Paloorkavu – 685 532

04869 – 286727

Vicar: Rev. Fr. Sebastian Madappallil

Cell: 974 407 2224,   944 757 1679

frsebastianmadappallil@gmail.com

Click here to go to the Church

തെക്കേമല ഏതാണ്ട് എഴുപതുവര്‍ഷങ്ങള്‍ക്കുമുമ്പു കൊടുംകാടായിരുന്നു. കാട്ടുജാതിക്കാരും അരയന്മാരുമായിരുന്നു അന്നിവിടെ വസിച്ചിരുന്നത്. അരയന്മാര്‍ താമസിച്ചിരുന്നതിന്‍റെ വടക്കുള്ള മല څവടക്കേമലچ എന്നും തെക്കുള്ള മല څതെക്കേമലچ എന്നും അറിയപ്പെട്ടിരുന്നു. തെക്കേമലപ്പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം څആനക്കുഴിچ എന്നാണ് അറിയപ്പെട്ടിരുന്നത്. കാട്ടാനകളെ പിടിക്കുന്നതിനുള്ള കുഴികള്‍ ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണിത്.

ദൈവാലയം
1930 ഓടെ ഇവിടേക്കു കുടിയേറ്റമുണ്ടായി. ഇടവകദൈവാലയം സ്ഥാപിതമാകുന്നതിനുമുമ്പ് ഇവര്‍ ആദ്യം വെളിച്ചിയാനിയിലും പിന്നീട് മുണ്ടക്കയത്തും ആത്മീയാവശ്യങ്ങള്‍ നിറവേറ്റിപ്പോന്നു. 1940 ഓടെ പെരുവന്താനം പള്ളിയില്‍ സ്ഥിരമായി വൈദികന്‍ നിയമിതനായപ്പോള്‍ ഇവിടം പെരുവന്താനംപള്ളിയുടെ കുരിശുപള്ളിയായി. തുടര്‍ന്ന് പെരുവന്താനംപള്ളി വികാരി കാപ്പില്‍ ബ. കൊച്ചുകുര്യാക്കോസച്ചന്‍റെ നേതൃത്വത്തില്‍ ഇവിടെ കുരിശും കളരിയും പണിതു. ഇതിനുള്ള അരയേക്കര്‍ സ്ഥലം ദാനം ചെയ്തതും പള്ളി ഷെഡ്ഡു നിര്‍മിക്കുന്നതിനുള്ള അനുവാദം സര്‍ സി. പി. യില്‍നിന്നു വാങ്ങിയതും കള്ളിവയലില്‍ ശ്രീ പാപ്പനാണ്. പുത്തന്‍പറമ്പില്‍ ബ. ജോര്‍ജച്ചന്‍ പെരുവന്താനം വികാരിയായിരുന്ന കാലത്ത് ഇവിടെ ഷെഡ്ഡുണ്ടാക്കി 1945 മുതല്‍ 1951 വരെ മാസത്തില്‍ ഒരു കുര്‍ബാന വീതം ചൊല്ലിപ്പോന്നു.

വികസനം
കള്ളിവയലില്‍ ശ്രീ ചാക്കോയുടെ നേതൃത്വത്തില്‍ 1951 ല്‍ പള്ളിമുറി പണിതു. കൊച്ചാങ്കല്‍ ബ. ആന്‍റണിയച്ചന്‍റെ കാലത്ത് ഇതു പരിഷ്ക്കരിച്ചു. ശ്രീ ചാക്കോ കള്ളിവയലില്‍ നാലേക്കറോളം സ്ഥലം പള്ളിക്കു സംഭാവനചെയ്തു. 1952 ല്‍ തെക്കേമല ഇടവകയായി ഉയര്‍ത്തപ്പെട്ടു. മുണ്ടിയാനിക്കല്‍ ബ. അബ്രഹാമച്ചനായിരുന്നു ആദ്യത്തെ വികാരി.
1952 ല്‍ ആദ്യത്തെ ഷെഡ്ഡ് വലുതാക്കി. 1970 ഡിസംബറില്‍ പരുവനാനി ബ. ജോര്‍ജച്ചന്‍റെ കാലത്ത് ഏറ്റം ബ. മോണ്‍സിഞ്ഞോര്‍ ജോണ്‍ പെരുമറ്റം പുതിയപള്ളിക്കു തറക്കല്ലിട്ടു. മാര്‍ ആന്‍റണി പടിയറ നവീനദൈവാലയം 1971 ല്‍ കൂദാശ ചെയ്തു. നെല്ലിക്കല്‍ ബ. ജോര്‍ജച്ചന്‍റെ കാലത്തു പള്ളിയുടെ മദ്ബഹായും ബലിപീഠവും പരിഷ്ക്കരിച്ചു.

സേവനം ചെയ്ത ബ. വികാരിമാര്‍
അബ്രഹാം മുണ്ടിയാനിക്കല്‍ (1951-52), സ്തനിസ്ലാവോസ് ഞള്ളിയില്‍ (1952-60), തോമസ് കുടകശേരി (1960-66), ജോര്‍ജ് പരുവനാനി (1966-71), ജോസ് വടക്കേത്തലയ്ക്കല്‍ (1971-90), ജോര്‍ജ് നെല്ലിക്കല്‍ (1990-95), ആന്‍റണി കൊച്ചാങ്കല്‍ (1995-99), അബ്രഹാം മണ്ണംപ്ലാക്കല്‍ (1999-).

അസ്തേന്തിമാര്‍
ആന്‍റണി ഞള്ളമ്പുഴ (1998), വര്‍ഗീസ് മണക്കാട്ട് (1998- 99), വര്‍ഗീസ് പുതുപ്പറമ്പില്‍ (1999- 2000), സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (2000 ഫെബ്രു.- ഏപ്രില്‍), കുര്യന്‍ നരിതൂക്കില്‍ (2000-2001), ഡോമിനിക് വാളന്മനാല്‍ (2001- ).

സ്കൂളുകള്‍
1953 ല്‍ പ്രൈമറിസ്കൂളും 1962 ല്‍ യു. പി. സ്കൂളും 1976 ല്‍ ഹൈസ്കൂളും സ്ഥാപിതമായി. ഹൈസ്ക്കൂളിന്‍റെ ഉദ്ഘാടനം മാര്‍ ആന്‍റണി പടിയറ 1976 ജൂണ്‍ 20 നു നിര്‍വഹിച്ചു. നഴ്സറിസ്കൂള്‍ 1985 ല്‍ ആരംഭിച്ചു. പള്ളിവകയായി വായനശാല പ്രവര്‍ത്തിക്കുന്നുണ്ട്. റോഡ്സൈഡിലുള്ള കുരിശടി ഞള്ളിയില്‍ ബ. സ്തനിസ്ലാവോസച്ചന്‍റെ കാലത്ത് നിര്‍മിച്ചതാണ്.

ക്ലാരമഠം
കുടകശേരിയില്‍ ബ. തോമസച്ചന്‍റെ കാലത്ത് 1961 ജൂലൈ 3 ന് ക്ലാരമഠം സ്ഥാപിതമായി. മാന്തറ ശ്രീ കുഞ്ഞേപ്പിന്‍റെ ഭവനത്തിലാണ് ആദ്യകാലത്ത് ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് അഞ്ചേക്കറിലധികം വരുന്ന സ്ഥലവും വീടും വാങ്ങി. മഠത്തിനായി കുഴിയാംപ്ലാക്കല്‍ ശ്രീ മത്തായി ഒന്നരയേക്കര്‍ സ്ഥലം ദാനം ചെയ്തു. പുതിയമഠത്തിന്‍റെ പണി 1971 ഫെബ്രുവരി 7 നു പൂര്‍ത്തിയായി.

കുടുംബം, ദൈവവിളി
ഇടവകയില്‍ 350 കുടുംബങ്ങളും 1,750 കത്തോലിക്കരുമുണ്ട്. 30 ഹൈന്ദവഭവനങ്ങളും എട്ടു മുസ്ലീംഭവനങ്ങളും ഇടവകയുടെ പരിധിയില്‍ വസിക്കുന്നു. ആറു സന്യാസവൈദികന്മാരും 41 സന്യാസിനികളും ഇവിടെ നിന്നുണ്ട്.

സിമിത്തേരി
ഇടവകയായ വര്‍ഷംതന്നെ പള്ളിയുടെ തെക്കുപടിഞ്ഞാറായി സിമിത്തേരി നിലവില്‍ വന്നു. എന്നാല്‍ 1976 ല്‍ പള്ളി പ്പരിസരത്തു ഹൈസ്കൂള്‍ക്കെട്ടിടം പണി ചെയ്തപ്പോള്‍ സിമിത്തേരി പള്ളിപ്പുരയിടത്തിന്‍റെ പടിഞ്ഞാറു ഭാഗത്തേക്കു മാറ്റി. വടക്കേത്തലയ്ക്കല്‍ ബ. ജോസച്ചന്‍റെ കാലത്ത് 1985 ല്‍ പള്ളിയുടെ അടുത്തുതന്നെ ആധുനിക ശൈലിയില്‍ പുതിയ സിമിത്തേരി പണിതു.

സംഘടനകള്‍
യുവദീപ്തി, മാതൃദീപ്തി, പിതൃവേദി, മിഷന്‍ ലീഗ്, കെ. സി. എസ്. എല്‍., അള്‍ത്താരബാലസഖ്യം എന്നീ ഭക്തസംഘടനകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു.