Koruthodu – 686 513

04828 – 280235

Vicar: Rev. Fr. Zazharias Illickamuriyil

Cell: 944 713 0013,  949 663 1006

illickamuriyil@yahoo.co.in

Click here to go to the Church

കോരുത്തോടു പ്രദേശത്ത് 1948 ല്‍ ‘ഗ്രോ മോര്‍ ഫുഡ് പദ്ധതി’ പ്രകാരം ഏതാണ്ട് 268 പേര്‍ക്ക് ഒരേക്കര്‍ സ്ഥലം വീതം മൂന്നുവര്‍ഷത്തെ കൃഷിക്കായി സര്‍ക്കാര്‍ അനുവദിച്ചു കൊടുത്തു. പുതുപ്പള്ളി, മണിമല, പൂഞ്ഞാര്‍, കൊരട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ 1949 ഏപ്രില്‍ മാസത്തില്‍ ഇവിടെ കാടുവെട്ടിത്തെളിക്കാന്‍ ആരംഭിച്ചു. പിന്നീട് 1958 ല്‍ څ116 കോളനിയും തുടര്‍ന്ന് ഇടുക്കി പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി ഇടുക്കി കോളനിയും 1974 ല്‍ പനയ്ക്കച്ചിറ കോളനിയും ഉണ്ടായതോടെ കോരുത്തോടു പ്രദേശം ജനനിബിഡമായി.

കുരിശുപള്ളി
ആരംഭത്തില്‍ തെക്കേമല പള്ളിവികാരി ഞള്ളിയില്‍ ബ. സ്റ്റനിസ്ലാവോസ് അച്ചന്‍ ഇവിടെ വന്ന് ആത്മീയശുശ്രൂഷ നടത്തിയിരുന്നു. കുറ്റിക്കാട്ട് ശ്രീ കെ. ഡി. തോമസിന്‍റെ സ്ഥലത്ത് 1958 ല്‍ വിശ്വാസികള്‍ തീര്‍ത്ത ഷെഡ്ഡില്‍ അദ്ദേഹം കുര്‍ബാനയര്‍പ്പിച്ചു. പിന്നീട്, പെരുവന്താനം പള്ളിവികാരി ഇല്ലിക്കല്‍ ബ. ജോസഫ് അച്ചന്‍ ചേറ്റുകുഴി ശ്രീ ചാക്കോയുടെ സ്ഥലത്തേക്കു ഷെഡ്ഡ് മാറ്റി പണിയുവാന്‍ നേതൃത്വം നല്കി. പെരുവന്താനം അസിസ്റ്റന്‍റ് വികാരി ചൂരക്കാട്ട് ബ. സഖറിയാസച്ചന്‍റെ പരിശ്രമഫലമായി ഇതു കുരിശുപള്ളിയായി ഉയര്‍ന്നു.

താല്‍ക്കാലിക പള്ളി
പെരുവന്താനം പള്ളിവികാരി കാഞ്ഞിരത്തിനാല്‍ ബ. ജേക്കബ് അച്ചന്‍റെയും അസിസ്റ്റന്‍റ് വികാരി ചൂരക്കാട്ട് ബ. സഖറിയാസച്ചന്‍റെയും പരിശ്രമഫലമായി ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്ന ഭാഗത്തായി സ്ഥലം വാങ്ങി അവിടെ താല്‍ക്കാലികപള്ളി നിര്‍മിച്ചു. 1962 മേയ് 29 നു ഇടവകയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ചൂരക്കാട്ട് ബ. സഖറിയാസച്ചന്‍ പ്രഥമവികാരിയായി. പുന്നയ്ക്കല്‍ ബ. ജേക്കബ് അച്ച ന്‍റെ കാലത്ത് പള്ളിക്കെട്ടിടത്തിന്‍റെ നിര്‍മാണം ആരംഭിച്ചു.

പള്ളിയും പള്ളിമുറിയും
പള്ളിമുറിയുടെ ശിലാസ്ഥാപനം മാര്‍ ജോസഫ് പവ്വത്തില്‍ 1984 മേയ് 7 ന് നിര്‍വഹിച്ചു. ചാവനാലില്‍ ബ. ജോര്‍ജ് എം.സി.ബി.എസിന്‍റെ പരിശ്രമത്താല്‍ ദൈവാലയനിര്‍മാണം 1989 ല്‍ പൂര്‍ത്തിയായി. മാര്‍ മാത്യു വട്ടക്കുഴി 1989 മേയ് 6 നു ദൈവാലയം കൂദാശ ചെയ്തു.

കുരിശുപള്ളികള്‍
പനയ്ക്കച്ചിറ പാറമടയില്‍ സ്ഥാപിക്കപ്പെട്ട സെന്‍റ് മാത്യൂസ് കുരിശുപള്ളി 1998 ല്‍ മടുക്ക ഇടവകയായി ഉയര്‍ത്തപ്പെട്ടു. കോരുത്തോടു പള്ളിയുടെ തെക്കേ അതിര്‍ത്തിയിലുള്ള സെന്‍റ് തോമസ് മൌണ്ട് കുരിശുപള്ളിയില്‍ ഞായറാഴ്ചകളിലും വിശേഷാവസരങ്ങളിലും ശുശ്രൂഷകള്‍ നടക്കുന്നു. ഇവി ടെ ഹോളിഫാമിലി കുരിശടിയുണ്ട്.

സ്കൂള്‍
1964 ല്‍ ആരംഭിച്ച എല്‍.പി. സ്കൂള്‍ 1983 ല്‍ യൂ. പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1977 ല്‍ സ്കൂളിനോടു ചേര്‍ന്നു നഴ്സറി സ്കൂളും തയ്യല്‍ പരിശീലന കേന്ദ്രവും സ്ഥാപിക്കപ്പെട്ടു.

മഠം, ഡിസ്പെന്‍സറി
ആരാധനമഠത്തിന്‍റെയും ബ.സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തിലുള്ള കരുണാഭവന്‍ ഡിസ്പെന്‍സറിയുടെയും ശിലാസ്ഥാപനം മാര്‍ ആന്‍റണി പടിയറ 1972 ല്‍ നടത്തി. ഇവയുടെ വെഞ്ചരിപ്പ് 1972 സെപ്തംബര്‍ 8-ാം തീയതി മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍വഹിച്ചു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം നടന്നുവരുന്നു.

വികാരിമാരും വികസനവും
ചൂരക്കാട്ട് ബ. സഖറിയാസച്ചന്‍ (1962)പള്ളിക്കു സ്ഥലം വാങ്ങുന്നതിനും സ്കൂള്‍ അനുവദിപ്പിക്കുന്നതിനും പരിശ്രമിച്ചു. പുന്നയ്ക്കല്‍ ബ. ജേക്കബ് അച്ചന്‍ ആദ്യത്തെ പള്ളിക്കെട്ടിടം നിര്‍മിച്ചു. തടത്തില്‍ ബ. ജോണച്ചന്‍ മുണ്ടക്കയം, കുഴിമാവ് റോഡുനിര്‍മാ ണത്തിനും സഹകരണബാങ്കിന്‍റെ സ്ഥാപനത്തിനും നേതൃത്വം കൊടുത്തു. ഓണംകുളം ബ. ഗ്രിഗരി അച്ചന്‍ പാറമടയില്‍ കുരിശുപള്ളി ആരംഭിച്ചു. പാറേല്‍ ബ. ജോസഫ് വി.സി. (1980 – 83) എല്‍. പി. സ്കൂള്‍ യൂ. പി. സ്കൂളാക്കി ഉയര്‍ത്തി. പൊതുക്കല്ലറ നിര്‍മിച്ചു. മാമ്പുഴ ബ. സെബാസ്റ്റ്യന്‍ സി.എം.ഐ. അച്ചന്‍ മടുക്കയില്‍ പള്ളിക്കുവേണ്ടി സ്ഥലം വാങ്ങി. ചാവനാലില്‍ ബ. ജോര്‍ജ് എം.സി.ബി.എസ്. പള്ളി നിര്‍മാണത്തിനു നേതൃത്വം നല്കി. തെക്കേല്‍ ബ. ജോസച്ചന്‍ (1991 – 99) മടുക്കയില്‍ പുതിയ പള്ളി, സെന്‍റ് തോമസ് മൗണ്ടില്‍ കുരിശുപള്ളി, കുരിശടി, പുതിയ സിമിത്തേരി, പള്ളിമുറി ഇവയുടെ നിര്‍മാണം നടത്തി. കൊച്ചാങ്കല്‍ ബ. ആന്‍റണി അച്ചന്‍ (1999 -) വികാരിയായി സേവനം അനുഷ്ഠിക്കുന്നു.

ബ. അസ്തേന്തിമാര്‍
കൂരമറ്റം ചാക്കോ, വെച്ചൂക്കരോട്ട് സെബാസ്റ്റ്യന്‍ (1991 – 93), പെരുനിലം സെബാസ്റ്റ്യന്‍ (1993 – 94), മുണ്ടയ്ക്കല്‍ മാത്യു (1994 – 95), തോക്കനാട്ട് ആന്‍റണി (1995 – 96), കൊച്ചുപറമ്പില്‍ ജോര്‍ജ് (1996 – 97), താന്നിയ്ക്കല്‍ ജോസഫ് (1997 – 98), വെണ്‍മാന്തറ ജയിംസ് (1998 – 2001).

കുടുംബം, ദൈവവിളി
575 കത്തോലിക്കാക്കുടുംബ ങ്ങളിലായി 2774 അംഗങ്ങളുണ്ട്. ഇടവക യുടെ പരിധിക്കുള്ളിലെ ഇതരഭവനങ്ങള്‍: ലത്തീന്‍ : 11, മലങ്കര : 28, യാക്കോബായ: 41, പ്രോട്ടസ്റ്റന്‍റ് : 32, ഹിന്ദു : 958, മുസ്ലീം: 40.
ഒന്‍പതു വൈദികന്മാരും 20 സന്യാസിനികളും ദൈവജനശുശ്രൂഷ ചെയ്യുന്നു. 11 വൈദികാര്‍ഥികളും 14 സന്യാസാര്‍ഥിനികളും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
യുവദീപ്തി, മാതൃദീപ്തി, സെന്‍റ് വിന്‍ സന്‍റ് ഡീപോള്‍ സഖ്യം, വയോജനവേദി എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

സ്ഥാപനങ്ങള്‍
ഇടവകാതിര്‍ത്തിക്കുള്ളില്‍ രണ്ടു ഹൈസ്കൂളും വിവിധ ഗവണ്മെന്‍റ് ധനകാര്യസ്ഥാപനങ്ങളുമുണ്ട്. കായികരംഗത്ത് ഏറെ ശ്രദ്ധ നേടിയ സി. കേശവന്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ ഇവിടെയാണ്. ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പ് ഇടവകാംഗമാണ്. ഏഷ്യാഡ്താരം മോളി ചാക്കോ സെന്‍റ് ജോര്‍ജ് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ്. സാംസ്കാ രിക മേഖലയില്‍ നെഹ്റു മെമ്മോറിയല്‍ ഗ്രന്ഥശാല, യൂണിയന്‍ ക്ലബ് എന്നിവ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.

ഗ്രാമകലാകായികമേള
1982 ല്‍ കാഞ്ഞിരപ്പള്ളി ഉപജില്ലാ ബാലകലോത്സവം കോരുത്തോട്ടില്‍ നടന്നു. കലോത്സവത്തിനിടയില്‍ ഗ്രാമീണരുടെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനു തയ്യാറാക്കിയ സ്റ്റേജും സംവിധാനങ്ങളുമുണ്ടാക്കി. കോരുത്തോട്ടിലെ ഗ്രാമ കലാമേളയുടെ ഉത്ഭവം ഇങ്ങനെയാണ്.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഗ്രാമത്തിന്‍റെ തനതായ ഉത്സവമെന്നപോലെ ഗ്രാമകലാമേള സംഘടിപ്പിക്കപ്പെട്ടു. കലാസാംസ്കാരിക പരിപാടികള്‍ക്കു പുറമെ കായിക മത്സരങ്ങള്‍ക്കും മതസൗഹാര്‍ദ സമ്മേളനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരുന്നു. ആണ്ടുവട്ടത്തി ലൊരിക്കല്‍ ഏതാനും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളായി 1992 വരെ ഇവ നിലനിന്നുപോന്നു. കോരുത്തോട്ടിലെ ജനതയുടെ സാംസ്കാരികവും കലാപരവുമായ വളര്‍ച്ചയ്ക്ക് ഇത് കുറെയെല്ലാം ഉപകരിച്ചിട്ടുണ്ട്. ഒട്ടേറെ കായിക പ്രതിഭകളെ കണ്ടെത്തുവാന്‍ ഇതൊരു മാര്‍ഗമായി.

സാമൂഹിക പ്രവര്‍ത്തനങ്ങള്‍
ഇടവകയുടെ നേതൃത്വത്തില്‍ മൈത്രീ ഭവനപദ്ധതിയിലൂടെ 200 വീടുകള്‍ പൂര്‍ത്തിയാക്കി. സ്വാശ്രയ സംഘങ്ങള്‍ വഴി സ്ത്രീജനങ്ങളെ സംഘടിപ്പിച്ചു വികസന പദ്ധതികള്‍ ആവിഷ്കരിച്ചു വരുന്നു.
കാട്ടാനകളോടും മലമ്പനി തുടങ്ങിയ രോഗങ്ങളോടും നടത്തിയ പോരാട്ടങ്ങളും ആദ്യകാലത്തു യാത്രയ്ക്കും മറ്റും അനുഭവിച്ച ക്ലേശങ്ങളുമെല്ലാം ഈ പ്രദേശത്തെ ആദ്യകാല കുടിയേറ്റക്കാര്‍ക്ക് സജീവമായ സ്മരണയാണ്. മുളങ്ങാശേരി ശ്രീ തോമസിനെ കടുവകൊന്ന സംഭവവും നരിപ്പാറ ശ്രീ ജോസ് അഴുതയാറ്റിലെ മലവെള്ളപ്പാച്ചിലില്‍ മരിക്കാനിടയായതും 1954 ലും 1968 ലും ഉണ്ടായ ഉരുള്‍പൊട്ടലുകളുമൊക്കെ ഈ പ്രദേശത്തെ നടുക്കിയ ദുരന്തങ്ങളില്‍ ചിലതാണ്.