Thampalackadu – 686 506

Cell: 701 216 1797

Vicar: Rev. Fr. Jose Tharappel

Cell: 9495 1692 30

Click here to go to the Church

തമ്പലക്കാട്ടുള്ള ക്രൈസ്തവര്‍ 1912 വരെ കാഞ്ഞിരപ്പള്ളി പഴയപള്ളി ഇടവകയില്‍പ്പെട്ടവരായിരുന്നു. ദുര്‍ഘടമായ പ്രദേശത്തു കൂടെയുള്ള യാത്രയും വന്യമൃഗങ്ങളുടെ ശല്യവും തിരുക്കര്‍മാദികളില്‍ പങ്കെടുക്കുന്നതിനു തടസ്സമായിരുന്നു. അതിനാല്‍ വിശ്വാസികള്‍ യോഗം കൂടി തമ്പലക്കാട്ട് ആരാധനാലയം സ്ഥാപിക്കണമെന്നു തീരുമാനിച്ചു.

ദൈവാലയനിര്‍മാണം
കുന്നുംപുറത്തുവെട്ടം ശ്രീ കുരുവിള തോമസിന്‍റെ നേതൃത്വത്തില്‍ ദൈവാലയസ്ഥാപനത്തിനുളള അനുമതിക്കുവേണ്ടി ചങ്ങനാശേരി രൂപതാ അഡ്മിനിസ്ട്രേറ്റര്‍ കണ്ടങ്കരി ഏറ്റം ബ. സിറിയക്കച്ചനും പക്കലും ഗവണ്‍മെന്‍റിന്‍റെ അനുവാദത്തിന് ദേവികുളം ഡിവിഷണല്‍ സൂപ്രണ്ട് വാര്‍ണീഡ് സായിപ്പിനും അപേക്ഷ സമര്‍പ്പിച്ചു.
ദൈവാലയസ്ഥാപനത്തിന് മാര്‍ തോമസ് കുര്യാളശേരി 1911 ജൂണ്‍ 22 ന് അനുമതി നല്‍കി. താമസിയാതെ ഗവണ്‍മെന്‍റ് അനുവാദവും കിട്ടി. കാരയ്ക്കാട്ട് ശ്രീ ചാക്കോയോടു സ്ഥലം വിലയ്ക്കുവാങ്ങി ദൈവാലയ നിര്‍മാണം ആരംഭിച്ചു. മെത്രാന്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട തോമസ് കുര്യാളശേരി പിതാവ് ആദ്യമായി അനുവദിച്ച പള്ളിയായതിനാല്‍ ഇതിന് തോമ്മാശ്ലീഹായുടെ നാമം നല്‍കി. ഏറ്റം ബ. മോണ്‍സിഞ്ഞോര്‍ ജേക്കബ് കല്ലറയ്ക്കല്‍ 1912 ജനുവരി 30 നു പള്ളി വെഞ്ചരിച്ച് ആദ്യദിവ്യബലിയര്‍പ്പിച്ചു.
1930 മുതല്‍ 1936 വരെ വികാരിയായിരുന്ന കൊല്ലംപറമ്പില്‍ ബ. ജോസഫച്ചന്‍റെ പരിശ്രമത്തില്‍ 1935 ജൂണ്‍ 16 നു പളളി പുതുക്കിപ്പണിതു. പിന്നീട് 1999 ല്‍ വെച്ചൂക്കരോട്ട് ബ. സെബാസ്റ്റ്യനച്ചന്‍റെ നേതൃത്വത്തില്‍ മദ്ബഹാ പുതുക്കിപ്പണിതു.

പള്ളിമുറി
ആരംഭത്തിലുണ്ടായിരുന്ന പള്ളിമുറി 1972 ല്‍ കടപ്രക്കുന്നേല്‍ ബ. സ്കറിയാച്ചന്‍റെ കാലത്തു പുതുക്കി പണികഴിപ്പിച്ചു. വെച്ചൂക്കരോട്ട് ബ. സെബാസ്റ്റ്യനച്ചന്‍റെ നേതൃത്വത്തില്‍ ഇപ്പോള്‍ കാണുന്ന പുതിയ പള്ളിമേട നിര്‍മിച്ചു.

ശുശ്രൂഷ ചെയ്ത ബഹുമാനപ്പെട്ട വൈദികന്മാര്‍
മാണി മുണ്ടാട്ടുചുണ്ടയില്‍, മാണി പുരയിടത്തില്‍, കുര്യാക്കോസ് മണ്ണനാല്‍, പീലിപ്പോസ് പെരുമ്പുഴ, ജോസഫ് ഏണേക്കാട്ട്, എബ്രഹാം തെങ്ങുംതോട്ടത്തില്‍, ജോസഫ് മൈലാടിയില്‍, തോമസ് വല്യവീട്ടില്‍, ജോസഫ് ഇല്ലത്തുപറമ്പില്‍, സ്കറിയാ വാളിപ്ലാക്കല്‍, മാത്യു ചൂരക്കാട്ട്, മാണി പുരയിടത്തില്‍, മാത്യു കപ്പലുമാക്കല്‍, ജേക്കബ് മാറാമറ്റത്തില്‍, ചാക്കോ വാഴയ്ക്കല്‍, ചാക്കോ തയ്യില്‍, എബ്രഹാം പുതുപ്പറമ്പില്‍, ജോസഫ് പുതുവീട്ടില്‍, തോമസ് വാളിപ്ലാക്കല്‍, ജോസഫ് കൊല്ലംപറമ്പില്‍, ജോസഫ് വാച്ചാപറമ്പില്‍, എബ്രഹാം ചങ്ങങ്കരിയില്‍, കുര്യാക്കോസ് ചുമപ്പുങ്കല്‍, മാത്യു മൂങ്ങാമാക്കല്‍, ജോസഫ് ഏണേക്കാട്ട്, സെബാസ്റ്റ്യന്‍ മുസ്സാരിയോട്ട്, ജോസഫ് വട്ടയ്ക്കാട്ട്, ജോസഫ് ഇല്ലിക്കല്‍, മാത്യു കാപ്പുകാട്ടില്‍, ജോസഫ് തോട്ടുപുറത്ത് (1961-66), തോമസ് ആര്യമണ്ണില്‍ (1966-68), ജോര്‍ജ് തുണ്ടിയില്‍, സ്കറിയ കടപ്രക്കുന്നേല്‍, ജോര്‍ജ് കുത്തിവളച്ചേല്‍, അഗസ്റ്റിന്‍ നെല്ലിയാനി (1983-87), ജോര്‍ജ് ഡി. വെള്ളാപ്പള്ളി (1987-91), സെബാസ്റ്റ്യന്‍ ചിറയ്ക്കലകം (1991-94), ജോസഫ് കുന്നത്തുപുരയിടം (1995-96), സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ട് (1996 – ).

കുടുംബം, ദൈവവിളി
പതിനഞ്ചു കുടുംബക്കൂട്ടായ്മ കളിലായി 250 കുടുംബങ്ങളും 1,090 കത്തോലിക്കരും ഇടവകയിലുണ്ട്. 13 വൈദികന്മാരും 24 സന്യാസിനികളും തിരുസഭാസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

സ്ഥാപനങ്ങള്‍
വട്ടയ്ക്കാട്ട് ബ. ജോസഫച്ചന്‍റെ കാലത്ത് വിശുദ്ധ യൂദാ ശ്ലീഹായുടെ കുരിശുപള്ളിയും (1951) സെന്‍റ് റീത്താസ് പ്രൈമറിസ്കൂളും സ്ഥാപിതമായി. 1950 ഒക്ടോബര്‍ 23 നു തിരുഹൃദയമഠം സ്ഥാപിച്ചു. സ്കൂളിനുള്ള സ്ഥലം ചെത്തിമറ്റത്തില്‍ ശ്രീ ജോസഫും കൊട്ടാരത്തില്‍ ശ്രീ അവിരാച്ചനും ചേര്‍ന്നു ദാനം ചെയ്തതാണ്. പാരിഷ് ഹാള്‍ പണികഴിപ്പിച്ചത് ചിറയ്ക്കലകത്ത് ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്താണ്.
മദ്യപാനം നിര്‍ത്തി ജീവിതനവീകരണത്തില്‍ വന്ന ഏതാനും പേര്‍ ചേര്‍ന്ന് 1996 ഏപ്രില്‍ 14 നു څപെനുവേല്‍چ ആശ്രമവും വെച്ചൂക്കരോട്ട് ബ. സെബാസ്റ്റ്യനച്ചന്‍റെ രക്ഷാധികാരത്തില്‍ 1997 മേയ് 30 ന് ഇമ്മാനുവേല്‍ ആശ്രമവും ആരംഭിച്ചു. സഭയുടെ നവീന ശുശ്രൂഷാവേദിയില്‍ ഇവ രണ്ടും ഇടവകയുടെ മുന്‍നിരസ്ഥാപനങ്ങളാണ്.
വിവിധ ഭക്തസംഘടനകള്‍ നാനാവിധ ശുശ്രൂഷകള്‍ ചെയ്തുവരുന്നു.