1960 ഡിസംബര്‍ 12 നു വെഞ്ചരിച്ചു. മുഖവാരം തീര്‍ത്തത് പള്ളിപ്പുറത്തുശേരില്‍ ബ. തോമസച്ചന്റെ കാലത്താണ്.
പള്ളിമുറി
സങ്കീര്‍ത്തിയിലായിരുന്നു 1960 മുതല്‍ 1999 വരെ വികാരിയച്ചന്മാര് താമസിച്ചിരുന്നത്. തൊമ്മിത്താഴെ ഏറ്റം ബ. ജോണച്ചന് 1997 മേയ് 4 ന് പുതിയ പള്ളിമുറിക്കു തറക്കല്ലിട്ടു. മാര്‍ മാത്യു വട്ടക്കുഴി 1999 ജനുവരി 28 നു വെഞ്ചരിച്ചു. മനോഹരവും വിശാലവുമായ ഇന്നത്തെ പള്ളിമുറി മണിയങ്ങാട്ട് ബ. ആന്റണിയച്ചന്റെ ശ്രമഫലമാണ്.
ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്
മത്തായി വെള്ളാപ്പാട്ട് (1950 മേയ്- നവം.), ദേവസ്യ കുഞ്ചിറക്കാട്ട് (1950 – 51), തോമസ് പാറേല്‍ (1951 -52 ), ശൗര്യാര് പുല്‍പ്പറമ്പില്‍ സി. എം. ഐ. (1952 -57 ), ഹൊണോരിയൂസ് വാണിയപ്പുരയ്ക്കല്‍ സി. എം. ഐ. (1957 – 59), ജോസഫ് തൂങ്കുഴി (1959 -61), ജോര്‍ജ് മണലേല്‍ (1961 – 66 ), തോമസ് പള്ളിപ്പുറത്തുശേരില്‍ (1966 – 71), മാത്യു ഇല്ലിക്കല്‍ (1971 – 74), തോമസ് പുറക്കരി (1974 – 78), ആന്റണി നെടിയകാലാപ്പറമ്പില്‍ (1978 മേയ് – നവം.), എബ്രാഹം മണ്ണംപ്ലാക്കല്‍ (1978 -82), മാത്യു ചെറുതാനിക്കല്‍ (1982 – 90), എബ്രാഹം പാലക്കുടി (1990- 91), വര്‍ഗീസ് മണിയമ്പ്ര (1991 – 95), ആന്റണി മണിയങ്ങാട്ട് (1995 -99), ജോസഫ് ചെരുവില്‍ (1999 – ).
അസ്തേന്തിമാര്‍: കുര്യന് നരിതൂക്കില്‍ (1999-2000 ), സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (2000 ഏപ്രില്‍-).
സ്കൂളുകള്‍
പാലാമ്പടം ശ്രീ ഈപ്പന് തോമസ് 1952 ഓഗസ്റ്റ് 31 നു സ്കൂളിനു കല്ലിട്ടു. 1953 ല്‍ സ്കൂള്‍ ആരംഭിച്ചെങ്കിലും ഒന്നും രണ്ടും ക്ലാസ്സുകള്‍ക്ക് അംഗീകാരം കിട്ടിയത് 1954 ഓഗസ്റ്റ് രണ്ടിനാണ്. ആരംഭം മുതലേ തമിഴ്മീഡിയവും ഉണ്ടായിരുന്നു.
മലയാളം മീഡിയം യൂ.പി. 1957 ജൂണ്‍ 3 നും തമിഴ്മീഡിയം യൂ.പി. 1981 ജൂണ്‍ 1 നും പ്രവര്‍ത്തനമാരംഭിച്ചു. ഹൈസ്കൂള്‍ 1982 ജൂണ്‍ 1 നു തുടങ്ങി. ഇന്നു കാണുന്ന രീതിയില്‍ സ്കൂള്‍ കെട്ടിടങ്ങളെല്ലാം പുതുക്കിപ്പണിതത് ചെറുതാനിക്കല്‍ ബ. മാത്യു അച്ചനാണ്.
മഠംവക ലിറ്റില്‍ ഫ്ളവര്‍ നഴ്സറി സ്കൂള്‍ 1978 മുതല്‍ പ്രവര്‍ത്തിക്കുന്നു. സ്വകാര്യവ്യക്തി നടത്തുന്ന ട്രിനിറ്റി പാരലല്‍ കോളജ് 1988 ല്‍ സ്ഥാപിതമായി.
മഠം
ക്ലാരമഠം 1957 മേയ് 27 നു സ്ഥാപിതമായി. സിസ്റ്റര്‍ ട്രീസാ പുളിക്കല്‍ 27 വര്‍ഷം സ്കൂളിന്റെ ഹെഡ്മിസ്ട്രസായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു.
കുരിശുപള്ളികള്‍
കീരിക്കര ഇടവക 1957 ല്‍ ഇടവകയില്‍ നിന്നു രൂപം കൊണ്ടതാണ്. ഹെവന്‍വാലിയില്‍ സെന്റ് ജോസഫ് കുരിശുപള്ളിയും പച്ചക്കാട് വി. യൂദാ തദേവൂസ് കുരിശുപള്ളിയുമുണ്ട്. നാലുകണ്ടത്തില്‍ ഗീവര്‍ഗീസു സഹദായുടെ നാമത്തില്‍ കപ്പേളയും. തേങ്ങാക്കല്ലില്‍ വി. സെബസ്ത്യാനോ സിന്റെ നാമത്തില്‍ കുരിശടിയുമുണ്ട്.
ദൈവവിളി
ചവറപ്പുഴ ബ. ജോസച്ചനും നല്ലൂര് കാലായിപ്പറമ്പില്‍ ബ. തോമസച്ചനും രൂപതാവൈദികന്മാരാണ്. പതിയില്‍ ബ. സെബാസ്റ്റ്യനച്ചന്‍ റൊസ്മീനിയന്‍ സഭാംഗമാണ്. മൂന്നു വൈദികാര്‍ഥികള്‍ പരിശീലനം നടത്തുന്നു. ആറു സന്യാസിനികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സേവനമനു ഷ്ഠിക്കുന്നു. രണ്ടുപേര്‍ സന്യാസ പരിശീലനം നേടുന്നു.
സ്ഥലവിശദാംശങ്ങള്‍
പൂണ്ടിക്കുളം ശ്രീ ഔസേപ്പച്ചന് 1950 മാര്‍ച്ചില്‍ ദാനം ചെയ്ത ഒരേക്കര്‍ സ്ഥലം 1953 ല്‍ അദ്ദേഹത്തിനു തന്നെ 250 രൂപയ്ക്കു വിറ്റു. പാലാമ്പടം ശ്രീ ഈപ്പച്ചന് തോമസ് സ്കൂള്‍ തുടങ്ങണമെന്ന വ്യവസ്ഥയില്‍ 1952 ല്‍ ഒരേക്കര്‍ പട്ടയമുള്ള സ്ഥലം ദാനം നല്കി. പിന്നീടു സിമിത്തേരിക്കുവേണ്ടി 25 സെന്റു സ്ഥലവും വഴിയും അദ്ദേഹംതന്നെ നല്കി. തേങ്ങാക്കല്‍ എസ്റ്റേറ്റില്‍നിന്നും 78.4 സെന്റ് സ്ഥലം 1958 ല്‍ സ്കൂളിനു ദാനം ചെയ്തു. കുത്തുകല്ലുങ്കല്‍ ശ്രീ വര്‍ക്കി നാലുകണ്ടത്തില്‍ പട്ടയമില്ലാത്ത 13 സെന്റു സ്ഥലം 1958 ലും കട്ടപ്പറമ്പില്‍ ശ്രീ മാണികങ്കാണി നാലുകണ്ടത്ത് കപ്പേളയുടെ ഒരുസെന്റു സ്ഥലം 1961 ലും ദാനമായി നല്കി. പള്ളിപ്പുറത്തുശേരില്‍ ബ. തോമസച്ചന്റെ കാലത്ത് എസ്റ്റേറ്റുവക കുറേ സ്ഥലം വിറ്റതിനു ലാഭമായി കിട്ടിയ രണ്ടേകാല്‍ ഏക്കര്‍ സ്ഥലം 1973 ഏപ്രില്‍ 1 നു പള്ളിക്കു ദാനമായി കൊടുത്തു. മ്ലാമല എസ്റ്റേറ്റില്‍ നിന്ന് ഒന്നരയേക്കര്‍ സ്ഥലം 1975 ഏപ്രില്‍ 16 നു വിലകൊടുത്തു വാങ്ങി. താഴത്തുവീട്ടില്‍ ശ്രീ മൈക്കിള്‍ ഹെവന്‍വാലി കുരിശുപള്ളിക്കു വേണ്ടി പതിനെട്ടര സെന്റു സ്ഥലം 2000 മാര്‍ച്ച് 22 നു ദാനം ചെയ്തു.
സ്ഥിതിവിവരം
ഇടവകയെ 12 കുടുംബക്കൂട്ടായ് മകളായി തിരിച്ചിരിക്കുന്നു. 245 കുടുംബങ്ങളിലായി 1,200 കത്തോലി ക്കരുണ്ട്. ഇടവകാതിര്‍ത്തിയില്‍പ്പെട്ട ഇതരകുടുംബങ്ങള്‍ : ലത്തീന്‍ – 70, മലങ്കര – 3, യാക്കോബായ – 42, സി.എസ്.ഐ. – 50, പ്രോട്ടസ്റ്റന്റ് – 30, ഹൈന്ദവര്‍ – 300, മുസ്ലീങ്ങള്‍ – 35.
വികസനം
ഗവണ്മെന്റ് ആയൂര്വേദാശു പത്രിയും ഗവണ്മെന്റ് മൃഗാശുപത്രിയും ടെലിഫോണ്‍ എക്സ്ചേഞ്ചും പോസ്റ്റോഫീസും ഇവിടെ പ്രവര്‍ത്തി ക്കുന്നു. പെരിയാറിനു കുറുകെ പണിത് 1990 സെപ്തംബര്‍ 21 ഉദ്ഘാടനം ചെയ്ത ചെറുതാനിപ്പാലം നാട്ടുകാരുടെ ഐക്യ ത്തിന്റെ പ്രതീകമാണ്. പാല് സൊസൈറ്റി 1994 മുതല്‍ പ്രവര്‍ത്തിക്കുന്നു. പി. ഡി. എസ്. യൂണിറ്റ് നാടിന്റെ വികസന ത്തില്‍ വളരെ സഹായിച്ചിട്ടുണ്ട്.