Mukkoottuthara – 686 510

Vicar: Rev. Fr.  George Kuzhikattu

Cell: 808 655 0554

albinkuzhikkattu@gmail.com

Click here to go to the Church

എരുമേലിയുടെ കിഴക്കന്‍ഭാഗത്തുള്ള കുറഞ്ഞ കാലചരിത്രമുള്ള കുടിയേറ്റപ്രദേശമാണിത്. 1980 വരെ എലിവാലിക്കര, തുമരംപാറ, കൊപ്പംകോയിക്കക്കാവ്, ഇരുമ്പൂന്നിക്കര എന്നിവിടങ്ങളിലെ അമ്പതിലധികം വരുന്ന കത്തോലിക്കാക്കുടുംബങ്ങള്‍ കൊല്ലമുള പള്ളിയില്‍ തങ്ങളുടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നു. ഇവര്‍ ഒരു ആരാധനാസഖ്യം രൂപവല്‍ക്കരിച്ചു ലഘുനിക്ഷേപസമാഹരണത്തിലൂടെ അഞ്ചു സെന്‍റു ഭൂമി വിലയ്ക്കുവാങ്ങി. മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്‍റെ 1979 ലെ കല്പനപ്രകാരം കൊല്ലമുളപ്പള്ളി വികാരി പുത്തന്‍പുരയ്ക്കല്‍ ബ. വര്‍ഗീസച്ചനും കുടുക്കവള്ളി എസ്റ്റേറ്റിലെ പിണമറുകില്‍ ബ. തോമസച്ചനും ചേര്‍ന്ന് ഇപ്പോള്‍ ദൈവാലയമിരിക്കുന്ന സ്ഥലം വിലയ്ക്കു വാങ്ങി. മാര്‍ ജോസഫ് പവ്വത്തില്‍ നവീന ദൈവാലയത്തിന് 1980 സെപ്തം. 8 നു ശിലാസ്ഥാപനം നടത്തി. കൊല്ലമുളപ്പള്ളി വികാരി ആര്യമണ്ണില്‍ ബ. തോമസച്ചന്‍റെയും അസ്തേന്തി മുണ്ടിയത്ത് ബ. മാത്യു അച്ചന്‍റെയും നേതൃത്വത്തില്‍ ഇന്നു കാണുന്ന ദൈവാലയം 1983 ല്‍ പണികഴിപ്പിച്ചു.
ആദ്യകാലത്തു രൂപതാകേന്ദ്രത്തില്‍ നിന്നെത്തുന്ന വൈദികന്മാരായിരുന്നു ഇവിടെ സേവനമനുഷ്ഠി ച്ചിരുന്നത്. ഇങ്ങനെയെത്തിയവരില്‍ കുന്നത്തുപുരയിടം ബ. ജോസഫച്ചന്‍റെ സേവനങ്ങള്‍ ശ്രദ്ധേയങ്ങളത്രേ. കൂടാതെ, മണിപ്പുഴപ്പള്ളിയിലും കൊല്ലമുളപ്പള്ളിയിലും സേവനമനുഷ്ഠിച്ച ബ. വൈദികന്മാരുടെയും കുടുക്കവള്ളി എസ്റ്റേറ്റ് മാനേജര്‍ പിണമറുകില്‍ ബ. തോമസച്ചന്‍റെയും സേവനം വിവിധ കാലയളവില്‍ ഇടവകയ്ക്കു ലഭിച്ചിട്ടുണ്ട്. ഇത് ഇടവകയായി 1985 സെപ്തം. 1 ന് ഉയര്‍ത്തപ്പെട്ടു. മണിപ്പുഴപ്പള്ളിയില്‍ അസ്തേന്തിയായി സേവനമനുഷ്ഠിച്ചിരുന്ന പൂച്ചാലില്‍ ബ. മാത്യു അച്ചനെ പ്രഥമ വികാരിയായി നിയമിച്ചു.

സേവനമനുഷ്ഠിച്ച ബ. വികാരിയച്ചന്മാര്‍
മാത്യു പൂച്ചാലില്‍ (1985 89), ജേക്കബ് ചാത്തനാട്ട് (1989 90), ജോര്‍ജ് പനച്ചിക്കല്‍ (1990 91), ജോയി വില്ലന്താനം (1991 92), തോമസ് വാതല്ലൂക്കുന്നേല്‍ (1992 97), ഇമ്മാനുവല്‍ മടുക്കക്കുഴി (1997).

വികസനപ്രവര്‍ത്തനങ്ങള്‍
തീര്‍ത്തും പരിമിതമായ ഭൂസ്വത്തും വരുമാനവുമുള്ള ഇടവകയുടെ സാമ്പത്തികപുരോഗതി മന്ദഗതിയിലായിരുന്നു. എങ്കിലും സേവനസന്നദ്ധരും ത്യാഗമതികളുമായ വികാരിയച്ചന്‍മാരുടെയും അവരോടൊത്തു സഹകരിക്കുന്ന ഇടവകസമൂഹത്തിന്‍റെയും ശ്രമഫലമായി അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നൊന്നായി മെച്ചപ്പെടുന്നുണ്ട്. പൂച്ചാലില്‍ ബ. മാത്യു അച്ചന്‍റെ കാലത്ത് സാമ്പത്തിക സമാഹരണം നടത്തി കൊല്ലമുളപ്പള്ളി വികാരി കുഴിവേലില്‍ ബ. മാത്യു അച്ചന്‍റെ മേല്‍നോട്ടത്തില്‍ പണിയാരംഭിച്ച ചെറിയ പാരിഷ്ഹാള്‍ വാതല്ലുക്കുന്നേല്‍ ബ. തോമസച്ചന്‍റെ കാലത്തു പൂര്‍ത്തീകരിച്ചു. പള്ളിമുറിയില്‍ അത്യാവശ്യസൗകര്യ ങ്ങള്‍ ക്രമപ്പെടുത്തി. സിമിത്തേരിയുടെ പണി ഇക്കാലയളവില്‍ പൂര്‍ത്തി യായി. ജലസമൃദ്ധമായ കിണര്‍ സമീപ ത്തെങ്ങുമില്ലാത്തതിനാല്‍ എം. ഡി. എസിന്‍റെ സഹായത്തില്‍ ഒരു ഫൊറോസിമന്‍റ് വാട്ടര്‍ടാങ്ക് നിര്‍മിച്ചു. നിരവധി ലഘുസമ്പാദ്യ പദ്ധതികളി ലൂടെയും ഉപകാരികളുടെ സഹകരണ ത്തിലൂടെയും പള്ളിക്ക് അത്യാവശ്യം വേണ്ട സാധനസാമഗ്രികള്‍ അദ്ദേഹം സംഘടിപ്പിച്ചു.
തുടര്‍ന്നു വികാരിയായി ചുമതലയേറ്റ മടുക്കക്കുഴി ബ. ഇമ്മാനുവല്‍ അച്ചന്‍ പള്ളിയുടെ ഭൗതികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഇടവകസമൂഹത്തെ ആധ്യാത്മിക പുരോഗതിയിലേക്കു നയിക്കുന്നതിനുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

സ്ഥിതിവിവരം
130 കത്തോലിക്കാ കുടുംബങ്ങളിലായി 700 കത്തോലിക്കര്‍ ഇടവകയിലുണ്ട്. ഒരു വൈദികാര്‍ഥിയും ഒരു സന്യാസാര്‍ഥിനിയും പരിശീലനം നടത്തുന്നു.
പള്ളിയുടെ ശിലാസ്ഥാപനം നടത്തിയതിന്‍റെ 25-ാം വാര്‍ഷികം 2005 ല്‍ ആഘോഷിക്കുന്നതിന്‍റെ ഒരുക്കമായി 5 വര്‍ഷംകൊണ്ട് 5 ലക്ഷം രൂപ സമാഹരിക്കുന്നതിന്‍റെ തീവ്രയത്നപദ്ധതിയിലാണ് ഇപ്പോള്‍ ഇടവകാംഗങ്ങള്‍.