62nd Mile, Vandiperiyar – 685 533

04869 – 252362

Vicar: Rev. Fr. Jose Mannookulam

Cell: 9447 6121 40

frjosemkulam@gmail.com

Click here to go to the Church

 

വാളാര്‍ഡി ഹോളി ക്രോസ് ദൈവാലയം വണ്ടിപ്പെരിയാര്‍ പ്രദേശത്തെ ന്യൂനപക്ഷകത്തോലിക്ക രുടെ ആത്മീയപോഷണവേദിയാണ്. ഇടവകസ്ഥാപന ത്തോടേ പാമ്പനാര്‍ മുതല്‍ ചോറ്റുപാറ വരെ, ചിതറി വസിച്ചിരുന്ന സീറോമലബാര്‍ കത്തോലിക്കര്‍ക്ക് ഒന്നുചേര്‍ന്ന് ആരാധിക്കുന്നതിന് അവസരം ലഭിച്ചു.

ദൈവാലയസ്ഥാപനം
കടമപ്പുഴ ശ്രീ കെ. ഇ. മാത്യു 1969 ല്‍ പള്ളി സ്ഥാപനത്തിനായി നാല് ഏക്കര്‍ 29 സെന്‍റു സ്ഥലം ഇഷ്ടദാനമായി നല്‍കി. കാവുകാട്ടു പിതാവിന്‍റെ താല്‍പര്യപ്രകാരം സ്വന്തംചെലവില്‍ അദ്ദേഹം ഇവിടെ പള്ളി പണിതു. 1969 സെപ്റ്റംബര്‍ 14-ാം തീയതി മാര്‍ മാത്യു കാവുകാട്ട് ഇത് ഇടവകയാക്കി. എന്നാല്‍ പള്ളി കൂദാശ ചെയ്യുന്നതിനുമുമ്പ് അഭിവന്ദ്യ പിതാവ് ദിവംഗതനായി. തന്മൂലം പാലാ രൂപതയുടെ പ്രഥമാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ 1969 നവംബര്‍ 30 ന് ദൈവാലയം ആശീര്‍വദിച്ച് ആദ്യ ദിവ്യബലിയര്‍പ്പിച്ചു.
ഇടവക സ്ഥാപിതമാകുന്നതിനുമുമ്പ് ഇവിടുത്തെ വിശ്വാസികള്‍ കുമളി, നസ്രാണിപുരം ഇടവകകളിലാണ് ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ഇടവക സ്ഥാപിതമായതോടെ നസ്രാണിപുരം പള്ളിവികാരിയായ പുറക്കരി ബ. തോമസച്ചന്‍ ഞായറാഴ്ചകളില്‍ ഇവിടെ ദിവ്യബലി അര്‍പ്പിച്ചു വന്നു. 1978 ല്‍ സ്ഥിരം വൈദികനെ ലഭിക്കുന്നതുവരെ നസ്രാണിപുരത്തെ വികാരിമാരാണ് ശുശ്രൂഷ നിറവേറ്റിപ്പോന്നത്.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
തോമസ് പുറക്കരി (1970-72), ജോസഫ് ചെരുവില്‍ (1972-73), മാത്യു നെല്ലരിയില്‍ (1973-80), സെബാസ്റ്റ്യന്‍ ചിറയ്ക്കലകത്ത് (1980-91), എബ്രാഹം പാലക്കുടി (1991-95), സെബാസ്റ്റ്യന്‍ ജോസ് കൊല്ലംകുന്നേല്‍ (1995-96), തോമസ് വലിയപറമ്പില്‍ (1996-).

വികസന പ്രവര്‍ത്തനങ്ങള്‍
പള്ളിവക പുരയിടം കൃഷി ചെയ്തു ഫലസമൃദ്ധ മാക്കിയത് ആരംഭകാലത്തു സേവനമനുഷ്ഠിച്ച നെല്ലരിയില്‍ ബ. മാത്യുച്ചനാണ്.

പള്ളിമേട
1985-86 ല്‍ പള്ളിമേട നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്, ചിറയ്ക്കലകത്തു ബ. സെബാസ്റ്റ്യനച്ചനാണ്. പരിശുദ്ധ പിതാ വിന്‍റെ കേരളസന്ദര്‍ശനസ്മാരക മെന്നോണമാണ് ഇതു നിര്‍മിച്ചത്.

കുരിശടി, കപ്പേള
വി. ഗീവര്‍ഗീസിന്‍റെ നാമത്തിലുള്ള കപ്പേള ചിറയ്ക്കലകത്തു ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്തു നിര്‍മിച്ചു. ഇടവകയുടെ രജതജൂബിലി സ്മാരകമായി പാലക്കുടി ബ. അബ്രാഹം അച്ചന്‍റെ കാലത്തു തുടക്കമിട്ട കുരിശടിയുടെ നിര്‍മാണം 1996 ല്‍ കൊല്ലംകുന്നേല്‍ ബ. സെബാസ്റ്റ്യന്‍ ജോസച്ചന്‍റെ കാലത്തു പൂര്‍ത്തീകരിച്ചു. അച്ചന്‍റെ ശ്രമഫലമായി 63-ാം മൈലില്‍ കുരിശടിയും പണിതു.

സന്യാസഭവനം
ചാരിറ്റി സിസ്റ്റേഴ്സിന്‍റെ ഭവനം 1977 ജൂലൈ 1 നു സ്ഥാപിതമായി. ഇവരുടെ നേതൃത്വത്തില്‍ നഴ്സറിസ്കൂളും പ്രൈമറിസ്കൂളും പ്രവര്‍ത്തിച്ചുവരുന്നു.

ഭക്തസഖ്യങ്ങള്‍
മിഷന്‍ ലീഗ്, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മാതൃദീപ്തി, യുവദീപ്തി എന്നീ സംഘടനകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.

കുടുംബം, ദൈവവിളി

ഏതാണ്ട് 100 കുടുംബങ്ങളോടെ സ്ഥാപിതമായ ഇടവകയില്‍ ഇപ്പോള്‍ 158 കുടുംബങ്ങളിലായി 700 ഓളം കത്തോ ലിക്കരുണ്ട്. ഒന്‍പതു കുടുംബക്കൂട്ടാ യ്മകളും ഉണ്ട്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 12 സന്യാസിനികള്‍ സേവനമനുഷ്ഠിക്കുന്നു. രണ്ടു വൈദികാര്‍ഥികളും ഒരു സന്യാസാര്‍ ഥിനിയും പരിശീലനത്തിലേര്‍പ്പെട്ടിരി ക്കുന്നു.
ഇതര കുടുംബങ്ങള്‍ : ലത്തീന്‍ – 240, മലങ്കര – 5, യാക്കോബായ – 120, സി. എസ്. ഐ. – 358, ഹൈന്ദവര്‍ – 973, മുസ്ലീങ്ങള്‍ – 310.

തിരുനാളുകള്‍
വി. സെബസ്ത്യാനോസിന്‍റേയും പരിശുദ്ധ അമ്മയുടേയും തിരുനാളുകളാണ് പ്രധാനമായും ആഘോഷിക്കുന്നത്.
ഇവിടുത്തെ ഭൂരിപക്ഷം പേരും കൃഷിക്കാരാണ്. വിവിധ സമുദായങ്ങളില്‍പ്പെട്ടവര്‍ വസിക്കുന്ന ഈ പ്രദേശത്തു മതസൗഹാര്‍ദ്ദം മാതൃകാപരമായി പുലരുന്നു.