Kalaketty – 686 508
04828 – 235102
Vicar:Rev. Fr. Antony Chennackattukunnel
Cell: 974 702 5058
കപ്പാട് പളളിയുടെ കുരിശുപള്ളി കാഞ്ഞിരപ്പള്ളി എലിക്കുളം റോഡിലെ കിളികൊത്തി പ്പാറയില് സ്ഥിതി ചെയ്തിരുന്നു. ഇവിടെ 1920 മുതല്‍ വി. അന്തോനീസിന്റെ നൊവേനയും പ്രാര്‍ഥനയും നടത്തിയിരുന്നെങ്കിലും പില്ക്കാലത്തു കുരിശുപള്ളി അനാഥാവസ്ഥയിലായി. അങ്ങനെയിരിക്കെ കപ്പാട്, തമ്പലക്കാട്, ഇളങ്ങുളം, എലിക്കുളം എന്നീ നാല് ഇടവകകളുടെയും അതിര്‍ത്തിയായ പൊതുകംഭാഗ ത്തേക്കു കുരിശുപള്ളി മാറ്റാന്‍ ശ്രമമുണ്ടായി. എല്ലാ ഇടവകക്കാരും പൊതുകത്തെ څമറ്റമുണ്ടപ്പീടികയില്‍چ ഒത്തുകൂടിയിരുന്നു. ഇവിടെനിന്നുരുത്തിരിഞ്ഞ സംഘാതമായ ചര്‍ച്ചയാകാം പുതിയൊരു പള്ളി എന്ന ആശയത്തെ ത്വരിതപ്പെടുത്തിയത്.
ദൈവാലയനിര്‍മാണം
ഇക്കാലത്ത് വീടുകളില്‍ സമ്മേളിച്ച് മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥന നടത്തിയിരുന്ന څബെസ്പൂര്‍ക്കാന ക്കൂട്ടംچ നിശ്ചിതതുക മാസവരിയായി ചിട്ടിരൂപത്തില്‍ പിരിച്ചിരുന്നു. ഇങ്ങനെ സമാഹരിച്ച തുകയില്‍ മിച്ചമുണ്ടായിരുന്നതുപയോഗിച്ച് പൊതുകത്തു കുരിശുപള്ളി പണിയാന്‍ തീരുമാനിച്ചു. 1930 ല്‍ കപ്പാടു പള്ളി വികാരിയായിരുന്ന മേച്ചേരിക്കുന്നേല്‍ ബ. ഇമ്മാനുവേലച്ചന്റെ പ്രോത്സാഹനത്തില്‍ കപ്പാടുപള്ളി പൊതുയോഗത്തില്‍ ഇതിന് അനുവാദം കിട്ടി. കുരിശുപള്ളി പണി പൂര്‍ത്തിയായതോടെ 1931 മുതല്‍ ആണ്ടുതോറും പ്രധാന ദിനങ്ങളില്‍ ഇവിടെ ദിവ്യബലിയര്‍പ്പിച്ചിരുന്നു. യാത്രാസൗകര്യമില്ലായ്മ മൂലം അതു തുടരാനായില്ല.
മുളങ്ങാട്ടില്‍ ബ. ജോര്ജച്ചന് കപ്പാടുപള്ളി വികാരിയായി 1948 ല്‍ എത്തിയതോടെ മാസത്തില്‍ ഒരു കുര്‍ബാനയെങ്കിലും അര്‍പ്പിക്കാന്‍ ശ്രദ്ധിച്ചുപോന്നു. അച്ചന്റെ നിര്‍ദേശാനുസൃതം പള്ളിഹാളില്‍ത്തന്നെ സണ്ഡേസ്കൂള് തുടങ്ങി. കപ്പേള യിലെ തിരുക്കര്‍മങ്ങള്‍ വീണ്ടും നിന്നുപോയി. ആയിത്തമറ്റത്തില്‍ ബ. തോമസച്ചന് 1968 ല്‍ ഇളങ്ങുളംപള്ളി വികാരിയായിരിക്കെ കുരിശുപള്ളി ഇളങ്ങുളം ഇടവക ഏറ്റെടുത്തു. കുരിശുപള്ളിയുടെ ഷെഡ്ഡു വലുതാക്കിപ്പണിയിച്ചു. 1968 മുതല്‍ ഞായറാഴ്ചതോറും നാലു മണിക്ക് ഇവിടെ ദിവ്യബലി അര്‍പ്പിച്ചുപോന്നു.
1970 ല്‍ ആയിത്തമറ്റത്തില്‍ ബ. തോമസച്ചന് വരച്ച പ്ലാനനുസരിച്ചു പള്ളി പണിയുവാന്‍ തീരുമാനിച്ചു. അതിനായി 17 സെന്റ് സ്ഥലം വള്ളോംപുരയിടത്തില്‍ കൊച്ചേട്ടന് ഇഷ്ടദാനമായി നല്കി. പള്ളിയുടെ പണി 1974 ല്‍ പൂര്‍ത്തിയായി. മാര്‍ ആന്റണി പടിയറ 1974 മാര്‍ച്ച് മൂന്നിനു പള്ളി കൂദാശ ചെയ്തു.
പള്ളിമുറി
വടക്കേത്ത് ബ. പോളച്ചന്റെ കാലത്ത് 1978-79 ല്‍ ചെറുതെങ്കിലും സൗകര്യ പ്രദമായ പള്ളിമുറി പണിതീര്‍ത്തു.
വൈദികന്മാരും വികസനവും
ഇളങ്ങുളംപള്ളി വികാരിമാരാ യിരുന്ന ബ. എരുമച്ചാടത്ത് ജോസഫ് , വടക്കേത്ത് പോള്‍, കോലത്ത് ജോര്‍ജ്, വാഴയില്‍ ജോസഫ് എന്നീ വൈദികന്മാര് ഇവിടെ ശുശ്രൂഷകള്‍ നടത്തിയിട്ടുണ്ട്. 1986 ജനുവരിയില്‍ വയലുങ്കല്‍ ബ. മത്തായിയച്ചന്‍ ഇവിടെ സ്ഥിരമായി താമസിച്ചു ശുശ്രൂഷ നടത്തിപ്പോന്നു. 1987 ജനുവരി 4 നു വയലുങ്കല്‍ ബ. മത്തായിയച്ചന്‍ നിര്യാതനായി. അന്നുമുതല്‍ 1991 ഫെബ്രുവരി 14 വരെ ഞായറാഴ്ചകളില്‍ മാത്രമായി ദിവ്യബലി. 1991 ഫെബ്രുവരി 14 മുതല്‍ വയലുങ്കല്‍ ബ. അലക്സാണ്ടറച്ചന്‍ വഞ്ചിമലയില്‍ ശുശ്രൂഷയ്ക്കായി എത്തി. പള്ളി 1991 നവംബര്‍ 8 നു ഇടവകയായി ഉയര്‍ത്ത പ്പെട്ടു. ഇടവകയുടെ ആദ്യവികാരി ബ. അലക്സാണ്ടറച്ചനായിരുന്നു. അദ്ദേ ഹത്തിന്റെ കാലത്ത് അഞ്ചേക്കര്‍ പതിനെട്ടു സെന്റ് സ്ഥലം പള്ളിക്കു വേണ്ടി വാങ്ങിച്ചു.
വയലുങ്കല്‍ ബ. അലക്സാണ്ടറച്ചന്റെ കാലത്ത് 41 കല്ലറകള്‍ പണിതു. നെടുന്തകിടിയില്‍ ബ. ജോസഫച്ചന്റെ കാലത്തു പള്ളിയുടെ മുഖവാരം പുതുക്കിപ്പണിയുകയും പള്ളിമുറി നവീകരിക്കുകയും ചെയ്തു. സ്ലാബുകളില്ലാതെ കിടന്ന 21 കല്ലറകള്‍ക്കു സ്ലാബുകള്‍ വാര്‍ത്തു സ്ഥാപിച്ചു.
സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
മാത്യു ജെ. വയലുങ്കല്‍ (1986 – 87) അലക്സാണ്ടര്‍ വയലുങ്കല്‍ (1991 – 96), ജോസഫ് നെടുന്തകിടി (1996 – 98), തോമസ് വാതല്ലൂക്കുന്നേല്‍ (1998 – 99), എബ്രാഹം പുളിക്കല്‍ (1999 ജൂലൈ -)
സംഘടനകള്‍
സെന്റ് വിന്‍സെന്റ് ഡി പോള്‍ സഖ്യം, യുവദീപ്തി, മാതൃദീപ്തി, ലീജിയന് ഓഫ് മേരി, മിഷന്‍ലീഗ്, പിതൃവേദി എന്നീ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
സ്ഥാപനങ്ങള്‍
സ്നേഹഗിരി മഠം 1999 മേയില്‍ സ്ഥാപിതമായി. മേരിമാതാ ഹോമും നഴ്സിംഗ് പരിശീലനകേന്ദ്രവും വഞ്ചിമല പബ്ലിക് ലൈബ്രറിയുമാണ് ഇടവകയുടെ പരിധിയിലുള്ള ഇതരസ്ഥാപനങ്ങള്‍.
കുടുംബം, ദൈവവിളി
എട്ടു കുടുംബക്കൂട്ടായ്മകളിലായി 113 കുടുംബങ്ങളും 546 കത്തോലിക്കരും ഇവിടെയുണ്ട്. എട്ടു സന്യാസിനികള്‍ ദൈവജനശുശ്രൂഷ ചെയ്യുന്നുണ്ട്. ഒരാള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.