Erumely – 686 509
949 684 9301
Vicar: Rev. Fr. Jose Varickamackal
Cell: 8547 8723 14
കാഞ്ഞിരപ്പള്ളി, ഇടമറ്റം, ആനിക്കാട്, കാഞ്ഞിരമറ്റം എന്നിവിടങ്ങളില്‍ നിന്നു കര്‍ഷകര്‍ 1915 മുതല്‍ ഇവിടേക്കു കുടിയേറി. പഴയകൊരട്ടിപ്പള്ളിയിലാണ് ഇവര്‍ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.
കുരിശുപള്ളി
കണ്ണിമലയില്‍ പള്ളി സ്ഥാപിക്കുന്നതിനു ചങ്ങനാശേരി അരമനയില്‍ 1953 ല്‍ വിശ്വാസികള്‍ അപേക്ഷ സമര്‍പ്പിച്ചു. 1954 മാര്‍ച്ചില്‍ അനുവാദം കിട്ടി. വടക്കേമുറി ശ്രീ ജോസഫിന്‍റെ സ്ഥലത്തു താല്കാലിക ഷെഡ്ഡു പണിത്, കുടുക്കവള്ളി എസ്റ്റേറ്റു മാനേജരായിരുന്ന കല്ലറയ്ക്കല്‍ ബ. കുരുവിള അച്ചന്‍ 1954 ഓഗസ്റ്റ് ഒന്നാം തീയതി ആദ്യദിവ്യബലിയര്‍പ്പിച്ചു. കണ്ണിമല 1955 സെപ്തംബര്‍ 8 നു പഴയകൊരട്ടിപ്പള്ളിയുടെ കുരിശുപള്ളിയായി. അന്നിവിടെ 185 കുടുംബങ്ങള്‍ ഉണ്ടായിരുന്നു. പില്ക്കാലത്ത് ഇടവകയായ പുഞ്ചവയല്‍ പ്രദേശത്തെ ചില കുടുംബങ്ങളും ഇതില്‍പ്പെട്ടിരുന്നു.
നവീനദൈവാലയം
വടക്കേമുറി ശ്രീ ജോസഫിന്‍റെ സ്ഥലത്തുനിന്ന് ഇപ്പോള്‍ ഇരിക്കുന്നിടത്തേക്കു കുരിശുപള്ളി മാറ്റി സ്ഥാപിക്കാന്‍ 1956 ജനുവരി 7 നു കല്പന ലഭിച്ചു. 1958 ല്‍ പള്ളിമുറിയും അതോടുചേര്‍ന്നു ചാപ്പലും നിര്‍മിച്ചു വി.കുര്‍ബാനയര്‍പ്പണം ആരംഭിച്ചു.
ഇപ്പോള്‍ പള്ളിയിരിക്കുന്ന രണ്ട് ഏക്കര്‍ സ്ഥലം ഡോ.കെ.സി.ചാണ്ടിയില്‍ നിന്നു വാങ്ങിയതാണ്. ആലുങ്കല്‍ ബ. മാത്യു അച്ചന്‍റെ നേതൃത്വത്തില്‍ 1964 ല്‍ പള്ളി പണി പൂര്‍ത്തിയാക്കി. അഭിവന്ദ്യ മാര്‍ മാത്യു കാവുകാട്ടു തിരുമേനി 1965 മാര്‍ച്ച് 19 നു പുതിയ ദൈവാലയം കൂദാശ ചെയ്തു. 1965 ഓഗസ്റ്റ് 15 ന് ഇടവകയായി ഉയര്‍ത്തപ്പെട്ടു.
ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്‍
കുരുവിള കല്ലറയ്ക്കല്‍ (1954 – 55), മാത്യു ആലുങ്കല്‍ (1955- 64), വര്‍ഗീസ് ആറ്റുവാത്തലയ്ക്കല്‍ (1964 – 65), ജോസഫ് പുത്തന്‍പുരയ്ക്കല്‍ (1965 – 67), ജോസഫ് തോട്ടുപുറത്ത് (1967 – 71), ജേക്കബ് അയ്മനംകുഴി (1971 – 72), ജോസഫ് ആലുംമൂട്ടില്‍ (1972 സെപ്തം. – ഒക്ടോ.), തോമസ് പിണമറുകില്‍ (1972 – 73), ജോസഫ് ചക്കാലയില്‍ (1973 – 74), ജോര്‍ജ് ഒലക്കപ്പാടി (1974 – 79), ജോസഫ് പാലത്തുങ്കല്‍ (1979 ജൂണ്‍), സെബാസ്റ്റ്യന്‍ ചിറയ്ക്കലകം (1979 – 80), മാത്യു വയലുങ്കല്‍ (1980 മേയ് – സെപ്തം.), മാത്യു ചെറുതാനിയ്ക്കല്‍ (1980 – 82), ജോര്‍ജ് ചാവനാല്‍ (1982 – 83), ജോസഫ് നെടുംതകിടി (1983 – 87), ആന്‍റണി നെടിയകാലാപ്പറമ്പില്‍ (1987 – 89), ജോസ് തെക്കേല്‍ (1989 – 91), ജോര്‍ജ് മാലിയില്‍ (1991 – 92), സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍ (1992 – 96), ജോണി ചെരിപുറം (1996 -).
സ്ഥാപനങ്ങള്‍
തിരുഹൃദയമഠം 1977 ല്‍ സ്ഥാപിക്കപ്പെട്ടു. സന്യാസിനികളുടെ മേല്‍നോട്ടത്തില്‍ 1978 ല്‍ നഴ്സറി സ്കൂള്‍ തുടങ്ങി.
ഇടവകയുടെ കുരിശുപള്ളി മഞ്ഞളരുവിയിലാണ്. കുരിശുപള്ളിയായിരുന്ന പുഞ്ചവയല്‍ 1978 ല്‍ ഇടവകയായി വേര്‍തിരിഞ്ഞു.
1930 ല്‍ ശ്രീ മാത്യു ചെമ്പകത്തുങ്കല്‍ സ്ഥാപിച്ച പ്രൈമറി സ്കൂള്‍ 1953 ല്‍ യൂ. പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1977 ല്‍ ഇടവകയുടെ മാനേജ്മെന്‍റില്‍ ഹൈസ്കൂള്‍ സ്ഥാപിച്ചു.
സ്ഥിതിവിവരം
15 കുടുംബക്കൂട്ടായ്മകളുള്ള ഇടവകയില്‍ 200 കൂടുംബങ്ങളും 921 കത്തോലിക്കരുമുണ്ട്. ഇവിടെ നിന്ന് ആറു വൈദികന്മാരും എട്ടു സന്യാസിനികളും സഭാസേവനം ചെയ്യുന്നു. മൂന്നു വൈദികാര്‍ഥികളും രണ്ടു സന്യാസാര്‍ഥിനികളുമുണ്ട്.
നാടിന്‍റെ വികസനത്തില്‍ ഇടവക സ്തുത്യര്‍ഹമായ പങ്കു വഹിച്ചിട്ടുണ്ട്. റോഡ്, ചപ്പാത്ത് തുടങ്ങിയവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു ബ. വൈദികന്മാരാണു നേതൃത്വം കൊടുത്തത്. ഇവിടുത്തെ സഹകരണബാങ്കിന്‍റെ പ്രഥമ പ്രസിഡന്‍റ് ആലുങ്കല്‍ ബ. മാത്യു അച്ചനായിരുന്നു. വിവിധ ഭക്തസഖ്യങ്ങള്‍ നാനാവിധ സേവനങ്ങള്‍ അനുഷ്ഠിച്ചു വരുന്നു.